LIVE BLOG: കേരളം പിടിച്ച് യുഡിഎഫ്, തൃശൂരില്‍ സുരേഷ് ഗോപി, ആലത്തൂരില്‍ മാത്രം എല്‍ഡിഎഫ്

യുഡിഎഫ് 18 സീറ്റുകള്‍ പിടിച്ചടുത്തപ്പോള്‍ എല്‍ഡിഎഫിന് ഒരു സീറ്റില്‍ ഒതുങ്ങേണ്ടി വന്നു
LIVE BLOG: കേരളം പിടിച്ച് യുഡിഎഫ്, തൃശൂരില്‍ സുരേഷ് ഗോപി, ആലത്തൂരില്‍ മാത്രം എല്‍ഡിഎഫ്

വിധിയറിയാന്‍ ഇനി നിമിഷങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം നില്‍ക്കുമെന്നറിയാന്‍ ഇനി നിമിഷങ്ങള്‍. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണും. അതിനുശേഷമാകും വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണുക. ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും വോട്ടെണ്ണാന്‍ ഓരോ ഹാള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഓരോ മേശയ്ക്കും ഗസറ്റഡ് റാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ കൗണ്ടിങ് സൂപ്പര്‍വൈസറായി ഉണ്ടാകും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പുറമെ സ്ഥാനാര്‍ത്ഥികളും അവരുടെ ഏജന്റുമാര്‍ക്കും മാത്രമാകും ഹാളിലേക്ക് പ്രവേശനമുണ്ടാകുക.

രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ 26നായിരുന്നു കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്. 71.27 ശതമാനമായിരുന്നു പോളിങ്ങ് ശതമാനം. കഴിഞ്ഞ വര്‍ഷം പോളിങ്ങ് ശതമാനം 77.84 ശതമാനമായിരുന്നു. ഏറ്റവും കൂടിയ പോളിങ്ങ് വടകരയിലും കുഞ്ഞ പോളിങ്ങ് പത്തനംതിട്ടയിലായിരുന്നു. വടകരയിൽ 78.41 ശതമാനവും പത്തനംതിട്ടയിൽ 63.37 ശതമാനവുമായിരുന്നു പോളിങ്ങ്. സംസ്ഥാനത്ത് എറ്റവും കൂടുതല്‍ വാശിയേറിയ പോരാട്ടം നടന്നത് വടകര മണ്ഡലത്തിലായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയും യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലും തമ്മിലായിരുന്നു ഇവിടെ പ്രധാന മത്സരം. തിരഞ്ഞെടുപ്പിന് ശേഷവും പരസ്പരമുള്ള വാദപ്രതിവാദങ്ങളിലൂടെ വടകരയിലെ തിരഞ്ഞെടുപ്പ് ഏറെ ചര്‍ച്ചക്ക് വഴിയൊരുക്കിയിരുന്നു. തിരുവനന്തപുരം, തൃുശ്ശൂര്‍, ആറ്റിങ്ങല്‍, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമായിരുന്നു. ഇക്കുറി കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നേടുമെന്നുമായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളുടെയും പ്രവചനം. എല്‍ഡിഎഫിന് സീറ്റൊന്നും കിട്ടില്ലെന്നും ചില എക്‌സിറ്റ് പോള്‍ പ്രവചിച്ചിരുന്നു.

ലോക്‌സഭാ മണ്ഡലങ്ങളും 2019ല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടും

