പത്താം ക്ലാസ് പരീക്ഷ നിര്‍ത്തണം; നീറ്റില്‍ സ്റ്റാലിന്‍ ശരിയെന്നും ഫസല്‍ ഗഫൂര്‍

സംസ്ഥാനത്ത് മികച്ച മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിട്ടും കേരളത്തിലെ കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി പഠിക്കേണ്ട സ്ഥിതിയാണെന്നും ഫസല്‍ ഗഫൂര്‍
പത്താം ക്ലാസ് പരീക്ഷ നിര്‍ത്തണം; നീറ്റില്‍ സ്റ്റാലിന്‍ ശരിയെന്നും ഫസല്‍ ഗഫൂര്‍
Updated on

മലപ്പുറം: നീറ്റ് പരീക്ഷ എടുത്തുകളയണമെന്നും ഇക്കാര്യത്തില്‍ തമിഴ്‌നാട് ആണ് ശരിയെന്നും എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. സംസ്ഥാനത്ത് മികച്ച മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിട്ടും കേരളത്തിലെ കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി പഠിക്കേണ്ട സ്ഥിതിയാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷ നിര്‍ത്തണമെന്നും ഫസല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ നിലവാരം പോലും പരിശോധിക്കാതെ എല്ലാവരെയും പാസാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ദുഃഖകരമാണ്. ആരോഗ്യകരമല്ലാത്ത നിലയിലാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖല പോകുന്നത്. പത്താം ക്ലാസില്‍ ഗ്രേഡ് സംവിധാനത്തിന് പകരം മാര്‍ക്ക് സമ്പ്രദായത്തിലേക്ക് മാറണമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

ജാതി സെന്‍സസ് നടത്താന്‍ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതെന്നും ഫസല്‍ ഗഫൂര്‍ ചോദിച്ചു. ജാതി സെന്‍സസ് വേണ്ടെന്ന് എന്‍ എസ് എസ് പറയുന്നത് എന്തുകൊണ്ടാണന്ന് മനസിലാവുന്നില്ല. വിദേശ രാജ്യങ്ങളിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണം. സമസ്ത സ്ത്രീകളുടെ വിദ്യാഭ്യാസ വിഷയത്തില്‍ ഇടപെടേണ്ട. കേരളത്തിലെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിന് വിദേശ രാജ്യങ്ങളിലേക്ക് കൂട്ടത്തോടെ പോവുന്ന കാലമാണിതെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

സാമുദായിക സംഘടനകള്‍ക്ക് വോട്ടിനെ സ്വാധീനിക്കാന്‍ കഴിയില്ല. പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ ലീഗിന് ലഭിച്ച ഭൂരിപക്ഷം വ്യക്തമാകുന്നത് അതാണ്. വെള്ളാപ്പള്ളി നടേശന്‍ പറയുന്നതിനെ ഗൗരവമായി കാണുന്നില്ല. വെള്ളാപ്പള്ളി നേതൃത്വത്തില്‍ ഉള്ളതുകൊണ്ടാണ് നവോഥാന സമിതിയുമായി സഹകരിക്കാതിരുന്നതെന്നും ഫസല്‍ ഗഫൂര്‍ കടന്നാക്രമിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com