പ്രവാസികളുടെ പ്രശ്നങ്ങളിൽ സർക്കാ‍ർ നിരുത്തരവാദപരമായി പെരുമാറുന്നു: കെ സുരേന്ദ്രൻ

പ്രവാസികളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി സംസാരിക്കുന്നത് കേട്ടിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു
 പ്രവാസികളുടെ പ്രശ്നങ്ങളിൽ സർക്കാ‍ർ നിരുത്തരവാദപരമായി പെരുമാറുന്നു: കെ സുരേന്ദ്രൻ
Updated on

തിരുവനന്തപുരം: സർക്കാ‍ർ പ്രവാസികളുടെ പ്രശ്നങ്ങളിൽ നിരുത്തരവാദപരമായി പെരുമാറുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക കേരള സഭയുടെ പ്രയോജനം പ്രവാസികൾക്ക് ലഭിക്കുന്നില്ല. വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി ലേബർ ക്യാമ്പുകളിൽ സന്ദർശനം നടത്തിയിട്ടില്ല. പ്രവാസികളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി സംസാരിക്കുന്നത് കേട്ടിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

എന്തിനാണ് ലോകകേരള സഭയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. ഇതുവരെയുള്ള സഭകളിൽ എന്താണ് പ്രയോജനം. കൊവിഡ് കാലത്ത് പ്രവാസികളെ പുനരധിവസിപ്പിക്കുമെന്ന് പറഞ്ഞു. ലോക കേരള സഭ നിർത്തിവെക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ ധൂർത്തടിച്ച് ലോക കേരള സഭ നടത്തുന്നത് എന്തിനാണ്. ആളുകളെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണ്. ചെലവാക്കുന്ന തുക ദുരന്തത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകണം. സാമൂഹിക നീതിയെ കണക്കാക്കിയാണ് രാജ്യസഭ ലോക്സഭാ സീറ്റുകൾ നൽകുന്നതെന്നും സുരേന്ദ്രൻ പറ‍ഞ്ഞു.

വോട്ട് ഷിഫ്റ്റ് അല്ല ആശയപരമായ വ്യതിയാനമാണ് സംഭവിച്ചതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. യുഡിഎഫ് എൽഡിഎഫ് വ്യത്യാസമില്ലാതെ സ്ഥാനാർഥികളുടെ ബൂത്ത് നോക്കിയാൽ വ്യതിയാനം കാണാമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഭൂരിപക്ഷ സമുദായത്തിലെ പട്ടികജാതി പട്ടികവർഗ്ഗ വോട്ടർമാരിൽ സമൂഹികമാറ്റം ഉണ്ടായി. മത ന്യൂനപക്ഷങ്ങൾക്ക് ഇടയിലും മാറ്റം പ്രകടമാണ്.

 പ്രവാസികളുടെ പ്രശ്നങ്ങളിൽ സർക്കാ‍ർ നിരുത്തരവാദപരമായി പെരുമാറുന്നു: കെ സുരേന്ദ്രൻ
തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരളം; ആരോഗ്യമന്ത്രി കുവൈറ്റിലേക്ക്

മണിപ്പൂരിനെ കുറിച്ച് നീചമായ പ്രചാരണം കേരളത്തിൽ നടത്തി. സഭാ അധ്യക്ഷൻമാർ തന്നെ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള കലാപമാണ് നടന്നത് എന്ന് പറഞ്ഞെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാ‍ർ എന്ത് നടപടിയെടുത്തുവെന്നും സുരേന്ദ്രൻ ചോദിച്ചു. കേരളത്തിൽ സാമൂഹിക നീതി എവിടെയെന്ന് മനസ്സിലാകുമെന്നും ജി. സുധാകരൻ്റെ നിലപാടുകൾ വ്യക്തമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ആലപ്പുഴയിൽ നടക്കുന്നത് എന്ത് എന്ന് കമ്മ്യൂണിസ്റ് പാർട്ടി നോക്കുന്നില്ല. ആലപ്പുഴയിൽ കമ്മ്യൂണിസ്റ് പാർട്ടി പോപ്പുലർഫ്രണ്ട് ആകുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com