തിരുവനന്തപുരം - 2019

കോൺഗ്രസ് - ശശി തരൂർ - 4,16,131

ബിജെപി - കുമ്മനം രാജശേഖരൻ - 3,16,142

സിപിഐ - സി ദിവാകരൻ - 2,58,556

ഭൂരിപക്ഷം - 99,989

കോൺഗ്രസ് - ശശി തരൂർ - 41.2%

ബിജെപി - ഒ രാജഗോപാൽ - 31.3%

സിപിഐ - ബെന്നറ്റ് എബ്രഹാം - 25.6%

ആറ്റിങ്ങൽ

കോൺഗ്രസ് - അടൂർ പ്രകാശ് - 3,80,995

സിപിഐഎം - എ സമ്പത്ത് - 3,42,748

ബിജെപി - ശോഭാ സുരേന്ദ്രൻ - 2,48,081

ഭൂരിപക്ഷം - 38,247

കോൺഗ്രസ് - അടൂർ പ്രകാശ് - 37.9%

സിപിഐഎം - എ സമ്പത്ത് - 34.1%

ബിജെപി - ശോഭാ സുരേന്ദ്രൻ - 24.7%

കൊല്ലം

ആർഎസ്പി - എൻ കെ പ്രേമചന്ദ്രൻ - 4,99,677

സിപിഐഎം - കെ എൻ ബാലഗോപാൽ - 3,50,821

ബിജെപി - കെ വി സാബു - 1,03,339

ഭൂരിപക്ഷം - 1,48,856

ആർഎസ്പി - എൻ കെ പ്രേമചന്ദ്രൻ - 51.6%

സിപിഐഎം - കെ എൻ ബാലഗോപാൽ - 36.2%

ബിജെപി - കെ വി സാബു - 10.7%

മാവേലിക്കര

കോൺഗ്രസ് - കൊടിക്കുന്നിൽ സുരേഷ് - 4,40,415

സിപിഐ - ചിറ്റയം ഗോപകുമാർ - 3,79,277

ബിഡിജെഎസ് - തഴവ സഹദേവൻ - 1,33,546

ഭൂരിപക്ഷം - 61,138

കോൺഗ്രസ് - കൊടിക്കുന്നിൽ സുരേഷ് - 45.4%

സിപിഐ - ചിറ്റയം ഗോപകുമാർ - 39.1%

ബിഡിജെഎസ് - തഴവ സഹദേവൻ - 13.8%

പത്തനംതിട്ട

കോൺഗ്രസ് - ആന്റോ ആന്റണി- 3,80,927

സിപിഐഎം - വീണ ജോർജ് - 3,36,684

ബിജെപി - കെ സുരേന്ദ്രൻ - 2,97,396

ഭൂരിപക്ഷം - 44,243

കോൺഗ്രസ് - ആന്റോ ആന്റണി - 37.1%

സിപിഐഎം - വീണ ജോർജ് - 32.8%

ബിജെപി - കെ സുരേന്ദ്രൻ - 29.0%

കോട്ടയം

കേരളാ കോൺഗ്രസ് (എം) - തോമസ് ചാഴികാടൻ - 4,21,046

സിപിഐഎം - വി എൻ വാസവൻ - 3,14,787

കേരളാ കോൺഗ്രസ് - പി സി തോമസ് - 1,55,135

ഭൂരിപക്ഷം - 1,06,259

കേരളാ കോൺഗ്രസ് (എം) - തോമസ് ചാഴികാടൻ - 46.3%

സിപിഐഎം - വി എൻ വാസവൻ - 34.6%

കേരളാ കോൺഗ്രസ് - പി സി തോമസ് - 17.0%

ആലപ്പുഴ

സിപിഐഎം - എ എം ആരിഫ് - 4,45,970

കോൺഗ്രസ് - ഷാനിമോൾ ഉസ്മാൻ - 4,35,496

ബിജെപി - ഡോ. കെ എസ് രാധാകൃഷ്ണൻ - 1,87,729

ഭൂരിപക്ഷം - 10,474

സിപിഐഎം - എ എം ആരിഫ് - 41.0%

കോൺഗ്രസ് - ഷാനിമോൾ ഉസ്മാൻ - 40.0%

ബിജെപി - ഡോ. കെ എസ് രാധാകൃഷ്ണൻ - 17.2%

ഇടുക്കി

കോൺഗ്രസ് - അഡ്വ. ഡീൻ കുര്യാക്കോസ് - 4,98,493

സ്വതന്ത്രൻ - അഡ്വ. ജോയ്സ് ജോർജ് - 3,27,440

ബിഡിജെസ് - ബിജു കൃഷ്ണൻ - 78,648

ഭൂരിപക്ഷം - 1,71,053

കോൺഗ്രസ് - അഡ്വ. ഡീൻ കുര്യാക്കോസ് - 54.2%

സ്വതന്ത്രൻ - അഡ്വ. ജോയ്സ് ജോർജ് - 35.6%

ബിഡിജെസ് - ബിജു കൃഷ്ണൻ - 8.6%

എറണാകുളം

കോൺഗ്രസ് - ഹൈബി ഈഡൻ - 4,91,263

സിപിഐഎം - പി രാജീവ് - 3,22,110

ബിജെപി - അൽഫോൺസ് കണ്ണന്താനം - 1,37,749

ഭൂരിപക്ഷം - 1,69,153

കോൺഗ്രസ് - ഹൈബി ഈഡൻ - 50.8%

സിപിഐഎം - പി രാജീവ് - 33.3%

ബിജെപി - അൽഫോൺസ് കണ്ണന്താനം - 14.2%

ചാലക്കുടി

കോൺഗ്രസ് - ബെന്നി ബെഹനാൻ - 4,73,444

സിപിഐഎം - ഇന്നസെന്റ് - 3,41,170

ബിജെപി - എ എൻ രാധാകൃഷ്ണൻ - 1,54,159

ഭൂരിപക്ഷം - 1,32,274

കോൺഗ്രസ് - ബെന്നി ബെഹനാൻ - 47.8%

സിപിഐഎം - ഇന്നസെന്റ് - 34.5%

ബിജെപി - എ എൻ രാധാകൃഷ്ണൻ - 15.6%

തൃശൂർ

കോൺഗ്രസ് - ടി എൻ പ്രതാപൻ - 4,15,089

സിപിഐ - രാജാജി മാത്യു തോമസ് - 3,21,456

ബിജെപി - സുരേഷ് ഗോപി - 2,93,822

ഭൂരിപക്ഷം - 93,633

കോൺഗ്രസ് - ടി എൻ പ്രതാപൻ - 39.8%

സിപിഐ - രാജാജി മാത്യു തോമസ് - 30.9%

ബിജെപി - സുരേഷ് ഗോപി - 28.2%

പാലക്കാട്

കോൺഗ്രസ് - വി കെ ശ്രീകണ്ഠൻ - 3,99,274

സിപിഐഎം - എം ബി രാജേഷ് - 3,87,637

ബിജെപി - സി കൃഷ്ണകുമാർ - 2,18,556

ഭൂരിപക്ഷം - 11,637

കോൺഗ്രസ് - വി കെ ശ്രീകണ്ഠൻ - 38.8%

സിപിഐഎം - എം ബി രാജേഷ് - 37.7%

ബിജെപി - സി കൃഷ്ണകുമാർ - 21.3%

ആലത്തൂർ

കോൺഗ്രസ് - രമ്യ ഹരിദാസ് - 5,33,815

സിപിഐഎം - പി കെ ബിജു - 3,74,847

ബിഡിജെഎസ് - ടി വി ബാബു - 89,837

ഭൂരിപക്ഷം - 1,58,968

കോൺഗ്രസ് - രമ്യ ഹരിദാസ് - 52.4%

സിപിഐഎം - പി കെ ബിജു - 36.8%

ബിഡിജെഎസ് - ടി വി ബാബു - 8.8%

മലപ്പുറം

മുസ്‍ലിം ലീഗ് - പി കെ കുഞ്ഞാലിക്കുട്ടി - 5,89,873

സിപിഐഎം - വി പി സാനു - 3,29,720

ബിജെപി - ഉണ്ണികൃഷ്ണൻ - 82,332

ഭൂരിപക്ഷം - 2,60,153

മുസ്‍ലിം ലീഗ് - പി കെ കുഞ്ഞാലിക്കുട്ടി - 57.0%

സിപിഐഎം - വി പി സാനു - 31.9%

ബിജെപി - ഉണ്ണികൃഷ്ണൻ - 8.0%

പൊന്നാനി

മുസ്‍ലിം ലീഗ് - ഇ ടി മുഹമ്മദ് ബഷീർ - 5,21,824

സ്വതന്ത്രൻ - പി വി അൻവർ - 3,28,551

ബിജെപി - വി ടി രമ - 1,10,603

ഭൂരിപക്ഷം - 1,93,273

മുസ്‍ലിം ലീഗ് - ഇ ടി മുഹമ്മദ് ബഷീർ -51.3%

സ്വതന്ത്രൻ - പി വി അൻവർ - 32.3%

ബിജെപി - വി ടി രമ - 10.9%

വയനാട്

കോൺഗ്രസ് - രാഹുൽ ഗാന്ധി - 7,06,367

സിപിഐ - പി പി സുനീർ - 2,74,597

ബിഡിജെഎസ് - തുഷാർ വെള്ളാപ്പള്ളി - 78,816

ഭൂരിപക്ഷം - 4,31,770

കോൺഗ്രസ് - രാഹുൽ ഗാന്ധി - 64.7%

സിപിഐ - പി പി സുനീർ - 25.1%

ബിഡിജെഎസ് - തുഷാർ വെള്ളാപ്പള്ളി - 7.2%

കോഴിക്കോട്

കോൺഗ്രസ് - എം കെ രാഘവൻ - 4,93,444

സിപിഐഎം - എ പ്രദീപ് കുമാർ - 4,08,219

ബിജെപി - അഡ്വ. പ്രകാശ് ബാബു - 1,61,216

ഭൂരിപക്ഷം - 85,225

കോൺഗ്രസ് - എം കെ രാഘവൻ - 45.9%

സിപിഐഎം - എ പ്രദീപ് കുമാർ - 37.9%

ബിജെപി - അഡ്വ. പ്രകാശ് ബാബു - 15.0%

വടകര

കോൺഗ്രസ് - കെ മുരളീധരൻ - 5,26,755

സിപിഐഎം - പി ജയരാജൻ - 4,42,092

ബിജെപി - വി കെ സജീവൻ - 80,128

ഭൂരിപക്ഷം - 84,663

കോൺഗ്രസ് - കെ മുരളീധരൻ - 49.4%

സിപിഐഎം - പി ജയരാജൻ - 41.5%

ബിജെപി - വി കെ സജീവൻ - 7.5%

കണ്ണൂർ

കോൺഗ്രസ് - കെ സുധാകരൻ - 5,29,741

സിപിഐഎം - പി കെ ശ്രീമതി - 4,35,182

ബിജെപി - സി കെ പത്മനാഭൻ - 68,509

ഭൂരിപക്ഷം - 94,559

കോൺഗ്രസ് - കെ സുധാകരൻ - 50.3%

സിപിഐഎം - പി കെ ശ്രീമതി - 41.3%

ബിജെപി - സി കെ പത്മനാഭൻ - 6.5%

കാസർകോട്

കോൺഗ്രസ് - രാജ്മോഹൻ ഉണ്ണിത്താൻ - 4,74,961

സിപിഐഎം - കെ പി സതീഷ്ചന്ദ്രൻ - 4,34,523

ബിജെപി - രവീശതന്ത്രി കുണ്ടാർ - 1,76,049

ഭൂരിപക്ഷം - 40,438

കോൺഗ്രസ് - രാജ്മോഹൻ ഉണ്ണിത്താൻ - 43.2%

സിപിഐഎം - കെ പി സതീഷ്ചന്ദ്രൻ - 39.5%

ബിജെപി - രവീശതന്ത്രി കുണ്ടാർ - 16.0%

2024ല്‍ ജനവിധി തേടിയവർ

കാസര്‍കോട്

എം വി ബാലകൃഷ്ണന്‍ (എല്‍ഡിഎഫ്)

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (യുഡിഎഫ്)

എം എല്‍ അശ്വിനി (എന്‍ഡിഎ)

കണ്ണൂര്‍

കെ സുധാകരന്‍ (യുഡിഎഫ്)

എം വി ജയരാജന്‍ (എല്‍ഡിഎഫ്)

സി രഘുനാഥ് (എന്‍ഡിഎ)

വയനാട്

രാഹുല്‍ ഗാന്ധി (യുഡിഎഫ്)

ആനി രാജ (എല്‍ഡിഎഫ്)

കെ സുരേന്ദ്രന്‍ (എന്‍ഡിഎ)

വടകര

കെ കെ ശൈലജ (എല്‍ഡിഎഫ്)

ഷാഫി പറമ്പില്‍ (യുഡിഎഫ്)

പ്രഫുല്‍ കൃഷ്ണന്‍ (എന്‍ഡിഎ)

കോഴിക്കോട്

എം കെ രാഘവന്‍ (യുഡിഎഫ്)

എളമരം കരീം (എല്‍ഡിഎഫ്)

എം ടി രമേശ് (എന്‍ഡിഎ)

മലപ്പുറം

ഇ ടി മുഹമ്മദ് ബഷീര്‍ (യുഡിഎഫ്)

വി വസീഫ് (എല്‍ഡിഎഫ്)

ഡോ. അബ്ദുല്‍ സലാം (എന്‍ഡിഎ)

പൊന്നാന്നി

അബ്ദുസ്സമദ് സമദാനി (യുഡിഎഫ്)

കെ എസ് ഹംസ (എല്‍ഡിഎഫ്)

നിവേദിത സുബ്രഹ്‌മണ്യന്‍ (എന്‍ഡിഎ)

പാലക്കാട്

എ വിജയരാഘവന്‍ (എല്‍ഡിഎഫ്)

വി കെ ശ്രീകണ്ഠന്‍ (യുഡിഎഫ്)

സി കൃഷ്ണ കുമാര്‍ (എന്‍ഡിഎ)

ആലത്തൂര്‍

രമ്യ ഹരിദാസ് (യുഡിഎഫ്)

കെ രാധാകൃഷ്ണന്‍ (എല്‍ഡിഎഫ്)

ടി എന്‍ സരസു (എന്‍ഡിഎ)

തൃശ്ശൂര്‍

കെ മുരളീധരന്‍ (യുഡിഎഫ്)

വി എസ് സുനില്‍ കുമാര്‍ (എല്‍ഡിഎഫ്)

സുരേഷ് ഗോപി (എന്‍ഡിഎ)

ചാലക്കുടി

ബെന്നി ബെഹന്നാന്‍ (യുഡിഎഫ്)

പ്രഫ സി രവീന്ദ്രനാഥ് (എല്‍ഡിഎഫ്)

ഉണ്ണികൃഷ്ണന്‍ (എന്‍ഡിഎ)

എറണാകുളം

ഹൈബി ഈഡന്‍ (യുഡിഎഫ്)

കെ ജെ ഷൈന്‍ (എല്‍ഡിഎഫ്)

കെ എസ് രാധാകൃഷ്ണന്‍ (എന്‍ഡിഎ)

ഇടുക്കി

ഡീന്‍ കുര്യാക്കോസ് (യുഡിഎഫ്)

ജോയ്സ് ജോര്‍ജ് (എല്‍ഡിഎഫ്)

സംഗീത ഉണ്ണിത്താന്‍ (എന്‍ഡിഎ)

കോട്ടയം

ഫ്രാന്‍സിസ് ജോര്‍ജ് (യുഡിഎഫ്)

തോമസ് ചാഴിക്കാടന്‍ (എല്‍ഡിഎഫ്)

തുഷാര്‍ വെള്ളാപ്പള്ളി (എന്‍ഡിഎ)

ആലപ്പുഴ

കെ സി വേണുഗോപാല്‍ (യുഡിഎഫ്)

എ എം ആരിഫ് (എല്‍ഡിഎഫ്)

ശോഭാ സുരേന്ദ്രന്‍ (എന്‍ഡിഎ)

മാവേലിക്കര

കൊടിക്കുന്നില്‍ സുരേഷ് (യുഡിഎഫ്)

സി എ അരുണ്‍ കുമാര്‍ (എല്‍ഡിഎഫ്)

ബൈജു കലാശാല (എന്‍ഡിഎ)

പത്തനംതിട്ട

ആന്‍േറാ ആന്റണി (യുഡിഎഫ്)

തോമസ് ഐസക് (എല്‍ഡിഎഫ്)

അനില്‍ ആന്റണി (എന്‍ഡിഎ)

കൊല്ലം

എന്‍ കെ പ്രേമചന്ദ്രന്‍ (യുഡിഎഫ്)

എം മുകേഷ് (എല്‍ഡിഎഫ്)

ജി കൃഷ്ണ കുമാര്‍

ആറ്റിങ്ങല്‍

അടുര്‍ പ്രകാശ് (യുഡിഎഫ്)

വി ജോയി (എല്‍ഡിഎഫ്)

വി മുരളീധരന്‍ (എന്‍ഡിഎ)

തിരുവനന്തപുരം

ശശി തരൂര്‍ (യുഡിഎഫ്)

പന്ന്യന്‍ രവീന്ദ്രന്‍ (എല്‍ഡിഎഫ്)

രാജീവ് ചന്ദ്രശേഖര്‍ (എന്‍ഡിഎ)

വോട്ടെണ്ണല്‍ ആരംഭിച്ചു

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി

മുകേഷ് മുന്നിൽ

കൊല്ലത്ത് തപാൽ വോട്ടുകൾ എണ്ണുന്നു

10 വോട്ടുകൾക്ക് എൽ ഡി എഫ് സ്ഥാനാർത്ഥി എം മുകേഷ് മുന്നിൽ

11- എം മുകേഷ്

1 - എൻ കെ പ്രേമചന്ദ്രൻ

O - കൃഷ്ണകുമാർ ജി

ഹൈബി ഈഡൻ മുന്നിൽ

എറണാകുളത്ത് തപാൽ വോട്ടുകൾ എണ്ണി തുടങ്ങി, ഹൈബി ഈഡൻ 24 വോട്ടിന് മുന്നിൽ

ചാലക്കുടി- എൽഡിഎഫ് മുന്നിൽ

LDF 17

UDF 13

BJP 2

കോഴിക്കോട്

UDF 67

LDF 23

NDA 10

ചാലക്കുടി

LDF 26

UDF 21

BJP 4

ലീഡ് നില മെച്ചപ്പെടുത്തി എം മുകേഷ്

67 വോട്ടുകൾക്ക് എം മുകേഷ് മുന്നിൽ

എം മുകേഷ് - 152

എൻ കെ പ്രേമചന്ദ്രൻ - 85

ബി ജെ പി - 3

വോട്ട് എണ്ണൽ വൈകുന്നു

തൃശൂരിൽ തപാൽ വോട്ട് എണ്ണൽ വൈകുന്നു

രാജീവ് ചന്ദ്രശേഖറിന് ലീഡ്

തിരുവനന്തപുരം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ലീഡ് ചെയ്യുന്നു

കെ കെ ശൈലജ മുന്നിൽ

വടകരയിൽ കെ കെ ശൈലജ 87 വോട്ടിന് മുന്നിൽ

വീണ്ടും ലീഡ് ഉയർത്തി എം മുകേഷ്

114 വോട്ടുകൾക്ക് എം മുകേഷ് മുന്നിൽ

എം മുകേഷ് - 272

എൻ കെ പ്രേമചന്ദ്രൻ - 158

ബി ജെ പി - 7

ഇടുക്കിയിലെ നില

LDF 2449

UDF 3975

NDA 987

വയനാട് രാഹുല്‍ മുന്നില്‍

വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധി മുന്നില്‍

വി എസ് സുനില്‍ കുമാർ മുന്നില്‍

തൃശൂരില്‍ വി എസ് സുനില്‍ കുമാർ മുന്നില്‍

എം മുകേഷ് മുന്നിൽ

191 വോട്ടിന് എം മുകേഷ് മുന്നിൽ

LDF - 423

UDF - 232

ബി ജെ പി - 8

ഇവിഎം എണ്ണിത്തുടങ്ങി

തിരുവനന്തപുരത്തും ആറ്റിങ്ങലിലും കണ്ണൂരിലും ഇവിഎം വോട്ടുകള്‍ മാറി തുടങ്ങി

യുഡിഎഫ് ലീഡ് ചെയ്യുന്നു

കണ്ണൂരിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു- 49 വോട്ടുകള്‍

എറണാകുളം മണ്ഡലത്തിൽ EVM വോട്ടുകൾ എണ്ണി തുടങ്ങി

ഇ ടി മുഹമ്മദ് ബഷീർ മുന്നിൽ

മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീർ 2864 വോട്ടുകൾക്ക് മുന്നിൽ

