തൃശൂർ, ആലത്തൂർ തോല്‍വി, ഉപതിരഞ്ഞെടുപ്പ്; കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങള്‍ ഇന്ന്

വരാനിരിക്കുന്ന വയനാട്, പാലക്കാട്‌, ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ചർച്ചയാകും.
തൃശൂർ, ആലത്തൂർ തോല്‍വി, ഉപതിരഞ്ഞെടുപ്പ്; കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങള്‍ ഇന്ന്
Updated on

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ കെപിസിസി - യുഡിഎഫ് യോഗങ്ങൾ ഇന്ന് ചേരും. യുഡിഎഫിന് തോൽവി നേരിട്ട തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ പ്രധാന ചർച്ചയാകും. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കെ മുരളീധരന് പറയാനുള്ള കാര്യങ്ങൾ യോഗം കേൾക്കും. വരാനിരിക്കുന്ന വയനാട്, പാലക്കാട്‌, ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ചർച്ചയാകും.

പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കെ മുരളീധരനെ സംഘടനാതലത്തില്‍ പരിഗണിക്കണമെന്ന് ആവശ്യം യോഗത്തില്‍ ഉയര്‍ന്നേക്കും. അതേസമയം മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. രാവിലെ കെപിസിസി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ കെപിസിസി ഭാരവാഹികൾ, നിർവാഹകസമിതി അംഗങ്ങൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ എന്നിവരാണ് പങ്കെടുക്കുക. വൈകീട്ട് അഞ്ചരയ്ക്ക് യുഡിഎഫ് ഏകോപന സമിതിയുടെയും എംപിമാരുടെയും സംയുക്ത യോഗം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ നടക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം വിലയിരുത്താനും ഭാവി പരിപാടികൾ ചർച്ച ചെയ്യാനുമാണ് യോഗം ചേരുക. ഇതിന് പുറമെ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ക്കും യോഗം രൂപം നല്‍കും. മാസപ്പടി വിവാദം, ബാര്‍കോഴ വിവാദവും രാഷ്ട്രീയ ആയുധമാക്കാനാണ് നീക്കം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com