കനത്ത മഴ; പാലക്കാടും ഇടുക്കിയിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരത്തേ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു
കനത്ത മഴ; പാലക്കാടും ഇടുക്കിയിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
Updated on

കൊച്ചി: കനത്ത മഴയെ തുടർന്ന് പാലക്കാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. ഇടുക്കി ജില്ലയിൽ ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ലെന്ന് കളക്ടർ ഷീബ ജോർജ് അറിയിച്ചിട്ടുണ്ട്. മദ്രസ,കിൻഡർ ഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരത്തേ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. വയനാട് ജില്ലയിൽ എംആർഎസ് സ്കൂളുകൾക്ക് അവധി ബാധകമല്ല. ട്യൂഷൻ സെൻ്ററുകൾക്കും അവധി ബാധകമാണ്.

അതേസമയം, സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് വ്യാപക നാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 19-ന് സംസ്ഥാനത്ത് പുതിയ ന്യൂനമർദമെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ കനക്കും. കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ റെഡ് അലേർട്ട് ആണ്. കാറ്റ് ആഞ്ഞു വീശാൻ സാധ്യതയുണ്ടെന്നും അപകടകരമായ മരച്ചില്ലകൾ മുറിച്ചു മാറ്റണമെന്നും മന്ത്രി നിർദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

എറണാകുളം എടവനക്കാട്ട് കടൽക്ഷോഭമുള്ള സ്ഥലങ്ങളിൽ മന്ത്രി പി രാജീവ്‌ സന്ദർശനം നടത്തി. കടൽക്ഷോഭം രൂക്ഷമായതിനാൽ പ്രദേശവാസികൾ ദുരിതത്തിലാണ്. കടലേറ്റം രൂക്ഷമായ പ്രദേശങ്ങളിലായിരുന്നു സന്ദർശനം. 185 കോടിയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും തീരദേശത്ത് ജീവിക്കുന്ന ജനങ്ങൾക്ക് വേണ്ടി സർക്കാർ നിലകൊള്ളുന്നുണ്ടെന്നും പി രാജീവ്‌ പറഞ്ഞു. കടൽത്തീരം സംരക്ഷിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല. സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം നൽകണം. സാമ്പത്തിക ഞെരുക്കം ഇല്ലായിരുന്നെങ്കിൽ പെട്ടെന്ന് ഇടപെടാൻ കഴിയുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com