LIVE BLOG: അർജുനായി 14-ാം ദിനം; കാലാവസ്ഥ അനുകൂലമെങ്കില്‍ മാത്രം പുഴയില്‍ തിരച്ചില്‍

പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്. തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ് അര്‍ജുന്‍
LIVE BLOG: അർജുനായി 14-ാം ദിനം; കാലാവസ്ഥ അനുകൂലമെങ്കില്‍ മാത്രം പുഴയില്‍ തിരച്ചില്‍

രക്ഷാദൗത്യം പൂര്‍ണ്ണമായും ഉപേക്ഷിച്ച നിലയില്‍: വിജിന്‍ എംഎല്‍എ

ഷിരൂരില്‍ രക്ഷാദൗത്യം പൂര്‍ണ്ണമായും ഉപേക്ഷിച്ച നിലയിലെന്ന് വിജിന്‍ എംഎല്‍എ. ആശങ്കപ്പെട്ടതുപോലെ പുഴയില്‍ മാത്രമല്ല, കരയില്‍ പോലും സംവിധാനങ്ങള്‍ ഇല്ല. രാവിലെ നേവിയിലെ ചില ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും മടങ്ങി പോയി. യാതൊരു പ്രവര്‍ത്തിയും അവിടെ നടക്കുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.

ഡ്രഡ്ജര്‍ ഷിരൂരിലെ ഗംഗാവലി പുഴയില്‍ ഉപയോഗിക്കാന്‍ വെല്ലുവിളികളേറെ

തൃശൂരിലെ ഡ്രഡ്ജര്‍ ഷിരൂരിലെ ഗംഗാവലി പുഴയില്‍ ഉപയോഗിക്കാന്‍ വെല്ലുവിളികളേറെ. പൊങ്ങികിടന്ന് വെള്ളത്തിനടിയിലെ ചെളി നീക്കാന്‍ കെല്‍പ്പുള്ള ഡ്രഡ്ജർ ഷിരൂരില്‍ എത്തിക്കാനാണ് ശ്രമം. കോഴിക്കോട് പേരാമ്പ്ര മലയില്‍ ഇന്‍ഡസ്ട്രീസ് നിര്‍മിച്ച രണ്ടു ഡ്രഡ്ജറുകളില്‍ ഒന്നാണിത്.

കാര്‍ഷിക ആവശ്യത്തിന് കനാലും പുഴകളും വൃത്തിയാക്കാനാണ് ഉപയോഗിക്കാറെങ്കിലും വെള്ളത്തിന്‍റെ ഒഴുക്ക് നാലു നോട്ട് കൂടിയാല്‍ ഡ്രഡ്ജര്‍ പറ്റില്ലെന്നതാണ് മുന്നിലെ പ്രധാനവെല്ലുവിളി. ആഴം കൂടിയ ഇടങ്ങളില്‍ ഉപയോഗിക്കാന്‍ പ്രശ്‌നമില്ലെന്നു മാത്രമല്ല, വെള്ളത്തിനു മീതെ പൊങ്ങിക്കിടന്ന് പ്രവര്‍ത്തിക്കാം. ആറു മീറ്റര്‍ ആഴത്തില്‍ വരെ ഇരുമ്പു തൂണ് താഴ്ത്തിയും പ്രവര്‍ത്തിക്കാം. ഡ്രഡ്ജര്‍ നിര്‍മിച്ച കമ്പനിയുടെ ഉദ്യോഗസ്ഥന്‍ എന്‍ നിഖിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കണം.

ഷിരൂരിൽ റോഡ് അടച്ചു

ഷിരൂരിൽ വീണ്ടും റോഡ് അടച്ചു. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് റോഡ് അടച്ചത്. നീർച്ചാലുകളിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ഇന്നലെ ദൗത്യം അവസാനിച്ചതിന് ശേഷം പാത തുറന്നു കൊടുത്തിരുന്നു.

കാലാവസ്ഥ അനുകൂലമെങ്കില്‍ മാത്രം പുഴയില്‍ തിരച്ചില്‍

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ 14-ാം ദിനത്തില്‍. തിരച്ചില്‍ ഇന്നും തുടരണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേരളം. കര്‍ണാടകയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് നീക്കം. മണ്ണ് നീക്കാനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരില്‍ നിന്ന് ഉടന്‍ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഡ്രഡ്ജര്‍ എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വേഗത്തില്‍ മണ്ണ് നീക്കാന്‍ ഡ്രഡ്ജര്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ ഉടന്‍ ഷിരൂരില്‍ എത്തും. സ്ഥലത്ത് യന്ത്രം അനുയോജ്യമാണോയെന്ന് പരിശോധിക്കും. പരിശോധന അവസാനിപ്പിക്കരുതെന്ന് അര്‍ജുന്റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.

അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക്

തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക്. കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ബാർജ്, നദിയിൽ ഉറപ്പിച്ച് നിർത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഓപ്പറേറ്റർമാർ ഷിരൂരിലേക്ക് പോകുന്നത്. കോൾപ്പടവുകളിൽ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിച്ച് വരുന്നത്. കൃഷി വകുപ്പ് വാങ്ങി നൽകിയ ഈ മെഷീൻ ഇപ്പോൾ കാർഷിക സർവ്വകലാശാലയുടെ കൈയിലാണുള്ളത്. 18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ പറ്റുന്നതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ.

രക്ഷാപ്രവർത്തനം നിർത്തരുതെന്ന് അർജുന്റെ കുടുംബം

അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കരുതെന്ന് അർജുന്റെ സഹോദരി അഞ്ജു. ടെക്നോളജികൾ ഉപയോഗിച്ച് അർജുനെ കണ്ടെത്താൻ ശ്രമിക്കണം. ദൌത്യത്തിൽ നിന്ന് പിൻവാങ്ങരുതെന്നും അർജുനെവിടെയെന്ന അമ്മയുടെ ചോദ്യത്തിന് ഉത്തരം വേണമെന്നും അഞ്ജു പറഞ്ഞു.

പതിമൂന്നാം നാൾ തിരച്ചിലിന് താത്കാലിക വിരാമം

അർജുനായുള്ള തിരച്ചിലിന് പതിമൂന്നാം നാൾ താത്കാലിക വിരാമമിട്ട് കർണാടക. ദൗത്യം അവസാനിപ്പിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും തിരച്ചിൽ താത്കാലികമായി നിർത്താൻ തീരുമാനിക്കുകയായിരുന്നു.

പുഴയിൽ തിരച്ചിൽ വേണമെന്ന് ആവശ്യപ്പെട്ട് വിജിൻ എംഎൽഎ

പുഴയിൽ തിരച്ചിൽ നടക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടുവെന്ന് എം വിജിൻ എംഎൽഎ. ദൗത്യം നിർത്തരുതെന്നാണ് യോഗത്തിൽ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാർ സംസാരിച്ചു. കർണാടകയുടെ സേവനത്തെ കുറച്ചുകാണുന്നില്ലെന്നും വിജിൻ പറഞ്ഞു. നേവിയുടേതടക്കമുള്ള, എത്തുമെന്ന് പറഞ്ഞ പല സേവനങ്ങളും എത്തിയില്ല. തിരച്ചിൽ നിർത്തരുതെന്നാണ് യോഗത്തിൽ അഭ്യർത്ഥിച്ചതെന്നും വിജിൻ വ്യക്തമാക്കി.

രക്ഷാദൗത്യം തുടരുമെന്ന് കാർവാർ എംഎൽഎ

അർജുനായുള്ള രക്ഷാദൗത്യം തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. മുഖ്യമന്ത്രിമാർ സംസാരിച്ചു. ദൌത്യം അടുത്ത ഘട്ടത്തിലേക്ക് കടക്കും. യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. എല്ലാ സാധ്യതകളും തേടുമെന്നും എംഎൽഎ പറഞ്ഞു. ഡ്രഡ്ജിങ് യന്ത്രം അടക്കം കൂടുതൽ യന്ത്രങ്ങൾ എത്തിക്കും.

അടിയന്തര യോഗം അവസാനിച്ചു

ഷിരൂരിലെ തിരച്ചിലിൽ ഐബിയിലെ അടിയന്തര യോഗം അവസാനിച്ചു. തിരച്ചിൽ തുടരണമെന്ന് കേരളത്തിൽ നിന്നുള്ള എംഎൽഎമാർ ആവശ്യപ്പെട്ടു. കർണാടകയുടെ ഫിഷറീസ് മന്ത്രി മംഗൾ വൈദ്യ മടങ്ങി. ജില്ലാ കളക്ടർ ലക്ഷ്മിൽപ്രിയയും മടങ്ങി. യോഗത്തിൽ പുഴയിലെ തിരച്ചിൽ നടക്കില്ലെന്ന് കർണാടക ആവർത്തിച്ചു.

നിർണായക യോഗത്തിൽ കേരളത്തിലെ എംഎൽഎമാർ പങ്കെടുക്കും

തിരച്ചിൽ അവസാനിപ്പിച്ചതല്ലെന്ന് കാർവാർ എംഎൽഎ

അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ചതല്ലെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. ഈ ആഴ്ച അവസാനത്തോടെ തിരച്ചിൽ വീണ്ടും തുടങ്ങും. തിരച്ചിലിന് വെള്ളം തെളിയണം. ഉപകരണങ്ങൾ വരണം. അവ എത്തിയാൽ ഉടനെ ദൌത്യം തുടങ്ങും. ഇതിന് പുഴയിലെ ജലനിരപ്പ് കുറയണമെന്നും എംഎൽഎ പറഞ്ഞു.

രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ബോട്ടുകളും ഉപകരണങ്ങളും സ്ഥലത്തുനിന്ന് മാറ്റുന്നു

തീരുമാനം അംഗീകരിക്കാനാകാതെ എംഎൽഎമാർ

തിരച്ചിൽ താത്കാലികമായി നിർത്താനുള്ള തീരുമാനം അംഗീകരിക്കാനാകാതെ ഷിരൂരിൽ തുടരുന്ന എംഎൽഎമാർ. തീരുമാനത്തിൽ മാറ്റമുണ്ടാകണമെന്നും തീരുമാനം തങ്ങളെ അറിയിച്ചിട്ടില്ലെന്നും എം വിജിൻ എംഎൽഎ പറഞ്ഞു.

അനുകൂല സാഹചര്യത്തിൽ ദൗത്യം തുടരുമെന്ന് കർണാടക മന്ത്രി

തിരച്ചിൽ താത്കാലികമായി അവസാനിപ്പിക്കുന്നുവെന്ന് കർണാടക ഫിഷറിസ് മന്ത്രി. എന്നാൽ ദൌത്യ സംഘം മടങ്ങില്ല. സംഘം സ്ഥലത്ത് തുടരും. അനുകൂല സാഹചര്യമായാൽ ദൌത്യം തുടരുമെന്നും മന്ത്രി പറഞ്ഞു.

ഷിരൂരിൽ ദൗത്യം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഷിരൂരിൽ ദൗത്യം തുടരണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരമായ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാധ്യമായ എല്ലാ സംവിധാനങ്ങും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കത്തിൽ മുഖ്യമന്ത്രി ദൗത്യം നടത്തുന്ന എല്ലാവർക്കും അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നുണ്ട്.

തുടർനടപടികൾക തീരുമാനിക്കാൻ യോഗം വൈകിട്ട് 6.30 ന്

മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബന്ധപ്പെടും

കേരള മുഖ്യമന്ത്രി ഉടൻ സിദ്ധരാമയ്യയുമായി ബന്ധപ്പെടുമെന്നു മന്ത്രി ഏകെ ശശീന്ദ്രൻ. തിരച്ചിൽ അവസാനിപ്പിക്കുക അല്ല വേണ്ടത്. കൂടുതൽ ദൗത്യസംഘത്തെ വിനിയോഗിക്കുകയാണ് വേണ്ടതെന്നും മന്ത്രി

രക്ഷാദൗത്യം അവസാനിപ്പിക്കാനുള്ള തീരുമാനം ദൗർഭാഗ്യകരം, പിൻവലിക്കണമെന്ന് മന്ത്രി റിയാസ്

തിരച്ചിൽ താത്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനം അറിയിച്ചിട്ടില്ലെന്ന് മന്ത്രി റിയാസ്. ഇന്നലെ കാലാവസ്ഥ പ്രതികൂലമായിട്ടും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇന്ന് കാലാവസ്ഥ പ്രതികൂലമല്ല, പുഴയുടെ ഒഴുക്ക് ഇന്നലത്തേക്കാൾ കുറഞ്ഞിട്ടുണ്ട്. എന്നിട്ടും കൂടിയാലോചന നടത്താതെയാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം നടത്തുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. പാണ്ടൂൺ വരില്ലെന്ന് പറഞ്ഞില്ല, യോഗ തീരുമാനം പാലിച്ചില്ല, യന്ത്രങ്ങൾ എത്തിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേർചത്തു.

കർണാടക സർക്കാറിന്റെ സമീപനം അംഗീകരിക്കാനാകില്ല. കർണാടക സർക്കാർ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നില്ല. പരിമിതിയിൽ നിന്ന് രക്ഷാദൌത്യം തുടരാൻ ശ്രമിക്കുന്നില്ല. തീരുമാനത്തിൽ നിന്ന് കർണാടക സർക്കാർ പിന്നോട്ട് പോകണം. രക്ഷാദൌത്യം അവസാനിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണം. എല്ലാ സംവിധാനങ്ങളും ഒരുക്കി മുന്നോട്ട് പോകണം. കർണാടക സർക്കാറിനെ ഇതുവരെ സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തിയിട്ടില്ല. ഷിരൂരിൽ കഠിനാധ്വാനം ചെയ്യുന്നവരെ ബഹുമാനിക്കുന്നു. എല്ലാ സാധ്യതകളെയും പരിശോധിക്കണം. അനാവശ്യ വിവാദത്തിനില്ലെന്നും ആരുമായി ബന്ധപ്പെടാതെ തീരുമാനം എടുത്തത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

തിരച്ചിൽ ദുഷ്കരമാക്കി കാലാവസ്ഥ

21 ദിവസത്തേക്ക് പ്രദേശത്ത് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. നദിയിൽ കുത്തൊഴുക്ക് രൂക്ഷം. കാലാവസ്ഥ തിരച്ചിൽ ദുഷ്കരമാക്കിയിരിക്കുകയാണ്.

ഇന്നത്തെ ഡൈവിങ്ങിലും ലോറി കണ്ടെത്താൻ കഴിഞ്ഞില്ല, കിട്ടിയത് തകര ഷീറ്റ്: മാൽപെ

ഇന്നും ഡൈവിങ് നടത്തിയെങ്കിലും ഒന്നും കിട്ടിയില്ലെന്ന് ഈശ്വ‍ർ മാൽപെ. ട്രക്കിന്റെ ഭാ​ഗങ്ങൾ കിട്ടിയില്ല. കിട്ടിയത് തകര ഷീറ്റ്, കമ്പി, മരക്കഷ്ണം തുടങ്ങിയവയാണ്. 40 അടി വരെ താഴ്ചയാണുള്ളത്. നദിക്കടിയിൽ ഒഴുക്കും സമ്മ‍ർദ്ദവും കൂടുതലാണ്. അടിത്തട്ടിൽ വൃത്തിയില്ല. നദിയിൽ തിരച്ചിൽ നടത്തുന്നതിൽ അപകട സാധ്യത കൂടുതലാണ്. അ‍ർജുനെ കണ്ടെത്താൻ കഴിയാത്തതിൽ ​ദുഃഖമുണ്ട്. അർജുന്റെ കുടുംബം മുഴുവൻ കരയുകയാണ്. അതിൽ അതീവ വിഷമമുണ്ടെന്നും മാൽപെ പറഞ്ഞു.

താത്കാലികമായി ദൗത്യം അവസാനിപ്പിക്കുന്നു

പുഴയിൽ കുത്തൊഴുക്ക് ശക്തമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം താത്കാലിമായി അവസാനിപ്പിക്കുന്നതായി സൂചന. പുഴ ശാന്തമായാൽ വീണ്ടും ദൗത്യം ആരംഭിക്കും. വൈകിട്ട് കാർവാറിൽ ഉന്നതതല യോഗം ചേർന്ന ശേഷം കൂടുതൽ തീരുമാനം. ഇനി തിരച്ചിലിന് ആവശ്യമായ യന്ത്രങ്ങൾ എത്തിക്കേണ്ടത് തമിഴ്നാട്ടിൽ നിന്ന് റോഡ് മാർഗമാണ്. ഇതിനായി നാല് ദിവസമെങ്കിലും വേണ്ടി വരും. വരുന്ന നാല് ദിവസത്തേക്ക് തിരച്ചിൽ നിർത്തിവെച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. മാൽപെ സംഘം ഷിരൂരിൽ നിന്ന് ഇന്ന് മടങ്ങും.

ഇന്നത്തെ പരിശോധന പൂർത്തിയായി

ഇന്നത്തെ പരിശോധന അവസാനിപ്പിച്ചെന്ന് കാർവാർ എംഎൽ സതീഷ് കൃഷ്ണ സെയിൽ. പുഴയിൽ സീറോ വിസിബിലിറ്റിയാണ്. ഇത് തിരച്ചിൽ ദുഷ്കരമാക്കുന്നു. തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. മരത്തടികളും കമ്പികളുമാണ് നദിക്ക് അടിയിലുള്ളത്. പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. പുഴ ശാന്തമായാൽ വിളിച്ചാൽ മൂന്ന് മണിക്കൂറിനുള്ളിലെത്തുമെന്ന് മാൽപെ അറിയിച്ചതായും സതീഷ് സെയിൽ പറഞ്ഞു. മണ്ണിനൊപ്പം ചെളിയും അടിഞ്ഞിട്ടുണ്ട്. സാധ്യമായതെല്ലാം ചെയ്തുവെന്നും എംഎൽഎ വ്യക്തമാക്കി.

ഡൈവിങ് അവസാനിപ്പിച്ച് ഈശ്വർ മാൽപെ 

ഗംഗാവലി നദിയിലെ തിരച്ചിൽ അതീവ ദുഷ്കരമായ സാഹചര്യത്തിൽ ഡൈവിങ് അവസാനിപ്പിച്ച് ഈശ്വർ മാൽപെ കരയിലേക്ക് തിരിച്ചെത്തി. ഇതുവരെയും ഒന്നും കണ്ടെത്താനായില്ല.

ബോട്ടുകൾ വീണ്ടും നദിയിൽ തിരച്ചിൽ ആരംഭിച്ചു

നദിയില്‍ തിരച്ചില്‍ പുനരാരംഭിച്ചു. ഈശ്വർ മൽപെയുടെ തിരച്ചിലിന് ശേഷം എന്താണെന്ന് അറിയില്ലെന്ന് എ കെ എം അഷ്റഫ് എം എൽ എ പ്രതികരിച്ചു. മുഖ്യമന്ത്രിമാർ തമ്മിൽ സംസാരിച്ച് പ്ലാൻ ബി ഉണ്ടാകണം. ട്രക്കിൽ അർജുൻ ഉണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.

