ജോയിക്കായി തെരച്ചില്‍ മൂന്നാം ദിവസം; നാവികസേന സ്‌കൂബ ടീം പരിശോധന ആരംഭിച്ചു

117 മീറ്റർ ദൈർഘ്യമുള്ള വെളിച്ചമെത്താത ടണലിലേക്കാണ് നാവിക സേന ഇറങ്ങുന്നത്.
ജോയിക്കായി തെരച്ചില്‍ മൂന്നാം ദിവസം; നാവികസേന സ്‌കൂബ ടീം പരിശോധന ആരംഭിച്ചു
Updated on

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലകപ്പെട്ട ജോയിക്കായുള്ള തെരച്ചിൽ മൂന്നാം ദിവസവും തുടരുകയാണ്. നേവിയുടെ സ്കൂബ സംഘം ടണലിലേക്ക് പ്രവേശിച്ചു. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നേവി തെരച്ചിൽ ആരംഭിക്കുന്നത്. ഫയർഫോഴ്സും എൻഡിഎർഎഫും പരിശോധനയിൽ ഭാഗമാകും. കിലോമീറ്ററുകള്‍ ദൈർഘ്യമുള്ള വെളിച്ചമെത്താത ടണലിലേക്കാണ് നാവിക സേന ഇറങ്ങുന്നത്.

തോടിൽ ജോയിയെ കാണാതായ ഭാഗത്ത്‌ തടയിണ കെട്ടി വെള്ളം നിറയ്ക്കും. തുടർന്ന് തടയിണ പൊളിച്ച് പ്ലാസ്റ്റിക് ഉൾപ്പെടെ വളരെ വേഗത്തിൽ ഒഴുക്കിവിടാനും ആലോചിക്കുന്നുണ്ട്. മാലിന്യങ്ങൾ തന്നെയാണ് ദൗത്യത്തിന് തടസമായി നിൽക്കുന്നത്. വെള്ളം പമ്പ് ചെയ്തിട്ട് പോലും കെട്ടിക്കിടക്കുന്ന മാലിന്യത്തില്‍ നിന്ന് ഒരു കവര്‍ പോലും ഇളകി വരുന്ന സ്ഥിതിയല്ലെന്ന് സ്‌കൂബ ടീം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ജോയിക്കായി തെരച്ചില്‍ മൂന്നാം ദിവസം; നാവികസേന സ്‌കൂബ ടീം പരിശോധന ആരംഭിച്ചു
രോഗി രണ്ട് ദിവസം ലിഫ്റ്റില്‍ കുടുങ്ങി, ആരും അറിഞ്ഞില്ല; സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍

തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. തലസ്ഥാനത്ത്‌ ഇപ്പോൾ അതിശക്തമായ മഴ തുടരുകയാണ്. എന്നാൽ രക്ഷാദൗത്യത്തെ ഇത് പ്രതികൂലമായി ബാധിക്കില്ലെന്ന് ദൗത്യ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com