ബാർകോഴ വിവാദം: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസിന് നേരെ കല്ലേറ്, ജലപീരങ്കി

മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു
ബാർകോഴ വിവാദം: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസിന് നേരെ കല്ലേറ്, ജലപീരങ്കി
Updated on

തിരുവനന്തപുരം: ബാർകോഴ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസിന് നേരെ കല്ലേറുണ്ടായതോടെ ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. എക്സൈസ് - ടൂറിസം മന്ത്രിമാരുടെ രാജിയാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രവർത്തകർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

എക്സൈസ് വകുപ്പിനെ ടൂറിസം മന്ത്രി ഹൈജാക്ക് ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തുന്നത് ടൂറിസം മന്ത്രിയാണ്. ബാർ കോഴക്കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ കാര്യങ്ങൾ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com