'കൂലിയെവിടെ'; തിരഞ്ഞെടുപ്പ് ഡ്യൂട്ടി, സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് ഇനിയും പ്രതിഫലം കിട്ടിയിട്ടില്ല

എന്താണ് പ്രതിഫലം വൈകുന്നതിന് കാരണമെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നില്ല.
'കൂലിയെവിടെ'; തിരഞ്ഞെടുപ്പ് ഡ്യൂട്ടി, സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് ഇനിയും  പ്രതിഫലം കിട്ടിയിട്ടില്ല
Updated on

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞു സർക്കാർ അധികാരമേറ്റിട്ടും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സ്പെഷ്യൽ ഓഫീസർമാർക്ക് ഇനിയും പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി. എൻസിസി, സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്, എൻഎസ്എസ് എന്നീ വിഭാഗങ്ങളിൽ നിന്നെത്തിയവർക്കാണ് പ്രതിഫലം ലഭിക്കാത്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പണം അക്കൗണ്ടുകളിൽ എത്തുമെന്നായിരുന്നു വിദ്യാർത്ഥികൾക്ക് ലഭിച്ച വാഗ്ദാനം.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പൊലീസിനെ സഹായിക്കാനാണ് എൻസിസി, എസ്പിസി എന്നീ വിഭാഗങ്ങളിൽ നിന്ന് സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നത്. സർക്കാർ ഉത്തരവ് പ്രകാരം പ്രതിദിനം 1300 രൂപ എന്ന കണക്കിൽ രണ്ടു ദിവസത്തേക്ക് 2600 രൂപയാണ് സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ പ്രതിഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ജോലി കഴിഞ്ഞയുടൻ ഇവർക്ക് പ്രതിഫലം നേരിട്ട് കൈമാറിയിരുന്നു. ഇത്തവണയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തുമെന്നാണ് ഷ്യൽ ഓഫീസർമാരെ അറിയിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും പണം ലഭിച്ചിട്ടില്ല.

'കൂലിയെവിടെ'; തിരഞ്ഞെടുപ്പ് ഡ്യൂട്ടി, സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് ഇനിയും  പ്രതിഫലം കിട്ടിയിട്ടില്ല
രാഹുൽ ഇന്ന് വയനാട്ടിലെത്തും, ഒപ്പം പ്രിയങ്കയും; എന്താകും പ്രഖ്യാപനം? ആകാംക്ഷയോടെ രാഷ്ട്രീയകേരളം

ജോലി ചെയ്ത പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ വിളിച്ച് വിവരം അറിയിച്ചെങ്കിലും, ആരും കൃത്യമായ മറുപടി നൽകുന്നില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സാധാരണ ഗതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൈമാറുന്ന പണം പൊലീസ് ആസ്ഥാനത്ത് നിന്നും ജില്ലാ പോലീസ് മേധാവികൾക്കാണ് എത്തുക. ഇവർ ഡി വൈെ എസ് പിമാർ മുഖേന തുക അതാത് സ്റ്റേഷനുകളിലേക്ക് എത്തിക്കും. എന്നാൽ ഇത്തവണ എന്താണ് പ്രതിഫലം വൈകുന്നതിന് കാരണമെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com