പീഡനപരാതിയെ തുടര്ന്ന് പുറത്താക്കിയ നേതാവിനെ തിരിച്ചെടുത്ത് സിപിഐഎം

ഒരു വര്ഷത്തേക്കായിരുന്നു സജിമോനെ പാര്ട്ടിയില് നിന്ന് പുറത്താക്കിയത്

dot image

പത്തനംതിട്ട: പീഡനപരാതിയെ തുടര്ന്ന് പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറിയെ തിരിച്ചെടുത്ത് സിപിഐഎം. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി സി സജിമോനെയാണ് പാര്ട്ടിയില് തിരിച്ചെടുത്തത്. സജിമോനെ പുറത്താക്കിയ നടപടി കണ്ട്രോള് കമ്മീഷന് നിര്ദേശം റദ്ദ് ചെയ്തു. ഒരു വര്ഷത്തേക്കായിരുന്നു സജിമോനെ പാര്ട്ടിയില് നിന്ന് പുറത്താക്കിയത്. ഒരു വിഷയത്തില് രണ്ട് നടപടി വേണ്ട എന്നാണ് കണ്ട്രോള് കമ്മീഷന്റെ തീരുമാനം.

2018ല് വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ കേസിലും ഡിഎന്എ പരിശോധനയില് ആള്മാറാട്ടം നടത്തിയതിലും സജിമോന് പ്രതിയാണ്. വനിതാ നേതാവിന് ലഹരി നല്കി നഗ്നവീഡിയോ ചിത്രീകരിച്ചെന്നും ഇയാള്ക്കെതിരെ ആരോപണമുണ്ട്. പാര്ട്ടിയില് നിന്ന് പുറത്താക്കിയ ശേഷം രണ്ടാം തവണയാണ് സജിമോനെ തിരിച്ചെടുക്കുന്നത്.

കെ കെ ശൈലജയുള്പ്പടെയുള്ളവരുടെ സാന്നിധ്യത്തില് ചേര്ന്ന നേതൃയോഗം കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പുറത്താക്കിയത്. ഈ നടപടിയാണ് കണ്ട്രോള് കമ്മീഷന് റദ്ദാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us