സെക്രട്ടറിയേറ്റിലെ ആക്രിക്കടത്ത്; താല്‍ക്കാലിക ജീവനക്കാരനെ നിയമിച്ചത് ഭരണാനുകൂല സംഘടനാ നേതാവ്

ട്രഷറിയില്‍ പണം അടക്കാതെ നിയമ വിരുദ്ധമായാണ് സെക്രട്ടറിയേറ്റിലെ ലക്ഷങ്ങളുടെ ആക്രിക്കടത്ത്
സെക്രട്ടറിയേറ്റിലെ ആക്രിക്കടത്ത്; താല്‍ക്കാലിക ജീവനക്കാരനെ നിയമിച്ചത് ഭരണാനുകൂല സംഘടനാ നേതാവ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ആക്രി കടത്തിയ താല്‍കാലിക ജീവനക്കാരന്‍ ബിനുവിനെ നിയമിച്ചത് സെക്രട്ടറിയേറ്റിലെ ഭരണാനുകൂല സംഘടനാ ഉന്നതനെന്ന് വെളിപ്പെടുത്തല്‍. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവ് പി ഹണി നിയമനം നല്‍കിയതെന്നാണ് ബിനു റിപ്പോര്‍ട്ടറിന്റെ ഒളിക്യാമറയില്‍ വെളിപ്പെടുത്തിയത്.

പി ഹണി അഡീഷണല്‍ സെക്രട്ടറിയായ പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആക്രി നീക്കം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടി വി എസ്‌ഐടി അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ആക്രി കടത്താന്‍ നേതൃത്വം നല്‍കിയ ബിനു റിപ്പോര്‍ട്ടര്‍ ടി വി പ്രതിനിധിയോട് ബിനു കാര്യങ്ങള്‍ വിശദീകരിച്ചത്.

ട്രഷറിയില്‍ പണമടച്ചാണ് ആക്രി കൊണ്ടുപോകുന്നതെന്നാണ് ബിനു പറയുന്നത്. ഇതിന്‍റെ റസീത് ചോദിച്ചപ്പോള്‍ കയ്യിലില്ലെന്നും ബിനു പറഞ്ഞു. ആര് പറഞ്ഞിട്ടാണ് ആക്രി കൊണ്ടുപോകുന്നത് എന്ന് ചോദിച്ചപ്പോള്‍ ബിനുവിന് മറുപടിയുണ്ടായിരുന്നില്ല. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴിയാണോ നിയമനം കിട്ടിയത് എന്ന് ചോദിച്ചപ്പോള്‍ സാറിന് അപേക്ഷ കൊടുത്തപ്പോള്‍ കിട്ടി എന്നായിരുന്നു മറുപടി.

സെക്രട്ടറിയേറ്റിലെ ആക്രിക്കടത്ത്; താല്‍ക്കാലിക ജീവനക്കാരനെ നിയമിച്ചത് ഭരണാനുകൂല സംഘടനാ നേതാവ്
വനംവകുപ്പില്‍ അപ്രഖ്യാപിത നിയമന നിരോധനം

ഭരണാനുകൂല സംഘടനാ നേതാവായ സെക്രട്ടറിയേറ്റിലെ അഡീഷണന്‍ സെക്രട്ടറി പി ഹണി നേരിട്ട് നിയമനം നല്‍കിയ ആളായ ബിനു ആണ് ആക്രി കൊണ്ടുപോകുന്നത്. കൊണ്ടുപോകുന്നത് ട്രഷറിയില്‍ പണം അടക്കാതെയും. ആക്രി കൊണ്ടുപോകാന്‍ ഉത്തരവിടുന്നത് ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടക്കാരനായ പി ഹണി തന്നെ. ഒരു രൂപ ട്രഷറിയില്‍ അടക്കാതെയാണ് ഹണി നിയമനം നല്‍കിയ താല്‍ക്കാലിക ജീവനക്കാരനായ ബിനു ആക്രിക്കടത്തിന് പിന്നിലെ കൂടുതല്‍ ദുരൂഹതകള്‍ ഇനിയും മറനീക്കി പുറത്തുവരാനുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com