അനക്കമറ്റ് അങ്കമാലി - ശബരി റെയിൽവെ പദ്ധതി

എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലൂടെ കടന്നു പോകുന്ന പദ്ധതിയിൽ 14 റെയിൽവേ സ്റ്റേഷനുകളാണ് ഉൾപ്പെടുന്നത്
അനക്കമറ്റ് അങ്കമാലി - ശബരി റെയിൽവെ പദ്ധതി
Updated on

അങ്കമാലി: കാൽ നൂറ്റാണ്ടായി അനക്കമറ്റ് അങ്കമാലി - ശബരി റെയിൽവെ പദ്ധതി. പദ്ധതി വിഹിതം സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ തമ്മിൽ ആശയക്കുഴപ്പം തുടരുന്നതിനാലാണ് പദ്ധതി നടപ്പിലാക്കാൻ കഴിയത്തത്. റെയിൽവെ കടന്നുചെന്നിട്ടില്ലാത്ത കേരളത്തിൻ്റെ മലയോര മേഖലയ്ക്ക് പ്രതീക്ഷ നൽകിയാണ് അങ്കമാലി - ശബരി റെയിൽപാത തുടങ്ങിയത്. രാജ്യത്തെമ്പാടുമുള്ള ശബരിമല തീർത്ഥാടകർക്ക് കൂടി പ്രയോജനപ്പെടുന്ന പദ്ധതി 97 - 98 ലെ റെയിൽവെ ബജറ്റിൽ ഉൾപ്പെട്ട പദ്ധതി കൂടിയാണ്. എന്നാൽ ചെലവിലെ സംസ്ഥാന വിഹിതം സംബന്ധിച്ച അനിശ്ചിതത്വം ശബരി പദ്ധതിയെ നിശ്ചലമാക്കി.

എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലൂടെ കടന്നു പോകുന്ന പദ്ധതിയിൽ 14 റെയിൽവെ സ്റ്റേഷനുകളാണ് ഉൾപ്പെടുന്നത്. ഇതിൽ കാലടി റെയിൽവെ സ്റ്റേഷൻ്റെ നിർമ്മാണം പൂർത്തീകരിച്ചതാണ്. കാലടി റെയിൽവെ സ്റ്റേഷനും റെയിൽവെ ട്രാക്കുമെല്ലാം ഇന്ന് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായിരിക്കുകയാണ്. കാലടി മുതൽ എരുമേലി വരെ 104 കിലോമീറ്റർ പാതയുടെ നിർമ്മാണമാണ് ബാക്കിയുള്ളത്.

ഇതുവരെ 264 കോടി രൂപ ചെലവാക്കുകയും ചെയ്തു. ഒടുവിലത്തെ എസ്റ്റിമേറ്റ് പ്രകാരം 3800 കോടി രൂപയാണ് പദ്ധതി ചെലവ്. ഇതിൽ പാതി സംസ്ഥാന സർക്കാറാണ് വഹിക്കേണ്ടത്. എന്നാൽ ഈ തുക നൽകുന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ തമ്മിൽ പദ്ധതി വിഹിതത്തിൽ തർക്കം തുടരുമ്പോൾ കരിഞ്ഞ് വീഴുന്നത് ഒരു സ്വപ്ന പദ്ധതി കൂടിയാണ്.

അനക്കമറ്റ് അങ്കമാലി - ശബരി റെയിൽവെ പദ്ധതി
ഇടുക്കിയിൽ വന വിസ്തൃതി വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഐഎം

Related Stories

No stories found.
logo
Reporter Live
www.reporterlive.com