തൃശൂരിലെ തോല്‍വി: മൂന്നംഗ സമിതി തെളിവെടുപ്പ് തുടങ്ങി

മുന്‍മന്ത്രി കെ സി ജോസഫ്, ടി സിദ്ദിഖ്, ആര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍
തൃശൂരിലെ തോല്‍വി: മൂന്നംഗ സമിതി തെളിവെടുപ്പ് തുടങ്ങി
Updated on

തൃശൂര്‍: തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ യുഡിഎഫ് പരാജയം അന്വേഷിക്കുന്ന മൂന്നംഗ സമിതി തെളിവെടുപ്പ് തുടങ്ങി. മുന്‍ ഡിസിസി പ്രസിഡന്റ്, കെപിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവരില്‍ നിന്നാണ് തെളിവെടുക്കുന്നത്. മുന്‍ മന്ത്രി കെ സി ജോസഫ്, ടി സിദ്ദിഖ്, ആര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

രണ്ട് ദിവസങ്ങളിലായാണ് തെളിവെടുപ്പ് നടക്കുന്നത്. മുന്‍ ഡിസിസി അധ്യക്ഷന്‍മാര്‍, ജില്ലയില്‍ നിന്നുള്ള കെപിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവരില്‍ നിന്നും ആദ്യഘട്ടത്തില്‍ മൊഴിയെടുത്തശേഷം അടുത്ത ദിവസം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും തെളിവെടുപ്പില്‍ പങ്കെടുക്കാം. തൃശൂരിലെ പരാജയം ഉള്‍ക്കൊള്ളാനാവാത്തതാണെന്ന് കെ സി ജോസഫ് പ്രതികരിച്ചു. തൃശൂര്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാതിരാത്രി പോസ്റ്റര്‍ ഒട്ടിക്കുന്നത് ഭീരുത്വമാണെന്നും കെ സി ജോസഫ് പറഞ്ഞു.

ടി എന്‍ പ്രതാപനെതിരെ നഗരത്തിലെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡിസിസി ഓഫീസ് മതില്‍, പ്രസ്‌ക്ലബ് പരിസരം എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ പ്രതാപനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് കോണ്‍ഗ്രസ്. തൃശൂര്‍ പ്രസ് ക്ലബ്ലിനു മുമ്പില്‍ പോസ്റ്റര്‍ പതിക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

പ്രതാപന്‍ കോണ്‍ഗ്രസിനെയും അണികളെയും വഞ്ചിച്ചു, പാര്‍ട്ടിയെ ഒറ്റുകൊടുത്ത ആര്‍എസ്എസ് സംഘപരിവാര്‍ ഏജന്റാണ് ടി എന്‍ പ്രതാപന്‍ തുടങ്ങിയ കാര്യങ്ങളും പോസ്റ്ററിലൂടെ ആരോപിക്കുന്നു. പരസ്യപ്രതികരണങ്ങള്‍ നടത്തുന്നതിനും ഡിസിസി മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനും നിലവില്‍ വിലക്കുണ്ട്. തൃശൂര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ താല്‍ക്കാലിക അധ്യക്ഷനായി വി ശ്രീകണ്ഠന്‍ എം പി ചുമതലയേറ്റതിന് പിന്നാലെയാണ് നിര്‍ദേശം നല്‍കിയത്. ഇത് ലംഘിച്ചുകൂടിയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com