തിരച്ചിൽ താത്കാലികമായി നിർത്തി

അടിയൊഴുക്ക് ശക്തമായതിനാൽ ദൗത്യം ദുഷ്കരം. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി പ്രദേശത്ത് അടിയൊഴുക്ക് ശക്തമാണ്. ഒഴുക്കിന്റെ ശക്തി അളക്കാൻ വേണ്ടി മൽപെ ഇട്ട കേബിൾ പൊട്ടി. മൽപ്പെ സംഘത്തിന്റെ രണ്ട് ബോട്ടുകൾ നദിയുടെ നടുവിലെ മൺകൂനയിൽ അടുപ്പിച്ചു. ഒരു ബോട്ട് കരയിലും എത്തിച്ചു.

രക്ഷാദൗത്യം തുടരണം, ഊര്‍ജ്ജിതമാക്കണം; കര്‍ണാടകയെ അറിയിച്ചതായി മന്ത്രി എ കെ ശശീന്ദ്രന്‍

തിരച്ചില്‍ നടപടി പ്രക്രിയ കുറച്ചുകൂടി ഊര്‍ജ്ജിതമായി തുടരണമെന്ന് കര്‍ണാടകയോട് അഭ്യര്‍ത്ഥിച്ചതായി മന്ത്രി എ കെ ശശീന്ദ്രന്‍. ഇക്കാര്യം കേരള മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ദൗത്യം കൂടുതല്‍ ഊര്‍ജിതമാക്കുക, തിരച്ചില്‍ പ്രക്രിയ തുടരുക എന്നീ ആവശ്യങ്ങളാണ് കേരളം മുന്നോട്ട് വെച്ചതെന്നും മന്ത്രി അറിയിച്ചു.

പ്രതികൂല കാലാവസ്ഥയെന്ന് പറഞ്ഞ് രക്ഷാദൗത്യത്തില്‍ നിന്നും പിറകോട്ട് പോകുന്നതിനോട് യോജിപ്പില്ല: മന്ത്രി പി എ മുഹമ്മദ് റിയാസ്

മൽപെയും സംഘവും ദൗത്യമേഖലയിൽ

രക്ഷാ ദൗത്യത്തിനായി മാൽപെയും സംഘവും ദൗത്യമേഖലയിൽ എത്തി. ആർമിയും നേവിയും ഉൾപ്പെടെ ദൗത്യസംഘവും സ്ഥലത്തുണ്ട്.

'അപകടം പിടിച്ച ദൗത്യം, അര്‍ജുന് വേണ്ടി സ്വന്തം റിസ്‌കിലാണ് താഴ്ച്ചയിലേക്ക് പോയത്'; ഈശ്വർ മാൽപെ

അ‍ർജുനുവേണ്ടി ​ഗം​ഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നത് തന്റെ സ്വന്തം റിസ്കിലെന്ന് മുങ്ങൽ വി​ദ​ഗ്ധൻ ഈശ്വ‍ർ മാൽപെ. തിരച്ചിൽ വളരെ ദുഷ്കരമാണ് എന്നും അപകടം പിടിച്ച ദൗത്യമാണിതെന്നും മാൽപെ റിപ്പോർട്ടറിനോട് പറഞ്ഞു. സ്വന്തം റിസ്കിലാണ് താഴ്ച്ചയിലേക്ക് പോകുന്നത് എന്ന് എഴുതി ഒപ്പിട്ടു കൊടുത്തു. ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഈശ്വർ മാൽപെ പ്രതികരിച്ചു.

LIVE BLOG: അർജുനായി 14-ാം ദിനം; കാലാവസ്ഥ അനുകൂലമെങ്കില്‍ മാത്രം പുഴയില്‍ തിരച്ചില്‍
'അപകടം പിടിച്ച ദൗത്യം, അര്‍ജുന് വേണ്ടി സ്വന്തം റിസ്‌കിലാണ് താഴ്ച്ചയിലേക്ക് പോയത്'; ഈശ്വർ മൽപെ

ഷിരൂരിൽ കനത്ത മഴ

ഷിരൂരിൽ കനത്ത മഴ. മന്ത്രി തലത്തിൽ നടക്കുന്ന അവലോകന യോഗ ശേഷം ഇന്നത്തെ ദൗത്യം ആരംഭിക്കുനാണ് തീരുമാനം.

തിരച്ചില്‍ പൂര്‍ണ്ണമായി നിര്‍ത്തിവെക്കില്ല: മന്ത്രി എ കെ ശശീന്ദ്രന്‍

ഗംഗാവലിയില്‍ ജലനിരപ്പ് കുറയുന്നതിനാല്‍ കൂടുതല്‍ സാധ്യതകള്‍ തെളിയുന്നുവെന്ന നിഗമനം ശരിയാവാമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. അടിയൊഴുക്കിന്റെ വേഗത കുറഞ്ഞതായി അറിയില്ല. അടിയൊഴുക്കിനെ അതീജീവിച്ചു ലക്ഷ്യസ്ഥാനത്തെത്തുകയെന്ന ദുഷ്‌കരമായ ദൗത്യം തുടരുകയാണ്. ശ്രമവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് അറിയാന്‍ കഴിയുന്നത്. ഈശ്വര്‍ മാല്‍പയുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും എ കെ ശശീന്ദ്രന്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു.

അര്‍ജുനായി 13-ാം നാള്‍

അര്‍ജുനായി ഗംഗാവലി പുഴയില്‍ ഇന്നും തിരച്ചില്‍ തുടരും. രാവിലെ 9 മണിയോടെ ദൗത്യസംഘം സ്ഥലത്തെത്തും. പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാല്‍ ഡൈവിംഗ് ദുഷ്‌കരമാവും. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ ഇന്നും ദൗത്യത്തിനൊപ്പം ചേരും.

നദിയിൽ ഇറങ്ങുന്നത് വെല്ലുവിളിയായിരുന്നുവെന്ന് ഈശ്വർ മാൽപെ

അ‍ർജുനുവേണ്ടി ​ഗം​ഗാവലി പുഴയിൽ ഇന്ന് നടത്തിയ തിരച്ചിൽ ദുഷ്കരമായിരുന്നുവെന്ന് പ്രദേശിക മുങ്ങൽ വി​ദ​ഗ്ധൻ ഈശ്വ‍ർ മാൽപെ. നദിയിൽ ഇറങ്ങുന്നത് വെല്ലുവിളിയായിരുന്നു. നദിയിൽ മരത്തടികൾ കണ്ടെത്തി. മരത്തടികൾ പരിശോധനയ്ക്ക് ദുഷ്കരമായിരുന്നു. കേബിളുകളും കണ്ടെത്തിയിട്ടുണ്ട്. നാളെ ഈ കേബിളുകൾ വലിച്ച് പുറത്തെത്തിക്കാൻ ശ്രമിക്കുമെന്നും മാൽപെ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

രാജസ്ഥാനിൽ നിന്ന് പോണ്ടൂൺ വിദഗ്ധർ ഇന്ന് രാത്രിയോടെ എത്തും

ദൗത്യം നാളെയും തുടരും

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ നാളെയും തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ.

മാൽപെ ഡൈവിങ് നടത്തിയത് ഒമ്പത് തവണ

ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ട്രക്കിന് അടുത്തെത്താനായില്ല. നദിയിലെ സീറോ വിസിബിലിറ്റിയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായത്. വെള്ളത്തിനടിയിലെ പാറക്കല്ലുകളും വെല്ലുവിളിയായി.

ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

കടലിൻ്റെ മക്കൾ അർജുൻ്റെ വാഹനത്തിനടുത്ത് എത്തുമെന്നാണ് പ്രതീക്ഷ: എ കെ ശശീന്ദ്രൻ

പിന്തിരിയാതെ മാൽപെ, എട്ടാമതും ഡൈവ് ചെയ്തു

അവസാന ഡൈവ് നീണ്ടുനിന്നത് 11 മിനുട്ട്

മാൽപെയുടെ ആറാം തവണത്തെ ഡൈവ് 11 മിനുട്ട് നീണ്ടുനിന്നു

മാൽപെ തിരച്ചുകയറി

ആറാം തവണത്തെ ഡൈവിന് ശേഷം ഈശ്വർ മാൽപെ തിരിച്ചുകയറി.

ആറാമതും ഡൈവ് ചെയ്ത് മാൽപെ

ആറാം തവണയും ഡൈവ് ചെയ്ത് ഈശ്വർ മാൽപെ. അഞ്ചാം തവണ ഡൈവ് ചെയ്ത സ്ഥലത്തുതന്നെയാണ് ആറാം തവണയും ഡൈവ് ചെയ്യുന്നത്.

തിരച്ചിൽ നിർണ്ണായക ഘട്ടത്തിൽ, മാൽപെ അഞ്ചാം തവണയും ഡൈവ് ചെയ്തു

നാലാമത്തെ ഡൈവിന് ഈശ്വർ മാൽപെ

മൂന്നാം തവണ നടത്തിയ ഡൈവിൽ ഒഴുകിപ്പോയെങ്കിലും നാലാമതും ഡൈവ് ചെയ്യാനിറങ്ങി ഈശ്വർ മാൽപെ. ട്രക്ക് ഉണ്ടോ എന്ന് ഉറപ്പിക്കാനാണ് പരിശോധന. ഏറ്റവും നിർണ്ണായകമാണ് ഈ പരിശോധന. ലോഹ സാന്നിദ്ധ്യം കണ്ടെത്തിയ സ്ഥലത്താണ് ഡൈവ് ചെയ്യുന്നത്.

ദൗത്യം പ്രതീക്ഷയോടെ തുടരുമെന്ന് എം വിജിൻ എംഎൽഎ

കർണാടക മേഖലാ കമാൻഡിങ് ഓഫീസർ റിയർ അഡ്മിറൽ കെ എം രാമകൃഷ്ണൻ അപകട സ്ഥലത്തെത്തും

നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ഷിരൂരിലേക്ക്

നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ഷിരൂരിലേക്ക് തിരിച്ചു. പുഴയിൽ ശക്തമായ അടിയൊഴുക്കുണ്ടെങ്കിലും ദൗത്യം പുനരാരംഭിക്കുകയായിരുന്നു. മുളകൾ കൊണ്ടും തിരച്ചിൽ. തിരച്ചിൽ പുഴയ്ക്ക് നടുവിൽ രൂപപ്പെട്ട മൺകൂനയിൽ നിന്ന് നദിയിലേക്കിറങ്ങി. മാൽപെയ്ക്ക് സുരക്ഷയൊരുക്കി നാവികസേനയും രംഗത്തുണ്ട്.

ദൗത്യം പുനരാരംഭിച്ചു

ഗംഗാവലി പുഴയിലെ ദൗത്യം പുനരാരംഭിച്ചു. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ വീണ്ടും പുഴയിലിറങ്ങി. ഡൈവ് ചെയ്യുന്നത് നാലാം തവണ.

മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടു 

മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടു. നാലാം സ്പോട്ടിൽ തിരച്ചിലിറങ്ങവെയാണ് ഈശ്വർ മൽപ്പെ ഒഴുക്കിൽപ്പെട്ടത്. ശരീരത്തിൽ കെട്ടിയിരുന്ന വടം പൊട്ടിയതാണ് അപകട കാരണം. നാവിക സേന സുരക്ഷിതമായി ഈശ്വർ മൽപെയെ കരയ്ക്കെത്തിച്ചു. മൂന്നാം ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. മുങ്ങൽ വിദഗ്ധർ വീണ്ടും പുഴയിൽ ഇറങ്ങും. നദിയിൽ ശക്തമായ അടിയൊഴുക്ക്. സിഗ്നൽ ലഭിച്ച നാലാം സ്പോട്ടിലാണ് പരിശോധന.

ഡൈവിങ്ങിനൊരുങ്ങി മുങ്ങൽ വിദഗ്ധർ

അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിൽ നാലാം സ്പോട്ടിൽ ഡൈവിങ്ങിനൊരുങ്ങി നേവി. ഇതിനായി ഗംഗാവലിയിലെ മൺതിട്ടയുടെ ഭാഗത്ത് മൂന്ന് ബോട്ടുകൾ ഉറപ്പിച്ചു നിർത്താൻ ദൗത്യ സംഘത്തിന്റെ നീക്കം. വൈകാതെ ഡൈവിംഗ് ആരംഭിച്ചേക്കും.

 കൂടുതൽ ബോട്ടുകൾ എത്തിച്ച്‌ നേവി

രക്ഷാപ്രവർത്തനത്തിന് കൂടുതൽ ബോട്ടുകൾ എത്തിച്ച്‌ നേവി. രണ്ടു ലോറിയിൽ ബോട്ടുകൾ എത്തിക്കുന്നു. 

രക്ഷാ ദൗത്യം പുരോഗമിക്കവെ ഷിരൂരിൽ വീണ്ടും മഴ

ദൗത്യ സംഘം ഗംഗാവലിയിലെ മൺതിട്ടയിൽ 

അർജുനെ കണ്ടെത്താനുള്ള ദൗത്യ സംഘം ഗംഗാവലിയിലെ മൺതിട്ടയിലെത്തി. മൂന്നംഗ സംഘമാണ് സ്പോട്ട് ഫോറിൽ എത്തിയത്. ട്രക്ക് ഇവിടെയുണ്ടെന്ന് നേരത്തെ ഐബോഡ് ഡ്രോൺ പരിശോധന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ലോറിയുടെ 10 മീറ്റർ മുകളിൽ മണ്ണ് അടിഞ്ഞു കൂടിയിട്ടുണ്ട്: ഉത്തര കന്നഡ എംപി വിശ്വേശ്വര ഹെഗ്ഡെ കാഗേരി

ലോറിയുടെ 10 മീറ്റർ മുകളിൽ മണ്ണ് അടിഞ്ഞു കൂടിയിട്ടുണ്ടെന്ന് ഉത്തര കന്നഡ എംപി വിശ്വേശ്വര ഹെഗ്ഡെ കാഗേരി. കാലാവസ്ഥ പ്രതികൂലമാകുന്നത് തിരച്ചലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. നേവി, ആർമി, എല്ലാം ഒറ്റക്കെട്ടായി തിരച്ചിൽ നടത്തുന്നു. തിരച്ചിലിനായി ഷിരൂരിലേക്ക് കൂടുതൽ യന്ത്ര ബോട്ടുകൾ എത്തിക്കുന്നുവെന്നും വിശ്വേശ്വര ഹെഗ്ഡെ കാഗേരി വ്യക്തമാക്കി.

ട്രക്ക് 3 മീറ്റർ താഴ്ചയിൽ; റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ

ട്രക്ക് 3 മീറ്റർ താഴ്ചയിലെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ റിപ്പോർട്ടറിനോട് പറഞ്ഞു. സ്പോട്ട് നാലിൽ തന്നെയാണ് ട്രക്കെന്ന് ചൂണ്ടിക്കാണിച്ച ഇന്ദ്രബാലൻ സ്പോട്ട് രണ്ടിൽ ടാങ്കറിന്‍റെ ക്യാബിനാകാമെന്നും സൂചിപ്പിച്ചു.

ട്രക്ക് സ്പോട്ട് നാലിൽ

സ്പോട്ട് നാലായി അടയാളപ്പെടുത്തപ്പെട്ട നദിയിലെ മൺകൂനയിൽ ട്രക്കുണ്ടെന്ന് ഐ ബോഡ് പരിശോധനാ റിപ്പോർട്ട്. ട്രക്ക് കരയിൽ നിന്നും 132 മീറ്റർ അകലെയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ലോറി മൂന്ന് മീറ്റർ താഴെയാണുള്ളത്. ഇന്നലെ ഐബോഡ് പരിശോധന സംഘം കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

മൂന്ന് ബോട്ടുകളിൽ പോയി നങ്കൂരമിട്ട് പരിശോധിക്കും: ഈശ്വർ മാൽപെ  

മൂന്ന് ബോട്ടുകളിൽ പോയി നങ്കൂരമിട്ട് പരിശോധിക്കുമെന്ന് ഈശ്വർ മാൽപെ. ഷിരൂരിലേത് ശ്രമകരമായ ദൗത്യമെന്ന് ഈശ്വർ മാൽപെ വ്യക്തമാക്കി. അൽപസമയത്തിനകം പുഴയിലിറങ്ങി പരിശോധന നടത്തും. അടയൊഴുക്കിനൊപ്പം ചെളിയും മൂടിനിൽക്കുന്നത് വെല്ലുവിളിയെന്നും ഈശ്വർ മാൽപെ പറഞ്ഞു.

ഷിരൂർ ദൗത്യത്തിൽ മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ 

മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ ഷിരൂർ ദൗത്യത്തിൽ പങ്കാളികളാകുന്നു. എട്ടംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഈശ്വൽ മാൽപ്പെ എന്ന സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത. ഉഡുപ്പിക്ക് സമീപം മാൽപെയിൽ നിന്നുള്ള സംഘമാണിവർ. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവരാണിവർ.

നേവിയും ഷിരൂരിലേയ്ക്ക്

കൂടുതൽ കേരള എംഎൽഎമാർ ഷിരൂരിൽ

അർജുനെ രക്ഷപെടുത്താനുള്ള ദൗത്യം പന്ത്രണ്ടാം ദിവസത്തിലേയ്ക്ക് കടന്നതോടെ കേരളത്തിൽ നിന്നും കൂടുതൽ എംഎൽഎമാർ ഷിരൂരിലെത്തി. കല്ല്യാശ്ശേരി എംഎൽഎ എം വിജിൻ സ്ഥലത്ത് എത്തി.

അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, ഇനിയുമുണ്ടാകും മന്ത്രി പി എ മുഹമ്മദ് റിയാസ്

അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നുവെന്നും ഇനിയുമുണ്ടാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ടറിനോട് വ്യക്തമാക്കി. അതിനുവേണ്ടതെല്ലാം സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞും. ഷിരൂരിൽ കാലാവസ്ഥ പ്രതികൂലമാണ്. പ്രതീക്ഷ കൈവിടേണ്ട ഘട്ടമായെന്ന് തോന്നുന്നില്ല. പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അർജുന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ദൗത്യം നടക്കുന്ന സ്ഥലത്തേക്ക് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ ഉൾപ്പെടെ മൂന്ന് പേർക്ക് ഇന്ന് മുതൽ പോകാൻ അനുമതി ലഭിച്ചിട്ടുണ്ട്. അതിനുള്ള പാസ് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുഴയിലെ അടിയൊഴുക്ക് പ്രതിസന്ധി

മഴ കുറഞ്ഞെങ്കിലും പുഴയിലെ ശക്തമായ അടിയൊഴുക്കാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. നദിയിലെ മൺകൂനയിൽ മൂന്ന് മീറ്റർ താഴ്ചയിലാണ് വാഹനമെന്നാണ് നിഗമനം. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ പുഴയിൽ അടിയൊഴുക്ക് ശക്തമാണ്.

