ഏറ്റവും കൂടുതൽ മദ്യപിക്കുന്നവർ കേരളത്തിലെന്നത് തെറ്റ്: എം ബി രാജേഷ്

ഒഴിവുകൾ സമയബന്ധിതമായി പിഎസ്‌സിയ്ക്ക് റിപ്പോർട്ട് ചെയ്യുമെന്ന് എം ബി രാജേഷ് പറഞ്ഞു.
ഏറ്റവും കൂടുതൽ മദ്യപിക്കുന്നവർ കേരളത്തിലെന്നത് തെറ്റ്: എം ബി രാജേഷ്
Updated on

തിരുവനന്തപുരം: ഏറ്റവും കൂടുതൽ മദ്യപിക്കുന്നവർ കേരളത്തിലെന്ന ചർച്ച തെറ്റെന്ന് മന്ത്രി എം ബി രാജേഷ്. ഏറ്റവും കുറച്ച് മദ്യം ഉപയോഗിക്കുന്നവരുടേയും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെയും എണ്ണത്തിലും കേരളമാണ് മുന്നിലെന്നും മന്ത്രി പറഞ്ഞു. എക്സൈസ് പുതിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സ്വീചകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ എക്സൈസിന് മുതൽക്കൂട്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.  ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ് പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്. പരിശീലനം പൂർത്തിയാക്കി ഇറങ്ങുന്നവർ എക്സൈസിന് മുതൽകൂട്ടാകും. ഒഴിവുകൾ സമയബന്ധിതമായി പിഎസ്‌സിയ്ക്ക് റിപ്പോർട്ട് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി ഒഴിവുകൾ നികത്തി എക്സൈസ് സേനയെ ശക്തിപ്പെടുത്തും. സേനയെ കൂടുതൽ ശക്തിപ്പെടുത്താനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും കൂടുതൽ മദ്യപിക്കുന്നവർ കേരളത്തിലെന്നത് തെറ്റ്: എം ബി രാജേഷ്
മലപ്പുറം മഞ്ചേരിയിൽ ക്വാറിയിലെ കുളത്തിൽ വീണ് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

സിന്തറ്റിക്ക് മയക്കുമരുന്നുകളുടെ ഉപയോഗം വർധിച്ചു വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിനെതിരെ ജാഗ്രത പുലർത്തണമെന്നും കർശനമായ നടപടി വേണമെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com