കേന്ദ്ര ബാലസാഹിത്യ പുരസ്‌കാരം ഉണ്ണി അമ്മയമ്പലത്തിന്; യുവ പുരസ്കാരം ആര്‍ ശ്യാം കൃഷ്ണന്

അദ്ദേഹത്തിന്റെ 'അല്‍ഗോരിതങ്ങളുടെ നാട്' എന്ന നോവലിനാണ് പുരസ്‌കാരം
കേന്ദ്ര ബാലസാഹിത്യ പുരസ്‌കാരം ഉണ്ണി അമ്മയമ്പലത്തിന്; യുവ പുരസ്കാരം ആര്‍ ശ്യാം കൃഷ്ണന്
Updated on

ന്യൂഡല്‍ഹി: 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള വിഭാഗത്തില്‍ ഉണ്ണി അമ്മയമ്പലത്തിന്റെ 'അല്‍ഗോരിതങ്ങളുടെ നാട്' എന്ന നോവലിനാണ് കേന്ദ്ര ബാലസാഹിത്യ പുരസ്‌കാരം. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. യുവ പുരസ്‌കാരത്തിന് ആര്‍ ശ്യാം കൃഷ്ണന്‍ അര്‍ഹനായി. മീശക്കള്ളന്‍ എന്ന ചെറുകഥാ സമാഹാരത്തിനാണ് ശ്യാം കൃഷ്ണന് പുരസ്‌കാരം.

ഡോ കെജി പൗലോസിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാന്‍ ലഭിച്ചു. വിവിധ ഭാഷകളില്‍ നിന്നായി 23 എഴുത്തുകാരാണ് കേന്ദ്ര സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹരായത്. ഡോ അജയന്‍ പനയറ, ഡോ കെ ശ്രീകുമാര്‍, പ്രൊഫ ലിസി മാത്യു എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. പുരസ്‌കാരദാനച്ചടങ്ങ് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്രസാഹിത്യ അക്കാദമി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com