ജെയിന്‍ രാജിന്റെ മാനനഷ്ട കേസ് ഫയലില്‍ സ്വീകരിച്ച വാര്‍ത്ത; ദേശാഭിമാനിക്കെതിരെ മനു തോമസ്

'ഇവിടെമാത്രമല്ലെടാ... എനിക്ക് ദേശാഭിമാനിയിലുമുണ്ടെടാ.... പിടി..??' എന്ന് പരിഹസിച്ച് പ്രതികരണം
ജെയിന്‍ രാജിന്റെ മാനനഷ്ട കേസ് ഫയലില്‍ സ്വീകരിച്ച വാര്‍ത്ത; ദേശാഭിമാനിക്കെതിരെ മനു തോമസ്
Updated on

കണ്ണൂര്‍: തനിക്കെതിരെ പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ മാനനഷ്ട കേസ് ഫയലില്‍ സ്വീകരിച്ച വാര്‍ത്ത 'ദേശാഭിമാനി' പത്രം പ്രസിദ്ധീകരിച്ചതിനെതിരെ മനു തോമസിന്റെ പ്രതികരണം. ഫേസ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച് പരിഹാസം രൂപേന മനു തോമസിന്റെ പ്രതികരണം. 'ഇവിടെമാത്രമല്ലെടാ... എനിക്ക് ദേശാഭിമാനിയിലുമുണ്ടെടാ.... പിടി..??' എന്ന് പരിഹസിച്ചാണ് മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എന്റെ വീട്ടില്‍ രാവിലെ ആറ് മണിക്ക് വീഴുന്ന ഏക പത്രം ഇപ്പോഴും ദേശാഭിമാനിയാണെന്ന് മനു പറയുന്നുന്നു. 'ഞാന്‍ ഭീകരമായി സര്‍ക്കുലേഷന്‍ കൂട്ടിയ പത്രമാണ്. മുഖ്യധാര പത്രമായ ദേശാഭിമാനി എന്തുകൊണ്ട് എനിക്കെതിരായി ഒരു ക്വട്ടേഷന്‍ സംഘം കൊടുത്ത മാനനഷ്ടക്കേസ് വാര്‍ത്ത ആദ്യമായി കൊടുത്തു (ചില സായാഹ്നപത്രങ്ങള്‍ ഒഴികെ) എന്നതില്‍ ആശ്ചര്യമില്ല' എന്നും മനു തോമസ് പ്രതികരിച്ചു. പി.എം.മനോജിനോടൊപ്പം ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ നില്‍ക്കുന്ന പടം കൂടി പങ്കുവെച്ചാണ് ഫെയ്‌സ്ബുക്കിലൂടെയുള്ള മനു തോമസിന്റെ പരിഹാസം.

മനുതോമസിനും ഏഷ്യാനെറ്റ് ന്യൂസിനും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അനൂപ് ബാലചന്ദ്രനുമെതിരെ നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടുവെന്ന് കഴിഞ്ഞ ദിവസം ജെയിൻ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. നേരത്തെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെയിന്‍ രാജ് മനു തോമസിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ പി ജയരാജന്‍ ചര്‍ച്ച നടത്തിയെന്ന് മനു ആരോപിച്ചിരുന്നു. മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും കച്ചവടങ്ങള്‍ നടത്തി. പി ജയരാജന്‍ പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ അവസരമൊരുക്കുകയാണെന്നും മനു തോമസ് ഫേസ്ബുക്കിലൂടെയാണ് ആരോപിച്ചത്. ഇതിനെതിരെയാണ് ജയരാജന്റെ മകന്‍ ജെയിന്‍ രാജ് കോടതിയെ സമീപിച്ചത്.

യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേക്ക് തന്നെ വലിച്ചിഴച്ചു. തന്റെ അച്ഛനോടുള്ള വൈരാഗ്യം തീര്‍ക്കുന്നതിന് തനിക്കെതിരെ വസ്തുതാവിരുദ്ധവും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തി. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മനു തോമസ് മാന നഷ്ട കേസ് ഫയല്‍ ചെയ്തത്. സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് മനു തോമസ് ഉന്നയിച്ചത്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘവുമായി പാര്‍ട്ടിയിലെ ചില നേതാക്കളുടെ അടുത്ത ബന്ധം സംബന്ധിച്ച് ഡിവൈഎഫ്‌ഐ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ മനു തോമസ് പാര്‍ട്ടിയില്‍ പരാതിപ്പെട്ടിരുന്നു.

ഇതില്‍ ഒരു നടപടിയും പാര്‍ട്ടി സ്വീകരിച്ചില്ലെന്നാണ് മനു തോമസിന്റെ ആരോപണം. മനസ് മടുത്ത് സ്വയം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയതാണെന്നും മനു തോമസ് പറഞ്ഞു. പി ജയരാജനെതിരെയും മനു തോമസ് ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ പി ജയരാജന്‍ രം?ഗത്തെത്തി. തന്നെയും സിപിഐഎമ്മിനെയും കരിവാരി തേക്കാന്‍ ശ്രമിക്കുകയാണെന്ന് ജയരാജന്‍ തിരിച്ചടിച്ചു. ഇതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയും അര്‍ജ്ജുന്‍ ആയങ്കിയും ജയരാജന് പ്രതിരോധം തീര്‍ത്ത് മനു തോമസിനെ ഭീഷണിപ്പെടുത്തി രംഗത്തത്തിയത്.

ജെയിന്‍ രാജിന്റെ മാനനഷ്ട കേസ് ഫയലില്‍ സ്വീകരിച്ച വാര്‍ത്ത; ദേശാഭിമാനിക്കെതിരെ മനു തോമസ്
വിഴിഞ്ഞം ഇനി ചരക്ക് നീക്കത്തിൻ്റെ 'ഗേറ്റ്‌വേ'; ആദ്യ മദർഷിപ്പ് കേരളത്തിൻ്റെ സ്വപ്നതീരം തൊട്ടു

എന്തും പറയാന്‍ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താന്‍ സംഘടനയ്ക്ക് അധിക സമയം വേണ്ട എന്ന് ഓര്‍ത്താല്‍ നല്ലത്' എന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ് പോസ്റ്റ്. നേതാവാകാന്‍ അടി കൊള്ളുന്നവനും ചോര വാര്‍ന്ന് ജീവിതം ഹോമിച്ച് നേതാവായവരും തമ്മില്‍ ഒരുപാട് ദൂരമുണ്ടെന്നായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ പ്രതികരണം. പാര്‍ട്ടിയേയും പാര്‍ട്ടി നേതാക്കളേയും ഇല്ലാ കഥകള്‍ പറഞ്ഞ് അപമാനിക്കാന്‍ നില്‍ക്കരുതെന്ന് മുന്നറിയിപ്പുമായി റെഡ് ആര്‍മിയും രംഗത്തെത്തിയിരുന്നു. മനു തോമസിനെതിരെ പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പും പ്രത്യക്ഷപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com