ഭരണം കൈവിടാതിരിക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി സിപിഐഎം;കരടിന് സംസ്ഥാനസെക്രട്ടറിയേറ്റ് രൂപം നല്‍കി

മാർഗരേഖയുടെ കരടിന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് രൂപം നൽകി.
ഭരണം കൈവിടാതിരിക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി സിപിഐഎം;കരടിന് സംസ്ഥാനസെക്രട്ടറിയേറ്റ് രൂപം നല്‍കി
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് തുട‍ർഭരണം ലക്ഷ്യമിട്ട് നീങ്ങാൻ സിപിഐഎം. രണ്ടു വർഷത്തേക്കുള്ള സർക്കാറിൻ്റെ ക‍ർമ്മപദ്ധതികൾ തയാറാക്കി മുന്നോട്ടുനീങ്ങാനാണ് സിപിഐഎം നീക്കം. സർക്കാരിന് സിപിഐഎം നല്‍കുന്ന മാർഗരേഖയിലാണ് ഭാവി ലക്ഷ്യമാക്കിയുളള നിർദേശങ്ങളുളളത്. മാർഗരേഖയുടെ കരടിന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് രൂപം നൽകി.

പാർട്ടിയുടെയും സർക്കാരിൻ്റെയും ഭാവി സുരക്ഷിതമാക്കാനുളള നിർദേശങ്ങൾ മാർഗരേഖയിലുണ്ട്. കരട് മാർഗരേഖ ഞായറാഴ്ച സംസ്ഥാന സമിതിയിൽ വെയ്ക്കും.

സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമായിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്നും സംസ്ഥാന കമ്മിറ്റി ഞായര്‍, തിങ്കള്‍ ദിവസങ്ങളിലുമാണ് ചേരുന്നത്. സര്‍ക്കാരിന്റെ മുന്‍ഗണന പുതുക്കലാവും മാര്‍ഗരേഖയുടെ അടിസ്ഥാനമായത്.

അടിസ്ഥാന വിഭാഗത്തിന്റെ ആവശ്യങ്ങള്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്യുന്നതിലേക്കും ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധയൂന്നികൊണ്ടാണ് സര്‍ക്കാരിന്റെ മുന്‍ഗണന മാറ്റുന്നത്. മുന്‍ഗണന മാറുന്നതല്ലാതെ മന്ത്രിസഭയില്‍ അഴിച്ചുണിയില്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നുണ്ട്. ഞായറും തിങ്കളും ചേരുന്ന സംസ്ഥാന സമിതിയിലാകും മാര്‍ഗരേഖ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com