ഷിരൂരിൽ അനുകൂല കാലാവസ്ഥ, നദിയിൽ ഫ്ലോട്ടിങ് പ്ലാറ്റ്‌ഫോമുകൾ സ്ഥാപിക്കും 

അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഷിരൂരിൽ ഇന്ന് അനുകൂല കാലാവസ്ഥയാണ്. അർജുനായുള്ള ഗംഗാവലി പുഴയിലെ തിരച്ചിൽ അൽപ സമയത്തിനുള്ളിൽ ആരംഭിക്കും. അടിത്തട്ടിലെ പരിശോധനയ്ക്ക് ഫ്ലോട്ടിങ് പ്ലാറ്റ്‌ഫോമുകൾ (ഫ്ലോട്ടിങ് പോണ്ടൂൺ ) സ്ഥാപിക്കും. രണ്ട് ഫ്ലോട്ടിങ് പ്ലാറ്റ്‌ഫോമുകളാണ് സ്ഥാപിക്കുക. ഇതുവഴി നേവിയുടെ ദൗത്യ സംഘം ലോറിക്ക് അരികിലെത്താൻ ശ്രമിക്കും.

കൂടുതൽ ഡൈവർമാരെ നിയോഗിക്കണം; സിദ്ധരാമയ്യക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഷിരൂരിൽ തിരച്ചിലിന് കൂടുതൽ ഡൈവർമാരെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിനയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സതേൺ, ഈസ്റ്റേൺ നാവിക കമാൻഡുകളിൽ നിന്ന് കൂടുതൽ ഡൈവർമാരെ നിയോഗിക്കണം. തിരച്ചിലിന് റിമോട്ട്ലി ഓപ്പറേറ്റ‍‍ഡ് വെഹിക്കിൾ ഉൾപ്പെടെയുളള ആധുനിക ഉപകരണങ്ങൾ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്തയച്ചു

അപകടം നടന്നയിടം ഡ്രോൺ നിരോധിത മേഖലയാക്കി

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം ഡ്രോൺ നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ പരിശോധന നടത്തിയ പ്രത്യേക സംഘത്തിന്റെ ഡ്രോൺ നിയന്ത്രണം നഷ്ടപ്പെട്ടു വെള്ളത്തിൽ വീണ സാഹചര്യത്തിലാണ് നടപടി. പരിശോധനാ സമയം മറ്റൊരു ഡ്രോൺ പറത്തിയതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് നിരോധിത മേഖലയാക്കാൻ തീരുമാനം

പ്രതീക്ഷ കൈവിടരുതെന്ന് മന്ത്രി റിയാസ്

സർക്കാർ എല്ലാ ഇടപെടലും നടത്തുമെന്ന് മന്ത്രി റിയാസ്. മുഖ്യമന്ത്രി നിരന്തരമായി ഇടപെട്ടു. ചീഫ് സെക്രട്ടറി വിവരങ്ങൾ ശേഖരിച്ചു. കോഴിക്കോട് കളക്ടർ പ്രവർത്തനം ഏകോപിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രതീക്ഷ കൈവിടരുത്. സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി

ദുരന്ത സ്ഥലത്തേക്ക് കുടുംബാംഗങ്ങൾക്ക് അനുമതി

ദുരന്ത സ്ഥലത്തേക്ക് പ്രവേശിക്കാൻ മൂന്ന് പേർക്ക് പാസ് നൽകാൻ തീരുമാനിച്ചതായി മന്ത്രി റിയാസ്. കുടുംബാംഗങ്ങൾക്കാണ് അനുമതി നൽകുക. കുടുംബത്തിന്റെ മാനസ്സികാവസ്ഥ കണക്കിലെടുത്താണ് തീരുമാനം.

ബൂം എസ്കവേറ്റർ തിരികെ കൊണ്ടുപോയി

ഇന്നത്തെ പരിശോധന അവസാനിപ്പിച്ചു

അർജുനായുള്ള ഇന്നത്തെ പരിശോധന അവസാനിപ്പിച്ചു. നാളെ വീണ്ടും തിരച്ചിൽ ആരംഭിക്കും. കൂടുതൽ സ്കൂബ ഡൈവേഴ്സ് എത്തും.

തിരച്ചിലിനായി  പോണ്ടൂൺ

പോണ്ടൂണിലൂടെ പുഴയിലേക്ക് ഇറങ്ങും. എക്സവേറ്റർ പോണ്ടൂണിലേക്ക് മാറ്റും. പുഴയിൽ ഒഴുകി നടക്കുന്ന പ്ലാറ്റ്ഫോമാണ് പോണ്ടൂൺ.

പുതിയ സിഗ്നൽ നിർണ്ണായകം

പുഴയിലെ മൺകൂനയ്ക്ക് താഴെയായി കണ്ടെത്തിയ സിഗ്നൽ നിർണ്ണായകം. 20 അടിയോളം താഴെയായാണ് ഈ സിഗ്നൽ കണ്ടെത്തിയിരിക്കുന്നത്. ഈ സ്പോട്ടിൽ പരിശോധന നടത്തും. കാന്തിക പരിശോധനയിലും സിഗ്നൽ സ്ഥിരീകരിച്ചതോടെയാണ് ഇനി പരിശോധന ഈ സ്പോട്ടിലേക്ക് കേന്ദ്രീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ദൗത്യമേഖലയിൽ നിന്ന് ആർമി സംഘം മടങ്ങി

ഫ്ലോട്ടിങ് പോണ്ടൂൺ എത്തിക്കും

ഗോവയിൽ നിന്ന് ഫ്ലോട്ടിങ് പോണ്ടൂൺ എത്തിക്കും. ഇതുവഴിയാകും മൺകൂനയ്ക്ക് അടുത്തേക്ക് എത്തുക.

'ട്രക്കിന്റെ സാന്നിധ്യം പുഴയിലെ മൺകൂനയിൽ നിന്ന് മൂന്ന് മീറ്റർ താഴെ'

ട്രക്കിൻ്റെ സാന്നിധ്യം പുഴയിലെ മൺകൂനയിൽ നിന്ന് മൂന്ന് മീറ്റർ താഴെ എന്ന് റിട്ട. മേജർ ജനറൽ ഇന്ദ്ര ബാലൻ. ഇപ്പോൾ ട്രക്കിൻ്റെ കിടപ്പ് മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. കാന്തിക പരിശോധനയിൽ ലോഹ ഭാഗം ഉറപ്പിച്ചിട്ടുണ്ട്. പുതിയ സിഗ്നൽ അർജുന്റെ ലോറിയാകാമെന്ന് അനുമാനം. കരയിൽ നിന്ന് 60 മീറ്റർ അകലെയാണ് സിഗ്നൽ കണ്ടെത്തിയത്.

വെള്ളത്തിൽ മുങ്ങാൻ പുതിയ സംവിധാനം എത്തിക്കും: ജില്ലാ കളക്ടർ

വെള്ളത്തിൽ മുങ്ങുന്നതിന് വേണ്ടി പുതിയ സംവിധാനം കൊണ്ടുവരുമെന്ന് ജില്ലാ കളക്ടർ. ഇത് എത്തിച്ചാൽ കുത്തൊഴുക്കുണ്ടെങ്കിലും വെള്ളത്തിൽ പരിശോധന നടത്താൻ കഴിയും. ഇന്നത്തെ തിരച്ചിലിൽ തെർമൽ സിഗ്നൽസ് ഒന്നും ലഭിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

കൂടുതൽ ആഴത്തിൽ പരിശോധിക്കും, മെഷീൻ ബെംഗളുരുവിൽ നിന്ന് എത്തിക്കും: എംഎൽഎ

തിരച്ചിൽ ഊർജിതമായി പുരോഗമിക്കുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ. രഷാദൗത്യത്തിന്റെ അടുത്ത ഘട്ടം ചർച്ച ചെയ്തു. തിരച്ചിൽ നടത്തേണ്ട സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ആഴത്തിൽ പരിശോധന നടത്തും. ഇതിനായി മെഷീൻ ബെംഗളുരുവിൽ നിന്ന് എത്തിക്കും. 20000 മെട്രിക് ടൺ മണ്ണ് കരയിൽ നിന്ന് നീക്കിയെന്നും എംഎൽഎ പറഞ്ഞു.

വെള്ളത്തിൽ ഇറങ്ങി പരിശോധിക്കാൻ ശ്രമിക്കുന്നുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധാരമയ്യയുടെയും കെ സി വേണുഗോപാലിന്റെയും നിർദേശമുണ്ട്. കർണാടക ഇക്കാര്യത്തിൽ ഇടപെടുന്നില്ല എന്ന ഒരു സംസാരമുണ്ട്. എന്നാൽ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു. നേവി മുങ്ങാൻ തയ്യാറാണെന്ന് പറഞ്ഞതാണ്. എന്നാൽ പുഴയിൽ വലിയ കുത്തൊഴുക്കുണ്ട്. എന്നാൽ തിരച്ചിൽ തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരച്ചിൽ തുടരും, സാധ്യമാവുന്ന പുതിയ രീതികൾ സ്വീകരിക്കും; യോഗ തീരുമാനം

അർ‌ജുനെ കണ്ടെത്താൻ എല്ലാ നിലയിലുള്ള ശ്രമവും തുടരുമെന്ന് യോ​ഗ ശേഷം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായ കാരണം പ്രതിസന്ധികളുണ്ട്. എന്നാൽ എന്ത് പ്രതിസന്ധികളുണ്ടെങ്കിലും ലക്ഷ്യത്തിലേക്കെത്താനുള്ള ശ്രമം തുടരാനാണ് നേവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സാധ്യമാകുന്ന പുതിയ രീതികൾ അവലംഭിക്കാൻ തീരുമാനിച്ചു. കാണാതായ മൂന്ന് പേരെയും കണ്ടെത്താനുള്ള ശ്രമം തുടരും.

കാലാവസ്ഥ അനുകൂലമാകുമ്പോൾ ചെയ്യേണ്ടത് അപ്പോൾ ചെയ്യും. ഇപ്പോൾ ഈ കാലാവസ്ഥയിൽ കഴിയുന്ന കാര്യങ്ങൾ തുടരും. ആദ്യം മുതൽ അവസാനം വരെ ഇടപെട്ട എംഎൽഎ, ജില്ലാ കളക്ടർ, എസ്പി, നാട്ടിൽ നിന്ന് വന്നവർ, മാധ്യമപ്രവർത്തകർ എന്നിവരുടെ കൂട്ടായ ശ്രമമാണ് ഇവിടെ നടന്നതെന്നും അത് അത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി റിയാസ് ഷിരൂരിലേക്ക്

അങ്കോലയിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ് ഷിരൂരിലേക്ക് പോയി.

പുഴയിൽ അടിയൊഴുക്ക് ശക്തം

പരിശോധന ദുഷ്കരമാക്കി പുഴയിൽ അടിയൊഴുക്ക് ശക്തമായി തുടരുകയാണ്. ഉച്ചയ്ക്ക് ശേഷം നടത്തിയ ഡ്രോൺ പരിശോധനയിൽ നിർണായക സിഗ്നൽ കിട്ടിയിരുന്നു.

യോഗം തുടങ്ങി

അങ്കോലയിൽ യോഗം തുടങ്ങി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ഉത്തര കന്നഡ ജില്ലാ കലക്ടർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കുന്നു.

നദിയിൽ നിന്ന് ഒരു സിഗ്നൽ കൂടി ലഭിച്ചു 

ഗംഗാവാലി നദിയിൽ നിന്ന് ഒരു സിഗ്നൽ കൂടി ലഭിച്ചു. മൺതിട്ട രൂപപ്പെട്ട പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചത്. പരിസരവാസി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചത്.

മന്ത്രി മുഹമ്മദ് റിയാസ് ഷിരൂരിൽ

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഷിരൂരിലെത്തി. കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗത്തിൽ മുഹമ്മദ് റിയാസ് പങ്കെടുക്കും. മൂന്ന് മണിക്കാണ് യോഗം. യോഗത്തിൽ തുടർദൗത്യ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. അർജുനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു.

നേരത്തെ കണ്ടെത്തിയ നാല് സ്പോട്ടുകൾ  കേന്ദ്രീകരിച്ച്അർജുനായുള്ള തിരച്ചിൽ

ദൗത്യ മേഖലയിൽ കനത്ത മഴ, നദിയിൽ കനത്ത കുത്തൊഴുക്ക്  

ദൗത്യ മേഖലയിൽ കനത്ത മഴ മണ്ണ് നീക്കത്തിന് തടസ്സമാകുന്നു. വെള്ളത്തിൽ കുതിർന്ന മണ്ണ് നീക്കം ചെയ്യാൻ ബൂം എസ്കവേറ്റേഴ്‌സ് ബുദ്ധിമുട്ട് നേരിടുകയാണ്. തട്ടുകട നിലനിന്നിരുന്ന മേഖലയിലാണ് മണ്ണെടുപ്പ് നടക്കുന്നത്. മനുഷ്യ സാന്നിധ്യം സ്ഥിരീകരിക്കാൻ തെർമൽ സ്കാനർ ഉപയോഗിച്ചും പരിശോധന നടക്കുന്നുണ്ട്. ഇതിനിടെ അനുമതി കിട്ടിയാലുടൻ നേവി സംഘം നദിയിലും ഡൈവിംഗ് നടത്തും.

ഗംഗാവലി നദിയുടെ നടുവിൽ രൂപപ്പെട്ട മൺതുരുത്തിന് സമീപം വെള്ളത്തിൽ തിരച്ചിലിനൊരുങ്ങി ദൗത്യസംഘം

ഗംഗാവലി നദിയുടെ നടുവിൽ രൂപപ്പെട്ട മൺതുരുത്തിന് സമീപം വെള്ളത്തിൽ തിരയാൻ ഒരുങ്ങി ദൗത്യസംഘം. ഗംഗാവലി നദിയുടെ നടുവിൽ രൂപപ്പെട്ട മൺതുരുത്തിൽ ബോട്ട് കെട്ടിയിട്ടാണ് അതിന് സമീപം ദൗത്യസംഘം തിരച്ചിലിന് തയ്യാറെടുക്കുന്നത്.

നദിയിലെ പരിശോധന തുടരുന്നു

അർജുനെ കണ്ടെത്താനുള്ള ശ്രമം നദിയിൽ തുടർന്ന് ദൗത്യസംഘം. കരയിൽ രണ്ട് ബൂം എക്സ്കവേറ്റർ ഉപയോഗിച്ചുള്ള പരിശോധനയും തുടരുന്നു.

ഐ ബോഡ് ഡ്രോൺ പരിശോധന തുടങ്ങി 

അർജുനെ കണ്ടെത്താനുള്ള തിരച്ചലിൻ്റെ ഭാഗമായി ഐ ബോഡ് ഡ്രോൺ പരിശോധന തുടങ്ങി

അർജുനെ കണ്ടെത്താൻ രണ്ട് ബോട്ടുകൾ ഗംഗാവലിയിൽ പരിശോധന നടത്തുന്നു

സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ

അർജുനെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. ഡ്രോൺ പരിശോധനക്കൊപ്പം റഡാർ പരിശോധനയും നടത്തും. അടിയൊഴുക്ക് ശക്തമായതിനാൽ ഡൈവിങ്ങ് സാധ്യമാകുന്നില്ലെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. ട്രക്കുള്ളത് മൂന്നാമത്തെ സ്പോട്ടിലെന്ന് നിഗമനം. 30 അടി താഴ്ചയിലാണ് ട്രക്കുള്ളത്. സാഹചര്യം അനുകൂലമായാൽ ഡൈവേഴ്സിന് ദൗത്യം നടത്താനാകുമെന്നും കാർവാർ എംഎൽഎ.

ഭാരമുള്ള വസ്തു ഇട്ട് അടിയൊഴുക്കിന്‍റെ തീവ്രത പരശോധിക്കുന്നു: ഡിഫൻസ് പിആർഒ അതുൽ പിള്ള 

ഭാരമുള്ള വസ്തു ഇട്ട് അടിയഴുക്കിന്‍റെ തീവ്രത പരശോധിക്കുന്നതായി ഡിഫൻസ് പിആർഒ അതുൽ പിള്ള. അടിയൊഴുക്കാണ് വലിയ വെല്ലുവിളിയെന്നും അതുൽ പിള്ള വ്യക്തമാക്കി. ഷിരൂരിലെ സാഹചര്യം നാവിക സേനയുടെ ഉന്നത ഉദ്യോഗസ്ഥർ നിരന്തരം വിലയിരുത്തുന്നുണ്ട്. ഇന്നും സ്പോട്ട് ഡൈവിങ്ങിന് ട്രയൽ നടത്തുന്നുവെന്നും നിരന്തരം ഡൈവിങ്ങിന് ശ്രമിക്കുന്നുവെന്നും ഡിഫൻസ് പിആർഒ വ്യക്തമാക്കി. നിലവിൽ ഗംഗാവാലി നദിയിൽ ജലനിരപ്പ് ഉയരുകയും ഒഴുക്ക് കൂടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തിൽ നിന്ന് വസ്തുക്കൾ അടിഞ്ഞുകൂടിയതിന്‍റെ വ്യത്യാസം വിലയിരുത്തും. ഒഴുക്ക് കുറഞ്ഞാൽ ഉടൻ താഴെയിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അതുൽ പിള്ള വ്യക്തമാക്കി. സോണാർ പരിശോധന നടത്തുമെന്നും ഇന്നലത്തെ രക്ഷാദൗത്യം വിശദമായി വിലയിരുത്തിയെന്നും ഡിഫൻസ് പിആർഒ അതുൽ പിള്ള വ്യക്തമാക്കി.

ഷിരൂരിൽ വീണ്ടും കനത്ത മഴ

അർജുനായുള്ള തിരച്ചിലിന് തടസ്സമായി ഷിരൂരിൽ ശക്തമായ കാറ്റും മഴയും. മഴ ശക്തമായതോടെ ഇതുവഴി വാഹനങ്ങൾ കടത്തി വിടുന്നില്ല.

അർജുൻ്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ 

അർജുൻ്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കാണ് പരാതി നൽകിയത്. കർമന്യൂസ് എന്ന ഓൺലൈൻ ചാനലും അതിൻ്റെ റിപ്പോർട്ടർമാരും സാമൂഹിക മാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തുകയാണെന്നാണ് പരാതി.

അര്‍ജുനായി കാത്തിരിപ്പ് എത്ര കാലം തുടരും? ; ഇതുവരെ ഉണ്ടായ സംഭവ വികാസങ്ങള്‍

ദൗത്യത്തിന്‌ യന്ത്രബോട്ട് എത്തിച്ചു

അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിന്‌ യന്ത്രബോട്ട് എത്തിച്ചു. ബോട്ട് എത്തിച്ചത് നാവികസേനയുടെ നിർദേശപ്രകാരം. പ്ലാൻ B എന്ന് സൂചന.

