പരുത്തികുഴി നിവാസികൾക്ക് ഇനി ധൈര്യമായി ഉറങ്ങാം; റിപ്പോർട്ടർ വാർത്തയിൽ വെള്ളക്കെട്ടിന് പരിഹാരം

വെള്ളക്കെട്ടിൽ വീട് ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി താമസിച്ചുകൊണ്ടിരുന്ന 25 കുടുംബങ്ങളുടെ ദുരിത ജീവിതം റിപ്പോർട്ട് ടിവി നേരത്തെ വാർത്തയാക്കിയിരുന്നു
പരുത്തികുഴി നിവാസികൾക്ക് ഇനി ധൈര്യമായി ഉറങ്ങാം;
റിപ്പോർട്ടർ വാർത്തയിൽ വെള്ളക്കെട്ടിന് പരിഹാരം
Updated on

തിരുവനന്തപുരം: വർഷങ്ങളായി വെള്ളക്കെട്ടിൽ ദുരിതത്തിലായ തിരുവനന്തപുരം പരുത്തിക്കുഴി നിവാസികൾക്ക് ഇനി ആശ്വാസം. മഴക്കാലത്ത് സ്ഥിരമായി വെള്ളം കയറിയിരുന്ന പെയിന്റ് കമ്പനി റോഡിൽ പരിഹാര നടപടിയുമായി തിരുവനന്തപുരം നഗരസഭ എത്തിയതോടെ വലിയ ആശ്വാസമാണ് പരുത്തിക്കുഴി നിവാസികൾക്ക് ലഭിച്ചത്. വെള്ളക്കെട്ടിൽ വീട് ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി താമസിച്ചുകൊണ്ടിരുന്ന 25 കുടുംബങ്ങളുടെ ദുരിത ജീവിതം റിപ്പോർട്ട് ടിവി നേരത്തെ വാർത്തയാക്കിയിരുന്നു.

വീടുകളിലേക്ക് കയറുന്ന വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കിയാണ് പ്രശ്നം പരിഹരിച്ചത്. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെ തിരുവനന്തപുരം മേയർ സ്ഥലം സന്ദർശിച്ചിരുന്നു. മഴക്കാലത്ത് സ്ഥിരമായി വെള്ളം കയറിയിരുന്ന പ്രദേശമായിരുന്നു പരുത്തി കുഴി. 25 വീടുകളിലാണ് കഴിഞ്ഞ മാസത്തെ ചെറിയ മഴയിൽ പോലും വെള്ളം കയറിയിരുന്നത്.

അഞ്ചു ലക്ഷം രൂപ ചിലവഴിച്ചാണ് വെള്ളം ഒഴുകി പോവാനുള്ള സംവിധാനം ഉണ്ടാക്കിയെടുത്തത്. വീടുകളിൽ കയറുന്ന വെള്ളം അടുത്തുള്ള പാർവതി പുത്തനാറിലേക്ക് ഒഴുക്കിയാണ് താത്കാലിക പരിഹാരം കണ്ടത്. ശാശ്വത സംവിധാനം മഴകാലം കഴിഞ്ഞ ഉടനെ ഒരുക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പ്രതികരിച്ചു.

പരുത്തികുഴി നിവാസികൾക്ക് ഇനി ധൈര്യമായി ഉറങ്ങാം;
റിപ്പോർട്ടർ വാർത്തയിൽ വെള്ളക്കെട്ടിന് പരിഹാരം
കടൽക്ഷോഭം തടയാൻ 'ചെല്ലാനം മോഡൽ' വേണം; എടവനക്കാട് തീരപ്രദേശത്ത് ഇന്ന് ഹർത്താൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com