തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ, കാരണമിങ്ങനെ

ഈ നിർദ്ദേശം ജൂലൈ 30 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും.
തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ, കാരണമിങ്ങനെ
Updated on

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ ആകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചൂണ്ട് വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മായാത്തതിനാലാണ് തീരുമാനം. ഈ നിർദ്ദേശം ജൂലൈ 30 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും.

സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാർഡുകളിലേയ്ക്കാണ് ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തദ്ദേശസ്വയംഭരണ വാർഡ് വിഭജനത്തിനായി സർക്കാർ രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മീഷന്റെ ആദ്യ യോഗം ഇന്ന് ചേർന്നു. കമ്മീഷൻ ചെയർമാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ യോ​ഗത്തിൽ അദ്ധ്യക്ഷനായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com