ഷിരൂരിലേയ്ക്ക് പോകുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം: എ കെ ശശീന്ദ്രൻ

ഷിരൂരിലേയ്ക്ക് പോകുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ റിപ്പോർട്ടറിനോട് പറഞ്ഞു. ഷിരൂരിലെത്തുക വൈകുന്നേരത്തോടെ. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോകും. അവിടെ നിന്ന് കാർ മാർഗം ഷിരൂരിലേക്ക് പോകുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

റിയാസും ശശീന്ദ്രനും ഷിരൂരിലേയ്ക്ക്

കേരളത്തിൽ നിന്നുള്ള മന്ത്രിമാർ ഷിരൂരിലേക്ക്. മന്ത്രി പി എ മുഹമ്മദ് റിയാസും എ കെ. ശശീന്ദ്രനും ഉച്ചയോടെ ഷിരൂരിൽ എത്തും. രക്ഷാ ദൗത്യത്തിൻ്റെ നിലവിലെ സ്ഥിതി അവലോകനം ചെയ്യാനാണ് മന്ത്രിമാരെത്തുന്നത്.

ഷിരൂരിൽ കനത്ത മഴ

രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ച് ഷിരൂരിൽ കനത്ത മഴ. രാവിലെ മുതൽ ഷിരൂരിൽ കനത്ത മഴയും കാറ്റും. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നു. കനത്ത മഴ വെല്ലുവിളിയാകുമെന്ന ആശങ്ക ശക്തമാണ്. ഉത്തര കന്നഡ ജില്ലയിൽ മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാൽ മാത്രം ട്രക്ക് ഉയർത്താൻ ശ്രമിക്കും. പ്രതികൂല കാലാവസ്ഥയിൽ ഡൈവിങ് സാധ്യമാകില്ലെന്നത് ഇന്നത്തെ രക്ഷാപ്രവർത്തനത്തിന് മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്.

ഷിരൂരിൽ ​ഗതാ​ഗതം പുനഃസ്ഥാപിച്ചു, വാഹനങ്ങൾ കടത്തിവിടും

'റിപ്പോർട്ടർ ചാനലിൻ്റെ റിപ്പോർട്ടിങ് പലരും തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു'

രാത്രിയില്‍ തിരച്ചില്‍ ഇല്ല

ഷിരൂരില്‍ ഇന്നത്തെ രക്ഷാദൗത്യം അവസാനിച്ചു. ഡ്രോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള തിരച്ചില്‍ രാത്രിയില്‍ ഉണ്ടായിരിക്കില്ല.

ലക്ഷ്മണൻ്റെ ധാബയിൽ ദോശ ഓർഡർ ചെയ്തതിൽ ഒരാൾ അർജുനോ? കടയിരുന്ന സ്ഥലത്ത് പരിശോധന

തടിയിൽ പടർന്ന ഡീസൽ അർജുന്റെ ലോറിയുടെ തന്നെയോ?

'മൂന്ന് പേർക്ക് വേണ്ടിയുള്ള ഓപ്പറേഷൻ ആണ് നടക്കുന്നത്'

'ട്രക്കിനകത്ത് തന്നെ അർജുൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ, നേവി നാളെ രാവിലെ തിരച്ചിലിന് ഇറങ്ങും'

അടിയൊഴുക്ക് ശക്തം

ഗംഗാവാലി പുഴയില്‍ അടിയൊഴുക്ക് ശക്തം. നിലവില്‍ 6 മുതല്‍ 8 നോട്‌സ് വരെ അടിയൊഴുക്ക്. മൂന്ന് നോട്‌സ് വരെ പരമാവധി ഡൈവര്‍മാര്‍ക്ക് മുങ്ങിത്തപ്പാം. മഴശക്തമായാല്‍ അടിയൊഴുക്ക് ഇനിയും വര്‍ധിക്കും. പുഴയിലെ അടിയൊഴുക്ക് കുറയ്ക്കാന്‍ ഡ്രഡ്ജിങ് തുടരുകയാണ്.

രാത്രി പരിശോധന നിര്‍ണായകം

രാത്രിയിലെ ഡ്രോണ്‍ പരിശോധന നിര്‍ണായകം. തണുപ്പാകുമ്പോള്‍ സിഗ്നല്‍ വ്യക്തമായി ലഭിക്കും. മൂന്നാമത്തെ സ്‌പോട്ട് കേന്ദ്രീകരിച്ചാകും പരിശോധന നടക്കുക.

'രക്ഷാദൗത്യത്തില്‍ തൃപ്തരാണ്'

ഷിരൂരില്‍ നടക്കുന്ന രക്ഷദൗത്യത്തില്‍ തൃപ്തരാണെന്ന് അര്‍ജുന്റെ കുടുംബം. നല്ലരീതിയിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

നാളെയും തിരച്ചില്‍ തുടരും

അര്‍ജുനായി നാളെയും രക്ഷാപ്രവര്‍ത്തനം തുടരും. നേവിയുടെ സ്‌കൂബ സംഘം ഡീപ് ഡൈവിങ് നടത്തും.

അര്‍ജുന്‍ ലോറിക്ക് അകത്തോ പുറത്തോ?

തടികള്‍ ഒഴുകിപ്പോയശേഷമാകും ലോറി മുങ്ങിയത്. അര്‍ജുന്‍ ലോറിക്ക് അകത്താണോ പുറത്താണോ എന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. അര്‍ജുന്‍ ഉള്‍പ്പടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്നും ദൗത്യസംഘം അറിയിച്ചു.

നാല് ലോഹവസ്തുക്കള്‍ കണ്ടെത്തി

ഗംഗാവാലിയില്‍ നാല് ലോഹവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. മൂന്നാമത്തെ സ്പോട്ടില്‍ ട്രക്ക് ഉണ്ടാകാനാണ് സാധ്യത കൂടുതല്‍.

രാത്രിയും ഡ്രോണ്‍ പരിശോധന തുടരും

രാത്രിയിലും ഡ്രോണ്‍ പരിശോധന തുടരും. ലോറിക്കുള്ളില്‍ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും ദൗത്യസംഘം വ്യക്തമാക്കി. ഡൈവിങ് ഏറെ സങ്കീര്‍ണമാണ്. പുഴയിലെ ഒഴുക്ക് കൂടുതലാണെങ്കില്‍ ഡൈവര്‍മാര്‍ക്ക് ഇറങ്ങാനാകില്ല.

ലോറി 10 മീറ്റര്‍ ആഴത്തില്‍

ലോറിയുള്ളത് പുഴയുടെ 10 മീറ്റര്‍ ആഴത്തിലെന്ന് ദൗത്യസംഘം. തടി ട്രക്കില്‍ നിന്ന് വേര്‍പെട്ടിട്ടുണ്ട്. തടി വേര്‍പെട്ടതോടെ ലോറി അല്‍പം ഒഴുകി നീങ്ങി. റോഡില്‍ നിന്ന് 60 മീറ്റര്‍ ദൂരെയാണ് ലോറിയുള്ളത്.

പ്രദേശത്ത് കനത്ത മഴ

പ്രദേശത്ത് കനത്ത മഴ തുടരുന്നത് ഡ്രോണിന്റെ പ്രവര്‍ത്തനത്തിന് തടസമാകുന്നു. ഇതേതുടര്‍ന്ന് പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു.

യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

രഞ്ജിത്ത് ഇസ്രയേലിനെതിരെയും അർജ്ജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും സൈബർ ആക്രമണം. യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം, കോഴിക്കോട് ജില്ലാ പൊലീസ് മേധാവികളോട് യുവജന കമ്മീഷൻ ആവശ്യപ്പെട്ടു.

ബൂം എസ്കവേറ്റർ വീണ്ടും പ്രവർത്തനം തുടങ്ങി

ബൂം എസ്കവേറ്ററിന്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചു. ഡ്രോൺ പരിശോധന സമയങ്ങളിൽ ബൂം എസ്കവേറ്ററിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിയിരുന്നു.

മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല

ഒടുവിൽ നടത്തിയ ഡ്രോൺ പരിശോധനയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. രാത്രിയിൽ വീണ്ടും ഡ്രോൺ പരിശോധന നടത്തിയേക്കും. തണുത്ത താപനിലയിൽ രാത്രിയിൽ വീണ്ടും ശ്രമം നടത്താനാണ് തീരുമാനം.

ഡ്രോൺ പരിശോധന തൽക്കാലികമായി നിർത്തിവെച്ചു

ഡ്രോൺ പരിശോധന തൽക്കാലികമായി അവസാനിപ്പിച്ചു. ഗംഗാ വലിയിൽ കനത്ത അടിയൊഴുക്കിനെ തുടർന്നാണ് താത്ക്കാലികമായി നിർത്തിവെച്ചത്. നദിയിലെ ഒഴുക്ക് ഉൾപ്പെടെ പരിശോധിക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി. നദിയുടെ മുകൾഭാഗത്ത് ഡ്രോണിലെ പ്രത്യേക സംവിധാനം ക്രമീകരിച്ചുകൊണ്ടൊണ് ഒഴുക്ക് പരിശോധിച്ചത്. കനത്ത ഒഴുക്ക് ഉണ്ടെന്നാണ് വിലയിരുത്തൽ. ഒരു ഡിങ്കി ബോട്ടിലുള്ള നാവികസേനയാണ് ഇപ്പോൾ പുഴയിലുള്ളത്.

നേവി സംഘം വീണ്ടും ഗംഗവലിയിൽ ഇറങ്ങി

ഡ്രോൺ പരിശോധന തുടരുന്നു. നേവി സംഘം വീണ്ടും ഗംഗവലിയിൽ ഇറങ്ങി. രണ്ട് ബോട്ടുകളിലായി എട്ടു നേവി സംഘമാണ് ഗംഗാവലിയിൽ ഇറങ്ങിയത്. റിട്ട.മേജർ ജനറൽ എം ഇന്ദ്രബാലൻ്റെ നേതൃത്വത്തിൽ അവലോകനം നടക്കും.

ഉത്തരകന്നട ജില്ലാ കലക്ടർ അഞ്ചിന് മാധ്യമങ്ങളെ കാണും, ഡ്രോൺ പരിശോധന തുടരുന്നു

ഉത്തരകന്നട ജില്ലാ കലക്ടർ വൈകുന്നേരം അഞ്ചിന് മാധ്യമങ്ങളെ കാണും. അർജുനെ കണ്ടെത്താനായി ഡ്രോൺ പരിശോധന തുടരുന്നു. ഡൈവിങ്ങ് സാധ്യമാകുന്നില്ല. നേവി സംഘം ഉൾപ്പെടെ കരയിൽ. നദിയിൽ ശക്തമായ അടിയൊഴുക്ക്.

പുഴയ്ക്കടിയിലെ ലോഹസാന്നിധ്യം അർജുൻ്റെ ട്രക്കെന്ന് സ്ഥിരീകരണം

ഐ ബോഡ് ഡ്രോൺ ശക്തമായ സിഗ്നൽ കണ്ടെത്തിയ നദിയിലെ ഭാഗത്ത് അർജുൻ്റെ ട്രക്കെന്ന് സ്ഥിരീകരണം. ട്രക്ക് മൂന്ന് ഭാഗങ്ങളായി കിടക്കുന്നു. ക്യാബിൻ ഭാഗം കണ്ടെത്താൻ ശ്രമം. മൂന്നിടത്ത് മൂന്ന് ലോഹ ഭാഗങ്ങളുടെ സാന്നിധ്യം.

ശക്തമായ സിഗ്നൽ കണ്ടെത്തിയ നദിയിലെ ഭാഗത്ത് നാവികർക്ക് ഇറങ്ങാനാവുന്നില്ല

ഐ ബോഡ് ഡ്രോൺ ശക്തമായ സിഗ്നൽ കണ്ടെത്തിയ നദിയിലെ ഭാഗത്ത് ഇറങ്ങാനാവാതെ മുങ്ങൽ വിദഗ്ധർ. ഒഴുക്കിൻ്റെ ശക്തിയെ തുടർന്ന് ഡിങ്കി ബോട്ടുകളെ അവിടെ ഉറപ്പിച്ച് നിർത്താൻ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്.

നദിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ച് ഐ ബോഡ് ഡ്രോൺ

ഐ ബോഡ് ഡ്രോൺ പരിശോധനയിൽ നദിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ചു. ശക്തമായ സിഗ്നൽ ലഭിച്ചു.

കണ്ടെത്തിയത് അക്കേഷ്യ മരങ്ങളെന്ന് ലോറിയുടമ

ദൃശ്യങ്ങളിൽ കാണുന്നത് അക്കേഷ്യ മരങ്ങളെന്ന് ലോറി ഉടമ മനാഫ്. എന്നാൽ അത് ലോറിയിൽ ഉണ്ടായിരുന്ന മരങ്ങളാണോ എന്നതിൽ വ്യക്തതയില്ലെന്നും മനാഫ് പ്രതികരിച്ചു. സ്ഥിരീകരിക്കേണ്ടത് പൊലീസെന്ന് ലോറിയുടമയുടെ സഹോദരൻ മുബീൻ. അപകടം നടന്നതിൻ്റെ എട്ട് കിലോമീറ്റർ അകലെയാണ് നാട്ടുകാർ തടി കരക്കടുപ്പിച്ചത്.

അർജുൻ്റെ ലോറിയിൽ ഉണ്ടായിരുന്നെന്ന് കരുതുന്ന തടി കണ്ടെത്തി

അർജ്ജുൻ്റെ ലോറിയിൽ ഉണ്ടായിരുന്നെന്ന് കരുതുന്ന തടി എട്ടു കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി.

തിരച്ചിൽ സംഘം ലോറിയുടെ ക്യാബിനടുത്തേക്ക്?; നിർണായക വിവരങ്ങൾ ഉടൻ

സ്കൂബ ഡൈവേഴ്സ് നദിയിൽ മുങ്ങിത്തപ്പുന്നു

സ്കൂബ ഡൈവേഴ്സ് നദിയിൽ മുങ്ങിത്തപ്പുന്നു. രണ്ട് നാവികരാണ് നദിയിൽ ഇറങ്ങിയത്.

ഐ ബോഡ് ഡ്രോൺ പരിശോധന തുടങ്ങി

അർജുനെ കണ്ടെത്താനുള്ള നിർണായക പരിശോധന തുടങ്ങി. ഐ ബോഡ് ഡ്രോൺ പരിശോധനയാണ് തുടങ്ങിയത്. ട്രക്കിന്‍റെ സ്ഥാനം സംബന്ധിച്ച് നിർണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒരു മണിക്കൂറിനകം നിർണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

സാഹചര്യം അനുകൂലമല്ല 

ക്യാമറയിൽ വെള്ളത്തിനടിയിലെ ദൃശ്യങ്ങൾ കാണാനാകുന്നില്ലെന്നും ബോട്ടിൻ്റെ എഞ്ചിൻ ഓഫ് ചെയ്താൽ ഉടൻ ഒഴുകിപ്പോകുന്ന സാഹചര്യമെന്നും ഡിഫൻസ് പിആർഒ അതുൽ പിള്ള. ഡിങ്കി ബോട്ടിൽ ഡൈവർമാരും സൂപ്പർവൈസറും. ഡൈവിങ് ടീമിൽ ബോട്ടിൽ അഞ്ച് പേർ. ആവശ്യത്തിന് മുങ്ങൽ വിദഗ്ദർ ഷിരൂരിലുണ്ട്. ആവശ്യമെങ്കിൽ കാർവാറിൽ നിന്ന് കൂടുതൽ മുങ്ങൽ വിദഗ്ധരെ എത്തിക്കുമെന്നും കാർവാറിലുള്ള മുങ്ങൽ വിദഗ്ധരോട് തയാറായി ഇരിക്കാൻ അറിയിച്ചുവെന്നും അതുൽ പിള്ള പറഞ്ഞു. 

ക്യാമറയിലും സീറോ വിസിബിലിറ്റി

ഐ ബോഡ് ഡ്രോൺ പരിശോധനയ്ക്ക് തയാറെടുക്കുന്നുവെന്ന് ഡിഫൻസ് പിആർഒ കമാൻഡർ അതുൽപിള്ള. ഡൈവിങ്ങിനായി ശ്രമിക്കുന്നു. അടിയൊഴുക്ക് കുറയാത്തതിനാൽ മുങ്ങൽ വിദഗ്ധർക്ക് ചാടാനായില്ല. അടിയൊഴുക്ക് പരിശോധിച്ചപ്പോൾ സാഹചര്യം അനുകൂലമല്ലെന്നും അതുൽ പിള്ള വ്യക്തമാക്കി. മുങ്ങൽവിദഗ്ധർക്ക് നിലവിൽ ഇറങ്ങാവുന്ന സാഹചര്യമല്ല. അടിയൊഴുക്ക് കുറയാൻ കാത്തിരിക്കുന്നു. നിരന്തരം ഡൈവേഴ്സിനെ ഇറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഡീപ് ഡൈവിങ്ങിന് വെല്ലുവിളിയുള്ള സാഹചര്യമാണെന്നും പരിധിയിൽ കവിഞ്ഞതിലധികം അടിയൊഴുക്കുണ്ടെന്നും അതുൽ പിള്ള. വെള്ളത്തിൻ്റെ അടിത്തട്ട് കാണാനാകാത്ത സാഹചര്യമെന്നും കാമറയിലും സീറോ വിസിബിലിറ്റിയെന്നും അതുൽ പിള്ള വ്യക്തമാക്കി.

വില്ലനായി സീറോ വിസിബിലിറ്റി; നാവിക സേന

അർജുനെ കണ്ടെത്താനുള്ള ശ്രമത്തിൽ വില്ലനായ സീറോ വിസിബിലിറ്റി. ഗംഗാവലി പുഴയിലെ വെള്ളത്തിനടിയിൽ സീറോ വിസിബിലിറ്റിയെന്ന് നാവിക സേന അറിയിച്ചു. നേരത്തെ നാവികസേന തിരച്ചിൽ താൽക്കാലികമായി നിർത്തി വെച്ചിരുന്നു.

നാവിക സംഘം തൽക്കാലത്തേയ്ക്ക്  തിരച്ചിൽ നിർത്തി

നാവിക സംഘം തൽക്കാലത്തേയ്ക്ക്  തിരച്ചിൽ നിർത്തി. റഡാർ പരിശോധനയ്ക്ക് ശേഷം പരിശോദന തുടരുമെന്നാണ് സൂചന.

