ഒരേ ബസിൽ ഇനി ഭര്‍ത്താവിന് ഡ്രൈവറും ഭാര്യക്ക് കണ്ടക്ടറുമാകാം;പുത്തന്‍ ആശയവുമായി മന്ത്രി ഗണേഷ് കുമാര്‍

റൂട്ട് ഫോര്‍മുലേഷന്‍ പദ്ധതിയുമായി ഗതാഗത മന്ത്രി ഗണേഷ് കുമാര്‍
ഒരേ ബസിൽ ഇനി ഭര്‍ത്താവിന് ഡ്രൈവറും ഭാര്യക്ക് കണ്ടക്ടറുമാകാം;പുത്തന്‍ ആശയവുമായി മന്ത്രി ഗണേഷ് കുമാര്‍
Updated on

തിരുവനന്തപുരം: ഇനി ഒരേ ബസ്സില്‍ ഭര്‍ത്താവിന് ഡ്രൈവറും ഭാര്യക്ക് കണ്ടക്ടറുമാകാം.മന്ത്രി ഗണേഷ് കുമാറാണ് പുത്തന്‍ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. പൊതുഗതാഗതമില്ലാത്ത മേഖലകളില്‍ റൂട്ട് ഫോര്‍മുലേഷന്‍ ആശയവുമാണ് മന്ത്രി രംഗത്തെത്തിയത്. യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതയേകുന്ന ആശയം നിയമസഭയില്‍ അവതരിപ്പിച്ചത്.

പ്രൈവറ്റ്, കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്താത്ത ഉള്‍പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി റൂട്ട് ഫോര്‍മുലേഷന്‍ നടത്തും. ഇത്തരം ഇടങ്ങില്‍ പുതിയ റൂട്ട് രൂപവത്കരിച്ച് കെഎസ്ആര്‍ടിസി പെര്‍മിറ്റ് ലേലം ചെയ്യും. സ്വന്തമായി ബസ്സ് വാങ്ങി ആര്‍ക്കും ഇത്തരം റൂട്ടുകളില്‍ സര്‍വീസ് നടത്താം. ഇങ്ങനെ ഓടുന്ന ബസ്സുകളിലാണ് ഭര്‍ത്താവിന് ഡ്രൈവറും ഭാര്യക്ക് കണ്ടക്ടറുമാകാമെന്ന് മന്ത്രി അറിയിച്ചത്. കൂട്ടുകാര്‍ക്കും ഒരുമിച്ച് ജോലി ചെയ്യാം. ഇതിലുടെ സര്‍ക്കാറിനും നികുതിയിനത്തില്‍ വരുമാനമുണ്ടാകും. പുതിയ റൂട്ട് ഫോര്‍മുലേഷന് അതത് എംഎല്‍എമാര്‍, ആര്‍ടിഒ, ജോ ആര്‍ടിഒ യോഗം വിളിച്ചുചേര്‍ക്കണം.

കേരളത്തില്‍ 60 ശതമാനം സ്ഥലത്ത് പൊതുഗതാഗതം ഇല്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഉള്‍ഗ്രാമങ്ങളിലും മലയോര, ആദിവാസി മേഖലകളിലൂം ഈ തരത്തില്‍ റൂട്ടുകള്‍ ഫോര്‍മുലേറ്റ് ചെയ്യാം. ആദ്യഘട്ടത്തില്‍ പൊതുഗതാഗതം ഇല്ലാത്ത 1000 റൂട്ട് ഫോര്‍മുലേറ്റ് ചെയ്യാം. ഇതിനായി എംഎല്‍എമാര്‍ മുനകൈയ്യെടക്കണമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ നവീകരണ പദ്ധതികള്‍ ആറ് മാസത്തിനകം നടപ്പാക്കും. പുതിയ ബസ്സുകള്‍ വാങ്ങിക്കും.

ഇതിനായി കൂടുതല്‍ സ്ലീപ്പര്‍, എസി ബസ്സുകള്‍ നിരത്തിലിറക്കും. കെഎസ്ആര്‍ടിസി വിട്ടുപോയ യാത്രക്കാരെ തിരിച്ചെത്തിക്കും. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ ശൗചാലയങ്ങള്‍ നവീകരിക്കും. പുതിയവ സ്ഥാപിക്കും. ഇതിനായി 'സുലഭ്' ഏജന്‍സിയെ ഏര്‍പ്പെടുത്തി. കെഎസ്ആര്‍ടിസിയുടെ നേതൃത്വത്തിലുള്ള ഡ്രൈവിങ്ങ് സ്‌കൂള്‍ മാതൃകപരമാണെന്നും മന്ത്രി അറിയിച്ചു.

ഒരേ ബസിൽ ഇനി ഭര്‍ത്താവിന് ഡ്രൈവറും ഭാര്യക്ക് കണ്ടക്ടറുമാകാം;പുത്തന്‍ ആശയവുമായി മന്ത്രി ഗണേഷ് കുമാര്‍
ജീവനക്കാരെ കൂടുതലായി നിയോഗിച്ചു; ഭൂമി തരം മാറ്റം വേഗത്തിലാക്കാന്‍ നടപടി; മന്ത്രി കെ രാജന്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com