തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്യൂട്ടി: വിദ്യാര്‍ത്ഥികളുടെ പണം ലഭിക്കാത്തതിന് കാരണം പൊലീസിന്‍റെ വീഴ്ച

എസ്പിഒമാരുടെ നിയമനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചില്ല. മൂന്ന് വിഭാഗങ്ങളെ മാത്രമേ എസ്പിഒമാർ ആക്കാവൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശവും കേരളാ പൊലീസ് കാറ്റിൽപ്പറത്തി.
തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്യൂട്ടി: വിദ്യാര്‍ത്ഥികളുടെ പണം ലഭിക്കാത്തതിന് കാരണം പൊലീസിന്‍റെ വീഴ്ച
Updated on

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് പണം കിട്ടാതിരിക്കാൻ കാരണം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതര വീഴ്ച. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിയില്ലാതെ പൊലീസ് എസ്പിഒമാരെ നിയമിച്ചതാണ് പണം കിട്ടാൻ തടസ്സമാകുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിനെ അറിയിച്ചു. ആകെ ആറരക്കോടി കിട്ടേണ്ടതിൽ വെറും 36 ലക്ഷം രൂപ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ അനുവദിച്ചത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്ത വാർത്തയാണിത്. മുൻ വർഷങ്ങളിൽ തെരെഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ബൂത്തിൽ വിതരണം ചെയ്തിരുന്ന പണമാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നരമാസമായിട്ടും കിട്ടാത്തത്. സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ്, എൻസിസി, എൻഎസ്എസ് എന്നിവയിൽപ്പെട്ട വിദ്യാർത്ഥികളും സർവീസിൽ നിന്ന് വിരമിച്ച ഭടൻമാരുമെല്ലാം ഇത്തവണ തെരെഞ്ഞെടുപ്പിന് സ്പെഷ്യൽ പൊലീസ് ഓഫീസർമാരായി. ദിവസം 1300 രൂപ വെച്ച് രണ്ട് ദിവസത്തേക്ക് 2600 രൂപയാണ് കിട്ടേണ്ട്. ഒന്നും കിട്ടിയില്ല. സംസ്ഥാനത്ത് ആകെ 25000 ലേറെ പേരെ വിവിധയിടങ്ങളിൽ നിയമിച്ചു. ആകെ കൊടുക്കേണ്ടത് ആറരക്കോടി രൂപ. കിട്ടിയതാകട്ടെ വെറും 36 ലക്ഷവും.

തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്യൂട്ടി: വിദ്യാര്‍ത്ഥികളുടെ പണം ലഭിക്കാത്തതിന് കാരണം പൊലീസിന്‍റെ വീഴ്ച
ചേകന്നൂർ മൗലവി കേസിൽ പ്രതിയാക്കാൻ ശ്രമിച്ചു; ജസ്റ്റിസ് കെമാൽ പാഷയ്ക്കെതിരെ കാന്തപുരം

ഈ പണം വിമുക്തഭടൻമാർക്ക് കൊടുക്കണമെന്നും ബാക്കി പണം ഉടൻ കിട്ടുമെന്നും പൊലീസ് ഹെഡ് ക്വാട്ടേഴ്സിൽ നിന്ന് ജില്ലാ പൊലീസ് മേധാവികൾക്ക് അറിയിപ്പും വന്നു. പിന്നെയും ദിവസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാതായതോടെയാണ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ നേരിട്ട് പോയി കാര്യം തിരക്കിയത്. പൊലീസിന്റ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് പണം കൊടുക്കാതിരിക്കാൻ കാരണം. എസ്പിഒമാരുടെ നിയമനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചില്ല. മൂന്ന് വിഭാഗങ്ങളെ മാത്രമേ എസ്പിഒമാർ ആക്കാവൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശവും കേരളാ പൊലീസ് കാറ്റിൽപ്പറത്തി.

ഇതോടെ വിദ്യാർത്ഥികൾ പണം കിട്ടാതെ പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിത്തുടങ്ങി. ദിവസങ്ങളോളം പണിയെടുത്ത് വിദ്യാർത്ഥികളെ എസ് പിഒ മാരാക്കിയ സ്റ്റേഷനിലെ എസ്ഐമാരും സിഐമാരും ആണ് ശരിക്കും വെട്ടിലായത്. പണം ചോദിച്ച് എത്തുന്നവരോട് മറുപടി പറയാൻ ആകുന്നില്ല. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെങ്കിലും എന്ന് പണം കിട്ടുമെന്ന് ഒരു പിടിയുമില്ല.

തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാതെ തോന്നുംപോലെ എസ് പിഒ മാരെ നിയമിച്ചതാണ് പ്രതിസന്ധിയായത്. ഇനി ജോലി ചെയ്തവർക്ക് എങ്ങനെ പറഞ്ഞ പ്രതിഫലം കൊടുക്കുമെന്നറിയാതെ കഷ്ടത്തിലായത് പൊലീസ് സ്റ്റേഷനുകളിലെ എസ്ഐമാരും സിഐമാരുമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com