'പുലിമുട്ടുകൾ നിർമിച്ച് തീരപ്രദേശത്തെ സംരക്ഷിക്കണം'; ദേശീയ പാത ഉപരോധിച്ച് എടവനക്കാട് തീരദേശവാസികൾ

പഞ്ചായത്ത് പ്രസിഡന്റടക്കം സമരത്തിലുണ്ട്
'പുലിമുട്ടുകൾ നിർമിച്ച് തീരപ്രദേശത്തെ സംരക്ഷിക്കണം'; ദേശീയ പാത ഉപരോധിച്ച്  എടവനക്കാട് തീരദേശവാസികൾ
Updated on

കൊച്ചി: എറണാകുളം വൈപ്പിൻ - ചെറായി ദേശീയ പാത ഉപരോധിച്ച് തീരദേശവാസികൾ. എടവനക്കാട് തീരദേശ പ്രദേശത്തെ പ്രശ്നങ്ങളോട് കളക്ടർ മുഖം തിരിക്കുന്നുവെന്നാരോപിച്ചാണ് ഉപരോധം. കടലേറ്റം രൂക്ഷമായ പ്രദേശത്ത് ശാസ്ത്രീയമായ രീതിയിൽ കടൽ ഭിത്തി നിർമിച്ച് തീരദേശത്തെ സംരക്ഷിക്കുന്നു എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. പുലിമുട്ടുകൾ കൂടിയുള്ള ചെല്ലാനം മോഡൽ കടൽ ഭിത്തി നിർമിക്കുക എന്ന മാർഗ നിർദേശമാണ് ഇവർ മുന്നോട്ട് വെക്കുന്നത്.

2004 ലെ സുനാമിയിൽ അഞ്ചു ജീവനുകൾ പൊലിഞ്ഞ ഗ്രാമത്തിൽ സുനാമിയും ഓഖിയും 2024 ലെ കടൽ ആക്രമണവും കഴിഞ്ഞിട്ടും മാറി മാറി വരുന്ന സർക്കാരുകൾ വാഗ്‌ദാനങ്ങൾക്കപ്പുറത്തേക്ക് ഒന്നും ചെയ്യുന്നില്ലെന്ന് പ്രദേശ വാസികൾ ആരോപിക്കുന്നു. 150 ഓളം വീടുകളാണ് പ്രദേശത്തുള്ളത്. കടലാക്രമണം രൂക്ഷമാവുകയായെങ്കിൽ ഈ വീടുകൾ വെള്ളത്തിലാവുമെന്നാണ് ഇവർ പറയുന്നത്.

എംഎൽഎയും എംപിയും കളക്ടർമാരും കാലാകാലങ്ങളിൽ പ്രദേശം സന്ദർശിക്കുകയും പരിഹരിക്കാമെന്ന ഉറപ്പ് നൽകുന്നുകയും ചെയ്യുന്നുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. വകുപ്പ് മന്ത്രി നേരിട്ട് വന്ന് അടിയന്തര തീരുമാനം എടുക്കുന്നതുവരെ സമരം തുടരുമെന്ന് സമരക്കാർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റടക്കം സമരത്തിലുണ്ട്. കടൽ ക്ഷോഭവുമായി ബന്ധപ്പെട്ട് കളക്ടർ വിളിച്ച അടിയന്തര യോഗത്തിലും തീരുമാനം ഉണ്ടായില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹസീന അബ്ദുൽ സലാം വ്യക്തമാക്കി. പ്രദേശത്ത് കുടിവെള്ള പ്രശ്നവും രൂക്ഷമാണ്. അതേസമയം ശാസ്ത്രീയമായ രീതിയിൽ കടൽഭിത്തി നിർമിക്കാൻ സർക്കാരിന് ഡിപിആർ നൽകിയിട്ടുണ്ടെന്നും ഫണ്ട് ലഭിച്ചയുടൻ അടിയന്തരമായി നിർമ്മാണം തുടങ്ങുമെന്നും വേണമെങ്കിൽ താത്കാലിക ക്യാമ്പുകൾ സജ്ജമാക്കുമെന്നും എൻ എസ് കെ ഉമേഷ് റിപ്പോർട്ടറിനോട് പ്രതികരിച്ചു.

'പുലിമുട്ടുകൾ നിർമിച്ച് തീരപ്രദേശത്തെ സംരക്ഷിക്കണം'; ദേശീയ പാത ഉപരോധിച്ച്  എടവനക്കാട് തീരദേശവാസികൾ
എല്ലുപൊട്ടിയ കൈയ്യുമായി റോഡിൽ പ്രതിഷേധിച്ച് ദമ്പതികൾ; കുഴിയിൽ ചെടി നട്ട് നാട്ടുകാർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com