നിങ്ങള്‍ ബിരുദമില്ലാത്ത പത്താം ക്ലാസ് പാസ്സായ ആളാണോ?; കേരള ഹൈക്കോടതിയില്‍ ജോലി നേടാം

23,000-50,200 രൂപയാണ് ശമ്പള നിരക്ക്
നിങ്ങള്‍ ബിരുദമില്ലാത്ത പത്താം ക്ലാസ് പാസ്സായ ആളാണോ?; 
കേരള ഹൈക്കോടതിയില്‍ ജോലി നേടാം

കൊച്ചി: എസ്എസ്എല്‍സി പാസ്സായ എന്നാല്‍ ബിരുദമില്ലാത്തവര്‍ക്ക് കേരള ഹൈക്കോടതിയില്‍ ജോലി നേടാം. കേരള ഹൈക്കോടതിയില്‍ ഒഴിവുള്ള ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് നമ്പര്‍-9/2024). നേരിട്ടുള്ള നിയമനമാണ്. ആകെ 34 ഒഴിവുകളാണുള്ളത്. ശമ്പളം: 23,000-50,200 രൂപ. എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. എന്നാല്‍, ബിരുദം ഉണ്ടായിരിക്കരുത്. പ്രായം: 02-01-1988നും 01-01-2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. പ്രായപരിധിയില്‍ സംവരണവിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുണ്ട്.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് മാതൃകയിലാണ് എഴുത്തുപരീക്ഷ. ആകെ മാര്‍ക്ക് 100 (ജനറല്‍ നോളജ് ആന്‍ഡ് കറന്റ് അഫയേഴ്‌സ്-50 മാര്‍ക്ക്, ന്യൂമറിക്കല്‍ എബിലിറ്റി-20 മാര്‍ക്ക്, മെന്റല്‍ എബിലിറ്റി-15 മാര്‍ക്ക്, ജനറല്‍ ഇംഗ്ലീഷ്-15 മാര്‍ക്ക്). 75 മിനിറ്റാണ് സമയദൈര്‍ഘ്യം. പരീക്ഷാമാധ്യമം: ഇംഗ്ലീഷ്, മലയാളം. 10 മാര്‍ക്കിന്റെതാണ് അഭിമുഖം. അപേക്ഷാഫീസ്: 500 രൂപ. (എസ്‌സി/എസ്ടി./തൊഴില്‍രഹിതരായ ഭിന്നശേഷിക്കാര്‍ എന്നിവര്‍ ഫീസ് അടയ്ക്കേണ്ടതില്ല).

ഓണ്‍ലൈനായും സിസ്റ്റം ജനറേറ്റഡ് ഫീ പേയ്‌മെന്റ് ചലാനായും ഫീസ് അടയ്ക്കാം. പരീക്ഷാകേന്ദ്രങ്ങള്‍: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്. വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് 2. വിശദവിവരങ്ങള്‍ hckrecruitment.keralacourts.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com