ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം: ഇളവുമായി വീണ്ടും ഗതാഗത വകുപ്പ്, പുതിയ ഉത്തരവിറക്കി

സിഐടിയുവിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം: ഇളവുമായി വീണ്ടും ഗതാഗത വകുപ്പ്, പുതിയ ഉത്തരവിറക്കി
Updated on

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ വീണ്ടും മാറ്റവുമായി ഗതാഗത വകുപ്പ്. ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ കാലാവധി, ടെസ്റ്റുകളുടെ എണ്ണം എന്നിവയിലടക്കമാണ് ഇളവ് വരുത്തിയിരിക്കുന്നത്. ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ കാലപരിധി 22 വര്‍ഷമായി പുതുക്കി. നേരത്തെ ഇറക്കിയ ഉത്തരവില്‍ ഇത് 18 വര്‍ഷമായിരുന്നു.

ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ഹാജരാകേണ്ടതില്ല എന്നും പുതിയ ഉത്തരവിലുണ്ട്. സിഐടിയുവിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതിന്റെ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കുമെന്ന് സിഐടിയു വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com