തരൂർ മുന്നില്‍

908 വോട്ടുകള്‍ക്ക് ശശി തരൂർ മുന്നില്‍

രാഹുല്‍ ഗാന്ധി മുന്നില്‍

വയനാട് മണ്ഡലത്തില്‍ രാഹുൽ ഗാന്ധി 1720 വോട്ടിനു മുന്നിൽ

തരൂരിന്റെ ലീഡ് കുറയുന്നു

സി എ അരുണ്‍ കുമാറിന് ലീഡ്

മാവേലിക്കരയില്‍ സി എ അരുണ്‍ കുമാറിന് ലീഡ്

യുഡിഎഫിന് ലീഡ്

മാവേലിക്കരയിൽ യുഡിഎഫിന് ലീഡ്, 18 വോട്ടിനു മുന്നിൽ

ലീഡ് മെച്ചപ്പെടുത്തി രാഹുല്‍

വയനാട്ടിൽ രാഹുൽ ഗാന്ധി 2340 വോട്ടുകൾക്ക് മുന്നിൽ

കോട്ടയത്ത് ഫാന്‍സിസ് ജോർജ് മുന്നില്‍

ഫ്രാൻസിസ് ജോർജ് - 8003

ചാഴികാടൻ - 6320

തുഷാർ - 1005

ലീഡ് 1683

ഷാഫി മുന്നില്‍

വടകരയിൽ ഷാഫി പറമ്പിൽ ലീഡ് 90 വോട്ടിന് മുന്നിൽ

വി ജോയ് മുന്നിൽ

ആറ്റിങ്ങലിൽ വി ജോയ് മുന്നിൽ

632 നു ലീഡ്

തിരിച്ചു പിടിച്ച് തരൂർ 360 ലീഡ്

തിരുവനന്തപുരത്ത് ലീഡ് തിരിച്ചു പിടിച്ച് തരൂർ

360 വോട്ടിന്റെ ലീഡ്

ലീഡ് മെച്ചപ്പെടുത്തി ഡീന്‍

ഇടുക്കി മണ്ഡലത്തില്‍ ഡീൻ കുര്യാക്കോസിന് 9717 വോട്ടുകളുടെ ലീഡ്

സുരേഷ് ഗോപി മുന്നില്‍

തൃശൂർ മണ്ഡലത്തില്‍ സുരേഷ് ഗോപി മുന്നില്‍

മാവേലിക്കരയില്‍ ഒപ്പത്തിനൊപ്പം

UDF- 3799

LDF- 3797

തരൂരിന്റെ ലീഡ് 1000 കടന്നു

ലീഡ് നില ആയിരം കടന്ന് തരൂർ, 1003 വോട്ടുക്കൾക്ക് തരൂർ മുന്നിൽ

കണ്ണൂരില്‍ യുഡിഎഫ് ലീഡ് കുറഞ്ഞു

കണ്ണൂരിൽ UDF ലീഡ് 38ലേക്ക് കുറഞ്ഞു

ആലപ്പുഴയിലും തൃശൂരിലും എന്‍ഡിഎ മുന്നില്‍

കോട്ടയത്ത് ഇഞ്ചോടിഞ്ച്

ശൈലജ മുന്നിൽ

ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ വടകരയിൽ 2472 വോട്ടിന് ശൈലജ മുന്നിൽ

ഡീന്‍ കുര്യാക്കോസിന്റെ ലീഡ് 10,000 കടന്നു

ഇടുക്കി മണ്ഡലത്തില്‍ ഡീൻ കുര്യാക്കോസിന്റെ ലീഡ് 10,000 കടന്നു. ലീഡ് - 11685

എം വി ജയരാജന്‍ മുന്നില്‍

കണ്ണൂരില്‍ എം വി ജയരാജൻ മുന്നില്‍. ലീഡ്- 864

ചാലക്കുടി ലീഡ് നില

എൽഡിഎഫ്- 5308

യുഡിഎഫ്- 4160

എൻഡിഎ- 1314

കോഴിക്കോട് എം കെ രാഘവൻ മുന്നിൽ

ആദ്യ റൗണ്ട് എണ്ണിയപ്പോൾ കോഴിക്കോട് എം കെ രാഘവൻ 1250 വോട്ടുകൾക്ക് മുന്നിൽ

കണ്ണൂരില്‍ എം  വി ജയരാജന്‍ മുന്നില്‍

2007 വോട്ടിന് എം വി ജയരാജൻ മുന്നില്‍

തോമസ് ഐസകും അനിൽ ആൻ്റണിയും ഇഞ്ചോടിഞ്ച്

പത്തനംതിട്ടയിൽ തോമസ് ഐസകും അനിൽ ആൻ്റണിയും ഇഞ്ചോടിഞ്ച് പോരാട്ടം

ചാലക്കുടിയിൽ UDF 175 വോട്ടുകൾക്ക് മുന്നിൽ

UDF 8475

LDF 8300

NDA 2655

T20 894

ആലത്തൂർ രമ്യ മുന്നിൽ

ഇടുക്കിയില്‍ ഡീൻ ലീഡ് ചെയ്യുന്നു. - 15703

സുരേഷ് ഗോപി മുന്നില്‍

സുരേഷ് ഗോപിയുടെ ലീഡ് 5081

എം കെ രാഘവൻ ലീഡുയർത്തുന്നു

കോഴിക്കോട് എം കെ രാഘവൻ ലീഡുയർത്തുന്നു, 4564 വോട്ടുകള്‍ത്ത് മുന്നില്‍, എം ടി രമേശ് രണ്ടാമത് തുടരുന്നു

പൊന്നാനിയില്‍ യുഡിഎഫ് മുന്നില്‍

പൊന്നാനിയില്‍ അബ്ദുസമദ് സമദാനി മുന്നില്‍

എറണാകുളത്ത് ലീഡ് നിലനിർത്തി യുഡിഎഫ്

UDF- 35612

LDF- 18775

NDA- 10369

UDF Lead - 16837

ചാലക്കുടിയിൽ UDF 414 വോട്ടുകൾക്ക് മുന്നിൽ

UDF 17208

LDF 16794

NDA 4713

T20 2866

ലീഡില്‍ തുടർന്ന് സുരേഷ് ഗോപി

തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍, ലീഡ് 7434

കേരളം യുഡിഎഫിനൊപ്പം?

20 മണ്ഡലങ്ങളില്‍ രണ്ടിടത്ത് മാത്രം എല്‍ഡിഎഫ് മുന്നേറ്റം, 17 ഇടത്ത് യുഡിഫ്, എന്‍ഡിഎ ഒരു മണ്ഡലത്തിലും മുന്നില്‍

സുരേഷ് ഗോപി ലീഡ് ഉയർത്തുന്നു

സമദാനി പതിനായിരം വോട്ടുകൾക്ക് മുന്നിൽ

പൊന്നാനിയിൽ അബ്ദുസമദ് സമദാനി പതിനായിരം വോട്ടുകൾക്ക് മുന്നിൽ

വടകരയില്‍ ഷാഫി മുന്നില്‍

വടകര ആദ്യ റൗണ്ട് പൂർത്തിയായി, ഷാഫി പറമ്പിൽ 8579 വോട്ടുകൾക്ക് മുന്നിൽ

ചാലക്കുടിയിൽ ലീഡ് ഉയർത്തി ബെന്നി ബെഹ്‌നാൻ

UDF 6393 വോട്ടുകൾക്ക് മുന്നിൽ

UDF- 42883

LDF- 36490

NDA- 11339

T20- 5624

വടകരയിൽ ഷാഫിക്ക് ലീഡ് കുറയുന്നു- 6428

എല്‍ഡിഎഫ് ലീഡ്

ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ മുന്നില്‍. LDF ലീഡ്- 2982

കാസർകോട് എല്‍ഡിഎഫ് മുന്നില്‍

കാസർകോട് മണ്ഡലത്തില്‍ എം വി ബാലകൃഷ്ണന്‍ മുന്നില്‍. 1024 വോട്ടിന് എൽഡിഎഫ് ലീഡ്

ഹൈബി ഈഡൻ മുന്നിൽ

എറണാകുളത്ത് ഹൈബി ഈഡന്‍ 26,076 വോട്ടിന് മുന്നിൽ

കോഴിക്കോട് എം  കെ രാഘവന്‍ മുന്നില്‍

കോഴിക്കോട് എം കെ രാഘവൻ വീണ്ടും ലീഡുയർത്തി. 14,534 വോട്ടിൻ്റെ ലീഡ്

ആറ്റിങ്ങലിൽ വി ജോയ് മുന്നിൽ

ആറ്റിങ്ങലിൽ വി ജോയ് 160 വോട്ടുകൾക്ക് മുന്നിൽ

ആറ്റിങ്ങൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ തർക്കം

കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് തർക്കം. ഒരു റൗണ്ട് പൂർത്തിയായിട്ടും ഔദ്യോഗിക ഫലം പ്രഖ്യാപിച്ചില്ലെന്നാണ് ആക്ഷേപം. കുടിക്കാൻ വെള്ളം നൽകിയില്ലെന്നും പരാതി. എല്ലാ പാർട്ടികളുടെ ഏജന്റുമാരും പരാതി ഉന്നയിക്കുന്നു.

കൊടിക്കുന്നില്‍ മുന്നില്‍

മാവേലിക്കരയില്‍ കൊടിക്കുന്നിൽ സുരേഷ് മുന്നില്‍. ലീഡ്- 222

ലീഡ് ഉയർത്തി സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ ലീഡ് നില കൂടുന്നു. ലീഡ്- 16018

എറണാകുളത്ത് ലീഡ് ഉയർത്തി യുഡിഎഫ്

എറണാകുളം മണ്ഡലത്തില്‍ ലീഡ് നിലനിർത്തി യുഡിഎഫ്

ഹൈബി ഈഡൻ (യുഡിഎഫ്) - 74535

കെ ജെ ഷൈൻ (എൽഡിഎഫ്) - 40304

ഡോ കെ എസ് രാധാകൃഷ്ണൻ (എൻഡിഎ) - 22284

UDF Lead - 34231

കാസർകോട് രാജ്മോഹന്‍ ഉണ്ണിത്താന് ലീഡ്

രാജ്മോഹന്‍ ഉണ്ണിത്താൻ- 39338

എം വി ബാലകൃഷ്ണൻ -27107

എം എൽ അശ്വിനി- 17278

തരൂരിന്റെ ലീഡ് കുറഞ്ഞു

ചാലക്കുടിയിൽ യുഡിഎഫ് ലീഡ്- 10009

UDF 67523

LDF 57514

NDA 17817

T20 8279

ഷാഫി പറമ്പിൽ മുന്നില്‍

വടകരയിൽ ഷാഫി പറമ്പിൽ 14,942 വോട്ടുകൾക്ക് മുന്നില്‍

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം

ലീഡ് അരലക്ഷം കടന്ന് ഹൈബി

അരലക്ഷം കടന്ന് ഹൈബി ഈഡന്റെ ലീഡ്. ലീഡ്- 50153

1. ഹൈബി ഈഡൻ (യുഡിഎഫ്) - 104161

2. കെ ജെ ഷൈൻ (എൽഡിഎഫ്) - 54008

3. ഡോ. കെ എസ് രാധാകൃഷ്ണൻ (എൻഡിഎ) - 31037

ചാലക്കുടിയിൽ UDF ലീഡ് 12067

UDF 75597

LDF 63530

NDA 20497

T20 10373

കോട്ടയത്ത് ലീഡ് ഉയർത്തി ഫ്രാൻസിസ് ജോർജ്

UDF - 57278

LDF - 47122

NDA - 27762

LEAD - 10156

പത്തനംതിട്ട- വോട്ട് നില

ആൻ്റോ ആൻ്റണി ( യുഡിഎഫ്) - 27375

ഡോ. ടി എം തോമസ് ഐസക്ക് (എൽഡിഎഫ്) - 22815

അനിൽ കെ ആൻ്റണി ( എൻഡിഎ) - 16360

അഡ്വ. പി കെ ഗീതാകൃഷ്ണൻ (ബിഎസ്പി) -264

ജോയ് പി മാത്യു ( പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ) - 80

അഡ്വ. ഹരികുമാർ എം കെ (അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ) - 53

അനൂപ് വി (സ്വതന്ത്രൻ) - 38

കെ സി തോമസ് (സ്വതന്ത്രൻ) - 85

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഒന്നാം റൗണ്ടിൽ കെ സുധാകരന് ലീഡ്

വടകരയിൽ ഷാഫി പറമ്പിൽ 22172 വോട്ടുകൾക്ക് മുന്നിൽ

എതിർസ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കി രാഹുൽ ഗാന്ധി

രാഹുല്‍ ഗാന്ധി- 70012

ആനി രാജ- 44608

സുരേന്ദ്രൻ- 28436

യുഡിഎഫ് മുന്നില്‍

വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോള്‍ 17 മണ്ഡലങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. രണ്ടിടത്ത് എന്‍ഡിഎയും ഒരിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു.

ഇ ടി മുഹമ്മദ് ബഷീർ ലീഡ് ഉയർത്തുന്നു

മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറിന്റെ ലീഡ് അമ്പതിനായിരം കടന്നു. 52,249 വോട്ടുകൾക്ക് മുന്നിൽ

കോട്ടയം മണ്ഡലത്തിലെ ലീഡ് നില

UDF 69383

LDF 55138

NDA 32244

LEAD 14245

ആലത്തൂരില്‍ എല്‍ഡിഎഫ് മുന്നില്‍

ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ ലീഡ് ചെയ്യുന്നു

സുധാകരന്റെ ഭൂരിപക്ഷം ഉയർന്നു

കണ്ണൂരിൽ കെ സുധാകരൻ്റെ ഭൂരിപക്ഷം 15588 ആയി

രാജീവ് ചന്ദ്രശേഖർ മുന്നില്‍

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മുന്നില്‍- ലീഡ് 4948

ആലത്തൂരില്‍ LDF ലീഡ്

ആലത്തൂരില്‍ കെ രാധാകൃഷ്ണന്റെ ലീഡ്- 8732

വയനാട് ലീഡ് നില

UDF - 148407

LDF - 63194

NDA - 35936

Lead - 85213

കണ്ണൂരിൽ രണ്ടാം റൗണ്ട് പൂർത്തിയായി

കെ സുധാകരൻ്റെ ഭൂരിപക്ഷം 15588

ചാലക്കുടി മണ്ഡലത്തിൽ വോട്ടെണ്ണൽ അഞ്ച് റൗണ്ടുകൾ പൂർത്തിയായി

ചാലക്കുടി മണ്ഡലത്തിൽ വോട്ടെണ്ണൽ അഞ്ച് റൗണ്ടുകൾ പൂർത്തിയായി. ബെന്നി ബെഹന്നാന്‍ ലീഡ് ചെയ്യുന്നു.

