സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

കർണാടക തീരദേശത്തിന് മുകളിലായി രണ്ട് ചക്രവാതചുഴി നിലനിൽക്കുന്നതിനാലാണ് വരും ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കർണാടക തീരദേശത്തിന് മുകളിലായി രണ്ട് ചക്രവാതചുഴി നിലനിൽക്കുന്നതിനാലാണ് വരും ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യതയുള്ളത്.

ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരള തീരത്ത് കടലാക്രമണത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. അതിനാൽ മത്സ്യ ബന്ധനത്തിനുള്ള വിലക്ക് ഇന്നും തുടരും.

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്
സ്വകാര്യപ്രാക്ടീസ്;സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന,ഇറങ്ങിയോടി ഡോക്ടര്‍മാര്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com