കെ റെയിൽ പദ്ധതിക്ക് അനുമതി നൽകണം; കേന്ദ്രത്തോട് വീണ്ടും കേരളം

കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലായിരുന്നു കെ എൻ ബാലഗോപാൽ അനുമതി നൽകണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്

dot image

ന്യൂഡൽഹി; എൽഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയിൽ പദ്ധതിയ്ക്ക് അനുമതി നൽകണമെന്ന് കേന്ദ്രത്തിനോട് കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലായിരുന്നു കെ എൻ ബാലഗോപാൽ അനുമതി നൽകണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

സിൽവർലൈനിന് പുറമെ സംസ്ഥാന സർക്കാരിന്റെ ധനപ്രതിസന്ധി മറികടക്കാനുള്ള ആവശ്യങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. രണ്ട് വർഷത്തേക്ക് പ്രത്യേക സാമ്പത്തിക സഹായമായി 24000 കോടിയുടെ പാക്കേജും, കടമെടുപ്പ് പരിധി ജിഎസ്ഡിപിയുടെ മൂന്നര ശതമാനമായി ഉയർത്തണം എന്നിവയുമാണ് അവ. കേരളത്തിന്റെ എക്കാലത്തെയും ആവശ്യമായ റബറിന്റെ താങ്ങുവില വർധനവും ലിസ്റ്റിലുണ്ട്. റബറിന്റെ താങ്ങുവില 250 രൂപയാക്കണം എന്നാണ് ആവശ്യം. വിഴിഞ്ഞം തുറമുഖത്തിനായി 5000 കോടിയുടെ വിസിൽ പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയപാത വികസനത്തിന് ചെലവായ 6000 കോടി കടമെടുക്കാനുള്ള അനുവാദവും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 75 ശതമാനമാക്കണമെന്നും, ക്ഷേമ പെൻഷൻ, ഭവന നിർമ്മാണ പദ്ധതികളിലെ കേന്ദ്ര വിഹിതം കൂട്ടണമെന്നും കേരളം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന് എയിംസ്, കണ്ണൂർ ഇന്റർനാഷണൽ ആയൂർവേദ റിസർച്ച് ഇൻസിറ്റിറ്റ്യൂട്ട്, തലശേരി– മൈസുരു, നിലമ്പൂർ – നഞ്ചൻഗോഡ് പാതകളുടെ പ്രാരംഭ നടപടി ആരംഭിക്കുക, ആശാ വർക്കർമാരുടെയും അങ്കണവാടി തൊഴിലാളികളുടെ ഓണറേറിയം ഉയർത്തുക എന്നീ ആവശ്യങ്ങളും കേരളം മുന്നോട്ടുവെച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us