രാഹുല്‍ ബഹുദൂരം മുന്നില്‍

വയനാട്ടിൽ രാഹുൽ ഗാന്ധി 98628 വോട്ടിനു ലീഡ് ചെയ്യുന്നു

കേരളത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെന്ന് കെ രാധാകൃഷ്ണന്‍

കേരളത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെന്ന് കെ രാധാകൃഷ്ണന്‍. കേരളത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. ഭരണവിരുദ്ധ വികാരമില്ല. ദേശീയ സാഹചര്യമായിരിക്കാം കാരണമെന്നും ഫലം വന്ന ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.

വടകരയിൽ ഷാഫി പറമ്പിൽ 27,031 വോട്ടുകൾക്ക് മുൻപിൽ

ലീഡ് ഇടിഞ്ഞു

ബെന്നി ബെഹ്‌നാന്റെ ലീഡ് കഴിഞ്ഞ തവണത്തെക്കാൾ ഇടിഞ്ഞു. 2019ൽ അഞ്ചു റൗണ്ട് എണ്ണിയപ്പോൾ ലീഡ് 51,081. ഇത്തവണ അഞ്ചു റൗണ്ട് എണ്ണിയപ്പോൾ 12301 ഭൂരിപക്ഷം മാത്രം

കായംകുളം നിയമസഭാ മണ്ഡലത്തിലെ പത്തിയൂർ, ചെട്ടികുളങ്ങര പഞ്ചായത്തുകളിൽ NDA ലീഡ്

രണ്ട് പഞ്ചായത്തും CPM ശക്തികേന്ദ്രം

എറണാകുളത്ത് ലീഡ് നിലനിർത്തി യുഡിഎഫ്

ഹൈബി ഈഡൻ (യുഡിഎഫ്) - 181622

കെ ജെ ഷൈൻ (എൽഡിഎഫ്) - 92385

ഡോ. കെ എസ് രാധാകൃഷ്ണൻ (എൻഡിഎ) - 59871

UDF Lead - 89237

വടകരയില്‍ ഷാഫി മുന്നില്‍

വോട്ടെണ്ണല്‍ കഴിഞ്ഞ് പ്രതികരിക്കാമെന്ന് എ കെ ബാലന്‍

വോട്ടെണ്ണല്‍ കഴിഞ്ഞ് പ്രതികരിക്കാമെന്ന് എ കെ ബാലന്‍. എല്ലാം കൃത്യമായി പറയാമെന്ന് എ കെ ബാലൻ. നിങ്ങളോട് പറഞ്ഞിട്ടേ പോകൂ എന്നും എ കെ ബാലന്‍ പ്രതികരിച്ചു.

ഹൈബിയുടെ ഭൂരിപക്ഷം 90,000-ലേക്ക്

എറണാകുളത്ത് 39.17% വോട്ടുകൾ എണ്ണിയപ്പോൾ ഹൈബിയുടെ ഭൂരിപക്ഷം 90,000-ലേക്ക്

രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് കുതിച്ചുയരുന്നു

രാജീവ് ചന്ദ്രശേഖരന്റെ ലീഡ് നില കുതിച്ചുയർന്നു. ലീഡ് നില- 8401

ഭരണ വിരുദ്ധ വികാരമോ?

കണ്ണൂരില്‍ ലീഡ് നിലനിർത്തി യുഡിഎഫിന്റെ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും യുഡിഎഫ് മുന്നില്‍. കണ്ണൂരിലെ ഇടതു കോട്ടകളിൽ വോട്ടുചോർച്ച.

സമദാനിക്ക് വ്യക്തമായ ലീഡ്

അഞ്ചു റൗണ്ട്‌ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പൊന്നാനിയിൽ യുഡിഎഫ് സ്ഥാനാർഥി സമദാനിക്ക് വ്യക്തമായ ലീഡ്. 8720 വോട്ടുകളുടെ ലീഡുമായി സമദാനി മുന്നിൽ

വയനാട്ടിൽ രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്നു

UDF - 245140

LDF - 106522

NDA - 60612

Lead - 138618

രാജീവ് ചന്ദ്രശേഖരന്റെ ലീഡ് നില കുറഞ്ഞു - ലീഡ് 6618

കേരള വലത്തേക്ക്

ചാലക്കുടി മണ്ഡലം ലീഡ് നില

ബെന്നി ബഹനാന്‍(കോണ്‍ഗ്രസ്) - 143865

പ്രൊഫ. സി രവീന്ദ്രനാഥ്(സിപിഐ(എം)- 131163

കെ.എ ഉണ്ണികൃഷ്ണന്‍-(ബിഡിജെഎസ്)- 40893

അഡ്വ. ചാര്‍ലി പോള്‍ - (ട്വന്റി 20 പാര്‍ട്ടി)- 27852

കണ്ണൂരിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ ബഹളം

പ്രേമചന്ദ്രൻ മുന്നിൽ

കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രൻ 45,731 വോട്ടുകൾക്ക് മുന്നിൽ

വി ജോയ് മുന്നില്‍

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വി ജോയ് മുന്നില്‍.

ജാവദേക്കർ സുരേഷ് ഗോപിയുടെ വീട്ടില്‍

പ്രകാശ് ജാവദേക്കർ സുരേഷ് ഗോപിയുടെ വീട്ടിലെത്തി

KC വേണുഗോപാലിൻ്റെ വോട്ട് വിഹിതം 2 ലക്ഷം കടന്നുഷാഫിയുടെ ലീഡ് അരലക്ഷത്തിനടുത്ത്

വടകരയിൽ ഷാഫി പറമ്പിൽ 46,944 വോട്ടുകൾക്ക് മുന്നിൽ

കെസിയുടെ വോട്ട് വിഹിതം രണ്ട് ലക്ഷം കടന്നു

ആലപ്പുഴയില്‍ KC വേണുഗോപാലിൻ്റെ വോട്ട് വിഹിതം 2 ലക്ഷം കടന്നു

മാവേലിക്കരയിൽ ഇതുവരെ എണ്ണിയ വോട്ടുകൾ: 4,71,447

ഇനി എണ്ണാൻ ഉള്ളത്: 4,06,913

മാവേലിക്കരയിലെ പോളിംഗ്: 8,78,360

എറണാകുളം മണ്ഡലം

ആകെ 1130 വോട്ടിംഗ് യന്ത്രങ്ങൾ

ഒരു റൗണ്ടിൽ എണ്ണുക 14 യന്ത്രങ്ങൾ

പറവൂർ - 13-ൽ 6 റൗണ്ട് പൂർത്തിയായി

കളമശ്ശേരി - 13-ൽ 4 റൗണ്ട് പൂർത്തിയായി

തൃപ്പൂണിത്തുറ - 13-ൽ 4 റൗണ്ട് പൂർത്തിയായി

തൃക്കാക്കര - 12-ൽ 5 റൗണ്ട് പൂർത്തിയായി

കൊച്ചി - 12-ൽ 5 റൗണ്ട് പൂർത്തിയായി

വൈപ്പിൻ - 10-ൽ 6 റൗണ്ട് പൂർത്തിയായി

എറണാകുളം - 10-ൽ 7 റൗണ്ട് പൂർത്തിയായി

ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച്

ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് 799 വോട്ടുകള്‍ക്ക് മുന്നില്‍

തിരൂരിൽ വിജയാഘോഷം

ഫലപ്രഖ്യാപനത്തിനു മുന്നേ തിരൂരിൽ വിജയാഘോഷവുമായി മുസ്‌ലിം ലീഗ് പ്രവർത്തകർ

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് 179,536

എറണാകുളത്ത് 60% വോട്ടുകള്‍ എണ്ണിയപ്പോള്‍ ലീഡ് നില

എറണാകുളം 60% വോട്ടുകൾ എണ്ണിയപ്പോൾ ലീഡ് നില തുടർന്ന് യുഡിഎഫ്. ഹൈബി ഈഡൻ (യുഡിഎഫ്) - 280725, കെ ജെ ഷൈൻ (എൽഡിഎഫ്) - 139133, ഡോ. കെ എസ് രാധാകൃഷ്ണൻ (എൻഡിഎ) - 92916. 1,41,592 വോട്ടുകള്‍ക്കാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.

ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. വി ജോയ് 349 വോട്ടുകള്‍ക്ക് മുന്നില്‍

ആറ്റിങ്ങലിൽ ലീഡ് തിരിച്ചുപിടിച്ച് അടൂർ പ്രകാശ്

കണ്ണൂരില്‍ കെ സുധാകരന്റെ ലീഡ് അരലക്ഷം കടന്നു

കണ്ണൂർ മണ്ഡലത്തില്‍ അരലക്ഷം കടന്ന് കെ സുധാകരന്റെ ലീഡ്. ലീഡ്- 54,735

അടൂർ പ്രകാശിന്റെ ലീഡ് കുറഞ്ഞു

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടൂർ പ്രകാശിന്റെ ലീഡ് കുറഞ്ഞു. ലീഡ് നില- 253 വോട്ട്

എറണാകുളം റൗണ്ട് അടിസ്ഥാനത്തിൽ

കുതിച്ച് യുഡിഎഫ്

സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 17 ഇടത്തും ലീഡ് നിലനിര്‍ത്തി യുഡിഎഫ്. തിരുവനന്തപുരം, തൃശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങള്‍ ഒഴികെ എല്ലായിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍. മിക്കയിടത്തും സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു.

സർക്കാരിനെതിരായ വിധിയെഴുത്തെന്ന് ഡീന്‍

സർക്കാരിനെതിരായ വിധിയെഴുത്തെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. ജനങ്ങൾ ഒപ്പം നിന്നു. ജനാധിപത്യ മതേതര ചേരിയിലുള്ളവർ യുഡിഎഫിനൊപ്പം നിന്നു. കേരള കോൺഗ്രസ് എം ഏത് മുന്നണിയിലെന്നത് പ്രശ്‌നമല്ലെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിൽ ഇനി ബാക്കിയുള്ള റൗണ്ടുകൾ

ചെങ്ങന്നൂർ - 13/14 - ഒരു റൗണ്ട് ബാക്കി

കുട്ടനാട് - 9/13 - 5 റൗണ്ട് ബാക്കി

മാവേലിക്കര 9/14 - 5 റൗണ്ട് ബാക്കി

കുന്നത്തൂർ - 10/15 - 5 റൗണ്ട് ബാക്കി

പത്തനാപുരം - 10/13 - 3 റൗണ്ട് ബാക്കി

സുരേഷ് ഗോപിയുടെ വീട്ടില്‍ മധുരം വിതരണം ചെയ്യുന്നു

തൃശൂരില്‍ ലീഡ് തുടരുന്ന സുരേഷ് ഗോപിയുടെ വീട്ടില്‍ ആഘോഷം ആരംഭിച്ചു. സുരേഷ് ഗോപിക്ക് ഭാര്യ മധുരം കൈമാറി. വിജയത്തിൽ സന്തോഷം എന്ന് സുരേഷ് ഗോപി. പ്രതികരണം പിന്നീട്, തൃശ്ശൂരിലേക്ക് മടങ്ങുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കെ സുധാകരന്റെ ഭൂരിപക്ഷത്തില്‍ നേരിയ ഇടിവ്

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ഭൂരിപക്ഷത്തില്‍ നേരിയ ഇടിവ്. സുധാകരന്റെ ലീഡ് 70,297 ആയി.

രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് കുറഞ്ഞു

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് കുറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് നില 10362 ആയി. വോട്ടെണ്ണൽ പുരോഗമിക്കുന്നത് യുഡിഎഫ് സ്വാധീന മേഖലകളിൽ

ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ ലീഡ് 1842 ആയി

വടകരയില്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി കെ കെ രമ

രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് കുത്തിനെ ഇടിഞ്ഞു

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് കുത്തിനെ ഇടിഞ്ഞു. ലീഡ് 5195 ആയാണ് ഇടിഞ്ഞത്.

ലീഡ് തിരിച്ചുപിടിച്ച് തരൂർ

തിരുവനന്തപുരത്ത് ലീഡ് തിരിച്ചുപിടിച്ച് തരൂർ. 192 വോട്ടുകള്‍ക്ക് മുന്നില്‍

ട്രാക്കിൽ കയറി തരൂർ

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലീഡ് ഉയർത്തുന്നു. ലീഡ് നില- 4490

ഷാഫിയുടെ ലീഡ് ഒരു ലക്ഷത്തിലേക്ക്

വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ 80,349 വോട്ടുകൾക്ക് മുൻപിൽ

തരൂർ കുതിക്കുന്നു

തരൂരിന്റെ ലീഡ് 9000 കടന്നു. 9766 വോട്ടിന് ലീഡ് ചെയ്യുന്നു.

