'നിക്ഷേപത്തുക തിരിച്ചു നൽകാതെ പറ്റിച്ചു'; പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിനെതിരെ അതിഥി തൊഴിലാളികള്‍

9 ലക്ഷം രൂപയുടെ നിക്ഷേപ തുക തിരിച്ചു നൽകാതെ സഹകരണ സംഘം പറ്റിച്ചുവെന്നാണ് പരാതി. മാസങ്ങളോളം ഓഫീസിൽ കയറി ഇറങ്ങിയിട്ടും തുക തിരികെ ലഭിച്ചില്ലെന്നും അതിഥി തൊഴിലാളികൾ.
'നിക്ഷേപത്തുക തിരിച്ചു നൽകാതെ പറ്റിച്ചു'; പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിനെതിരെ അതിഥി തൊഴിലാളികള്‍
Updated on

കൊച്ചി: പെരുമ്പാവൂർ അർബൻ സഹകരണ സംഘത്തിനെതിരെ പരാതിയുമായി അതിഥി തൊഴിലാളികൾ രംഗത്ത്. 9 ലക്ഷം രൂപയുടെ നിക്ഷേപ തുക തിരിച്ചു നൽകാതെ സഹകരണ സംഘം പറ്റിച്ചുവെന്നാണ് പരാതി. മാസങ്ങളോളം ഓഫീസിൽ കയറി ഇറങ്ങിയിട്ടും തുക തിരികെ ലഭിച്ചില്ലെന്നും അതിഥി തൊഴിലാളികൾ.

12 വർഷത്തിലധികമായി പെരുമ്പാവൂരിൽ വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്ന 18 അതിഥി തൊഴിലാളികളാണ് പെരുമ്പാവൂർ അർബൻ സഹകരണ സംഘത്തിനെതിരെ രംഗത്തെത്തിയത്. നിക്ഷേപത്തുക തിരിച്ചു നൽകാതെ സഹരണ സംഘം പറ്റിച്ചു എന്നാണ് പരാതി. 9 മാസമായി സഹകരണ സംഘത്തിന്റെ ഓഫീസിൽ കയറിയിറങ്ങിയിട്ടും പണം ലഭിച്ചില്ല. പണം ആവശ്യപ്പെട്ട് ബാങ്കിൽ എത്തുമ്പോൾ ഉദ്യോഗസ്ഥർ ചെക്ക് എഴുതി നൽകി പിന്നീട് വരാൻ ആവശ്യപ്പെടും. ഇത്തരത്തിൽ എഴുതി നൽകിയ 25000 രൂപ മുതൽ രണ്ടേകാൽ ലക്ഷം രൂപ വരെയുള്ള ചെക്കുകൾ ഇവരുടെ കൈവശമുണ്ട്. ബാങ്കിൽ നിന്ന് പറയുന്ന ദിവസം ചെന്നാലും പണം ലഭിക്കാറില്ല എന്നും തൊഴിലാളികൾ.

'നിക്ഷേപത്തുക തിരിച്ചു നൽകാതെ പറ്റിച്ചു'; പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിനെതിരെ അതിഥി തൊഴിലാളികള്‍
ചേകന്നൂർ മൗലവി കേസിൽ പ്രതിയാക്കാൻ ശ്രമിച്ചു; ജസ്റ്റിസ് കെമാൽ പാഷയ്ക്കെതിരെ കാന്തപുരം

പെരുമ്പാവൂരിൽ മൊബൈൽ ഷോപ്പുകളും ബാർബർ ഷോപ്പുകളും ചായക്കടകളും നടത്തുന്നവരാണ് തട്ടിപ്പിനിരയായ അതിഥി തൊഴിലാളികൾ. ദിവസവും നൂറും ഇരുന്നൂറും രൂപ വച്ച് നിക്ഷേപിച്ച തുകയാണ് സഹകരണസംഘം തിരിച്ച് നൽകാതെ പറ്റിച്ചത്. വർഷങ്ങളോളം പണിയെടുത്ത് സമ്പാദിച്ച തങ്ങളുടെ നിക്ഷേപത്തുക എത്രയും പെട്ടെന്ന് തിരിച്ചു നൽകണമെന്നാണ് ഇവരുടെ ആവശ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com