ലാത്വിയയിൽ തടാകത്തിൽ കാണാതായ മലയാളി വിദ്യർത്ഥിക്കായുള്ള തിരച്ചിൽ നീളുന്നു; സഹായം തേടി കുടുംബം

ലാത്വിയയിലെ റിഗയിൽ നോവികോണ്ടാസ് മാരിടൈം കോളേജ് വിദ്യാർത്ഥിയാണ് കാണാതായ ആൽബിൻ
ലാത്വിയയിൽ തടാകത്തിൽ കാണാതായ മലയാളി വിദ്യർത്ഥിക്കായുള്ള തിരച്ചിൽ നീളുന്നു; സഹായം തേടി കുടുംബം
Updated on

ന്യൂഡൽഹി: വിദേശത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ തടാകത്തിൽ കാണാതായ ഇടുക്കി ആനച്ചാൽ സ്വദേശി അറക്കൽ ആൽബിനുവേണ്ടിയുള്ള തിരച്ചൽ ലാത്വിയ അധികൃതർ താൽക്കാലികമായി നിർത്തി. ഇനി തിങ്കളാഴ്ച മാത്രമേ സർക്കാർ തലത്തിലുള്ള തിരച്ചിൽ ആരംഭിക്കൂ. സർക്കാർ ഏജൻസികൾ ഇടപെട്ട് ആൽബിനായി തിരച്ചിൽ ഊർജിതമാക്കണമെന്നാണ് ആൽബിൻ്റെ കുടുംബത്തിൻ്റെ ആവശ്യം. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇടുക്കി എംപി അഡ്വ.ഡീൻ കുര്യാക്കോസ് കേന്ദ്ര സർക്കാരിന് കത്തയച്ചു. അതേസമയം ആൽബിന്റെ അമ്മയുടെ സഹോദരൻ സ്ഥലത്ത് നേരിട്ട് എത്തി. ആൽബിൻ്റെ അമ്മാവൻ ജോർജ് ജോസഫ് യുകെയിൽ നിന്നാണ് ലാത്വിയയിലെത്തിയത്.

നാളെ പ്രാദേശികമായ അളുകളുടെ സഹായത്തോടെ തിരച്ചിൽ നടത്താനുള്ള നീക്കവും നടത്തുന്നുണ്ട്. എന്നാൽ ഇതിനും സർക്കാർ അനുമതി ആവശ്യമാണ്. ആൽബിനെ കണ്ടെത്തുന്നതിനും തുടർനടപടികൾക്കുമായി കേന്ദ്രസർക്കാരിൻറെ ഇടപെടൽ അനിവാര്യമാണെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഒരു സ്വകാര്യ ഏജൻസി വഴി അദ്ദേഹം സ്കൂബാ ഡൈവേഴ്സിൻ്റെ സേവനം തേടിയെങ്കിലും അതിന് പ്രാദേശിക സർക്കാരിൻ്റെ അനുമതി ആവശ്യമാണ്.

ലാത്വിയയിലെ റിഗയിൽ നോവികോണ്ടാസ് മാരിടൈം കോളേജ് വിദ്യാർത്ഥിയാണ് കാണാതായ ആൽബിൻ. ജൂലൈ 18നാണ് ആൽബിനെ തടാകത്തിൽ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു എന്നാണ് വിവരം. കൂടെയുണ്ടായിരുന്ന വിദ്യാർഥികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിയെങ്കിലും ആൽബിനെ കണ്ടെത്താനായില്ലെന്നാണ് വിവരം.

എട്ട് മാസം മുമ്പാണ് ഉപരിപഠനത്തിനായി ആൽബിൻ ലാത്വിയയിലേയ്ക്ക് പോയത്. ആൽബിൻ്റെ പിതാവ് ഷിൻ്റോ ആനച്ചാലിൽ ജീപ്പ് ഡ്രൈവറാണ്. അമ്മ റീന എല്ലക്കൽ എൽപി സ്കൂൾ അധ്യാപികയാണ്. ആൽബിന് ഒരു സഹോദരിയുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com