നേമം മണ്ഡലത്തിൽ ഇനിയെണ്ണാനുള്ളത് 2 ബൂത്തുകൾ

പാറശാല 5, നെയ്യാറ്റിൻകര 4 ബൂത്തുകളിൽ വോട്ട് എണ്ണാനുണ്ട്

മുരളീധരന്റെ ഭൂരിപക്ഷം മറികടന്ന് ഷാഫി

കെ മുരളീധരൻ്റെ ഭൂരിപക്ഷം മറികടന്ന് ഷാഫി. വടകരയിൽ ഷാഫി പറമ്പിൽ 86,497 വോട്ടുകൾക്ക് മുൻപിൽ

വലിയ ഉത്തരവാദിത്തമെന്ന് ഹൈബി ഈഡന്‍

വലിയ ഉത്തരവാദിത്തമെന്ന് എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്‍. ചരിത്രപരമായ ഭൂരിപക്ഷം. ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് ദൗത്യം. ഒരിക്കൽ കൂടി ഹൃദയത്തിൽ സൂക്ഷിച്ച ജനങ്ങൾക്ക് നന്ദി. ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. തന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനം വിലയിരുത്തി. അന്തിമ റിസല്‍ട്ട് വന്നിട്ടില്ലെങ്കിൽ പോലും ഇന്ത്യ മുന്നണിയുടെ പ്രകടനം നല്ല സൂചനയാണെന്നും ഹൈബി പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് ദിവസം തന്നെ ചില ദുസൂചനകൾ പുറത്തുവന്നിരുന്നുവെന്നാണ് കേരളത്തിലെ ബിജെപി ലീഡിനെ കുറിച്ച് ഹൈബി പ്രതികരിച്ചത്. സിപിഐഎം - ബിജെപി നേതാക്കൾ നടത്തിയ രഹസ്യ ചർച്ച ഫലം കണ്ടു എന്നുവേണം വിലയിരുത്താൻ. ഏറെ പ്രയാസം നൽകുന്ന കാര്യമാണിതെന്നും ഹൈബി കൂട്ടിച്ചേർത്തു.

3 ലക്ഷം കടന്ന് രാഹുലിന്റെ ലീഡ്

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് 303607 ആയി.

UDF - 550038

LDF - 246431

NDA - 128027

ആലപ്പുഴ, ഹരിപ്പാട്, കായംകുളം നിയോജകമണ്ഡലങ്ങളിലെ ഇവിഎം വോട്ടെണ്ണൽ പൂർത്തിയായി

പൊന്നാനിയിലെ ലീഡ് നില

യുഡിഎഫ് - 407206

എൽഡിഎഫ് - 219049

എൻ ഡി എ - 77463

ലീഡ് - 188157

തരൂരിന് കുളിരു പകർന്നത് തീരദേശത്തെ കാറ്റ്

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ ലീഡ് പന്ത്രണ്ടായിരം കടന്നു. ലീഡ് നില 12658. എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ പിന്‍തള്ളിയാണ് തരൂർ ലീഡ് തിരിച്ചുപിടിച്ചത്.

പത്തനംതിട്ട ലോക്സഭാമണ്ഡലം

എഴ് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി. ഇനി എട്ട് റൗണ്ട് കൂടി എണ്ണിത്തീരാനുണ്ട്. 37,000ല്‍ അധികം വോട്ടുകള്‍ക്ക് ആന്റോ ആന്റണി മുന്നില്‍

ഏഴാം റൗണ്ട് പൂർത്തിയാകുമ്പോൾ കണ്ണൂരിൽ കെ സുധാകരന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലം

പൊന്നാനിയിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിലേക്ക്

പൊന്നാനി മണ്ഡലത്തില്‍ അബ്ദുസമദ് സമദാനിക്ക് 194229 വോട്ടിന്റെ ലീഡ്. 2019 ലെ ഇ ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം മറികടന്നു. (2019 ലെ- ഇടിയുടെ ഭൂരിപക്ഷം- 193273, ആകെ വോട്ട് - 521824)

പത്തനംതിട്ട

കാഞ്ഞിരപ്പള്ളിയിൽ 6 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി. ഇനിയുള്ളത് 7 റൗണ്ട്. പൂഞ്ഞാറിൽ എണ്ണാനുള്ളത് 6 റൗണ്ട് കൂടി. തിരുവല്ലയിൽ 7 റൗണ്ട് കൂടി എണ്ണാനുണ്ട്. റാന്നിയിൽ 7 റൗണ്ടും, ആറന്മുളയിൽ 7 റൗണ്ടും, കോന്നിയിൽ 8 റൗണ്ടും അടൂരിൽ എട്ടു റൗണ്ടും ഇനി എണ്ണാനുണ്ട്.

പിണറായി രാജിവെക്കണമെന്ന് ബെന്നി ബെഹന്നാന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ബെന്നി ബെഹന്നാന്‍. പിണറായി രാഷ്ട്രീയ ധാർമികത കാണിക്കണം. മുൻ മന്ത്രിമാരുടെ മാതൃകയിൽ രാജി വെയ്ക്കണമെന്ന് ബെന്നി ബെഹന്നാന്‍ ആവശ്യപ്പെട്ടു.

എറണാകുളം

പറവൂർ- 13ൽ 12 റൗണ്ട് പൂർത്തിയായി

കളമശ്ശേരി- 13ൽ 13 റൗണ്ട് പൂർത്തിയായി

തൃപ്പൂണിത്തുറ- 13ൽ 11 റൗണ്ട് പൂർത്തിയായി

തൃക്കാക്കര- 12ൽ 12 റൗണ്ട് പൂർത്തിയായി

കൊച്ചി- 12ൽ 11 റൗണ്ട് പൂർത്തിയായി

വൈപ്പിൻ- 11ൽ 11 റൗണ്ട് പൂർത്തിയായി

എറണാകുളം- 10ൽ 10 റൗണ്ടും പൂർത്തിയായി

'ഈശ്വരന്മാർക്ക് നന്ദി'; സുരേഷ് ഗോപി

ഈശ്വരൻമാർക്ക് നന്ദിയെന്ന് സുരേഷ് ഗോപിയുടെ പ്രതികരണം. വലിയ വെല്ലുവിളികളെ അതിജീവിച്ച് നേടിയ വിജയമാണിത്. തൃശ്ശൂരിലെ പ്രജാ ദൈവങ്ങൾ സത്യം തിരിച്ചറിഞ്ഞു. വഴി തിരിച്ചുവിടാൻ നോക്കിയെങ്കിലും സത്യം തിരിച്ചറിഞ്ഞുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. നരേന്ദ്ര മോദി രാഷ്ട്രീയ ദൈവമാണെന്നും സുരേഷ് ഗോപി.

ജനവിധി അംഗീകരിക്കുന്നുവെന്ന് എം ബി രാജേഷ്

ജനവിധിയെ പൂർണമായും അംഗീകരിക്കുന്നുവെന്ന് എം ബി രാജേഷ്. 2019 ആവർത്തിക്കുകയാണ് ഉണ്ടായത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്നു. ജനങ്ങളുടെ വിധിയെ വിനയത്തോടെയും ആദരവോടെയും സ്വീകരിക്കുന്നുവെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. തൃശ്ശൂരിലെ ബിജെപിയുടെ വിജയം അസാധാരണമാണ്. ദേശീയതലത്തിൽ ബിജെപിക്ക് തിരിച്ചടി ഉണ്ടായിട്ടും തൃശൂരിലെ വിജയം അപ്രതീക്ഷിതവും വിചിത്രവുമാണെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.

ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച്, ജോയ് മുന്നില്‍

ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി വി ജോയ് മുന്നില്‍, ലീഡ്- 1292

കണ്ണൂരില്‍ ഒരു ലക്ഷം കടന്ന് ബിജെപി വോട്ട്

കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി വോട്ട് ഒരു ലക്ഷം കടന്നു.

തിളക്കമുള്ള വിജയം: എൻ കെ പ്രേമചന്ദ്രൻ

'ജനങ്ങളോടും മുന്നണി പ്രവർത്തകരോടുള്ള നന്ദി അറിയിക്കുന്നു. അപവാദ, വർഗീയ പ്രചാരണത്തിലൂടെ മെച്ചമുണ്ടാക്കാൻ സാധിക്കുമോ എന്ന ശ്രമമാണ് ഇടതുപക്ഷം നടത്തിയത്. അതിന് മേലുള്ള വിജയമാണ് കൊല്ലത്ത് ഉണ്ടായത്. കൊടുങ്കാറ്റ് പോലുള്ള അപവാദങ്ങളെ അതിജീവിച്ചാണ് വിജയിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൻ്റെ വിജയം. കേന്ദ്രസർക്കാരിനെതിരായ ജനവികാരം പോലെ തന്നെ സംസ്ഥാന സർക്കാരിനെതിരായ കനത്ത താക്കീത് കൂടിയാണ് യുഡിഎഫ് വിജയം', എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ചാലക്കുടി മണ്ഡലം ലീഡ് നില 58983 (യുഡിഎഫ്)

ബെന്നി ബഹനാന്‍ (കോണ്‍ഗ്രസ്) - 369814

പ്രൊഫ. സി രവീന്ദ്രനാഥ് (സിപിഐ(എം)-310831

കെ എ ഉണ്ണികൃഷ്ണന്‍ (ബിഡിജെഎസ്)-99222

അഡ്വ. ചാര്‍ലി പോള്‍ (ട്വന്റി 20 പാര്‍ട്ടി)- 98370

മട്ടന്നൂർ നിയോജകമണ്ഡലത്തിൽ വോട്ടെണ്ണൽ പൂർത്തിയായി

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ മട്ടന്നൂർ നിയോജകമണ്ഡലത്തിൽ വോട്ടെണ്ണൽ പൂർത്തിയായി. LDF ലീഡ് 3188 വോട്ട് മാത്രം. നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ അറുപതിനായിരത്തോളം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലമാണ് മട്ടന്നൂർ

തിരുവനന്തപുരത്ത് വിജയം ഉറപ്പിച്ച് തരൂർ

തിരുവനന്തപുരത്ത് വിജയം ഉറപ്പിച്ച് തരൂർ. ഇനി എണ്ണാനുള്ളത് പതിനായിരത്തിൽ താഴെ വോട്ടുകൾ മാത്രം. നിലവിൽ തരൂരിന്റെ ലീഡ് 15,700.

ആൻ്റോ ആന്റണി കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു

പത്തനംതിട്ടയിൽ ആൻ്റോ ആന്റണി കഴിഞ്ഞതവണത്തെ ഭൂരിപക്ഷം മറികടന്നു. ലീഡ്- 44473

ലീഡ് ഉയർത്തി ലീഗ്

മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീർ 271,301 വോട്ടുകൾക്ക് മുന്നിൽ

പത്തനംതിട്ട

കാഞ്ഞിരപ്പള്ളി

ആകെ റൗണ്ടുകൾ - 13

എണ്ണി തീർന്നത് - 8

ബാക്കിയുള്ളത്- 5

പൂഞ്ഞാർ

ആകെ റൗണ്ടുകൾ -13

എണ്ണി തീർന്നത് - 8

ബാക്കിയുള്ളത് -5

തിരുവല്ല

ആകെ റൗണ്ടുകൾ - 15

എണ്ണി തീർന്നത് - 10

ബാക്കിയുള്ളത് -5

റാന്നി

ആകെ റൗണ്ടുകൾ -15

എണ്ണി തീർന്നത് - 10

ബാക്കിയുള്ളത് - 5

ആറന്മുള

ആകെ റൗണ്ടുകൾ -18

എണ്ണി തീർന്നത് - 14

ബാക്കിയുള്ളത് - 4

കോന്നി

ആകെ റൗണ്ടുകൾ -16

എണ്ണി തീർന്നത് -10

ബാക്കിയുള്ളത് -6

അടൂർ

ആകെ റൗണ്ടുകൾ -15

എണ്ണി തീർന്നത് -9

ബാക്കിയുള്ളത് -6

ഇടതുമുന്നണിയെ ജനങ്ങള്‍ കൈവിട്ടുവെന്ന് ചെന്നിത്തല

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണിയെ ജനങ്ങള്‍ കൈവിട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും മുന്നിലെത്താന്‍ എല്‍ഡിഎഫിന് സാധിച്ചില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വി ജോയ് ലീഡ് ചെയ്യുന്നു

യുഡിഎഫ് ഐക്യത്തിന്റെ വിജയം: വി ഡി സതീശന്‍

യുഡിഎഫിന് ഉജ്വല വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് ഐക്യത്തിന്റെ വിജയം. എല്ലാം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് നേടിയ വിജയമാണിത്. തൃശൂരില്‍ പാര്‍ട്ടിയുടേത് അപ്രതീക്ഷിത പരാജയമാണ്. സിപിഐഎം തൃശൂരില്‍ ധാരണയുണ്ടാക്കി. ബിജെപി സിപിഐഎം അവിഹിത ബന്ധം ഉണ്ടായിരുന്നു. കരുവന്നൂര്‍ കേസില്‍ ഒരു അറസ്റ്റ് പോലും ഉണ്ടായില്ല. ബിജെപിക്ക് ജയിക്കാന്‍ സിപിഐഎം വഴിയൊരുക്കി. സംസ്ഥാന സര്‍ക്കാരിനോടുള്ള അമര്‍ഷം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ആലത്തൂര്‍ പരാജയപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിനാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

വി ജോയുടെ ലീഡില്‍ നേരിയ കുറവ്

ആറ്റിങ്ങളില്‍ വി ജോയുടെ ലീഡില്‍ നേരിയ കുറവ്, ലീഡ് 2052ലേക്ക് കുറഞ്ഞു.

