കനാൽ പണിയിൽ ക്രമക്കേട്, സർക്കാരിന് ഒരു കോടി നഷ്ടം; പ്രതികൾ കുറ്റക്കാരെന്ന് തൃശൂർ വിജിലൻസ് കോടതി

കേസിൽ പ്രതികളായവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്
കനാൽ പണിയിൽ ക്രമക്കേട്, സർക്കാരിന് ഒരു കോടി നഷ്ടം; പ്രതികൾ കുറ്റക്കാരെന്ന് തൃശൂർ വിജിലൻസ് കോടതി
Updated on

തൃശ്ശൂർ: ഇടമലയാർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലത് കരാര്‍ പുനരുദ്ധാരണത്തിലെ അഴിമതിക്കേസിലെ പ്രതികൾ കുറ്റക്കാരെന്നാണ് തൃശൂർ വിജിലൻസ് കോടതി. കേസിൽ വിജിലൻസ്‌ ജഡ്ജ് ജി അനിൽ 43 പ്രതികൾക്ക് മൂന്നുവർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. 2 ലക്ഷം രൂപ ഓരോരുത്തരും പ്രത്യേകം പിഴ അടയ്ക്കണം എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ, ഓവർസിയർമാർ, കോൺട്രാക്ടർമാർ അടക്കം 50 പേരാണ് കേസിലെ പ്രതികൾ.

കനാൽ പണിയിൽ ക്രമക്കേട്, സർക്കാരിന് ഒരു കോടി നഷ്ടം; പ്രതികൾ കുറ്റക്കാരെന്ന് തൃശൂർ വിജിലൻസ് കോടതി
കാറിന്റെ ഡോറിൽ ഇരുന്ന് യുവാക്കളുടെ സാഹസിക യാത്ര; പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്

എട്ടുകിലോമീറ്റര്‍ വരുന്ന കനാലിന്‍റെ പണി വിവിധ കോണ്‍ട്രാക്ടര്‍മാര്‍ക്ക് വിഭജിച്ച് നല്‍കിയായിരുന്നു അഴിമതി. വേണ്ടത്ര സാധന സാമഗ്രികൾ ഉപയോഗിക്കാതെയാണ് കനാൽ പണിതത്. ഇതുവഴി സർക്കാരിന് ഒരുകോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ പ്രതികളായവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com