നിസ്സാരക്കാരനല്ല അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടർ 

അർജുനെ കണ്ടെത്താനായി എത്തിച്ചിരിക്കുന്ന  അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടർ നിസ്സാരക്കാരനല്ല. 2.4 കിലോമീറ്റർ ദൂരത്തിൽ പറത്താവുന്ന ഡ്രോണാണിത്. മണ്ണിൽ 20 മീറ്ററും വെള്ളത്തിൽ 70 മീറ്റർ ആഴത്തിലും പരിശോധന നടത്താം. മഞ്ഞ് , വെള്ളം, പാറ , മരുഭൂമി എന്നിവിടങ്ങളിൽ തിരച്ചിലിന് ഉപയോഗിക്കാം. ഉപകരണം പ്രവർത്തിപ്പിക്കുക പരിശീലനം നേടിയ രണ്ട് സൈനികരാണ്. പ്രധാനമായും ഉപയോഗിക്കുന്നത് മിന്നൽ പ്രളയവും ഹിമപാതവും ഉണ്ടായ ഇടങ്ങളിൽ. മണ്ണിനടിയിൽ മനുഷ്യ സാന്നിധ്യം ഉണ്ടെങ്കിൽ അറിയാനാകും. മൃതദേഹം കണ്ടെത്താനുളള പരിശോധനയിലും സഹായകമാകും. IED / മൈൻ എന്നിവ കണ്ടെത്താം. രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കാനാകും. എല്ലാ കാലാവസ്ഥയിലും ഇത് ഉപയോഗിക്കാം. കനത്ത മഴയിലും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയാലും ഉപയോഗിക്കാം. 2024 മെയ് മാസത്തിൽ സൈന്യം ട്രയൽ നടത്തി. കുപ്‍വാരയിലും ദില്ലിയിലും ട്രയൽ നടത്തി. മൂന്ന് കോടിയിലധികം രൂപയാണ് ഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറുടെ വില.

രണ്ടാമത്തെ ബൂം എസ്കവേറ്റർ എത്തിച്ചു

അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിനായി രണ്ടാമത്തെ ബൂം എസ്കവേറ്റർ എത്തിച്ചു.

പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് കനത്ത വെല്ലുവിളി: അതുൽ പിള്ള 

പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് കനത്ത വെല്ലുവിളിയാണെന്ന് ഡിഫൻസ് പിആർഎ കമാൻഡർ  അതുൽ പിള്ള.  കുത്തൊഴുക്ക് ക്രമപ്പെടുത്താനുള്ള സാധ്യതകൾ പരിശോധിക്കുന്നു. ഒഴുക്ക് നിയന്ത്രിച്ചാൽ മാത്രമേ രക്ഷാപ്രവർത്തനം വിജയകരമാകൂവെന്നും അതുൽ പിള്ള വ്യക്തമാക്കി. ബൂം എക്സ്കവേറ്റർ മണ്ണുമാറ്റുന്നത് തുടരുന്നു. പുഴയിലെ വെള്ളത്തിന്‍രെ ഒഴുക്ക് സുഗമമാക്കാൻ സഹായകരമാകും. ഒഴുക്ക് നിയന്ത്രിച്ചാൽ ഡൈവേഴ്സിന് ദൗത്യം എളുപ്പമാകും. വെള്ളത്തിനിടിയിൽ മണ്ണിടിച്ചിലിന്‍റെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ട്. മരങ്ങൾ ഉൾപ്പെടെ അടിഞ്ഞുകൂടിയത് ഡൈവർമാർക്ക് വെല്ലുവിളി. രണ്ട് മണിക്കൂർ മഴ മാറി നിന്നാൽ ഡൈവിങ് വിജയകരമാക്കാമെന്നും അതുൽപിള്ള വ്യക്തമാക്കി.

നദിയിലെ ഒഴുക്ക് പ്രശ്നം, പക്ഷെ മറികടക്കും: റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ

നദിയിലെ ഒഴുക്ക് പ്രശ്നമാണെന്നും എന്നാൽ അത്തരം പ്രതിസന്ധികളെ മറികടക്കുമെന്നും വ്യക്തമാക്കി രക്ഷാപ്രവർത്തനം ഏകോപിക്കുന്നതിനായി എത്തിയ വിദഗ്ധൻ റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ.

അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി പുഴയിലിറങ്ങാൻ തയ്യാറെടുത്ത് നേവിയും എൻഡിആർഎഫും

നേവി സംഘം ഷിരൂരിൽ എത്തി

അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കുചേരാൻ നേവി സംഘം ഷിരൂരിൽ എത്തി. നേരത്തെ സൈന്യവും എംഡിആർഎഫ് സംഘവും തിരച്ചിൽ പ്രവർത്തനത്തിന് തുടക്കം കുറിച്ചിരുന്നു. നേവി സംഘത്തിലെ മുങ്ങൽ വിദഗ്ധരുടെ സേവനം ഇന്ന് നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ശക്തമായ മഴ പെയ്താൽ ഡ്രോൺ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല; റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ

ശക്തമായ മഴ പെയ്താൽ അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറിയുടെ പ്രവർത്തനം നടക്കില്ലെന്ന് റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. രണ്ടര കിലോമീറ്റർ ഉയരത്തിൽ പറക്കാനും 20 മീറ്റർ ആഴത്തിലുള്ള ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന അത്യാധുനിക ഉപകരണമാണ് അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറി.

പത്താംദിവസത്തെ രക്ഷാപ്രവർത്തനം ആരംഭിച്ചു, ബൂം എസ്കവേറ്റർ പ്രവർത്തനം തുടങ്ങി

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കമുള്ളവർക്കായി നടക്കുന്ന പത്താംദിവസത്തെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ആർമിക്കൊപ്പം എൻ ഡി എആർ എഫ് സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. ബൂം എസ്കവേറ്റർ പ്രവർത്തനം തുടങ്ങി.

അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറിനായി കൺട്രോൾ റൂം സജ്ജീകരിക്കുന്നു

ആർമിക്കൊപ്പം എൻ ഡി എആർ എഫ് സംഘവും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നു.

ആർമി സംഘം ദൗത്യത്തിനായി എത്തി

ആക്ഷൻ പ്ലാൻ തയ്യാറാക്കി ദൗത്യ സംഘം

ആക്ഷൻപ്ലാനുമായി പത്താംദിവസത്തെ തിരച്ചിലിനിറങ്ങാനൊരുങ്ങി ദൗത്യസംഘം. പ്രഥമ പരിഗണന അർജുനെ കണ്ടെത്തുന്നതിന്. ശക്തമായ മഴയും നദിയിലെ കുത്തൊഴുക്കും ദൗത്യ സംഘത്തിന് പ്രതിസന്ധിയാകുമോയെന്ന് ആശങ്കയുണ്ട്.

ഉത്തര കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്

അർജുനെ കണ്ടെത്താനുള്ള ദൗത്യം പത്താം ദിനത്തിലേയ്ക്ക് കടന്ന പശ്ചാത്തലത്തിൽ ഉത്തരകന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തിരച്ചിലിൽ കാലാവസ്ഥ നിർൻണായകമാകുമെന്നാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ കൃത്യമായ ആക്ഷൻ പ്ലാനുമായാണ് പത്താം ദിനം സൈന്യം രക്ഷാപ്രവർത്തനം ഏകീകരിക്കുക. ദൗത്യം ഏകോപിപ്പിക്കുക മലയാളി കൂടിയായ റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലനാണ്.

അർജുനായുള്ള തിരച്ചിൽ ഇന്ന് നിർണായകം

അർജുൻ്റെ ലോറി എവിടെയെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതിനാൽ ഇന്നത്തെ രക്ഷപ്രവർത്തനം നിർണ്ണായകം. ലോറിക്കുള്ളിൽ അർജുൻ ഉണ്ടോയെന്നാവും ആദ്യം പരിശോധിക്കുക എന്നാണ് സൂചന. ലോറിയുടെ കിടപ്പ് മനസ്സിലാക്കാൻ ഡ്രോൺ ബെയ്സ്ഡ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നടക്കും. ഒമ്പത് മണിയോടെ ഡ്രോൺ എത്തിക്കുമെന്നാണ് സൂചന.

പത്താം ദിനം നിര്‍ണായകം

അര്‍ജുന്റെ ലോറി എവിടെയുണ്ടെന്ന് സ്ഥിരീകരിച്ച സ്ഥിതിക്ക് രക്ഷാപ്രവർത്തനത്തിന്റെ പത്താം ദിനം തിരച്ചില്‍ നിര്‍ണായകമാകും. ലോറിക്കുള്ളില്‍ അര്‍ജുന്‍ ഉണ്ടോയെന്നാകും ആദ്യം പരിശോധന. ഡൈവര്‍മാരെ ഇറക്കി ക്യാബിനില്‍ അര്‍ജുന്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമം നടത്തും. ഇതിന് ശേഷമാകും ട്രക്ക് പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍.

രക്ഷാപ്രവര്‍ത്തനത്തിനായി ഒരു ബൂം എക്‌സ്‌കവേറ്റര്‍ ഉള്‍പ്പടെ കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കും. കാലാവസ്ഥ അനുകൂലമായാല്‍ രക്ഷാദൗത്യം വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

'അർജുനെ ജീവനോടെ കണ്ടെത്തലാണ് ആദ്യലക്ഷ്യം': സതീഷ് കൃഷ്ണ സെയ്ല്‍ എംഎല്‍എ

'ഭയങ്കര മഴയും കാറ്റും ഉണ്ടെങ്കിൽ ഡ്രോണിന്റെ പ്രവർത്തനത്തെ ബാധിക്കും'; എം ഇന്ദ്രബാലന്‍

'കേരളത്തിലെ മാധ്യമങ്ങളുടെ ഇടപെടലിൻ്റെ ഫലമാണ് ഷിരൂരിൽ കണ്ടത്'; എകെഎം അഷറഫ്

'നാളെ കാലാവസ്ഥ അനുകൂലമെങ്കിൽ പെട്ടെന്ന് തന്നെ ലോറി പുറത്തെടുക്കാൻ കഴിയും'

സൂചന ലഭിച്ച എല്ലാ സ്ഥലങ്ങളും പരിശോധിക്കും

നാളെ മുതല്‍ രക്ഷാദൗത്യം ഇന്ദ്രബാലന്റെ നേതൃത്വത്തില്‍. ഡ്രോണ്‍ ഉള്‍പ്പടെ എത്തിച്ചാകും പരിശോധന. സൂചന ലഭിച്ച എല്ലാ സ്ഥലങ്ങളും പരിശോധിക്കും. ഒരു ബൂം എക്സ്കവേറ്റർ കൂടി കൊണ്ടുവരും.

ലോറി ചെരിഞ്ഞ് കിടക്കാന്‍ സാധ്യത

ലോറി ചെരിഞ്ഞുകിടക്കാനാണ് സാധ്യതയെന്ന് ഡിഫന്‍സ് പിആര്‍ഒ കമാന്‍ഡര്‍ അതുല്‍ പിള്ള

'നാളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ'

ലോറി നാളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അര്‍ജുന്റെ ബന്ധു ജിതിന്‍. ലോറി നാളെ പുറത്തെടുക്കാനാകുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം നല്ല മഴയും കാറ്റുമായിരുന്നു. അത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.

രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് അവസാനിപ്പിച്ചു

കാലാവസ്ഥ പ്രതികൂലം, രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് അവസാനിപ്പിച്ചു. രക്ഷാപ്രവർത്തനം 11 മണി വരെ തുടരുമെന്ന് എംഎല്‍എ നേരത്തെ അറിയിച്ചിരുന്നു. രക്ഷാദൗത്ത്യത്തിനായി നാളെ ഉപകരണങ്ങള്‍ എത്തിക്കാനുള്ള സജ്ജീകരണമൊരുക്കുന്ന പ്രവർത്തനങ്ങള്‍ തുടരും. റിവർ ബെഡ് ഒരുക്കുന്നത് അടക്കമുള്ള പ്രവർത്തനമാണ് രാത്രി തുടരുക.

'രക്ഷാദൗത്യം തുടരും'

രക്ഷാദൗത്യം തുടരുമെന്ന് കാർവാർ എംഎല്‍എ. നിലവില്‍ ഒരു മെഷീന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു മെഷീന്‍ കൂടി എത്തിക്കും. രാത്രിയില്‍ പരമാവധി 11 മണി വരെ തിരച്ചില്‍ തുടരും. കനത്ത മഴ തുടരുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കും. ശേഷം രാവിലെയാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുക. നാളെ ലക്ഷ്യത്തിലെത്തുമെന്നും കാര്‍വാര്‍ എംഎല്‍എ പ്രതികരിച്ചു.

രക്ഷാദൗത്യം അവസാനിപ്പിച്ചതായി സൂചന

ഷിരൂരില്‍ രക്ഷാദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചതായി സൂചന. ആര്‍മിയുടെ വാഹനങ്ങള്‍ തിരികെ പോകുന്നു. ഹിറ്റാച്ചിയും എസ്‌കവേറ്ററും മാത്രമാണ് ദുരന്തഭൂമിയില്‍ ഉള്ളത്.

ലോറി ലോക്ക് ചെയ്യാന്‍ ശ്രമം

ലോറി ഒഴുകിപ്പോകാതിരിക്കാന്‍ ലോക്ക് ചെയ്ത് നിര്‍ത്താനുള്ള ശ്രമം നടക്കുന്നു.

ഗംഗാവലി പുഴയില്‍ കുത്തൊഴുക്ക്

ഗംഗാവലി പുഴയില്‍ കുത്തൊഴുക്ക് വര്‍ധിച്ചു. മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ ഇറങ്ങാന്‍ ബുദ്ധിമുട്ട് നേരിടുന്നു. ഷിരൂരില്‍ കനത്ത മഴ തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്.

എന്‍ഡിആര്‍എഫ് സംഘങ്ങള്‍ തിരിച്ചെത്തി

രക്ഷാപ്രവര്‍ത്തന സ്ഥലത്ത് നിന്ന് തിരികെ പോയ എന്‍ഡിആര്‍എഫ് സംഘങ്ങള്‍ തിരിച്ചെത്തി.

രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുരന്തമുണ്ടായ ഉടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും കോടതിയില്‍ നല്‍കിയ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ ക്രെയിന്‍ എത്തിച്ചു

രക്ഷാപ്രവര്‍ത്തന സ്ഥലത്തേക്ക് പുതിയ ക്രെയിന്‍ എത്തിച്ചു. സ്‌കൂബാ ടീം പുഴയിലിറങ്ങി പരിശോധന തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനം രാത്രിയും തുടര്‍ന്നേക്കും

അര്‍ജുന്റെ ലോറി എവിടെയെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം രാത്രിയും തുടര്‍ന്നേക്കും.

കയ്യകലത്തില്‍...

അതിവേഗത്തില്‍ മണ്ണ് മാറ്റല്‍ പുരോഗമിക്കുകയാണ്. പ്രദേശത്ത് വീണ്ടും കനത്ത മഴയും കാറ്റുമുണ്ടായത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്.

കാലവസ്ഥ പ്രതികൂലം

മണ്ണ് നീക്കാനുള്ള ശ്രമം അതിവേഗം പുരോഗമിക്കുന്നു. പ്രദേശത്ത് കാലാവസ്ഥ പ്രതികൂലമായതിനാല്‍ തന്നെ അതിവേഗമാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. കരയില്‍ നിന്ന് 20 മീറ്റര്‍ അകലെയാണ് അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. 60 അടി താഴ്ചയിലാണ് അര്‍ജുന്റെ ട്രക്കുള്ളത്.

എന്‍ഡിആര്‍എഫ് പരിശോധന

എന്‍ഡിആര്‍എഫ് വീണ്ടും പരിശോധനയ്ക്ക്. നാല് യൂണിറ്റ് പുഴയില്‍ ഇറങ്ങി.

സ്ഥിരീകരിച്ചു

ഗംഗാവലിയില്‍ കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നെ. ഇക്കാര്യം എസ്പി സ്ഥിരീകരിച്ചു. അര്‍ജുന്‍ ഓടിച്ച ഭാരത് ബെന്‍സിന്റെ ട്രക്ക് തന്നെയാണ് ഇതെന്നാണ് സ്ഥിരീകരണം. പൊലീസ് വിവരം സര്‍ക്കാരിന് കൈമാറി. സിഗ്നല്‍ ലഭിച്ച സ്ഥലത്താണ് ലോറിയുള്ളത്.

പുഴയ്ക്കടിയില്‍ തിരച്ചില്‍ ശക്തം, ഐ ബോഡ് ഉപയോഗിച്ച് പരിശോധന

ഡീപ് ഡൈവേഴ്സ് ഇറങ്ങും

ട്രക്ക് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച സ്ഥലത്തേക്ക് നേവിയുടെ ഡീപ് ഡൈവേഴ്സ് എത്തും

'ഒരു ട്രക്ക് കണ്ടെത്തി'

നദിക്കരയില്‍ ഒരു ട്രക്ക് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് കര്‍ണാടക റവന്യൂ മന്ത്രി

നിര്‍ണായകം

ആര്‍മിയുടെ റഡാര്‍ സിഗ്നലും നേവിയുടെ സോണാര്‍ സിഗ്നലും കണ്ടെത്തിയത് ഒരേ ഇടങ്ങള്‍

സുപ്രധാന സോണാര്‍ സിഗ്നല്‍

സുപ്രധാനമായ സോണാര്‍ സിഗ്നലുകള്‍ ലഭിച്ചു. ഇത് ലോറിയുടേതാണെന്നാണ് സംശയം. തീരത്തോട് ചേര്‍ന്നാണ് സിഗ്നലുള്ളത്.

'ഒന്നും ഉറപ്പിക്കാറായിട്ടില്ല'

'ഒന്നും ഉറപ്പിക്കാറായിട്ടില്ല, രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമെ എന്തെങ്കിലും വിവരം ലഭിക്കൂ എന്ന് ലോറി ഉടമ മനാഫ്.

ലോറിയുടെ അളവിൽ മണ്ണ് നീക്കുന്നു, പുഴയിലേക്ക് വീണിട്ടില്ലെങ്കിൽ പ്രതീക്ഷ

പുതിയ സിഗ്നല്‍ ലഭിച്ചു

തീരത്തോട് ചേര്‍ന്ന് വെള്ളത്തിനടിയില്‍ സിഗ്നല്‍ കണ്ടെത്തി. റാഫ്ടിങ് ടീം കണ്ടെത്തിയത് ശക്തിയേറിയ സിഗ്നലുകളാണ്. എക്‌സവേറ്റേറിന് ബെഡ് ഒരുക്കി താഴേക്ക് ഇറക്കാന്‍ ശ്രമം.

മണ്ണ് മാറ്റിയപ്പോൾ കയറിൻ്റെ അവശിഷ്ടം കണ്ടെത്തി

മണ്ണ് മാറ്റിയപ്പോൾ കണ്ടെത്തിയ കയറിൻ്റെ അംശം അർജുൻ്റെ ലോറിയിലെ തടികെട്ടിയ കയറാണോയെന്ന് സംശയം.

