'ഹൂ ഈസ് മിസ്റ്റര്‍ സ്വരാജ്, എനിക്കയാളെ അറിയില്ല'; മറുപടിയുമായി ഗവര്‍ണര്‍

വൈസ് ചാന്‍സലര്‍ നിയമനത്തിലുളള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഗവര്‍ണര്‍
'ഹൂ ഈസ് മിസ്റ്റര്‍ സ്വരാജ്, എനിക്കയാളെ അറിയില്ല'; മറുപടിയുമായി ഗവര്‍ണര്‍
Updated on

കൊച്ചി: ഭ്രാന്തുള്ളവര്‍ക്കും ഗവര്‍ണര്‍ ആകാമെന്ന അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഐഎം നേതാവ് എം സ്വരാജിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരാണ് ഈ എം സ്വരാജെന്നും തനിക്ക് അയാളെ അറിയില്ലെന്നും നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

'വൈസ് ചാന്‍സലര്‍ നിയമനത്തിലുളള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ നടപടികളുമായി മുന്നോട്ട് പോകും. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍വ്വകലാശാലകള്‍ പ്രതിനിധിയെ നല്‍കാത്തതിനാലാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്' എന്നും ഗവര്‍ണര്‍ പറഞ്ഞു.

ചിത്തഭ്രമമുള്ളവര്‍ക്ക് എംപിയോ എംഎല്‍എയോ ആകാന്‍ കഴിയില്ലെന്ന് ഭരണഘടന പറയുമ്പോള്‍ അത്തരക്കാര്‍ക്ക് ഗവര്‍ണറാകാന്‍ കഴിയില്ലെന്ന് ഭരണഘടന പറയുന്നില്ല. ഭാവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറാകുമെന്ന് കണ്ട് ഭരണഘടനാ നിര്‍മ്മാണ സമിതിയിലെ ആളുകള്‍ ദീര്‍ഘവീക്ഷണത്തോടെ അത്തരം വ്യവസ്ഥകള്‍ ഒഴിവാക്കിയതാകാമെന്നായിരുന്നു എം സ്വരാജിന്റെ പരിഹാസം.

കേരള ഗവര്‍ണര്‍ക്ക് ഇടയ്ക്ക് പ്രത്യേക മാനസികാവസ്ഥ ഉണ്ടാകാറുണ്ട്. അദ്ദേഹം രണ്ടുകൊല്ലം മുന്‍പ് സിപിഐഎമ്മിനെതിരെ ഒരു വിമര്‍ശനം ഉന്നയിച്ചു. വൈദേശിക ആശയങ്ങളെ മുറുകെപ്പിടിക്കുന്നവരാണ് കമ്മ്യുണിസ്റ്റുകാരെന്നാണ് അദ്ദേഹം പറഞ്ഞത്. അത് അദ്ദേഹത്തിന്റെ വിമര്‍ശനമല്ല. മറിച്ച് ആര്‍എസ്എസിന്റെ വിമര്‍ശനം ആണ്. ഗവര്‍ണറാണെങ്കിലും വിവരദോഷം ഉണ്ടാകാന്‍ പാടില്ലെന്ന് ഭരണഘടനയില്‍ എഴുതിയിട്ടില്ലെന്നുമായിരുന്നു സ്വരാജിന്റെ വിമര്‍ശനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com