കെ രാധാകൃഷ്ണൻ വിജയിച്ചു

ആലത്തൂര്‍ തിരിച്ചുപിടിച്ച് എല്‍ഡിഎഫ്. ആലത്തൂർ മണ്ഡലത്തില്‍ 20,143 വോട്ടുകൾക്ക് കെ രാധാകൃഷ്ണൻ വിജയിച്ചു

അപ്രതീക്ഷിത ഫലമെന്ന് വി എസ് സുനില്‍കുമാർ

തൃശൂരിലേത് അപ്രതീക്ഷിത ഫലമെന്ന് വി എസ് സുനില്‍ കുമാർ. തിരഞ്ഞെടുപ്പ് ഫലം ആഴത്തിൽ ബൂത്തടിസ്ഥാനത്തിൽ പരിശോധിക്കും. കോൺഗ്രസ് വോട്ടുകളിൽ ചോർച്ച സംഭവിച്ചുെ കെ മുരളീധരൻ ഉൾപ്പടെ കോണ്ഗ്രസ് നേതാക്കൾ മറുപടി പറയണം. 2019 ലേക്കാൾ LDF സ്ഥാനാർത്ഥിയുടെ വോട്ട് 14000 കൂടി. UDF മൂന്നാം സ്ഥാനത്ത് പോയത് പരിശോധിക്കണം. തിരഞ്ഞെടുപ്പ് പരാജയത്തിൽ നിരാശയില്ല. വർഗീയതയ്ക്ക് എതിരായ പോരാട്ടം ശക്തിപ്പെടുത്തും. പരാജയം അന്തിമമല്ല. BJP രാഷ്ട്രീയത്തിന് മേൽക്കൈ ഉണ്ടായതിൽ വിശധ പരിശോധന നടത്തണമെന്നും വി എസ് സുനില്‍കുമാർ ആവശ്യപ്പെട്ടു.

കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം പകരുന്ന ഫലം കെ സുരേന്ദ്രന്‍

വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വലുതെന്ന് കെ സുരേന്ദ്രന്‍. ഓരോ പ്രവര്‍ത്തകനും നന്ദി പറയുന്നു. കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം പകരുന്ന ഫലം. കഴിഞ്ഞ തവണ വയനാട് ലഭിച്ചതിനേക്കാള്‍ ഇരട്ടി വോട്ട് വയനാട് ലഭിച്ചു. തൃശൂരില്‍ വോട്ട് കുറഞ്ഞത് മുരളീധരന്റെ അഹങ്കാരത്തിനേറ്റ മറുപടി. മുഖ്യമന്ത്രി പച്ചവര്‍ഗീയത പ്രചരിപ്പിച്ചു. പിണറായിക്ക് വരമ്പത്ത് തന്നെ കൂലി കിട്ടിയെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

പത്തനംതിട്ട

കാഞ്ഞിരപ്പള്ളി

ആകെ റൗണ്ടുകൾ - 13

എണ്ണി തീർന്നത് - 11

ബാക്കിയുള്ളത്- 2

പൂഞ്ഞാർ

ആകെ റൗണ്ടുകൾ -13

എണ്ണി തീർന്നത് - 12

ബാക്കിയുള്ളത് -1

തിരുവല്ല

ആകെ റൗണ്ടുകൾ - 15

എണ്ണി തീർന്നത് - 15

ബാക്കിയുള്ളത് -0

റാന്നി

ആകെ റൗണ്ടുകൾ -15

എണ്ണി തീർന്നത് - 14

ബാക്കിയുള്ളത് - 1

ആറന്മുള

ആകെ റൗണ്ടുകൾ -18

എണ്ണി തീർന്നത് - 18

ബാക്കിയുള്ളത് - 0

കോന്നി

ആകെ റൗണ്ടുകൾ -16

എണ്ണി തീർന്നത് -13

ബാക്കിയുള്ളത് -3

അടൂർ

ആകെ റൗണ്ടുകൾ -15

എണ്ണി തീർന്നത് -13

ബാക്കിയുള്ളത് -2

ആറ്റിങ്ങലില്‍ ലീഡ് നില മാറി മറിയുന്നു

വി ജോയ് ലീഡ് ഉയര്‍ത്തി, 1515 വോട്ടുകളുടെ ലീഡ്. ഇനിയെണ്ണാനുള്ളത് 28,000 വോട്ടുകള്‍

കാസർകോട്  യുഡിഎഫിൻ്റെ ലീഡ് 67,422

കോഴിക്കോട് എം കെ രാഘവന് 145,792 വോട്ടിൻ്റെ ലീഡ്

പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ പൊലീസും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും. കോളേജിനകത്തേക്ക് പ്രവർത്തകർ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസുമായി വാക്കേറ്റം ഉണ്ടായത്. മുതിർന്ന കോൺഗ്രസ് പ്രവർത്തകർ വന്നതിന് ശേഷമാണ് പ്രവർത്തകർ പിൻന്തിരിഞ്ഞത്.

പാലക്കാട് നിലനിർത്തി UDF

പാലക്കാട് നിലനിർത്തി UDF. വി കെ ശ്രീകണ്ഠൻ വീണ്ടും പാലക്കാടിൻ്റെ എംപി. വിജയം എക്കാലത്തയും ഉയർന്ന വോട്ട് നേട്ടത്തോടെ.

പാലക്കാട് ഡിസി ഓഫീസിന് മുന്നിൽ തർക്കം

പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ടതാണ് യുഡിഎഫ് പ്രവർത്തകരും സിപിഐഎം പ്രവർത്തകരും തമ്മിൽ തർക്കം.

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം

തൃശൂർ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് വിജയം. ഭൂരിപക്ഷം 74,686 വോട്ടുകൾ.

ലഭിച്ച വോട്ടുകള്‍

സുരേഷ് ഗോപി (ഭാരതീയ ജനതാ പാര്‍ട്ടി) - 412338

അഡ്വ. വി എസ് സുനില്‍കുമാര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)- 337652

കെ മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- 328124

അഡ്വ പി കെ നാരായണന്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി) - 2019

സുനില്‍കുമാര്‍ (സ്വതന്ത്രന്‍) - 1952

ദിവാകരന്‍ പള്ളത്ത് (ന്യൂ ലേബര്‍ പാര്‍ട്ടി) - 819

പ്രതാപന്‍ (സ്വതന്ത്രന്‍) -709

എം.എസ് ജാഫര്‍ഖാന്‍ (സ്വതന്ത്രന്‍) - 698

ജോഷി വില്ലടം (സ്വതന്ത്രന്‍) - 493

നോട്ട - 6072

വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദിയെന്ന് കൊടിക്കുന്നിൽ സുരേഷ്

വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദിയെന്ന് കൊടിക്കുന്നിൽ സുരേഷ്. നാലാം തവണയും വിജയം കൈവരിച്ചു. മണ്ഡലം നിലനിർത്തിയത് കടുത്ത പോരാട്ടത്തിലൂടെ. നാല് മന്ത്രിമാരാണ് എതിർ സ്ഥാനാർത്ഥിക്കായി കളത്തിൽ ഇറങ്ങിയത്. എല്‍ഡിഎഫ് അഭിമാനപ്രശ്നമായി നടത്തിയ മത്സരത്തെ താൻ അതിജീവിച്ചു. തനിക്കെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് അജണ്ടയുണ്ടാക്കി. ഒരു മന്ത്രിയെ സ്ഥാനാർത്ഥി ആക്കിയതിൽ ആരും വിമർശിച്ചില്ല. താൻ തുടർച്ചയായി മത്സരിക്കുന്നതിനെതിരെ പ്രചാരണം ഉണ്ടായി. മത്സരരംഗത്ത് നിന്ന് മാറ്റാൻ പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു. പാർട്ടി നിർദേശപ്രകാരമാണ് മത്സരിച്ചതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ജനങ്ങൾക്കൊപ്പം നിന്നാൽ ജനങ്ങളും കൂടെ നിൽക്കും: വികെ ശ്രീകണ്ഠൻ

'ജനങ്ങൾക്കൊപ്പം നിന്നാൽ ജനങ്ങളും കൂടെ നിൽക്കും. അതിന്റെ ഉത്തമ ഉദാഹരണമാണ് പാലക്കാട്ടെ വിജയം. താനും ഷാഫി പറമ്പിലും തോൽക്കും എന്ന് പ്രവചിച്ചവർക്കുള്ള മറുപടി വോട്ടർമാർ നൽകി. ടിപ്പുസുൽത്താൻ കോട്ടയല്ലാതെ മറ്റൊരു കോട്ടയും പാലക്കാട് ഇല്ലെന്ന് ജനങ്ങൾ ബോധ്യപ്പെടുത്തി. കൂടെ പ്രവർത്തകർക്കും ജനങ്ങൾക്കും നന്ദി.'

ആറ്റിങ്ങലില്‍ അടൂർ പ്രകാശ് വിജയിച്ചു

ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വിജയിച്ചു. വിജയം 1708 വോട്ടിന്. എല്‍ഡിഎഫ് സ്ഥാനാർത്ഥി വി ജോയിയുമായി തുടർന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് അടൂർ പ്രകാശ് വിജയം ഉറപ്പിച്ചത്.

വടകര- തപാൽ വോട്ട് അന്തിമ നില

ഷാഫി പറമ്പിൽ 5038

കെ കെ ശൈലജ 5689

പ്രഫുൽ കൃഷ്ണൻ 1278

തപാൽ വോട്ടിൽ മുന്നിൽ ശൈലജ

ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് വിജയിച്ചു

ഇടുക്കിയിൽ കൗണ്ടിംഗ് പൂർത്തിയായി. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് വിജയം. ലീഡ് - 133277

റീ കൗണ്ടിങ്ങിന് നൽകും: വി ജോയ്

ആറ്റിങ്ങലി‍ല്‍ വോട്ട് ചോർച്ച ഉണ്ടായെന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥി വി ജോയ്. ചിറയിൻകീഴും വാമനപുരത്തും പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. ഒരിടത്ത് വോട്ടിംഗ് മെഷീൻ കേടായി. റീ കൗണ്ടിങ്ങിന് നൽകുമെന്നും വി ജോയ് അറിയിച്ചു

വടകര ഇതുവരെയുള്ള വോട്ട് നില

ഷാഫി പറമ്പിൽ 552490

കെ കെ ശൈലജ 437333

പ്രഫുൽ കൃഷ്ണൻ 110701

ഷാഫിയുടെ ഭൂരിപക്ഷം 115157

മലപ്പുറത്ത് ലീഗിന് ചരിത്ര ഭൂരിപക്ഷം

ഇ ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം മൂന്നുലക്ഷം കടന്നു. 300,118 വോട്ടുകൾക്ക് മുന്നിൽ.

സർക്കാർ തിരുത്തേണ്ടത് ഉണ്ടെങ്കിൽ തിരുത്തും : എം വി ഗോവിന്ദന്‍

ഇന്ത്യാസഖ്യം നല്ല രീതിയിൽ മുന്നേറ്റമുണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദേശീയ രാഷ്ട്രീയത്തിൽ NDA വലിയ അവകാശവാദം ഉന്നയിച്ചു. വലിയ തോൽവി പരിശോധിക്കും. തോൽവി അംഗീകരിക്കുന്നു. പാർട്ടി പരിശോധിച്ച് മുന്നോട്ട് പോകും. അത്രയും വോട്ട് ബിജെപിക്ക് അധികമായി ലഭിച്ചു. തൃശൂരിൽ ഒരുലക്ഷത്തോളം വോട്ട് കോൺഗ്രസിന് കുറഞ്ഞു.

