File Image
File Image

പാർലമെന്റിലേക്ക് കേരളത്തിൽ നിന്ന് വനിതകൾ വേണ്ടേ?

14 ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി അ​പ​ര​ര​ട​ക്കം 23 വ​നി​ത​ക​ളാ​ണ് ഇ​ത്ത​വ​ണ സ്ഥാ​നാ​ർ​ഥി​ക​ളാ​യ​ത്
Published on

കൊച്ചി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ ഇത്തവണ സംസ്ഥാനത്ത് നിന്ന് ഒരൊറ്റ വനിതാ പോലുമില്ല. 2019ലെ ​തിരഞ്ഞെടുപ്പ് വരെ കേ​ര​ള​ത്തി​ൽ​നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് കേ​വ​ലം ഒ​മ്പ​തു വ​നി​ത​ക​ൾ മാ​ത്ര​മാ​യി​രു​ന്നു..

14 ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി അ​പ​ര​ര​ട​ക്കം 23 വ​നി​ത​ക​ളാ​ണ് ഇ​ത്ത​വ​ണ സ്ഥാ​നാ​ർ​ഥി​ക​ളാ​യത്. വ​ട​ക​ര, എ​റ​ണാ​കു​ളം, വയനാട് എ​ന്നി​വി​ട​ങ്ങ​ളി​​ൽ എ​ൽഡിഎ​ഫും ആ​ല​ത്തൂ​​രി​ൽ യുഡി​എ​ഫും ആ​ല​പ്പു​ഴ, ഇ​ടു​ക്കി, ആ​ല​ത്തൂ​ർ, പൊ​ന്നാനി,കാസർകോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ൻഡിഎ​യു​മാ​ണ് വനിതകളെ പരിഗണിച്ചത്. ക​ഴി​ഞ്ഞ ത​വ​ണ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഏ​ക വ​നി​ത എം. പി ആ​ല​ത്തൂ​രി​ൽ​നി​ന്ന് യു ഡി എ​ഫ് പ്ര​തി​നി​ധി​യാ​യി ജ​യി​ച്ച ര​മ്യ ഹ​രി​ദാ​സ് ആയിരുന്നു. സി​റ്റി​ങ് സീ​റ്റി​ൽ ഇ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു.

File Image
തൃശ്ശൂരില്‍ സംഭവിച്ചതെന്തെന്ന് പരിശോധിക്കും, പിഴവുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തും: വേണുഗോപാൽ

ഇ​തു​വ​രെ ജ​യി​ച്ച​വ​രി​ൽ​ ത​ന്നെ സു​ശീ​ല ഗോ​പാ​ല​ൻ മൂ​ന്നു​ത​വ​ണ​യും സാ​വി​ത്രി ല​ക്ഷ്മ​ണ​നും എ കെ പ്രേ​മ​ജ​വും ര​ണ്ടു​ത​വ​ണ വീ​ത​വും സ​ഭ​യി​ലെത്തി​യെ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്. കേ​ര​ള​ത്തി​ൽ​ നി​ന്നു​ള്ള ആ​ദ്യ വ​നി​ത എം ​പി​ ആ​നി മ​സ്ക്രീ​ൻ കേ​ര​ള​പ്പി​റ​വി​ക്ക് മു​മ്പു​ള്ള 1951-52ലെ ​തിരഞ്ഞെടുപ്പിൽ തി​രു​വി​താം​കൂ​റി​ൽ​നി​ന്ന് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 1991ലെ​യും 2004ലെ​യും തി​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ൽ​ നി​ന്ന് ര​ണ്ടു​വീ​തം വ​നി​ത​ക​ൾ ലോ​ക്സ​ഭ​യി​ലേ​ക്ക് ജയിച്ചു കയറിയത്.

logo
Reporter Live
www.reporterlive.com