'അടിച്ചു കേറിവാ അളിയാ, റോബര്‍ട്ട് വദ്രയെ പാലക്കാട് മത്സരിപ്പിക്കണം'; പരിഹസിച്ച് കെ സുരേന്ദ്രന്‍

'അടിച്ചു കേറിവാ അളിയാ, റോബര്‍ട്ട് വദ്രയെ പാലക്കാട് മത്സരിപ്പിക്കണം'; പരിഹസിച്ച് കെ സുരേന്ദ്രന്‍

ജയിച്ചാല്‍ വയനാട്ടില്‍ ഉണ്ടാവുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്.
Published on

കൊച്ചി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ ബിജെപി. വയനാട് കുടുംബസ്വത്ത് ആക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പ്രിയങ്കയെ സ്ഥാനാര്‍ത്ഥി ആക്കിയതെന്ന് വി മുരളീധരന്‍ വിമർശിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു കുടുംബത്തിലെ മൂന്നുപേരാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇക്കാര്യത്തില്‍ അഭിപ്രായം പറയണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

ജയിച്ചാല്‍ വയനാട്ടില്‍ ഉണ്ടാവുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വയനാട്ടിലെ പോളിംഗിന് ശേഷമാണ് റായ്ബറേലിയില്‍ മത്സരിക്കാനായി പോയതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

വയനാട് തന്റെ കുടുംബമാണെന്ന് രാഹുല്‍ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പരിഹസിച്ചു. സഹോദരിയെ മത്സരിപ്പിക്കാനായിരുന്നു നീക്കം. പ്രിയങ്കയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയെ പാലക്കാട് കൂടി മത്സരിപ്പിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തൃപ്തരാവുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

'അളിയന്‍ വദ്ര ഗാന്ധിയെ പാലക്കാട് കൂടി മത്സരിപ്പിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തൃപ്തരാവും. അടിച്ചു കേറി വാ അളിയാ എന്നാണ് ഇപ്പോള്‍ പറയുന്നത്, അതുപോലെ അളിയനും വരട്ടെ. ഒരു കുടുംബത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കുടുംബം തീരുമാനിക്കുന്നത് പോലെയാണ് പാര്‍ട്ടിയിലെ കാര്യങ്ങള്‍.' എന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

logo
Reporter Live
www.reporterlive.com