ജനങ്ങളാണ് എല്ലാത്തിന്റെയും അവസാനവാക്ക്. സർക്കാർ തിരുത്തേണ്ടത് ഉണ്ടെങ്കിൽ തിരുത്തും. സ്ഥാനാർത്ഥി നിർണയം, പ്രചാരണം അടക്കമുള്ള എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഒരു സീറ്റാണ് ലഭിച്ചത്. പിന്നീട് നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫ് അധികാരത്തിൽ വന്നു. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല. എങ്കിലും ഇക്കാര്യം പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ വിജയിച്ചു

2019ലെ സീറ്റ് നിലനിര്‍ത്തി, വോട്ട് ചോര്‍ച്ച പരിശോധിക്കും: എ കെ ബാലന്‍

എൽഡിഎഫ് ശക്തമായി തിരിച്ച് വരുമെന്ന് എ കെ ബാലന്‍. 2019ലെ സീറ്റ് നിലനിർത്തി. നല്ല വിജയം പ്രതീക്ഷിച്ചു. പിന്നോട്ടടി എന്തുകൊണ്ടെന്ന് കർശന പരിശോധന നടത്തും. വോട്ട് ചോർച്ച പരിശോധിക്കും. യുഡിഎഫിനെ ചലിപ്പിച്ചത് ജമാ അത്തും എസ്ഡിപിഐയും. യുഡിഎഫ് വിജയത്തിന് പിന്നിൽ ആരാണ് പ്രവർത്തിച്ചത് എന്ന് വ്യക്തമാകും. ആലത്തൂരിലേത് മികച്ച നേട്ടമാണ്. പാലക്കാട് പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല. കൂടെ നിന്ന വോട്ടർമാരിൽ ചില ചോർച്ചയുണ്ടായി. പിന്നോട്ട് പോക്ക് പരിശോധിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.

വിജയിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു, വോട്ടര്‍മാര്‍ക്ക് നന്ദി: അടൂര്‍ പ്രകാശ്

വിജയിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്ന് ആറ്റിങ്ങല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. 'വോട്ടര്‍മാര്‍ക്ക് നന്ദി. എന്റെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് അപരന്മാര്‍ നേടി. അപരന്മാരെ നിര്‍ത്തിയത് ശരിയാണോ എന്ന് എല്‍ഡിഎഫ് ആലോചിക്കണം. ഞങ്ങള്‍ക്കും ജോയിമാരെ കിട്ടുമായിരുന്നു. അഞ്ച് വര്‍ഷം ഞാന്‍ ചെയ്ത പ്രവര്‍ത്തനത്തിനുള്ള അംഗീകാരം', അടൂര്‍ പ്രകാശ് പറഞ്ഞു.

തൃശൂരിൽ ഗുരുവായൂർ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും ബിജെപി മുന്നിൽ

ഗുരുവായൂരിൽ ബിജെപി മൂന്നാംസ്ഥാനത്ത്

മണലൂരിൽ ബിജെപി 8013 വോട്ടിന് മുന്നിൽ

ഒല്ലൂരിൽ ബിജെപി 10,363 വോട്ടിന് വോട്ടിന് മുന്നിൽ

തൃശ്ശൂരിൽ ബിജെപി 14,117 വോട്ടിനു മുന്നിൽ

നാട്ടികയിൽ ബിജെപി 13 945 വോട്ടിന് വോട്ടിന് മുന്നിൽ

ഇരിങ്ങാലക്കുടയിൽ ബിജെപി 13 016 വോട്ടിനുമുന്നിൽ

പുതുക്കാട് ബിജെപി 12692 വോട്ടിനു മുന്നിൽ

മാവേലിക്കര ലോക്സഭാ മണ്ഡലം

ചങ്ങനാശേരി- യുഡിഎഫ് മുന്നില്‍

കുട്ടനാട്- യുഡിഎഫ് മുന്നില്‍

മാവേലിക്കര- എല്‍ഡിഎഫ് മുന്നില്‍

ചെങ്ങന്നൂർ- യുഡിഎഫ് മുന്നില്‍

കുന്നത്തൂർ- എല്‍ഡിഎഫ് മുന്നില്‍

കൊട്ടാരക്കര- എല്‍ഡിഎഫ് മുന്നില്‍

പത്തനാപുരം- യുഡിഎഫ് മുന്നില്‍

സുരേഷ് ഗോപിക്ക് ഗംഭീര സ്വീകരണം

നിയുക്ത എംപി സുരേഷ് ഗോപിക്ക് ഗംഭീര സ്വീകരണം. സംസ്ഥാന കാര്യാലയത്തിൽ വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ സ്വീകരണം നല്‍കി. കെ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ എന്നിവരും പങ്കെടുക്കുന്നു.

വോട്ടെണ്ണൽ ഫലം ഫൈനൽ (പോസ്റ്റൽ ബാലറ്റ് സഹിതം മൊത്തം ലഭിച്ച വോട്ട്)

1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 277365 (33.17 % )

2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- 7223 (0.86%)

3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.- 1595 (0.19%)

4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- 165046 ( 19.74%)

5. പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്- 1637 (0.2%)

6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്- 364631 (43.6%)

7. ചന്ദ്രബോസ് പി- സ്വതന്ത്രൻ - 1087 (0.13%)

8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ- 893 (0.11 %)

9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ - 1489 (0.18%)

10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-421 (0.05%)

11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ - 710 (0.08%)

12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-527 (0.06%)

13. എം.എം. സ്‌കറിയ-സ്വതന്ത്രൻ- 927 (0.11 %)

14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-739 (0.09%)

15. നോട്ട - 11933 (1.43%)

തൃശൂരിലെ വിജയം: ബിജെപി ചരിത്രത്തിലെ നാഴികകല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

തൃശൂരിലെ വിജയം ബിജെപിയുടെ ചരിത്രത്തിലെ നാഴികകല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍. സുരേഷ് ഗോപി നന്നായി പണിയെടുത്തു. സുരേഷ് ഗോപി നന്നായി പണിയെടുത്തു. സുരേഷ് ഗോപി വിജയത്തിന് അര്‍ഹനാണ്. ജനങ്ങള്‍ക്കിടയില്‍ നിന്നതുകൊണ്ടാണ് വിജയിക്കാനായതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അഭിമാനകരമായ വിജയമെന്ന് ഒ രാജഗോപാല്‍ പ്രതികരിച്ചു.

'പാര്‍ട്ടിയുടെ അനുസരണയുള്ള എംപിയും പ്രവര്‍ത്തകനുമായിരിക്കും'

'2019ല്‍ പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് മത്സരിച്ചത്. 2019ല്‍ അട്ടിമറി നടത്തിയ പാര്‍ട്ടിയെ ഇത്തവണ അട്ടിമറിച്ചു. ബിജെപിയെ ഇനി മാറ്റിനിര്‍ത്താനാകില്ല. വ്യക്തികേന്ദ്രീകൃതമായ രാഷ്ട്രീയ നയം കേരളം സ്വീകരിക്കും. പാര്‍ട്ടിയുടെ അനുസരണയുള്ള എംപിയും പ്രവര്‍ത്തകനുമായിരിക്കും. മാധ്യമങ്ങള്‍ ഉണ്ടാക്കിയ വിഷമതകള്‍ ഗുണം ചെയ്തു', സുരേഷ് ഗോപി പ്രതികരിച്ചു.

'പൂരം കലക്കിയതൊക്കെ ഗുണം ചെയ്തത് ബിജെപി സ്ഥാനാര്‍ത്ഥിക്ക്'

കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനേറ്റ മറുപടിയാണ് തിരഞ്ഞെടുപ്പില്‍ കാണുന്നതെന്ന് വി ഡി സതീശന്‍. രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് പോയ വിജയം. തൃശൂരില്‍ എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കും. അപ്രതീക്ഷിത തോല്‍വിയാണ് ഉണ്ടായത്. പൂരം കലക്കിയതൊക്കെ ഗുണം ചെയ്തത് ബിജെപി സ്ഥാനാര്‍ത്ഥിക്ക്. പരാജയത്തിന് വേറെയും ഒരുപാട് കാരണങ്ങളുണ്ട്. എല്ലാം പരിശോധിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കണ്ണൂരിൽ കെ സുധാകരന്റെ വിജയം പ്രഖ്യാപിച്ചു

108982 വോട്ടിന്റെ ലീഡ്

കെ സുധാകരൻ - യുഡിഎഫ് 518524

എം വി ജയരാജൻ - എൽഡിഎഫ് 409542

സി രഘുനാഥ് - ബിജെപി 119876

പൊന്നാനിയിൽ സമദാനിക്ക് ലഭിച്ച നിയമസഭാ മണ്ഡലം 

തിരിച്ചുള്ള ഭൂരിപക്ഷം

തിരൂരങ്ങാടി: 54147

തിരൂർ: 50330

കോട്ടക്കൽ: 45927

താനൂർ: 41969

തവനൂർ:17048

പൊന്നാനി: 15416

തൃത്താല: 9203

ഷാഫി പറമ്പിലിനെ അഭിവാദ്യം ചെയ്ത് ബി ജെ പി പ്രവർത്തകർ

വടകരയിൽ വിജയാഘോഷയാത്രയ്ക്കിടെ ഷാഫി പറമ്പിലിനെ അഭിവാദ്യം ചെയ്ത് ബിജെപി പ്രവർത്തകർ. ദേശീയപാതയ്ക്കരികിൽ നിന്നാണ് ബിജെപി പതാകയുമായി പ്രവർത്തകർ അഭിവാദ്യം നൽകിയത്.

എം കെ രാഘവന്റെ ഭൂരിപക്ഷം 1,46,176

കോഴിക്കോട് മണ്ഡലത്തിലെ അവസാന ഫലം പുറത്ത് വന്നപ്പോൾ എം കെ രാഘവന്റെ ഭൂരിപക്ഷം 1,46,176

ഷാഫിയുടെ ഭൂരിപക്ഷം 1,14,506

വടകര മണ്ഡലത്തിൽ ഷാഫിയുടെ ഭൂരിപക്ഷം 1,14,506

വയനാട് മണ്ഡലത്തിലെ വോട്ടിങ്ങ് നില

രാഹുല്‍ ഗാന്ധി ( ഐഎന്‍സി) ആകെ നേടിയ വോട്ട് 6,47,445. ഭൂരിപക്ഷം 3,64,422, ശതമാനം 59.69.

ആനിരാജ (സിപിഐ), ആകെ നേടിയ വോട്ട് 2,83,023, ശതമാനം 26.09%

കെ.സുരേന്ദ്രന്‍ (ബിജെപി) , ആകെ നേടിയ വോട്ട് 141045, ശതമാനം 13%

കോട്ടയത്ത് വൈക്കം ഒഴിച്ച് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഫ്രാൻസിസ് ജോർജിന് ലീഡ്

പിറവം

തോമസ് ചാഴികാടൻ- 45931

തുഷാർ വെള്ളാപ്പള്ളി- 21777

ഫ്രാൻസിസ് ജോർജ്ജ്-61586

ലീഡ് - 15655

പാലാ നിയമസഭ മണ്ഡലം 4744

തോമസ് ചാഴികാടൻ- 39830

തുഷാർ വെള്ളാപ്പള്ളി- 22505

ഫ്രാൻസിസ് ജോർജ്ജ്- 52295

ലീഡ് - 12465

കടുത്തുരുത്തി നിയമസഭ മണ്ഡലം

തോമസ് ചാഴികാടൻ- 40356

തുഷാർ വെള്ളാപ്പള്ളി- 20889

ഫ്രാൻസിസ് ജോർജ്ജ്- 51830

ലീഡ് - 11474

വൈക്കം നിയമസഭ മണ്ഡലം ഫലം

തോമസ് ചാഴികാടൻ- 45262

തുഷാർ വെള്ളാപ്പള്ളി- 27515

ഫ്രാൻസിസ് ജോർജ്ജ്- 40066

ലീഡ് - 5196 (LDF)

ഏറ്റുമാനൂർ നിയമസഭ മണ്ഡലം ഫലം

തോമസ് ചാഴികാടൻ- 37261

തുഷാർ വെള്ളാപ്പള്ളി- 24412

ഫ്രാൻസിസ് ജോർജ്ജ്- 46871

ലീഡ് - 9610

കോട്ടയം നിയമസഭ മണ്ഡലം ഫലം

തോമസ് ചാഴികാടൻ- 31804

തുഷാർ വെള്ളാപ്പള്ളി- 24214

ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്- 46644

ലീഡ് - 14840

പുതുപ്പള്ളി നിയമസഭ മണ്ഡലം ഫലം

തോമസ് ചാഴികാടൻ- 31974

തുഷാർ വെള്ളാപ്പള്ളി- 21915

ഫ്രാൻസിസ് ജോർജ്ജ്- 59077

ലീഡ് - 27103

മാവേലിക്കരയില്‍ യുഡിഎഫ് ഭൂരിപക്ഷം- 10,868

കൊടിക്കുന്നിൽ സുരേഷ് - 369516

സി എ അരുൺകുമാർ - 358648

ഭൂരിപക്ഷം - 10,868

മാവേലിക്കര - 6166 -എൽഡിഎഫ്

ചങ്ങനാശ്ശേരി - 16450 - യുഡിഎഫ്

കുട്ടനാട് - 871 - യുഡിഎഫ്

ചെങ്ങന്നൂർ- 1638 -യുഡിഎഫ്

കുന്നത്തൂർ- 1347- എൽഡിഎഫ്

പത്തനാപുരം- 1458- യുഡിഎഫ്

കൊട്ടാരക്കര -3403 - എൽഡിഎഫ്

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ റീക്കൗണ്ടിങ് ആരംഭിച്ചു

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ റീകൗണ്ടിങ് ആരംഭിച്ചു. പതിനാറായിരത്തോളം വോട്ടുകള്‍ എണ്ണം എന്നായിരുന്നു ആവശ്യം. പോസ്റ്റല്‍ അസാധു വോട്ടുകള്‍ അടക്കം എണ്ണണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 902 അസാധു വോട്ടുകൾ എണ്ണുന്നു

902 അസാധു വോട്ടുകൾ എണ്ണുന്നു. 100 വോട്ടുകൾ അസാധു തന്നെ. ഇനി എണ്ണാനുള്ളത് 802 വോട്ടുകൾ

റീക്കൗണ്ടിങിലും ഫലം മാറിയില്ല

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ റീക്കൗണ്ടിങ് നടത്തിയെങ്കിലും ഫലം മാറിയില്ല. വിജയം അടൂര്‍ പ്രകാശിന്. എല്‍ഡിഎഫ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു റീക്കൗണ്ടിങ് നടത്തിയത്.

