കരിപ്പൂരില്‍ നിന്നും ദോഹയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം വൈകുന്നു; പ്രതിഷേധം

ദോഹയില്‍ നിന്ന് വിമാനം ഇതുവരെ കരിപ്പൂരില്‍ എത്തിയിട്ടില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതില്‍ യാത്രക്കാരുടെ പ്രതിഷേധം. കരിപ്പൂരില്‍ നിന്നും ദോഹയിലേക്കുള്ള വിമാനമാണ് വൈകുന്നത്. രാവിലെ 9.35ന് പുറപ്പെടേണ്ട വിമാനം വൈകീട്ടേ പുറപ്പെടൂ എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

ദോഹയില്‍ നിന്ന് വിമാനം ഇതുവരെ കരിപ്പൂരില്‍ എത്തിയിട്ടില്ല. വൈകീട്ട് 5.40ന് വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാരെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി വിമാനം വൈകിയതില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം കൊച്ചിയില്‍ ഇറക്കിയതിലും പ്രതിഷേധമുണ്ടായിരുന്നു. അഞ്ച് വിമാനങ്ങളാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. ഇതില്‍ നാല് വിമാനങ്ങള്‍ പിന്നീട് കരിപ്പൂരിലേക്ക് തന്നെ തിരിച്ചുവിട്ടു. ഒരു വിമാനം നെടുമ്പാശ്ശേരിയില്‍ തന്നെ തുടരുകയാണ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയില്‍ തന്നെ തുടരുന്നത്. വിമാനം കൊച്ചിയില്‍ ഇറക്കിയതില്‍ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി. വിമാനത്തില്‍ തിരികെ കോഴിക്കോടേക്ക് എത്തിക്കണമെന്നായിരുന്നു ആവശ്യം. വിമാനത്താവളത്തിലേക്ക് പോകണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാര്‍ ഇത് നിരസിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com