വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; പശുക്കളെ കൊന്നു

പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്
വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; പശുക്കളെ കൊന്നു
Updated on

വയനാട്: കേണിച്ചിറയിൽ വീണ്ടും കടുവ പശുക്കളെ കൊന്നു. പള്ളിത്താഴെ മാളിയേക്കൽ ബെന്നിയുടെ രണ്ട്‌ പശുക്കളെയാണ് കടുവ കൊന്നത്. ഇന്നലെ രാത്രി കിഴക്കേൽ സാബുവിന്റെ മറ്റൊരു പശുവിനേയും കടുവ കൊന്നിരുന്നു. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. രണ്ടു ദിവസത്തിനിടെ കടുവ ആക്രമിച്ചത് 4 പശുക്കളെയാണ്. കഴിഞ്ഞദിവസം പ്രദേശത്ത് കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചിരുന്നു. കടുവ ഉടന്‍ കൂട്ടിലാകുമെന്നാണ് കരുതുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com