കേരളം പിടിച്ച് യുഡിഫ്, ഒരു സീറ്റില്‍ ഒതുങ്ങി എല്‍ഡിഎഫ്, തൃശൂരില്‍ ബിജെപി

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നടന്ന വിധിയെഴുത്തില്‍ കേരളത്തില്‍ യുഡിഎഫ് 18 സീറ്റുകള്‍ പിടിച്ചടുത്തപ്പോള്‍ എല്‍ഡിഎഫിന് ഒരു സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. ആലത്തൂര്‍ കെ രാധാകൃഷ്ണനിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ തൃശൂരില്‍ സുരേഷ് ഗോപി ചരിത്രം കുറിച്ചു. 70,000ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എന്‍ഡിഎ കേരളത്തില്‍ അക്കൗണ്ട് തുറന്നത്.

പാര്‍ട്ടി അടിസ്ഥാനത്തില്‍ സീറ്റുകളുടെ എണ്ണം

  • കോണ്‍ഗ്രസ്- 14

  • മുസ്ലിം ലീഗ്- 2

  • സിപിഐഎം- 1

  • ബിജെപി- 1

  • കേരള കോണ്‍ഗ്രസ്-1

  • ആര്‍എസ്പി- 1

കാസര്‍കോട്

യുഡിഎഫിന്റെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 100,649 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ലഭിച്ച വോട്ടുകള്‍ 490,659. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന് ലഭിച്ച വോട്ടുകള്‍ 390,010. എന്‍ഡിഎയുടെ എം എല്‍ അശ്വിനിക്ക് 219,558 വോട്ടുകളാണ് നേടാനായത്.

കണ്ണൂര്‍

കെ സുധാകരനിലൂടെ മണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തിയത് 108,982 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. 518,524 വോട്ടുകള്‍ സുധാകരന്‍ നോടിയപ്പോള്‍, എല്‍ഡിഎഫിന്റെ എം വി ജയരാജന് 409, 542 വോട്ടുകളാണ് നേടാനായത്. എന്‍ഡിഎയുടെ സി രഘുനാഥ് 119,876 വോട്ടുകളും മണ്ഡലത്തില്‍ സ്വന്തമാക്കി.

വടകര

സംസ്ഥാനത്ത് ശക്തമേറിയ പോരാട്ടം നടന്ന വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ 114,506 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ കെ ശൈലജയെ പരാജയപ്പെടുത്തി. 443,022 വോട്ടുകളാണ് എല്‍ഡിഎഫിന്റെ കെ കെ ശൈലജയ്ക്ക് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫൂല്‍ കൃഷ്ണന്‍ 111,979 വോട്ടുകള്‍ നേടി.

വയനാട്

364,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വയനാട് മണ്ഡലം രാഹുല്‍ ഗാന്ധി നിലനിര്‍ത്തിയത്. 647,445 വോട്ടുകളാണ് രാഹുല്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് 283,023 വോട്ടുകള്‍ നേടിയപ്പോള്‍ എന്‍ഡിഎയുടെ കെ സുരേന്ദ്രന്‍ 141,045 വോട്ടുകളും സ്വന്തമാക്കി.

കോഴിക്കോട്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിനെ 146,176 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ എം കെ രാഘവന്‍ പരാജയപ്പെടുത്തിയത്. ലഭിച്ച വോട്ടുകള്‍ ഇങ്ങനെ, എം കെ രാഘവന്‍- 520,421, എളമരം കരീം- 374,245, എം ടി രമേശ്(എന്‍ഡിഎ)- 180,666.

പാലക്കാട്

യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ 75,283 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 421,169 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ വിജയരാഘവന്‍ നേടിയത് 345,886 വോട്ടുകളാണ്. എന്‍ഡിഎയുടെ സി കൃഷ്ണകുമാര്‍ 251,778 വോട്ടുകള്‍ നേടി.

മലപ്പുറം

യുഡിഎഫിനായി മത്സര രംഗത്തിറങ്ങിയ ലീഗിന്റെ ഇ ടി മുഹമ്മദ് ബഷീര്‍ 300,118 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില്‍ വിജയിച്ചത്. 644,006 വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ വി വസീഫിന് 343,888 വോട്ടുകളാണ് നേടാനായത്. എന്‍ഡിഎയുടെ ഡോ. അബ്ദുള്‍ സലാമിന് 85,361 വോട്ടുകളാണ് ലഭിച്ചത്.

പൊന്നാനി

മുസ്ലിം ലീഗിന്റെ എം പി അബ്ദുസമദ് സമദാനി യുഡിഎഫിനായി 235,760 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം കൈപ്പിടിയിലാക്കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ഹംസയ്ക്ക് 326,756 വോട്ടുകള്‍ ലഭിച്ചപ്പോള്‍, അബ്ദുസമദ് സമദാനിക്ക് 562,516 വോട്ടുകള്‍ നേടാനായി. എന്‍ഡിഎയ്ക്കായി മത്സരരംഗത്തിറങ്ങിയ അഡ്വ നിവേദിതയ്ക്ക് 124,798 വോട്ടുകളാണ് ലഭിച്ചത്.

ആലത്തൂര്‍

യുഡിഎഫിന്റെ രമ്യാ ഹരിദാസില്‍ നിന്ന് 20,111 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിനായി കെ രാധാകൃഷ്ണന്‍ മണ്ഡലം പിടിച്ചെടുത്തത്. ലഭിച്ച വോട്ടുകള്‍, കെ രാധാകൃഷ്ണന്‍- 403,447, രമ്യാ ഹരിദാസ് 383,336, ഡോ. ടിഎന്‍ സരസു(എന്‍ഡിഎ)- 188,230.

ചാലക്കുടി

മണ്ഡലം 63,754 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ ബെന്നി ബെഹന്നാന്‍ മണ്ഡലം നിലനിര്‍ത്തിയത്. ലഭിച്ച വോട്ടുകള്‍, ബെന്നി ബെഹന്നാന്‍- 394,171, പ്രൊഫ. സി രവീന്ദ്രനാഥ്(എല്‍ഡിഎഫ്)- 330,417, കെ എ ഉണ്ണികൃഷ്ണന്‍(എന്‍ഡിഎ)- 106,400.

തൃശൂര്‍

74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയിലൂടെ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നത്. സുരേഷ് ഗോപി 412,338 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ അഡ്വ. വി എസ് സുനില്‍കുമാറിന് 337,652 വോട്ടുകളാണ് ലഭിച്ചത്. 328,124 വോട്ടുകള്‍ നേടിയ യുഡിഎഫിന്റെ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

എറണാകുളം

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ മണ്ഡലം നിലനിര്‍ത്തിയത് 250,385 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍. ലഭിച്ച വോട്ടുകള്‍, ഹൈബി ഈഡന്‍-482,317, കെ ജെ ഷൈന്‍ ടീച്ചര്‍- 231932, ഡോ. കെ എസ് രാധാരകൃഷ്ണന്‍ (എന്‍ഡിഎ)- 144,500.

ഇടുക്കി

ഡിന്‍ കുര്യാക്കോസ് റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിര്‍ത്തിയത്. ഭൂരിപക്ഷം- 133,727 വോട്ടുകള്‍. ലഭിച്ച വോട്ടുകള്‍, ഡീന്‍ കുര്യാക്കോസ് 432,372, അഡ്വ. ജോയ്‌സ് ജോര്‍ജ്(എല്‍ഡിഎഫ്)- 298,645, അഡ്വ. സംഗീത വിശ്വനാഥന്‍(എന്‍ഡിഎ)- 91,323.

കോട്ടയം

കേരള കോണ്‍ഗ്രസ് എമ്മിന്റെ തോമസ് ചാഴിക്കാടനെ 87,266 വോട്ടുകള്‍ക്കാണ് അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് പരാജയപ്പെടുത്തിയത്. ലഭിച്ച വോട്ടുകള്‍, അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്- 364,631, തോമസ് ചാഴിക്കാടന്‍- 277,365, തുഷാര്‍ വെള്ളാപ്പള്ളി (എന്‍ഡിഎ)- 165,046.

ആലപ്പുഴ

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലിന്റെ ഭൂരിപക്ഷം 63,513. ലഭിച്ച വോട്ടുകള്‍ കെ സി വേണുഗോപാല്‍- 404,560. സിറ്റിങ് എംപി എ എം ആരിഫിന് (എല്‍ഡിഎഫ്) 341,047 വോട്ടുകളാണ് നേടാനായത്. എന്‍ഡിഎയുടെ ശോഭാ സുരേന്ദ്രന്‍ 299,648 വോട്ടുകളും സ്വന്തമാക്കി.

മാവേലിക്കര

369,516 വോട്ടുകള്‍ നേടിയ യുഡിഎഫിന്റെ കൊടിക്കുന്നില്‍ സുരേഷ് 10,868 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫിന്റെ അഡ്വ. അരുണ്‍കുമാര്‍ സി എയ്ക്ക് ലഭിച്ച വോട്ടുകള്‍ 358,648. ബൈജു കലാശാല(എന്‍ഡിഎ)- 142,984.

പത്തനംതിട്ട

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി 66,119 വോട്ടിന്റെ ഭൂരിപക്ഷത്തിന് എല്‍ഡിഎഫിന്റെ തോമസ് ഐസകിനെ പരാജയപ്പെടുത്തി. ലഭിച്ച വോട്ടുകള്‍, ആന്റോ ആന്റണി- 367,623, ഡോ. ടി എം തോമസ് ഐസക്- 301,504. അനില്‍ കെ ആന്റണി (എന്‍ഡിഎ)- 234406.

കൊല്ലം

150,302 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കൊല്ലത്ത് എം മുകേഷിനെ എന്‍ കെ പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്. ലഭിച്ച വോട്ടുകള്‍, എന്‍ കെ പ്രേമചന്ദ്രന്‍(യുഡിഎഫ്) 443,628, എം മുകേഷ്(എല്‍ഡിഎഫ്)- 293,326, ജി കൃഷ്ണകുമാര്‍ (എന്‍ഡിഎ)- 163,210.

ആറ്റിങ്ങല്‍

വോട്ടണ്ണലിന്റെ ആദ്യ മണിക്കൂര്‍ മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആറ്റിങ്ങലില്‍ 684 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിനാണ്. 328,051 വോട്ടാണ് അടൂര്‍ പ്രകാശ് നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയ് 327,367 വോട്ടുകളും എന്‍ഡിഎയുടെ വി മുരളീധരന്‍ 311,779 വോട്ടുകളും മണ്ഡലത്തില്‍ നേടി.

തിരുവനന്തപുരം

ഏറെ നേരം നീണ്ട സസ്‌പെന്‍സിനൊടുവിലാണ് മണ്ഡലത്തില്‍ യുഡിഎഫിന്റെ ശശി തരൂര്‍ മണ്ഡലം ഉറപ്പിച്ചത്. 16,077 ആയിരുന്നു ഭൂരിപക്ഷം. ലഭിച്ച വോട്ടുകള്‍, ശശി തരൂര്‍- 358,155, എന്‍ഡിഎയുടെ രാജീവ് ചന്ദ്രശേഖര്‍- 342,078, പന്ന്യന്‍ രവീന്ദ്രന്‍ (എല്‍ഡിഎഫ്) 247,648.

logo
Reporter Live
www.reporterlive.com