ഷിരൂരിൽ ലോഹസാന്നിധ്യം കണ്ടെത്തി

ഷിരൂരിലെ അപകടം; നാഷണൽ ഹൈവേ അതോറിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ട് നിധിൻ ഗഡ്ഗരി

ഷിരൂരിലെ അപകടത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ട് നിധിൻ ഗഡ്ഗരി. ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൻ്റെ കാരണം ദേശീയ പാതയുടെ അശാസ്ത്രീയമായ നിർമ്മാണമാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. എം കെ രാഘവൻ എം പി വിഷയം നിധിൻ ഗഡ്ഗരിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അശാസ്ത്രീയമായി ദേശീയ പാത നിര്‍മ്മിച്ചതിന് നേരത്തെ കരാര്‍ കമ്പനിക്കും ദേശീയ പാത അതോറിറ്റിക്കും എതിരെ കേസ് എടുത്തിരുന്നു. പുരുഷോത്തം നായിക് എന്ന വ്യക്തിയുടെ പരാതിയിലാണ് കേസെടുത്തത്. കേസെടുത്ത വിവരം കർണാടക സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.

ഷിരൂരിൽ ബൂം എസ്കവേറ്റർ മണ്ണെടുപ്പ് ആരംഭിച്ചു

എൻഡിആർഎഫ് സംഘം മലക്ക് മുകളിലും പരിശോധിക്കുന്നു

ബൂം എസ്കവേറ്റർ അപകട സ്ഥലത്തെത്തി

പുഴയിലെ മണ്ണ് നീക്കം ഉടൻ ആരംഭിക്കും. എസ്കവേറ്റർ എത്തിച്ചത് ബെംഗളൂരുവിൽ നിന്നും.

ഷിരൂരിൽ മണ്ണിടിച്ചിൽ നടന്നിടത്തേയ്ക്ക് ബൂം എസ്‌കവേറ്റർ എത്തുന്നു

ഷിരൂരിലെ മണ്ണിടിച്ചിലിൽ കുടങ്ങിപ്പോയവരെ തിരയുന്നതിനായി ബൂം എസ്കവേറ്റർ ഷിരൂരിലേയ്ക്ക് എത്തുന്നു. നേരത്തെ ബൂം എസ്കവേറ്റർ വഹിച്ച വാഹനത്തിന് യന്ത്ര തകരാർ സംഭവിച്ചിരുന്നു.

ബൂം എസ്‌കവേറ്റർ എത്താൻ വൈകും 

ഷിരൂരിലെ മണ്ണിടിച്ചിലിൽ കുടങ്ങിപ്പോയവരെ തിരയുന്നതിനായി എത്തേണ്ടിയിരുന്ന ബൂം എസ്കവേറ്റർ എത്താൻ വൈകും. ബൂം എസ്കവേറ്റർ വഹിച്ച വാഹനത്തിൻ്റെ യന്ത്ര തകരാറ് മൂലമാണ് വൈകുന്നത്. സ്ഥലത്തേയ്ക്ക് സ്‌നിഫർ ഡോഗുകളെ എത്തിക്കുന്നു.

നിലവിലെ തിരച്ചിലിൽ തൃപ്തി: അർജുൻ്റെ ബന്ധു

നിലവിൽ നടക്കുന്ന തിരച്ചിലിൽ തൃപ്തിയെന്ന് അർജുൻ്റെ ബന്ധു ജിതിൻ. ശുഭാപ്തി വിശ്വാസമെന്നും ജിതിൻ വ്യക്തമാക്കി. റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ എത്തുമെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ജിതിൻ പറഞ്ഞു.

എൻഡിആർഎഫ് സംഘം പുഴയിൽ പരിശോധന ആരംഭിച്ചു

അർജുൻ അടക്കം ഷിരൂർ അപകടത്തിൽ കാണാതായവരെ കണ്ടെത്തുന്നതിനായി എൻഡിആർഎഫ് സംഘം പുഴയിൽ പരിശോധന തുടങ്ങി.

സാറ്റ്ലൈറ്റ് ബെയ്സ്ഡ് നാവിഗേഷൻ സിസ്റ്റം ഉപയോഗിച്ച് ഇന്ന് പരിശോധന

എലീന എന്ന സാറ്റ്ലൈറ്റ് ബെയ്സ്ഡ് നാവിഗേഷൻ സിസ്റ്റം ഉപയോഗിച്ച് അർജുൻ്റെ ലോറി കണ്ടെത്താനുള്ള പരിശോധനകളാണ് ഇന്ന് നടക്കുക. ഡ്രോൺ ബെയ്സ്ഡ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നാളെ. രണ്ടര കിലോമീറ്റർ ഉയരത്തിൽ പറക്കാൻ കഴിയുന്ന 20 മീറ്റർ ആഴത്തിലുള്ള ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഉപകരണമാണ് ഡ്രോൺ ബെയ്സ്ഡ് ഡിറ്റക്ഷൻ സിസ്റ്റം. ഡൽഹിയിൽ നിന്ന് എത്തിക്കേണ്ട ഈ സിസ്റ്റം വ്യോമമാർഗ്ഗം കൊണ്ടുവരേണ്ടെന്ന വിദഗ്ധോപദേശത്തെ തുടർന്ന് രാജധാനിയിൽ റെയിൽ മാർഗ്ഗമാണ് ഈ സിസ്റ്റം എത്തിക്കുന്നത്. നാളെ ഉച്ചയോടെ ഈ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ റിപ്പോർട്ടറിനോട് പങ്കുവെച്ചത്.

അപകട സ്ഥലത്ത് ഉണ്ടായിരുന്നത് 3 ടാങ്കറുകൾ; രണ്ടെണ്ണം കാലി

അങ്കോലയിലെ അപകട സ്ഥലത്തുണ്ടായിരുന്നത് 3 ടാങ്കറുകൾ എന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ബിപി സി എല്ലിൻ്റെ 2 ടാങ്കറുകളിൽ ഇന്ധനമുണ്ടായിരുന്നില്ല. എച്ച്പിയുടെ ടാങ്കർ നദിക്കുള്ളിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്ഫോടനമുണ്ടായി എന്ന അഭ്യൂഹങ്ങളെ സർക്കാർ റിപ്പോർട്ട് പൂർണ്ണമായും തള്ളിയിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് കർണാടക സർക്കാർ

രക്ഷാപ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചുവെന്ന ആരോപണം തള്ളി കർണാടക സർക്കാർ. കർണാടക ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ കർണാടക സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവരമറിഞ്ഞപ്പോൾ ജില്ലാ ഭരണകൂടം ഇടപ്പെട്ടുവെന്നും സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

അശാസ്ത്രീയമായി ദേശീയ പാത നിര്‍മ്മിച്ചതിന് കരാര്‍ കമ്പനിക്കും ദേശീയ പാത അതോറിറ്റിക്കും എതിരെ കേസ്

അർജുനെ കാണാതായ ഷിരൂരിലെ അപകടത്തിൽ ഐആര്‍ബി എന്‍എച്ച്എയും പ്രതിസ്ഥാനത്ത്. അശാസ്ത്രീയമായി ദേശീയ പാത നിര്‍മ്മിച്ചതിനാണ് കരാര്‍ കമ്പനിക്കും ദേശീയ പാത അതോറിറ്റിക്കും എതിരെ കേസ് എടുത്തിരിക്കുന്നത്. പുരുഷോത്തം നായിക് എന്ന വ്യക്തിയുടെ പരാതിയിലാണ് കേസ്. കേസെടുത്തെന്ന് കർണാടക സർക്കാർ. നിർണായക വിവരം കോടതിയിൽ നൽകുന്ന റിപ്പോർട്ടിൽ.

അര്‍ജുനെ കണ്ടെത്താന്‍ അടിയന്തിര നടപടിയാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

കര്‍ണാടക ഹൈക്കോടതിയുടെ ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരും കര്‍ണാടക സംസ്ഥാന സര്‍ക്കാരും ഇന്ന് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കും. ജസ്റ്റിസുമാരായ കാമേശ്വര്‍ റാവു, സിഎം ജോഷി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് പരിഗണിക്കും. കാണാതായ പത്തില്‍ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയെന്നാണ് കേന്ദ്ര സര്‍ക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. കാണാതായ മറ്റുള്ളവരെ കണ്ടെത്താനുള്ള തെരച്ചില്‍ സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കും. ഇന്ത്യന്‍ നേവിയുടെ ഡൈവിംഗ് വിദഗ്ധര്‍ ഉള്‍പ്പെടുന്ന രണ്ട് സംഘത്തെ ഗംഗാവാലി പുഴയില്‍ തെരച്ചിലിനായി നിയോഗിച്ചു. കാണാതായ ട്രക്ക് കണ്ടെത്താന്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ശ്രമം നടത്തുന്നുവെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

സോണാർ പരിശോധനയിൽ പുതിയ സ്ഥലം കണ്ടെത്തി

റഡാർ പരിശോധനയിൽ കണ്ടെത്തിയ അതേ സ്ഥലമാണ് സോണാർ പരിശോധനയിലും തെളിഞ്ഞത്. ഇത് ട്രക്കിന്റെ ഭാഗങ്ങൾ എന്നാണ് സംശയം. നാളെ വിശദമായ പരിശോധന നടത്തും. റഡാർ, സോണാർ പരിശോധനകളിൽ ഒരേ സ്ഥലം കണ്ടെത്തുന്നത് ഇതാദ്യമായാണ്.

നദിയിലെ തിരച്ചിൽ അവസാനിപ്പിച്ചു

നദിയിലെ തിരച്ചിൽ അവസാനിപ്പിച്ചു. കരയിൽ മണ്ണ് നീക്കം തുടരുന്നു. തിരച്ചിലിന് റിട്ടയേര്‍ഡ് മേജര്‍ ജനറൽ ഇന്ദ്ര ബാലൻ്റെ സഹായം തേടും. കർണാടക സര്‍ക്കാര്‍ കത്ത് നൽകി. സംഘം നാളെ എത്തും. ഡ്രോൺ ബേസ്ഡ് സംവിധാനം എത്തിക്കുമെന്ന് എം കെ രാഘവൻ എം പി പറഞ്ഞു.

'രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തി'; അര്‍ജുന്റെ സഹോദരി

കോഴിക്കോട്: ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തിയുണ്ടെന്ന് അര്‍ജുന്റെ സഹോദരി. അര്‍ജുനെ കണ്ടെത്തും വരെ തെരച്ചില്‍ തുടരണം. ഒരുപാട് പേര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. അവര്‍ക്ക് നന്ദിയെന്നും സഹോദരി പറഞ്ഞു.

നമ്മുടെ സംവിധാനങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിയിരുന്നു; പികെ കുഞ്ഞാലിക്കുട്ടി

തിരച്ചിൽ നടക്കുമ്പോൾ നെഗറ്റിവ് ആയി ഒന്നും പറയുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. നമ്മുടെ സംവിധാങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നു. എന്താ സംഭവിക്കുന്നതെന്ന് നോക്കാം, എന്നിട്ട് വിലയിരുത്താം. എല്ലാ ഉപകരണങ്ങളും ഫോഴ്സുകളും ആദ്യ ഘട്ടത്തിൽ എത്തണമായിരുന്നു. എല്ലാം ആദ്യ ദിനം തന്നെ പരീക്ഷിക്കണമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കര്‍ണാടക ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട്

കാണാതായ പത്തില്‍ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍. മറ്റുള്ളവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു. ഡൈവിംഗ് വിദഗ്ധര്‍ ഉള്‍പ്പെടുന്ന രണ്ട് സംഘത്തെ നിയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടം ഗൗരവമേറിയത്; കര്‍ണാടക ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടും കര്‍ണാടകത്തോടും റിപ്പോര്‍ട്ട് തേടി

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവരെ കാണാതായ സംഭവത്തില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി. അപകടം ഗൗരവമേറിയതെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനോടും കര്‍ണാടക സര്‍ക്കാരിനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. നാളെ രാവിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതിയുടെ നടപടി.

കരയിലെ മണ്ണ് മാറ്റിയുള്ള പരിശോധന അവസാനിപ്പിച്ചു

കരയിലെ മണ്ണ് മാറ്റിയുള്ള പരിശോധന പൂര്‍ണമായും അവസാനിപ്പിച്ചു. ലക്ഷ്മണന്റെ കടയുടെ പിന്നിലെ പുഴയോരത്ത് പരിശോധന തുടരുകയാണ്. മണ്ണിടിച്ചില്‍ നടന്ന സ്ഥലത്തിന് തൊട്ടുതാഴെ ഊര്‍ജിതമായ തെരച്ചിലിലാണ് നടക്കുന്നത്. തെരച്ചിലിന് പുതിയ ഉപകരണങ്ങള്‍ എത്തിച്ചു.

എസ്‌കവേറ്റര്‍ എത്തിച്ചു

ദുരന്തസ്ഥലത്ത് കളക്ടറും എസ്പിയും എത്തി. തെരച്ചിലിനായി എസ്‌കവേറ്ററും എത്തിച്ചിട്ടുണ്ട്. എസ്‌കവേറ്റര്‍ മണ്ണ് മാറ്റം എളുപ്പത്തിലാക്കും.

ഐഎസ്ആർഒയുടെ നിർണായക ദൃശ്യങ്ങള്‍ റിപ്പോർട്ടറിന്

ഐഎസ്ആര്‍ഒയുടെ നിര്‍ണായക ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ദുരന്തമേഖലയില്‍ നിന്നുള്ള സാറ്റലൈറ്റ് ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്.

തെരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍

അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ലോറി പാര്‍ക്ക് ചെയ്തിരുന്ന ലൊക്കേഷന്‍ നേവിക്ക് ലഭിച്ചു. ഐഎസ്ആര്‍ഒയുടെ സാറ്റലൈറ്റ് ഇമേജ് നേവിക്ക് ലഭിച്ചു. നിര്‍ണായക ലൊക്കേഷനില്‍ സ്‌കൂബ ടീം എത്തിയിട്ടുണ്ട്.

ഷിരൂരില്‍ പ്രതിഷേധം

ഷിരൂരില്‍ റോഡ് സഞ്ചാര യോഗ്യമാക്കാത്തതില്‍ പ്രതിഷേധം. ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ട്രക്ക് ഒഴുകിപ്പോയിരിക്കാം

ട്രക്ക് ഒഴുകിപ്പോയിരിക്കാന്‍ സാധ്യതയുണ്ടെന്ന് റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ റിപ്പോര്‍ട്ടറിനോട്. പുഴയിലെ കനത്ത ഒഴുക്കില്‍ ട്രക്ക് ഒഴുകിപ്പോയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ട്രക്ക് എവിടെയെങ്കിലും തങ്ങിനില്‍ക്കാനും സാധ്യതയുണ്ട്. ബുള്ളറ്റ് ടാങ്കര്‍ ഒഴുകിയ പോലെ ബുള്ളറ്റ് ടാങ്കര്‍ കയറ്റിയ ലോറി ഒഴുകില്ലെന്നും അദ്ദേഹം പറഞ്ഞു.

പുഴയിലെ തെരച്ചിലില്‍ പ്രതീക്ഷയുണ്ട്. പുഴയിലെ തെരച്ചില്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. ഡ്രോണ്‍ ഉപയോഗിച്ച് പരിശോധിക്കണമെന്നും ഇന്ദ്രബാലന്‍ ആവശ്യപ്പെട്ടു.

Exclusive Visuals: തിരച്ചിലിന്റെ പുതിയ ദൃശ്യങ്ങൾ; കാര്യങ്ങൾ വേഗത്തിൽ പോകുന്നുവെന്ന് ബന്ധു ജിതിൻ

അർജുന് സംഭവിച്ചതെന്ത്?

രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് സച്ചിന്‍ ദേവ്

രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് സച്ചിന്‍ ദേവ് എംഎല്‍എ. രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. അത് കുറച്ചുകൂടി വേഗതയിലാക്കണമെന്നതാണ് ആവശ്യം. സംഭവം നടന്ന് ഒരാഴ്ച പിന്നിടുന്നു, അതീവ ദുഃഖകരമായ സാഹചര്യമാണ്. കര്‍ണാടക സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തണം.

പ്രതികൂലമായ കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇനിയും വൈകിപ്പിക്കാതെ, സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടി അര്‍ജുനെയും കാണാതായ എല്ലാവരെയും കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

തെരച്ചിലിനായി ഡോഡ് സ്‌ക്വാഡും

ഷിരൂരില്‍ തെരച്ചിലിനായി ഡോഗ് സ്‌ക്വാഡിനെ എത്തിച്ചു. പുഴയില്‍ ഇറങ്ങിയുള്ള സ്‌കൂബ ടീമിന്റെ പരിശോധനയും ആരംഭിച്ചു.

ആഴവും ഒഴുക്കും പ്രതിസന്ധി

ഗംഗാവാലി പുഴയില്‍ ജലനിരപ്പ് കുറഞ്ഞു. പുഴയില്‍ ഇതുവരെ നാവികസേനയുടെ പരിശോധന ആരംഭിച്ചിട്ടില്ല. പുഴയുടെ ആഴവും ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

പുഴയോരത്ത് 60 മീറ്റര്‍ നീളത്തില്‍ മണ്ണ് നീക്കുന്നു

റഡാര്‍ പരിശോധന നടത്തിയ സ്ഥലത്ത് കുഴിയെടുത്ത് തിരയുന്നു. കുഴിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ട്. നാല് ഹിറ്റാച്ചികളാണ് കുഴിയെടുക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തില്‍ ഊര്‍ജിതമാകാന്‍ നാവികസേന

നാവികസേനയുടെ സ്‌കൂബ ടീം സംഭവസ്ഥലത്തേക്ക്. കൂടുതല്‍ ഡൈവേഴ്‌സ് ദുരന്ത സ്ഥലത്ത് എത്തും.

പുഴയോട് ചേര്‍ന്ന സ്ഥലത്ത് റഡാര്‍ പരിശോധന

പുഴയോട് ചേര്‍ന്ന സ്ഥലത്ത് റഡാര്‍ പരിശോധന നടക്കുന്നു. കരയിലെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്. കോഴിക്കോട് നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരന്തസ്ഥലത്ത് നിന്ന് മടങ്ങിപ്പോകാമെന്ന് അധികൃതര്‍ അറിയിച്ചു.

സൈന്യവും നേവിയും എന്‍ഡിആര്‍എഫും മാത്രം തെരച്ചില്‍ നടത്തും

രഞ്ജിത് ഇസ്രയേലിക്ക് രക്ഷാപ്രവര്‍ത്തനത്തിന് അനുമതിയില്ല. സന്നദ്ധപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇനി രക്ഷാപ്രവര്‍ത്തനം ഇല്ലെന്ന് എസ്പി. സൈന്യവും നേവിയും എന്‍ഡിആര്‍എഫും മാത്രം തെരച്ചില്‍ നടത്തും. ദുരന്തസ്ഥലത്തേക്ക് പോകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അനുമതിയില്ല. അര്‍ജുന്റെ ബന്ധു ജിതിന് മാത്രമാണ് അനുമതിയുള്ളത്.

