സുരേഷ് ഗോപിയുടെ സഹപാഠി, ഇനി സഭയിലും ഇവര്‍ ഒരുമിച്ച്; പക്ഷേ രണ്ട് പക്ഷത്ത്...

സുഹൃത്ത് കേന്ദ്രമന്ത്രിയാകുന്നുവെന്നതിനൊപ്പം ഒരുമിച്ച് പഠിച്ച രണ്ട് പേർ‌ ലോക്സഭയിലുണ്ടെന്നത് ഈ സന്തോഷം ഇരട്ടിപ്പിക്കുന്നു
സുരേഷ് ഗോപിയുടെ സഹപാഠി, ഇനി സഭയിലും ഇവര്‍ ഒരുമിച്ച്; പക്ഷേ രണ്ട് പക്ഷത്ത്...
Updated on

ബിജെപി എം പി സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ സംസ്ഥാനത്തുടനീളം ധാരാളം പേർ പടക്കം പൊട്ടിച്ചും കൊടി തോരണങ്ങൾ ചാർത്തിയും ആഘോഷിച്ചു. എന്നാൽ ഈ വിജയവും സ്ഥാനാരോഹണവും തങ്ങളുടേത് കൂടിയെന്ന പോലെ മനസ്സിൽ സൂക്ഷിക്കുന്ന കുറച്ചുപേരുണ്ട്. സുരേഷ് ​ഗോപിയുടെ കൂട്ടുകാർ. സുരേഷ് ജി എന്ന തങ്ങളുടെ സുഹൃത്ത് കേന്ദ്രമന്ത്രിയാകുന്നുവെന്നതിനൊപ്പം ഒരുമിച്ച് പഠിച്ച രണ്ട് പേർ‌ ലോക്സഭയിലുണ്ടെന്നത് ഈ സന്തോഷം ഇരട്ടിപ്പിക്കുന്നു. സുരേഷ് ​ഗോപിക്കൊപ്പം പഠിച്ച് ഇനി ഒരുമിച്ച് ലോക്സഭയിലുണ്ടാകാൻ പോകുന്നത് മറ്റാരുമല്ല, കൊല്ലത്തിന്റെ എൻ കെ പ്രേമചന്ദ്രനാണ്. വിരുദ്ധ മുന്നണികളിലാണ് ഇരുവരും എങ്കിലും പഠനകാലത്ത് ഒരുമിച്ചായിരുന്നുവെന്നതാണ് ചിത്രങ്ങള്‍ സഹിതം പുറത്തുവരുന്നത്.

സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയായതോടെയാണ് സുഹൃത്തുക്കൾ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എൻ കെ പ്രേമചന്ദ്രനും സുരേഷ് ​ഗോപിയും പ്രീഡി​ഗ്രി, ഡി​ഗ്രി വിദ്യാഭ്യാസം ഒരുമിച്ച് ഒരു ക്ലാസിലായിരുന്നു. 1975-80 കാലഘട്ടങ്ങളിൽ ഫാത്തിമ മാതാ കോളേജിലാണ് ഇവർ പഠിച്ചത്. സുവോളജിയായിരുന്നു വിഷയം. ഇരുവരുടെയും ക്ലാസ്മേറ്റ് ഇന്നസെന്റാണ് ഈ രസകരമായ രഹസ്യം വെളിപ്പെടുത്തിയത്.

കോളേജ് പഠനകാലത്ത് കംപൈൻസ്റ്റഡിയിലെല്ലാം സുരേഷ് ​ഗോപിയായിരുന്നു മാസ്റ്ററെന്നും എത്ര സിനിമ കണ്ട് കറങ്ങി നടന്നാലും കംപൈൻസ്റ്റഡ‍ി മുടക്കാറില്ലെന്നും ഇന്നസെന്റ് ഓർമ്മിച്ചെടുക്കുന്നു. പ്രേമചന്ദ്രനും സുരേഷ് ​ഗോപിയും ഒരുമിച്ചുള്ള ചിത്രങ്ങളും ഇന്നസെന്റ് പങ്കുവച്ചിട്ടുണ്ട്. ഫാത്തിമ മാതയിൽ വച്ചാണ് സുരേഷ് ​ഗോപി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സുവോളജി അസോസിയേഷൻ സെക്രട്ടറിയായായിരുന്നു മത്സരം. അന്ന് ആ മത്സരത്തിൽ അദ്ദേഹം ജയിച്ചു. പിന്നീട് സുരേഷ് ​ഗോപി സിനിമയിലേക്ക് തിരിഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കും തിരിഞ്ഞു. അപ്പോഴും സൗഹൃദം തുടരുന്നുണ്ടെന്നാണ് സുരേഷിന്റെയും പ്രേമചന്ദ്രന്റെയും ഈ സഹപാഠി പറയുന്നത്.

സുരേഷ് ​ഗോപിയുടെ മകളുടെ കല്യാണത്തിനും കൊല്ലത്തെ ഈ സൗഹൃദസംഘമുണ്ടായിരുന്നു. സൈലന്റ് വാലി സമരത്തിന്റെയടക്കം ഭാ​ഗമായിരുന്ന കോളേജ് പഠനകാലം ഇന്നസെന്റ് ഇന്നും ഓർത്ത് വച്ചിരിക്കുന്നു. തൃശൂരിലെ വിജയമറിഞ്ഞ് വിളിച്ചപ്പോൾ അളിയാ എന്ന് വിളിച്ചു. എപ്പോഴും അങ്ങനെയാണ് പരസ്പരം വിളിക്കാറുള്ളതെന്നും സുരേഷ് ​ഗോപിയുടെ സുഹൃത്ത് ഇന്നസെന്റ് പറയുന്നു. ചിത്രങ്ങൾ സൂക്ഷിച്ച് വച്ചിരിക്കുന്നതുപോലെ ഈ കലാലയ സൗഹൃദവും ചേർത്ത് വക്കുകയാണ് ഇവർ.

സുരേഷ് ഗോപിയുടെ സഹപാഠി, ഇനി സഭയിലും ഇവര്‍ ഒരുമിച്ച്; പക്ഷേ രണ്ട് പക്ഷത്ത്...
'മന്ത്രിയായി തുടരും, മോദി മന്ത്രിസഭയുടെ ഭാഗമാകുന്നത് അഭിമാനം'; അഭ്യൂഹങ്ങള്‍ നിഷേധിച്ച് സുരേഷ് ഗോപി

Related Stories

No stories found.
logo
Reporter Live
www.reporterlive.com