ബിജെപി നേതാവിന്റെ വീടാക്രമിച്ച സംഭവം; യുവമോര്‍ച്ച മണ്ഡലം സെക്രട്ടറിയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ അച്യുതാനന്ദന്‍ പരാതി നല്‍കിയിട്ടുണ്ട്
ബിജെപി നേതാവിന്റെ
വീടാക്രമിച്ച സംഭവം; യുവമോര്‍ച്ച മണ്ഡലം സെക്രട്ടറിയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍
Updated on

പാലക്കാട്: ബിജെപി മുന്‍ നഗരസഭാംഗം എസ് പി അച്യുതാനന്ദന്റെ വീട് ആക്രമിച്ച കേസില്‍ യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറിയും മണലി സ്വദേശിയുമായ ലക്ഷ്മി ഗാര്‍ഡനില്‍ ആര്‍ രാഹുല്‍ (22), കൂട്ടാളികളായ കല്ലേപ്പുള്ളി സ്വദേശി അജീഷ്‌കുമാര്‍ (26), തേങ്കുറുശ്ശി സ്വദേശികളായ അജീഷ് (22), സീനാപ്രസാദ് (25), അനുജില്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ മൂന്നുപേര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ്.

രാഹുലാണ് വീട് ആക്രമിക്കാന്‍ എത്തിയപ്പോള്‍ കാര്‍ ഓടിച്ചതെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രഫഷണല്‍ സെല്‍ കണ്‍വീനറും മണ്ഡലം കമ്മിറ്റി അംഗവുമായിരുന്നു അച്ച്യുതാനന്ദന്‍. നിലവില്‍ ഇദ്ദേഹം പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വത്തിലില്ല.

ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ അനുയായിയായ അച്യുതാനന്ദന്‍ അവരുടെ പ്രസംഗം പതിവായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇതിനെതിരെ ബിജെപിയുടെ പ്രധാന നേതാവടക്കം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ നേതാവിനെക്കുറിച്ചുള്ള ചില പോസ്റ്റുകള്‍ക്കു താഴെ അച്യുതാനന്ദന്‍ പ്രകോപനപരമായ കമന്റുകള്‍ ഇട്ടിരുന്നതായി മറുപക്ഷം ആരോപിക്കുന്നു.

ബിജെപി നേതാവിന്റെ
വീടാക്രമിച്ച സംഭവം; യുവമോര്‍ച്ച മണ്ഡലം സെക്രട്ടറിയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍
കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; കണ്ണൂരില്‍ പൊലീസുകാരനെതിരെ പരാതി

ജൂലൈ 10നു രാത്രി 11.45നാണ് കുന്നത്തൂര്‍മേട് എ ആര്‍ മേനോന്‍ കോളനിയില്‍ അച്യുതാനന്ദന്‍ താമസിക്കുന്ന വീടിനു നേരെ കാറിലും ബൈക്കിലുമായി എത്തിയ സംഘം ബിയര്‍ കുപ്പി എറിഞ്ഞ് ആക്രമണം നടത്തിയത്. വീടിന്റെയും കാറിന്റെയും ജനല്‍ചില്ലുകള്‍ തകര്‍ന്നിരുന്നു. മുന്‍പും അച്യുതാനന്ദന്‍ താമസിക്കുന്ന വീടിനു നേരെ ആക്രമണം നടന്നിരുന്നു. വീടാക്രമണത്തിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ജാമ്യത്തില്‍ വിട്ടു. പ്രതികളെത്തിയ കാറും ബൈക്കും കോടതിയില്‍ ഹാജരാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com