ബന്ധുക്കളെയും തടഞ്ഞു

ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് അര്‍ജുന്റെ ബന്ധുക്കളെയും തടഞ്ഞു. അര്‍ജുന്റെ സഹോദരന്‍ ജിതിനെ ഉള്‍പ്പടെയാണ് തടഞ്ഞത്. പിന്നീട് റിപ്പോര്‍ട്ടര്‍ ടിവി ഇടപെടലിനെ തുടര്‍ന്ന് ജിതിന് മാത്രം പ്രദേശത്തേക്ക് പ്രവേശിക്കാന്‍ എസ്പി അനുമതി നല്‍കി.

തെരച്ചിലിന് സഹകരിക്കുന്നില്ല

ഷിരൂരില്‍ തെരച്ചിലിന് പൊലീസും ജില്ലാ ഭരണകൂടവും സഹകരിക്കുന്നില്ലെന്ന് രഞ്ജിത് ഇസ്രയേലി. കരയില്‍ പരിശോധന പൂര്‍ത്തിയായത് എണ്‍പത് ശതമാനം മാത്രമാണ്. തെരച്ചിലിന് സഹകരിക്കുന്നത് എന്‍ഡിആര്‍എഫ് മാത്രമാണ്. താന്‍ ആവശ്യപ്പെടുന്ന മെഷിനുകള്‍ ലഭ്യമാക്കുന്നില്ല. ഹൈ ഡ്രില്ലിങ് മെഷിനറികള്‍ ലഭ്യമാക്കണം. അര്‍ജുനായുള്ള തെരച്ചില്‍ ശരിയായ ദിശയിലായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു.

അപകട സ്ഥലത്തേക്ക് ആരെയും കടത്തിവിടുന്നില്ലെന്നും പരാതിയുണ്ട്. പൊലീസ് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുന്നു. ഉദ്യോഗസ്ഥര്‍ എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്നും രഞ്ജിത് ആരോപിച്ചു.

ഷിരൂരില്‍ മണ്ണിടിഞ്ഞ സ്ഥലത്തെ ഇനിയുള്ള സാധ്യത

ഒരു മൃതദേഹം കണ്ടെത്തി

ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഒരു മൃതദേഹം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് മനാഫ് പറഞ്ഞു. അര്‍ജുന്‍ ഉള്‍പ്പടെ നാല് പേരെയായിരുന്നു മണ്ണിടിച്ചിലില്‍ കാണാതായത്.

അത്യാധുനിക സംവിധാനങ്ങള്‍ തെരച്ചിലിനായി ഉപയോഗിക്കും

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായി ഇന്ന് എട്ടാം ദിനം. റോഡിലെ മണ്ണിനടിയില്‍ ലോറി ഇല്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പുഴയിലാകും ഇന്ന് പരിശോധന. ലോറി പുഴയില്‍ പുതഞ്ഞുപോകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഫെറക്‌സ് ലൊക്കേറ്റര്‍ 120, ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങള്‍ തെരച്ചിലിനായി ഉപയോഗിക്കും. ഗംഗാവാലി നദിക്കടിയില്‍ നിന്ന് ലഭിച്ച സിഗ്നല്‍ കേന്ദ്രീകരിച്ചാകും പരിശോധന. കരഭാഗത്ത് നിന്ന് 40 മീറ്റര്‍ അകലെയാണ് സിഗ്നല്‍ ലഭിച്ചത്.

അർജുൻ്റെ തിരച്ചിലിനായി കൂടുതൽ ഡൈവേഴ്സ് എത്തും

ഗംഗാവാലി പുഴയിൽ കൂടുതൽ ഇടങ്ങളിൽ തിരച്ചിൽ. അർജുൻ്റെ തിരച്ചിലിനായി കൂടുതൽ ഡൈവേഴ്സ് എത്തും. കരസേന സംഘവും തെരച്ചിൽ തുടരും. മണ്ണിടിഞ്ഞ സ്ഥലത്തിനു നേരെ 30 മീറ്റർ അകലെ പുഴയിൽ ശക്തിയുള്ള സിഗ്നൽ ലഭിച്ചു എന്ന് സൈന്യം. കൂടുതൽ ഡൈവേഴ്സ് തെരച്ചിൽ നടത്തും.

മകനെ ഇനി ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അർജുന്റെ അമ്മ

മകനെ ഇനി ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അർജുന്റെ അമ്മമാധ്യമങ്ങളോട് പറഞ്ഞു. ടണൽ ദുരന്തത്തിലൊക്കെ പെട്ടത് പോലെ മകൻ തിരിച്ചുവരുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ആ പ്രതീക്ഷയും ഇപ്പോൾ മാഞ്ഞെന്നും അർജുന്റെ അമ്മ പറഞ്ഞു. വീഴാൻ ചാൻസ് ഉള്ള ഒരു കുഴി അവിടെ ഉണ്ടായിട്ട് ആ സ്ഥലത്ത് തിരയാതെ അവിടെ മണ്ണ് കൊണ്ട് ഇട്ടു. അവിടുത്തെ ഭരണത്തോട്, പൊലീസിനോട്, ഇപ്പോൾ കേന്ദ്രത്തോട് ഞങ്ങൾക്ക് ഒരു വിശ്വാസവും വരുന്നില്ല. സൈന്യത്തിന്റെ നടപടിയിൽ വലിയ വിഷമമുണ്ട്. അവർക്ക് നിർദ്ദേശത്തിന്റെ കുറവുണ്ട്. പട്ടാളക്കാരെ അഭിമാനത്തോടെ കണ്ടിരുന്നവരായിരുന്നു ഞങ്ങൾ. ഇപ്പോൾ അതൊക്കെ തെറ്റി. പട്ടാളം ആളെ കാണിക്കാൻ കൂലിക്ക് ഗോഷ്ടി കെട്ടി വിടുന്നവരാണോ എന്നും അമ്മ ചോദിച്ചു.

'സൈന്യത്തെ ചിലവ് ചെയ്ത് എത്തിച്ചത് ഡെമ്മി കളിക്കായിരുന്നു. ഏത് വ്യവസ്ഥയാണോ ഡമ്മി കളിക്കാൻ സൈന്യത്തെ അയച്ചത് അവരോടാണ് എന്റെ ചോദ്യം. ഒരു ഉപകരണവുമില്ലാതെയാണ് അവർ രക്ഷാപ്രവർത്തനത്തിന് വന്നത്. കുഴിയിലോ മണ്ണിന്നടിയിലോ പെട്ട ഒരു മനുഷ്യനെ രക്ഷിക്കാൻ അവരുടെ കൈയിൽ തെളിവില്ല. പുഴയുടെ സൈഡിൽ ഒരു കുഴിയുണ്ടായിരുന്നു. അതിലേക്ക് വാഹനം തെന്നി വീഴാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അവർ ആ കുഴിയുടെ മേലേയ്ക്ക് മണ്ണിട്ടു' എന്നായിരുന്നു അമ്മയുടെ പ്രതികരണം.

മനുഷ്യന്റെ ജീവന് കർണാടക സർക്കാർ വിലകൽപ്പിക്കുന്നില്ല; വി കെ സനോജ്

മനുഷ്യന്റെ ജീവന് കർണാടക സർക്കാർ വിലകൽപ്പിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കേരളം അർജുനായി കാത്തിരിക്കുകയാണെന്നും കർണാടക സർക്കാർ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും വി കെ സനോജ് ആരോപിച്ചു. കർണാടകയിലെ കോൺഗ്രസ് സർക്കാരിൻ്റെ ജനങ്ങളോടുള്ള സമീപനം വളരെ തെറ്റായ രീതിയിലാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

'സ്‌കൂബ ഡൈവിങ് മാത്രം പോര, ഗ്രേപ്പ്നറും എയർ മഡ് ലിഫ്റ്റിങ്ങും വേണം'; മുങ്ങൽ വിദഗ്ധൻ ടികെ ഉണ്ണി 

സ്‌കൂബാ ഡൈവിങ്ങും എൻഡിആർഎഫിന്റെ രക്ഷാപ്രവർത്തനവും തുടരുന്നതോടൊപ്പം ഗ്രേപ്പ്നർ ഉപയോഗിച്ച് നദിയിൽ രക്ഷാപ്രവർത്തനം തുടങ്ങണമെന്ന് മുങ്ങൽ വിദഗ്ധനായ ടി കെ ഉണ്ണി. ഗ്രേപ്പ്നർ ഉപയോഗിച്ച് നദിയുടെ അടിത്തട്ട് പരിശോധിക്കുകയും സംശയമുള്ള ഭാഗങ്ങളിൽ മാത്രം ഡൈവ് ചെയ്യുകയും ചെയ്യുന്ന രീതിയാവും പ്രയോഗികമാവുക, കൂടാതെ നദിയിലെ മണ്ണെടുക്കാൻ ട്രേഡ്‌ജിങിനൊപ്പം എയർ മഡ് ലിഫ്റ്റിങ്ങും ഉപയോഗിക്കണമെന്നും ഉണ്ണി പറയുന്നു. വളരെ പെട്ടെന്ന് തന്നെ നദിയിലേക്ക് വീണ മൺകൂനകൾ പുറത്തേക്കെടുക്കാൻ ഇതിലൂടെ കഴിയുമെന്നും മനുഷ്യന്റെ പരിമിതി മറികടക്കാൻ കഴിയുമെന്നും ടികെ ഉണ്ണി പറഞ്ഞു. ട്രക്ക് നേരെ നദിയിലേക്ക് പതിക്കുകയും മണ്ണ് കൂനയും കടന്ന് ട്രക്ക് ഒഴുകി പോവാനുള്ള സാധ്യതയും ഉണ്ണി പറയുന്നു. അങ്ങനെയെങ്കിൽ അത് കണ്ടെത്താൻ റിമോട്ട് ഓപ്പറേറ്റിവ് വെഹിക്കിൾ സിസ്റ്റം ഉപയോഗിക്കണം. കുറഞ്ഞ സമയം കൊണ്ട് ഒരുപാട് ഭാഗങ്ങളിൽ ലോറിയുടെ എഞ്ചിനിലേക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ കഴിയുമെന്നും ടികെ ഉണ്ണി പറഞ്ഞു.

സൈന്യം ഇന്ന് രാത്രി മടങ്ങും

അർജുനെ കണ്ടെത്താനെത്തിയ സൈന്യം തിരച്ചിൽ അവസാനിപ്പിച്ച് ഇന്ന് രാത്രി മടങ്ങും. കരയിലെ തിരച്ചിൽ അവസാനിച്ചെന്ന് സൈന്യം

സൈന്യം ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

ഇന്നത്തെ തിരച്ചിൽ സൈന്യം അവസാനിപ്പിച്ചു. നേരത്തെ സിഗ്നൽ കിട്ടിയ ഭാഗത്ത് അർജുൻ്റെ ലോറിയില്ലെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു. കരയിൽ ലോറിയില്ലെന്ന നിഗമനത്തിലാണ് സൈന്യം.

കരയിൽ അർജ്ജുൻ്റെ ലോറിയില്ലെന്ന് സൈന്യം

നദീതീരത്ത് ലോറിയുടേതെന്ന് കരുതുന്ന സിഗ്നൽ കിട്ടിയെന്ന് സൂചന. സിഗ്നൽ കിട്ടയ ഇടത്ത് പരിശോധന നടക്കുന്നു.

എസ്കവേറ്റർ എത്തിച്ചുള്ള പരിശോധന നാളെ

നാളെ എസ്കവേറ്റർ എത്തിച്ച് പരിശോധന നടത്തും. എസ്കവേറ്റർ ഉപയോഗിച്ച് മണ്ണുമാറ്റും. ഡ്രഡ്ജിങ് നടത്താനുള്ള സാധ്യത പരിശോധിക്കുമെന്നും മഞ്ചേശ്വരം എംഎൽഎ. കരയിൽ വാഹനം ഉണ്ടാകാൻ സാധ്യത കുറവാണ്. വാഹനം കരയിൽ ഉണ്ടാകാൻ അത്ഭുതങ്ങൾ സംഭവിക്കണം. അർജുൻ്റെ ബന്ധുക്കളും രഞ്ജിത് ഇസ്രയേലിയും പറയുന്നത് കരയിൽ പരിശോധന തുടരണം എന്നാണ്. സാധ്യമായ നിലയിൽ മണ്ണുമാറ്റുന്നുണ്ട്. പുഴയിൽ ഡ്രഡ്ജിങ് നടത്തുന്നത് പരിഗണനയിലാണ്. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ഡ്രഡ്ജിങ് വിഷമകരമാകും. നാളെ വിദഗ്ധനായ എൻഡിആർഎഫ് റിട്ട. ഉദ്യോഗസ്ഥൻ എത്തും. ദൗത്യത്തിന് ആവശ്യമായതെന്തും എത്തിക്കും. നദിയിൽ ഉൾപ്പെടെ പരിശോധന ശക്തമാണ്. ഇന്ന് തന്നെ മലയ്ക്ക് സമീപത്തെ പരിശോധന പൂർത്തിയാക്കാമെന്ന് എംഎൽഎ അറിയിച്ചു. പുഴയുടെ സമീപവും സിഗ്നൽ കണ്ടുവെന്നും അവിടെയും പരിശോധന നടത്തുന്നുവെന്നും എം കെ രാഘവൻ എംപിയും വ്യക്തമാക്കി.

ഹൈവേ ഇന്ന് തുറന്നുകൊടുക്കാന്‍ സാധ്യത

മലയുടെ ഭാഗത്തെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഹൈവേ ഇന്ന് തുറന്നുകൊടുക്കാനാണ് സാധ്യത. പുഴയോരത്ത് അടുത്ത 15 ദിവസം ആര്‍മിയും നാവികസേനയും പരിശോധന നടത്തും.

രഞ്ജിത് ഇസ്രയേലിക്ക് മർദ്ദനം

നല്ല രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് വന്നതെന്ന് ലോറി ഉടമ മനാഫ്. പൊലീസ് ഉദ്യോഗസ്ഥന്‍ മലയാളി രക്ഷാപ്രവര്‍ത്തകരോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെന്നും രഞ്ജിത് ഇസ്രയേലിയെ മര്‍ദ്ദിച്ചെന്നും മനാഫ് പറഞ്ഞു.

'ലോറി എവിടെയെന്ന് ഏകദേശധാരണയായപ്പോള്‍ ക്രെഡിറ്റെടുക്കാനായിരിക്കും അവരുടെ ശ്രമം. അര മണിക്കൂറിനുള്ളില്‍ ജില്ലാ കളക്ടറുടെ അടുത്ത് പോയി രക്ഷാപ്രവര്‍ത്തനത്തിനുള്ള മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ നല്‍കി അനുമതി വാങ്ങണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.'

മലയാളി രക്ഷാ പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടെന്ന് പരാതി

മലയാളി രക്ഷാ പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടെന്ന് പരാതി. ദൗത്യത്തിന് സൈന്യമുണ്ടെന്നും കേരളത്തില്‍ നിന്ന് വന്ന രക്ഷാപ്രവര്‍ത്തകര്‍ പുറത്തുപോകണമെന്നുമായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. ജില്ലാ പൊലീസ് മേധാവിയാണ് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത്.

സിഗ്നല്‍ ലഭിച്ച ഭാഗത്ത് തന്നെ ലോറിയുണ്ടാകാനാണ് സാധ്യത

ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നതിന്റെ തൊട്ടടുത്ത് നിന്നാണ് ടാങ്കര്‍ എടുത്ത് മാറ്റിയതെന്ന് അപകടത്തിന്റെ ദൃക്‌സാക്ഷി അഭിലാഷ് പറഞ്ഞു. മൂന്ന് ഘട്ടമായാണ് മണ്ണിടിച്ചിലുണ്ടായത്. തങ്ങളുടെ ലോറി മാറ്റിയ ശേഷമാണ് മൂന്നാമതായി വലിയ ശക്തിയില്‍ മണ്ണിടിഞ്ഞത്. ആര്‍മി ലൊക്കേറ്റ് ചെയ്ത ഭാഗത്ത് തന്നെ ലോറിയുണ്ടാകാനാണ് സാധ്യതയെന്നും അഭിലാഷ് പറഞ്ഞു.

മണ്ണ് നീക്കുന്നത് ദുഷ്‌കരം

സിഗ്നല്‍ കണ്ടെത്തിയ നിര്‍ണായക ഭാഗം കേന്ദ്രീകരിച്ച് മണ്ണ് മാറ്റുന്നത് തുടരുകയാണെന്ന് എം കെ രാഘവന്‍ എംപി. മണ്ണ് നീക്കുന്നത് ദുഷ്‌കരമാണ്. ആറ് ജെസിബികള്‍ ഉപയോഗിച്ചാണ് മണ്ണ് മാറ്റുന്നതെന്നും എംപി.

'അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ'

എട്ട് മീറ്റര്‍ ആഴത്തില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗത്തിന്റെ സിഗ്നല്‍ ലഭിച്ചുവെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ. ഇവിടെ പരിശോധന തുടരുകയാണ്. പെട്ടെന്ന് പെട്ടെന്ന് കാലാവസ്ഥ മാറുന്നുണ്ട്. അര്‍ജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു.

സി​ഗ്നൽ കിട്ടി, മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണെന്ന് എം കെ രാഘവന്‍ എംപി

മണ്ണ് മാറ്റല്‍ തുടരുന്നു

സിഗ്നല്‍ കണ്ട ഭാഗത്ത് മണ്ണ് മാറ്റല്‍ തുടരുന്നുവെന്ന് അര്‍ജുന്റെ ബന്ധു ജിതിന്‍. പ്രദേശത്ത് മഴ തുടരുകയാണ്. എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തിലാണ് മണ്ണ് മാറ്റല്‍ തുടരുന്നതെന്നും ജിതിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

പ്രതീക്ഷയുടെ നിമിഷങ്ങള്‍

ലോറിയുടെ സാന്നിധ്യം സംശയിക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു. ഈ ഭാഗത്തു നിന്ന് മണ്ണെടുക്കല്‍ തുടരുകയാണ്. മുഴുവൻ പ്രവർത്തനവും ഈ സ്ഥലം കേന്ദ്രീകരിച്ചാണ്. സിഗ്നല്‍ ലഭിച്ചത് മരത്തിന്റെയോ കല്ലിന്റെയോ അല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വലിയ ലോഹ ഭാഗം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് എന്താണെന്ന് ഉറപ്പിക്കാന്‍ മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്. കനത്ത മഴയാണ് ഇപ്പോള്‍ തുടരുന്നത്. ശക്തമായ കാറ്റുമുണ്ട്.

ലോറി 8 മീറ്റര്‍ താഴ്ചയില്‍?

അര്‍ജുനായുള്ള തെരച്ചിലില്‍ നിര്‍ണായക വിവരം. ലോറി എട്ട് മീറ്റര്‍ താഴ്ചയിലുണ്ടെന്നാണ് പ്രാഥമിക സൂചനകള്‍ ലഭിച്ചിരിക്കുന്നത്. അല്‍പസമയത്തിനകം ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും. അത്യാധുനിക റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മണ്ണിനടിയില്‍ ലോഹവസ്തുവുണ്ടെന്ന് വ്യക്തമാക്കുന്ന സിഗ്നല്‍ ലഭിച്ചത്.

