വാഹനങ്ങളിൽ അനധികൃത ബോർഡും ഉദ്യോഗസ്ഥ പദവിയും രേഖപ്പെടുത്തേണ്ട ; രൂക്ഷവിമർശനവുമായി ഹൈക്കോടതി

കേസ് വീണ്ടും ഈ മാസം 23ന് പരിഗണിക്കും
വാഹനങ്ങളിൽ അനധികൃത ബോർഡും ഉദ്യോഗസ്ഥ പദവിയും രേഖപ്പെടുത്തേണ്ട ; രൂക്ഷവിമർശനവുമായി ഹൈക്കോടതി
Updated on

കൊച്ചി : സ‍ർക്കാർ ഉദ്യോഗസ്ഥർ വാഹനങ്ങളിൽ അനധികൃതമായി സർക്കാർ മുദ്രയുള്ള ബോർഡ് ഉപയോഗിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ, വി. മേനോ‍ൻ എന്നിവരടങ്ങിയ ബെ‍ഞ്ച് വ്യക്തമാക്കി. വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തുന്നതുൾപ്പെടെയുള്ള വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. കേസ് വീണ്ടും ഈ മാസം 23ന് പരിഗണിക്കും.

കസ്റ്റംസ്, സെൻട്രൽ എക്സൈസ്, ആദായനികുതി ഉദ്യോഗസ്ഥരൊക്കെ ഇത്തരത്തിൽ അനധികൃതമായി ബോർഡുകൾ വച്ചിട്ടും എന്തുകൊണ്ടാണ് നടപടിയെടുക്കാതതെന്നും കോടതി ചോദിച്ചു. എറണാകുളത്ത് ഇത്തരം സർക്കാർ മുദ്രകൾ അനധികൃതമായി ഉപയോഗിക്കുന്നത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലാണെങ്കിൽ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരാണെന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ പദവി രേഖപ്പെടുത്തിക്കൊണ്ടുള്ള ബോർഡ് വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

നേരത്തെ ചവറ കെഎംഎംഎൽ എംഡിയുടെ വാഹനം ആലുവ മേൽപ്പാലത്തിലൂടെ ഫ്ലാഷ് ലൈറ്റിട്ട് അമിത വേഗത്തിൽ പാഞ്ഞ സംഭവം കോടതി മുൻപാകെ എത്തിയിരുന്നു. ഈ വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഓഫിസറുടെ പരിശോധന റിപ്പോർട്ട് 23ന് ഹാജരാക്കാനും കോടതി നിർദേശിച്ചു. ആകാശ് തില്ലങ്കേരി യാത്ര ചെയ്ത് വിവാദത്തിലായ രൂപമാറ്റം വരുത്തിയ വാഹനം മജിസ്ട്രേട്ടിനു മുന്നിൽ തുടർനടപടികൾക്കായി ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

വാഹനങ്ങളിൽ അനധികൃത ബോർഡും ഉദ്യോഗസ്ഥ പദവിയും രേഖപ്പെടുത്തേണ്ട ; രൂക്ഷവിമർശനവുമായി ഹൈക്കോടതി
പെരുമ്പാവൂർ കേസ്; പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ ഉറപ്പാക്കണമെന്ന് പെൺകുട്ടിയുടെ അമ്മ

Related Stories

No stories found.
logo
Reporter Live
www.reporterlive.com