ആമയിഴഞ്ചാന്‍ അപകടം: ജോയിയുടെ കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണം; എ എ റഹീം

ഈ വിഷയത്തില്‍ റെയില്‍വേ മന്ത്രിക്ക് രണ്ടാമതും കത്ത് നല്‍കി
ആമയിഴഞ്ചാന്‍ അപകടം: ജോയിയുടെ കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണം;  എ എ റഹീം
Updated on

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് അപകടത്തിലെ രക്ഷാദൗത്യത്തില്‍ റെയില്‍വേയുടെ നിസ്സഹരണം ഉണ്ടായതായി എ എ റഹീം എംപി പറഞ്ഞു. അപകടത്തെ തുടര്‍ന്ന് എംപി എന്ന നിലയില്‍ താന്‍ പരമാവധി ഇടപെടാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യത്വത്തിന്റെ തരിമ്പെങ്കിലും ബാക്കിയുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം വൈകുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ വിഷയത്തില്‍ റെയില്‍വേ മന്ത്രിക്ക് രണ്ടാമതും കത്ത് നല്‍കി. ജോയിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കി മാതൃകയാകണമെന്ന് കത്തില്‍ റെയില്‍വേയോട് ആവശ്യപ്പെട്ടുവെന്നും എംപി പറഞ്ഞു.

റെയില്‍വേ സ്‌റ്റേഷനുകളിലടക്കം മാലിന്യ നിര്‍മ്മാജനം ശരിയായ രീതിയില്‍ നടക്കുന്നുണ്ടോ എന്ന് റെയില്‍വേ പരിശോധിക്കണം. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ റെയില്‍വേയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. റെയില്‍വേയുടെ ഉദ്യോഗസ്ഥരെങ്കിലും എത്തണം ആയിരുന്നു. റെയില്‍വേയുടെ പ്രവൃത്തി മാതൃകാപരമല്ല. ജനങ്ങളുടേതാണ് റെയില്‍വേ. എന്നാല്‍, ഈ പ്രശ്‌നത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ റെയില്‍വേയ്ക്ക് ആയില്ല. അപകടത്തില്‍ നാടാകെ ഒന്നായി നിന്നപ്പോള്‍ റെയില്‍വേ വേറിട്ട് നിന്നു. റെയില്‍വേക്കുള്ളില്‍ കൊളോണിയല്‍ പ്രേതബാധയാണെന്നും അതില്‍ നിന്ന് വിട്ടുവരണമെന്നും എംപി പറഞ്ഞു.

അപകടത്തിനിടെയുള്ള രക്ഷാദൗത്യത്തില്‍ റെയില്‍വേയില്‍ നിന്ന് കൃത്യമായ ആശയവിനിമയം ഉണ്ടായില്ല. അപകടം ആവര്‍ത്തിക്കരുത്. റെയില്‍വേയുടെ മനോഭാവത്തില്‍ മാറ്റം വരണം. മാലിന്യ നീക്കത്തിന് റെയില്‍വേ ഏല്‍പ്പിച്ച കരാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമായിരുന്നോ എന്ന് പരിശോധിക്കണം. കരാര്‍ സംബന്ധിച്ച് അന്വേഷണം വേണം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ പ്രോട്ടോകോള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആമയിഴഞ്ചാന്‍ അപകടം: ജോയിയുടെ കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണം;  എ എ റഹീം
റിസ്‌ക് അലവന്‍സ് മാസം വെറും 500 രൂപ; സ്‌കൂബ ഡൈവര്‍മാര്‍ക്ക് കടുത്ത അവഗണന

അപകടം നടന്നപ്പോള്‍ പ്രതിപക്ഷം രാഷ്ട്രീയം മുതലെടുപ്പിന് ശ്രമിച്ചു. ഒരു കൂട്ടര്‍ മനുഷ്യജീവനുവേണ്ടിയും മറ്റൊരുകൂട്ടം രാഷ്ട്രീയ മുതലെടുപ്പിലേക്കും തിരിഞ്ഞു. ഏറ്റവും നിന്ദ്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് പ്രതിപക്ഷം കാണിച്ചത്. പ്രതിപക്ഷം പുരകത്തുമ്പോള്‍ വാഴ വെട്ടാന്‍ ശ്രമിച്ചു. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് ആത്മപരിശോധന നടത്തണം. രക്ഷാപ്രവര്‍ത്തനത്തിലും പ്രതിപക്ഷ നേതാക്കള്‍ ആരും വന്നില്ല. രക്ഷാദൗത്യം പ്രതിപക്ഷം ബഹിഷ്‌കരിച്ചോ എന്നാണ് സംശയം. മനുഷ്യത്വമില്ലാത്ത പെരുമാറ്റമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. അപകടം നടന്നപ്പോള്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ എന്തുകൊണ്ട് ഇടപെട്ടില്ലെന്നും എ എ റഹീം ചോദിച്ചു. തലസ്ഥാന നഗരത്തില്‍ മാലിന്യ സംസ്‌കരണം വലിയ പ്രശ്‌നമാണ്. തിരുവനന്തപുരത്ത് ഒരു കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റ് വേണം. പൊതു ശ്മശാനം ആരംഭിക്കുന്നതിനു പോലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും റഹീം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com