ശ്രദ്ധിക്കപ്പെട്ടത് ജോയിയുടെ രക്ഷാപ്രവർത്തനം, കെട്ടിപ്പിടിച്ച് ഉമ്മ നൽകി അമ്മ സ്വീകരിച്ചു: സ്കൂബ ടീം

രക്ഷാപ്രവർത്തനം അതീവ ദുർഘടം ആയിരുന്നുവെന്ന് സ്കൂബ ടീം
ശ്രദ്ധിക്കപ്പെട്ടത് ജോയിയുടെ രക്ഷാപ്രവർത്തനം, കെട്ടിപ്പിടിച്ച് ഉമ്മ നൽകി അമ്മ സ്വീകരിച്ചു: സ്കൂബ ടീം
Updated on

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മലിനജലത്തില്‍ മനുഷ്യ ജീവനുവേണ്ടി രക്ഷാദൗത്യം നിർവ്വഹിച്ച സംഭവത്തെ പറ്റി വിശദീകരിച്ച് സ്കൂബ ടീം. രാവിലെ 11.02 നാണ് ദൗത്യം ആരംഭിച്ചതെന്ന് ടെക്നികൽ ഡയറക്ടർ റഷീദ് പറഞ്ഞു. രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത് ഇന്നലെ രാവിലെ 9 മണിയ്ക്കാണ്. 43 പേരടങ്ങിയ സ്കൂബ ഡൈവിംഗ് ടീമിൻറെ നേതൃത്വം സുഭാഷിനായിരുന്നു. സ്കുബ ടീമിലെ 11 പേരും ടണലിന് ഉള്ളിൽ ഇറങ്ങിയെന്ന് റഷീദ് പറഞ്ഞു. റിപ്പോർട്ടർ ടിവി മോണിം​ഗ് ഷോ ആയ കോഫി വിത്ത് അരുണിലാണ് സ്കൂബ ടീം പ്രതികരിച്ചത്.

ആമയിഴഞ്ചാൻ തോട്ടിൽ മുൻപും രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ടെന്നും എന്നാൽ ശ്രദ്ധിക്കപ്പെട്ടത് ജോയിയുടെ രക്ഷാപ്രവർത്തനമാണെന്നും ദൗത്യ സംഘത്തിലെ അം​ഗം സുഭാഷ് പറഞ്ഞു. കഴിഞ്ഞ രണ്ടും അതിഭീകര അനുഭവമായിരുന്നു. രക്ഷാപ്രവർത്തനത്തിന് ആദ്യം മുതലുള്ള വെല്ലുവിളി മാലിന്യമായിരുന്നു. മാലിന്യം വെട്ടി വഴി ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. ടണലിന് ഉള്ളിൽ മൂന്നടി കനത്തിൽ മാലിന്യം കട്ടപിടിച്ചിരിപ്പുണ്ടെന്ന് സുഭാഷ് പറഞ്ഞു. സാധ്യമായതെല്ലാം ചെയ്ത് രക്ഷാപ്രവർത്തനം ആരംഭിക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി.

രക്ഷാപ്രവർത്തനത്തിന് പോകുന്ന കാര്യം വീട്ടുകാരെ അറിയിച്ചിരുന്നില്ലെന്ന് രക്ഷാ ദൗത്യ സംഘത്തിലെ അം​ഗമായ അനു പറഞ്ഞു. മുട്ടോളം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രക്ഷാപ്രവർത്തനം വളരെ വേഗം കഴിയും എന്നാണ് കരുതിയിരുന്നത്. രക്ഷാപ്രവർത്തനം അതീവ ദുർഘടം ആയിരുന്നു. കൂടുതൽ ഉള്ളിലേക്ക് പോയപ്പോൾ ചെറുതായി ഭയപ്പെട്ടു. ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുന്നത്. മിക്കപ്പോഴും രക്ഷാപ്രവർത്തനങ്ങൾ സീറോ വിസിബിലിറ്റിയിൽ ആയിരുന്നെന്നും അനു പറഞ്ഞു.

ശ്രദ്ധിക്കപ്പെട്ടത് ജോയിയുടെ രക്ഷാപ്രവർത്തനം, കെട്ടിപ്പിടിച്ച് ഉമ്മ നൽകി അമ്മ സ്വീകരിച്ചു: സ്കൂബ ടീം
റിസ്‌ക് അലവന്‍സ് മാസം വെറും 500 രൂപ; സ്‌കൂബ ഡൈവര്‍മാര്‍ക്ക് കടുത്ത അവഗണന

രക്ഷാപ്രവർത്തനത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചിരുന്നുവെന്ന് സംഘത്തിലെ മറ്റൊരു അം​ഗമായ ഡിനു പറഞ്ഞു. മാൻ ഹോളിലൂടെ ഇറങ്ങി പവർഹൗസ് റോഡിൽ പരിശോധന നടത്തിയതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്നും ഡിനു പറഞ്ഞു. ഇന്നലെ രാത്രിയാണ് വീട്ടിൽ തിരിച്ചെത്തിയത്. കെട്ടിപ്പിടിച്ച് ഉമ്മ നൽകിയാണ് അമ്മ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടി‌ച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com