സുരേഷ്ഗോപിയുടെ സംഭാഷണം അശ്ലീലഭാഷയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ

വീഡിയോ അശ്ലീലഭാഷയിലാണ് യുവാവ് എഡിറ്റ് ചെയ്തത്. ഈ വീഡിയോ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെകുക്കയും ചെയ്തു

dot image

തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ സംഭാഷണം അശ്ലീലഭാഷയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കാട്ടൂർ കിഴുപ്പുള്ളിക്കര കല്ലായിൽ ശ്യാം (23) ആണ് അറസ്റ്റിലായത്. തൃശ്ശൂർ കേരളവർമ കോളേജിൽ പിജി വിദ്യാർഥി കൂടിയാണ് അറസ്റ്റിലായ ശ്യാം.

മൂന്ന് വയസുകാരന്റെ ദേഹത്ത് ചൂടുചായ ഒഴിച്ച സംഭവം: അമ്മയുടെ രണ്ടാനച്ഛനെതിരെ കേസ്

പീച്ചിയിൽ സുരേഷ്ഗോപിക്ക് ബിജെപി നൽകിയ സ്വീകരണത്തിനിടെ വേദിയിൽ തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയോട് നടത്തിയ സ്വകാര്യസംഭാഷണത്തിന്റെ വീഡിയോയാണ് അശ്ലീലഭാഷയിൽ യുവാവ് എഡിറ്റ് ചെയ്തത്. ഈ വീഡിയോ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെകുക്കയും ചെയ്തു. കെ ആർ ഹരി ചേർപ്പ് പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us