'മേയര്‍ രാജിവെക്കണം'; യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം നഗരസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

പൊലീസും പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്
'മേയര്‍ രാജിവെക്കണം'; യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം നഗരസഭാ മാര്‍ച്ചില്‍ സംഘര്‍ഷം
Updated on

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട ശുചീകരണ തൊഴിലാളി ജോയ് മരിച്ച സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.

പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമായി. പ്രവര്‍ത്തകരെ തള്ളിമാറ്റാന്‍ പൊലീസ് ശ്രമിച്ചതോടെ പ്രവര്‍ത്തകരുമായി ഉന്തും തള്ളുമായി. തുടര്‍ന്ന് പൊലീസിന് നേരെ കല്ലേറുണ്ടായി.

'മേയര്‍ രാജിവെക്കണം'; യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം നഗരസഭാ മാര്‍ച്ചില്‍ സംഘര്‍ഷം
'കേദാര്‍നാഥില്‍ നിന്നും സ്വര്‍ണം കാണാതായി'; തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ ക്ഷേത്രം കമ്മിറ്റി

പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. കോര്‍പ്പറേഷന്‍ ഓഫീസിന് പിന്നിലൂടെയും തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. എന്നാല്‍, സമരം രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ ആരോപിച്ചു. പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ എന്‍ഫോസ്‌മെന്റ് നടപടി കര്‍ശനമാക്കുമെന്നും മേയര്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com