'എയ്ഡഡ് കൊള്ള': തട്ടിപ്പുവീരന്‍ വി സി പ്രവീണ്‍ അറസ്റ്റില്‍, REPORTER BIG IMPACT

കയ്പമംഗലം പൊലീസാണ് പ്രവീണിനെ അറസ്റ്റു ചെയ്തത്. പൊലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു
'എയ്ഡഡ് കൊള്ള': തട്ടിപ്പുവീരന്‍ വി സി പ്രവീണ്‍ അറസ്റ്റില്‍, REPORTER BIG IMPACT
Updated on

തൃശൂര്‍: തട്ടിപ്പുകാരനായ സ്‌കൂള്‍ മാനേജര്‍ വി സി പ്രവീണ്‍ അറസ്റ്റില്‍. അധ്യാപകരെ ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവില്‍ തട്ടിപ്പ് നടത്തുകയും ചെയ്ത കേസുകളിലെ പ്രതിയാണ് പ്രവീണ്‍. കയ്പമംഗലം പൊലീസാണ് പ്രവീണിനെ അറസ്റ്റു ചെയ്തത്. പൊലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു. 406,420,34(ipc) വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പ്രതിയെ വൈകീട്ടോടെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കും. കൂരിക്കൂഴി, മച്ചാട്, പള്ളിക്കല്‍ സ്‌കൂളുകളുടെ മാനേജറാണ് പ്രവീണ്‍. അധ്യാപകരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയാണ് പ്രവീണ്‍ അനധികൃത നിയമനം നടത്തിയത്. 114 അധ്യാപകരെയാണ് പണം വാങ്ങിപ്പറ്റിച്ചത്. പത്ത് വര്‍ഷത്തോളം ജോലി ചെയ്യിപ്പിച്ച് ഒരു രൂപ കൊടുത്തില്ല. ഇവരില്‍ നിന്നും വാങ്ങിയ ലക്ഷങ്ങളും തിരിച്ചുകൊടുത്തില്ല. പണം തിരിച്ചുചോദിച്ചാല്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി നല്‍കുന്നതായിരുന്നു പ്രവീണിന്റെ രീതി.

'എയ്ഡഡ് കൊള്ള': തട്ടിപ്പുവീരന്‍ വി സി പ്രവീണ്‍ അറസ്റ്റില്‍, REPORTER BIG IMPACT
തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പ്രവീണിന്റെ തട്ടിപ്പ് സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ എസ്‌ഐടി സംഘം വാര്‍ത്ത പുറത്തുവിട്ടതോടെയാണ് പൊലീസ് നടപടി ആരംഭിച്ചത്. ആകെ 12 എഫ്‌ഐആര്‍ കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വലപ്പാട് അടക്കമുള്ള പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

2009 മുതലാണ് പ്രവീണ്‍ തട്ടിപ്പുകള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വിസി പ്രവീണിന് ചട്ടത്തില്‍ ഇളവ് വരുത്തി സ്‌കൂളുകള്‍ വാങ്ങാന്‍ അവസരം നല്‍കിയെന്നും കണ്ടെത്തലുണ്ട്. തട്ടിപ്പിന് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടായിരുന്നു.

'എയ്ഡഡ് കൊള്ള': തട്ടിപ്പുവീരന്‍ വി സി പ്രവീണ്‍ അറസ്റ്റില്‍, REPORTER BIG IMPACT
'അധ്യാപക നിയമന കൊള്ള വന്‍ ചതി, പ്രവീണ്‍ തട്ടിപ്പുകാരന്‍'; നടപടിയെടുക്കുമെന്ന് മന്ത്രി

വിദ്യാഭ്യാസ വകുപ്പും പ്രവീണിനെതിരെ നേരത്തെ നടപടി തുടങ്ങിയിരുന്നു. ഇല്ലാത്ത 221 കുട്ടികളെ ഉണ്ടെന്ന് കാണിച്ച് സര്‍ക്കാരിനെ പറ്റിച്ചു. ഇതിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങിയത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സംഭവത്തില്‍ ഇടപെട്ടിരുന്നു. തട്ടിപ്പുകാരനെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. റിപ്പോര്‍ട്ടറോടായിരുന്നു മന്ത്രിയുടെ ഉറപ്പ്.

'എയ്ഡഡ് കൊള്ള': തട്ടിപ്പുവീരന്‍ വി സി പ്രവീണ്‍ അറസ്റ്റില്‍, REPORTER BIG IMPACT
അധ്യാപക നിയമനക്കൊള്ള;വിസി പ്രവീണ്‍ വളരുന്നത് വിദ്യാഭ്യാസവകുപ്പിന്റെ തണലില്‍;എസ്‌ഐടി അന്വേഷണ പരമ്പര

2009 മുതല്‍ തട്ടിപ്പ് തുടങ്ങിയ വി സി പ്രവീണിനെതിരെ ആദ്യ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് 2010 ലായിരുന്നു. 114 അധ്യാപകരെ ലക്ഷങ്ങള്‍ വാങ്ങി പറ്റിച്ചെങ്കിലും പണം നേരിട്ട് കൈമാറിയതിനാല്‍ തെളിവില്ലാത്തതിന്റെ പേരില്‍ പരാതികളില്‍ കേസ് എടുക്കാതെ പൊലീസ് മടക്കി. എന്നാല്‍ എയിഡഡ് കൊള്ള എന്ന എസ്ഐടി പരമ്പരയിലൂടെ പ്രവീണിന്റെ കോടികളുടെ തട്ടിപ്പ് റിപ്പോര്‍ട്ടര്‍ പുറത്തുകൊണ്ടുവന്നതോടെ പരാതികള്‍ കൂട്ടത്തോടെ എത്തി. മെയ് 19നാണ് എയ്ഡഡ് കൊള്ളയിലെ ആദ്യവാര്‍ത്ത റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്.

'എയ്ഡഡ് കൊള്ള': തട്ടിപ്പുവീരന്‍ വി സി പ്രവീണ്‍ അറസ്റ്റില്‍, REPORTER BIG IMPACT
സ്‌കൂളുകള്‍ വാങ്ങിയത് ചട്ടവിരുദ്ധം, വി സി പ്രവീണിനെതിരെ റിപ്പോര്‍ട്ട്; നടപടിയെടുക്കാതെ വെള്ളാപ്പള്ളി

Related Stories

No stories found.
logo
Reporter Live
www.reporterlive.com