സമയവും സ്ഥലവും കുറിച്ചോ, ഞങ്ങള്‍ എത്താം, താങ്കളുടെ കള്ളക്കണക്ക് ഞങ്ങള്‍ തിരുത്തി തരാം; എംഎസ്എഫ്

പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ ഇടപെടണമെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു.
സമയവും സ്ഥലവും കുറിച്ചോ, ഞങ്ങള്‍ എത്താം, താങ്കളുടെ കള്ളക്കണക്ക് ഞങ്ങള്‍ തിരുത്തി തരാം; എംഎസ്എഫ്
Updated on

മലപ്പുറം: ശാന്തമായ അന്തരീക്ഷത്തില്‍ പോകുന്ന വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് എംഎസ്എഫിന്റേതെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ ആരോപണത്തില്‍ പ്രതികരിച്ച് എംഎസ്എഫ്. എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ പി കെ നവാസാണ് മറുപടിയുമായി രംഗത്തെത്തിയത്.

'സമയവും സ്ഥലവും കുറിച്ച ശേഷം അറീച്ചാല്‍ മതി. ഞങ്ങള്‍ എത്തിയേക്കാം താങ്കളുടെ കള്ളകണക്ക് ഞങ്ങള്‍ തിരുത്തി തരാം' എന്ന് പി കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ശാന്തമായ അന്തരീഷത്തില്‍ പോകുന്ന വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് എംഎസ്എഫിന്റേതെന്നും പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ ഇടപെടണമെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു.

സമരം ചെയ്യുന്നവരുമായി ചര്‍ച്ചക്ക് തയ്യാറാണ്. കണക്കുകള്‍ വെച്ച് ചര്‍ച്ച ചെയ്യണമെന്നും രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റരുതെന്നും ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. മലപ്പുറത്തെ ആകെ ഒഴിവുകള്‍ 21,550 ആണ്. 11,083 അണ്‍ എയ്ഡഡ് സീറ്റുകള്‍ ഒഴിവുണ്ട്. മലപ്പുറത്ത് ഇനി പ്രവേശനം നേടാനുള്ളത് 14,037 പേരാണ്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2954 സീറ്റുകള്‍ മാത്രമാണ് മലപ്പുറത്ത് ഒഴിവ് വരുക. ബാക്കിയുള്ള രണ്ട് അലോട്ട്‌മെന്റ് കൂടി കഴിയുമ്പോള്‍ ഇനിയും മാറ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് അലോട്ട്‌മെന്റുകള്‍ കഴിഞ്ഞു. ജൂണ്‍ 24-ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. രണ്ട് അലോട്ട്‌മെന്റുകള്‍ കൂടിയുണ്ട്. സംസ്ഥാനത്ത് 4,21,621 അപേക്ഷകളാണ് ആകെ ലഭിച്ചത്. മെരിറ്റില്‍ 2,68,192 പേര്‍ക്ക് അഡ്മിഷന്‍ നല്‍കി. സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ 4336, കമ്മ്യൂണിറ്റി ക്വാട്ടയില്‍ 18,850 എന്നിങ്ങനെയാണ് പ്രവേശനം നേടിയതെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com