രണ്ട് റഡാറുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചാണ് പരിശോധന. തെരച്ചില്‍ നിര്‍ണായക സിഗ്നല്‍ ലഭിച്ചെന്ന് സൈന്യം വ്യക്തമാക്കി. വിശ്വസനീയമായ സിഗ്നലാണ് ലഭിച്ചിരിക്കുന്നത്. അഞ്ച് മിനിറ്റിനകം തന്നെ സ്ഥിരീകരണം ഉണ്ടാകും. സിഗ്നല്‍ ലഭിച്ച ഭാഗത്ത് പരിശോധന നടക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് വെല്ലുവിളിയാണ്. ആശങ്കയായി മണ്ണിടിച്ചില്‍ ഭീഷണിയുമുണ്ട്.

അത്യാധുനിക മെറ്റൽ ഡിറ്റക്ടറുമായി നിർണായക പരിശോധന 

അത്യാധുനിക മെഷീൻ എത്തി; പ്രതീക്ഷയുണർന്നു: സ്ഥലം കണ്ടെത്തൽ ഇനി എളുപ്പമാകും

ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പരിശോധിക്കും

തെരച്ചില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് സുരേഷ് ഗോപി എംപി. ഇത് ഔദാര്യമായി കണക്കാക്കേണ്ട. ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പരിശോധിക്കും. എന്താണ് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ നോക്കിവരികയാണ്. അര്‍ജുന്റെ വാഹനം മണ്ണിനടിയില്‍ ഇല്ല എന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

അര്‍ജുനായി ഏതറ്റം വരെയും പോകും: എം കെ രാഘവന്‍

അര്‍ജുനെ കണ്ടെത്താന്‍ ഏതറ്റം വരെയും പോകുമെന്ന് എം കെ രാഘവന്‍ എംപി. ദൗത്യം ഏകോപിപ്പിക്കാന്‍ ഒരാളെ നിയോഗിക്കണം. കരസേനയ്ക്ക് കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

സ്‌കൂബാ ടീം പരിശോധന

നേവിയുടെ സ്‌കൂബാ ടീം പരിശോധന ആരംഭിച്ചു. പുഴയ്ക്കുള്ളില്‍ രൂപപ്പെട്ട മണ്‍കൂനകളിലും പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആരും ഇതുവരെ രക്ഷാപ്രവര്‍ത്തനം നടക്കുന്നയിടത്ത് എത്തിയിട്ടില്ല.

അർജുനായി പ്രതീക്ഷ കൈവിടാതെ

ലോറി മണ്ണിനടിയില്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് രഞ്ജിത് ഇസ്രയേലി. കൂടുതല്‍ ആഴത്തില്‍ മുന്നോട്ട് മണ്ണ് നീക്കാനാണ് ശ്രമം. ലോറി കരയില്‍ തന്നെയുണ്ടെന്നാണ് നിഗമനമെന്നും രഞ്ജിത് പറഞ്ഞു.

'ഇവിടെ നിക്കണ്ട, എപ്പോ വേണമെങ്കിലും മല ഇടിഞ്ഞുവരും, പോകാനാണ് പറയുന്നത്'

ആദ്യദിവസത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ അലംഭാവമുണ്ടായി: പ്രദേശവാസികള്‍

ആദ്യദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അലംഭാവമുണ്ടായെന്ന് പ്രദേശവാസികള്‍. രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കിയത് തുടക്കത്തിലെ പാളിച്ചകളാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു. 10 മീറ്ററോളം മണ്ണ് ഇനി നീക്കാനുണ്ട്. ലോറി കണ്ടെത്താന്‍ 12 മീറ്റര്‍ ഉയരത്തിലുള്ള മണ്ണ് മാറ്റണം.

ശക്തി കൂടിയ റഡാര്‍ ഉടനെത്തിക്കും

15 മീറ്റര്‍ ആഴത്തില്‍ വരെ പരിശോധിക്കാവുന്ന റഡാര്‍ പരിശോധനയ്ക്കായി ഉടനെത്തിക്കും. കോഴിക്കോട് നിന്നുള്ള സന്നദ്ദ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്. എം കെ രാഘവന്‍ എംപിയും മഞ്ചേശ്വരം എംഎല്‍എയും ക്യാമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

ഗംഗാവലി പുഴയില്‍ നാവിക സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പുഴയില്‍ രൂപപ്പെട്ട വലിയ മണ്‍കൂനകള്‍ കേന്ദ്രീകരിച്ചു പരിശോധന നടക്കും. ജിപിഎസ് ലഭിച്ച സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ലോറി ഇതുവരെ കണ്ടെത്താനായിട്ടില്ല.

'അര്‍ജുനെ കണ്ടെത്തും വരെ മണ്ണ് മാറ്റും'

അര്‍ജുനെ കണ്ടെത്തും വരെ മണ്ണ് മാറ്റുമെന്ന് ടിപ്പര്‍ ലോറി ഡ്രൈവര്‍. ഏഴ് ദിവസമായി മണ്ണ് മാറ്റുന്നു. 15 ടിപ്പര്‍ ലോറികള്‍ മണ്ണ് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഡ്രവര്‍ പ്രതിരിച്ചു.

വലിയ ശബ്ദത്തോടെയാണ് ഷിരൂരില്‍ മണ്ണിടിഞ്ഞതെന്ന് പ്രദേശവാസികള്‍

വലിയ ശബ്ദത്തോടെയാണ് ഷിരൂരില്‍ മണ്ണിടിഞ്ഞതെന്ന് പ്രദേശവാസികള്‍. മണ്ണിടിച്ചിലില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. പ്രദേശത്തുള്ളവരെ ഇതോടെ ഒഴിപ്പിക്കുകയായിരുന്നു. മലയിലെ മണ്ണ് പുഴയിലേക്ക് വീണതോടെ വെള്ളം കരയിലേക്ക് അടിച്ചുകയറി. ഇനിയും മലയിടിയുമെന്ന് പേടിയുണ്ട്. ഇതുവരെ ഇത്തരം പ്രശ്‌നമുണ്ടായിട്ടില്ല. ദേശീയപാത നിര്‍മ്മാണം തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും പ്രദേശവാസികള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഇന്നെങ്കിലും അര്‍ജുനെ കണ്ടെത്തണം, കാത്തിരിപ്പിന്റെ ഫലമറിയണം: അര്‍ജുന്റെ സഹോദരി

അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഇന്നെങ്കിലും ഫലം അറിയണമെന്ന് സഹോദരി അഞ്ജു. ആരെയും കുറ്റപ്പെടുത്തുന്നില്ല. വിധിയെന്ന് വിശ്വസിക്കുന്നു. കാത്തിരിപ്പിന് ഫലമറിയണം. അര്‍ജുനെ ഏത് അവസ്ഥയില്‍ ലഭിക്കുമെന്ന് അറിയില്ലെന്നും അഞ്ജു പ്രതികരിച്ചു.

സൈന്യം വന്നത് കൂടുതല്‍ സംവിധാനങ്ങളില്ലാതെയാണെന്നും അഞ്ജു പറഞ്ഞു. ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്നില്ല. കേരളത്തില്‍ നിന്ന് എല്ലാവരും സഹായിച്ചു. മാധ്യമങ്ങള്‍ കൂടെയുണ്ട്. തെരച്ചിലിന് ഇനി വീഴ്ച പാടില്ല. കരയിലും പുഴയിലും ഒരുപോലെ തെരച്ചില്‍ നടത്തണം.

രക്ഷാദൗത്യം ഉടൻ പുനരാരംഭിക്കും

ഷിരൂരിൽ രക്ഷാദൗത്യം ഉടൻ പുനരാരംഭിക്കും. ദുരന്ത ഭൂമിയിൽ ശക്തമായ മഴ തുടരുന്നത് പരിശോധനകള്‍ക്ക് വെല്ലുവിളിയാണ്. ശക്തിയേറിയ ജിപിആർ ഉള്‍പ്പടെ എത്തിച്ചാകും ഇന്ന് പരിശോധന. പുഴയിലും കരയിലും ഇന്ന് പരിശോധന നടക്കും. മണ്ണ് ഇടിഞ്ഞിടത്ത് ലോറി ഇല്ലെന്ന് പൂര്‍ണമായും ഉറപ്പാക്കിയ ശേഷം മാത്രമാകും ഈ ഭാഗത്തെ പരിശോധന നിര്‍ത്തുക. ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞുതാണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടക്കും.

അർജുൻ്റെ വണ്ടി ഒഴുകി പോയിട്ടില്ല, പോയത് ടാങ്കർ മാത്രം; നിർണായക വിവരവുമായി ദൃക്സാക്ഷി

ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി അഭിലാഷ് ചന്ദ്രൻ. അങ്കോളയിലെ പഞ്ചർ കടയിൽ തന്റെ വാഹനത്തിന്റെ ടയർ നന്നാകുന്നതിനിടെ വലിയ ഒരു ശബ്ദം കേട്ടുവെന്നും നോക്കിയപ്പോൾ മണ്ണിടിച്ചിലിൽ ഒരു ടാങ്കർ ഗംഗാവലി നദിയിലേക്ക് ഒലിച്ചുപോവുന്നതായി കണ്ടുവെന്നും അഭിലാഷ് പറഞ്ഞു. എന്നാൽ അർജുൻ ഉണ്ടായിരുന്നെന്ന് പറയുന്ന ട്രാക്ക് നദിയിലേക്ക് ഒഴുകി പോകുന്നതായി താൻ കണ്ടില്ലെന്നും അഭിലാഷ് പറഞ്ഞു. മണ്ണിടിച്ചിൽ നടന്നതിന് നൂറ് മീറ്റർ ഇപ്പുറത്താണ് പഞ്ചർകട സ്ഥിതി ചെയ്‌തിരുന്നത്‌. അർജുന്റെ വാഹനം ഒഴുകി പോകാൻ സാധ്യതയില്ലെന്നും അഭിലാഷ് പറഞ്ഞു. റോഡിന്റെ എതിർ വശത്താണ് അർജുന്റെ ട്രക്ക് നിർത്തിയിട്ടിരുന്നത്. റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡർ ഉള്ളത് കൊണ്ട് തന്നെ അതിന് സാധ്യതയില്ലെന്നും അഭിലാഷ് പറഞ്ഞു. അർജുന്റെ വാഹനം നിർത്തിയിട്ടിരിക്കുന്ന തൊട്ടടുത്ത് മറ്റൊരു ടാങ്കർ നിർത്തിയിട്ടിരുന്നു. പിന്നീട് മണ്ണിടിച്ചിൽ തുടർന്നപ്പോൾ അവിടെ നിന്നും ആ ടാങ്കർ മാറ്റിയിട്ടു. ആ സമയം അർജുന്റെ വാഹനം അവിടെയുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ വാഹനം മണ്ണിൽ ആണ്ടുപോയിട്ടുണ്ടാവാനാണ് സാധ്യതയെന്നും അഭിലാഷ് പറഞ്ഞു.

കർണാടക സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു വീഴ്ച്ചയും ഉണ്ടായിട്ടില്ല: കർണാടക പിസിസി ജനറൽ സെക്രട്ടറി ടി എം ഷാഹിദലി

കർണാടക സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു വീഴ്ച്ചയും ഉണ്ടായിട്ടില്ലെന്ന് കർണാടക പിസിസി ജനറൽ സെക്രട്ടറി ടിഎം ഷാഹിദലി. അർജുന്റെ വീട് സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു കർണാടക പിസിസി ജനറൽ സെക്രട്ടറി ടിഎം ഷാഹിദലി. കേരളത്തിലെ മീഡിയ നിരന്തരം വാർത്ത കൊടുത്തപ്പോൾ വിഷയത്തിന്റെ ഗൗരവം വർധിച്ചു. തിരച്ചിൽ ആദ്യം മുതൽ ആരംഭിച്ചില്ലെന്ന് വീട്ടുകാർ പറഞ്ഞു. എഫ്‌ഐആർ ഇട്ടിട്ടുണ്ടാവും. കർണാടകയിലെ വിവിധയിടങ്ങളിൽ പ്രശ്നം ഉണ്ടായിട്ടുണ്ട്. കേരളം പോലെ അല്ല കർണാടക, വലിയ പ്രദേശമാണ്. ഇതിൽ രാഷ്ട്രീയം വേണ്ടെന്നും ഷാഹിദലി വ്യക്തമാക്കി.

അത്യാധുനിക റഡാറുകൾ നാളെ എത്തിക്കുമെന്ന് സൈന്യം

അത്യാധുനിക ഉപകരണങ്ങൾ തിരച്ചിലിന് അത്യാവശ്യമെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മേജർ അഭിഷേക്. പതിനഞ്ച് മീറ്റർ വരെ ആഴത്തിൽ ലോഹ സാന്നിധ്യം പരിശോധിക്കാവുന്ന റഡാറുകൾ എത്തിച്ചേക്കുമെന്നാണ് പറയുന്നത്. വലിയ മണ്ണിടിച്ചിലാണുണ്ടായതെന്നും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മേജർ അഭിഷേക് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

രാത്രി രക്ഷാപ്രവർത്തനം സാധ്യമല്ല; രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രായേലി

അർജുൻ വെള്ളത്തിലുണ്ടോ എന്നതിന് ചെറിയ സാധ്യത മാത്രമെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേലി. കരയിലെ സാധ്യത മുഴുവൻ പരിശോധിക്കുന്നുണ്ട്. രണ്ട് മീറ്റർ വീതിയിൽ മണ്ണ് മാറ്റുമെന്നും രഞ്ജിത് ഇസ്രായേലി വ്യക്തമാക്കി. കരസേനയുടെ റഡാർ എത്തിച്ചിട്ടില്ലെന്നും ഉടൻ എത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. മന്ത്രി അവകാശപ്പെട്ടത് പോലെ 90 ശതമാനം മണ്ണ് മാറ്റിയിട്ടില്ലെന്നും രഞ്ജിത് ഇസ്രായേലി ചൂണ്ടിക്കാണിച്ചു. ഇനിയും മണ്ണ് മാറ്റാനുണ്ടെന്നും മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡരുകിൽ ചെരുവിനോട് ചേർന്ന് അർജുൻ്റെ ലോറി ഉണ്ടായേക്കാമെന്ന് പ്രത്യാശ

റോഡിലെ മണ്ണ് 98 ശതമാനവും നീക്കം ചെയ്തപ്പോൾ അർജുൻ്റെ ലോറിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാൽ അപകടം നടക്കുന്നതിന് മിനിട്ടുകൾക്ക് മുമ്പ് അർജുൻ്റെ ലോറി കണ്ട ദൃക്സാക്ഷികളുടെ വാക്കുകൾ അനുസരിച്ച് റോഡിൽ നിന്ന് കൂടുതൽ അകത്തേയ്ക്ക് ചേർത്ത് മൺതിട്ടയോട് ചേർത്തായിരുന്നു അർജുൻ്റെ വാഹനം പാർക്ക് ചെയ്തിരുന്നത് എന്നാണ്. ഇത് പ്രകാരം ഇനിയും മണ്ണ് നീക്കാനുള്ള ഭാഗത്ത് റോഡരുകിൽ ചെരുവിനോട് ചേർന്ന് അർജുൻ്റെ വാഹനം കണ്ടേക്കാമെന്നാണ് ഇപ്പോഴും പ്രതീക്ഷയെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ പറയുന്നത്.

തിരച്ചിൽ പുഴയിലേക്ക്

പുഴയിലെ പരിശോധന സങ്കീർണം. പുഴയിലെ മൺകൂനകളിലും പരിശോധന നടത്താൻ എൻഡിആർഎഫ് സംഘത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡ നേരത്തെ പറഞ്ഞിരുന്നു.

അപകടമുണ്ടായപ്പോൾ മുതൽ രക്ഷാപ്രവർത്തനം നടത്തുന്നു, റോഡിൽ ലോറി ഇല്ല; കർണാടക റവന്യുമന്ത്രി കൃഷ്ണ ബൈരഗൗഡ

അപകടമുണ്ടായപ്പോൾ മുതൽ രക്ഷാപ്രവർത്തനം നടത്തുന്നതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡ. കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയെന്നും അപകടസാധ്യത ഉണ്ടായിട്ടും ഓപ്പറേഷൻ തുടരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 98 ശതമാനം മണ്ണ് മാറ്റിയെന്നും മന്ത്രി. ഇന്ന് തന്നെ മുഴുവൻ മണ്ണും നീക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് മണിക്കൂറിനകം വ്യക്തത വരുമെന്നും മന്ത്രി വ്യക്തമാക്കി. വൻ മണ്ണിടിച്ചിലാണ് ഉണ്ടായത്. ട്രക്കിന്‍റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായില്ല. പുഴയിലും തിരച്ചിലും നടത്തുന്നു. പുഴയിലും മണ്ണിടിച്ചിൽ മൂലം വലിയ മൺകൂനകൾ രൂപപ്പെട്ടുവെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച മന്ത്രി പുഴയിലെ മൺകൂനകളിലും പരിശോധന നടത്താൻ എൻഡിആർഎഫ് സംഘത്തോട് അഭ്യർത്ഥിച്ചു. നാവിക സേനയും തെരച്ചിൽ നടത്തുന്നു.  ആര് അപകടത്തിൽപ്പെട്ടാലും നമ്മുടെ ജനങ്ങൾ ആണ്. എല്ലാവരുടെ ജീവനും വിലയുണ്ട്. ജില്ലാ ഭരണകൂടം സാധ്യമായതെല്ലാം ചെയ്തു. റോഡിൽ ലോറി ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരള സർക്കാർ ബന്ധപ്പെട്ടിരുന്നു; സിദ്ധരാമയ്യ

അർജുനായുള്ള തെരച്ചിലിൽ വീഴ്ചയില്ലെന്നും കേരള സർക്കാർ ബന്ധപ്പെട്ടിരുന്നെന്നും വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിൽ നിന്നുള്ള നേതാക്കൾ വിളിച്ചിരുന്നു. മരിച്ചവർക്ക് 5 ലക്ഷം ധനസഹായവും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. അപകടത്തിൽ ദേശീയപാത അതോറിറ്റിയെ കർണാടക മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കരാറുകാർക്കെതിരെ നടപടി വേണമെന്നും പണി പൂർത്തിയാകാതെ ടോൾപിരിവ് തുടങ്ങിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

രക്ഷാപ്രവർത്തനത്തിൽ അലംഭാവമില്ല; സിദ്ധരാമയ്യ

രക്ഷാപ്രവർത്തനത്തിൽ അലംഭാവം സംഭവിച്ചിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയെന്നും മുഖ്യമന്ത്രി. സാധ്യമായതെല്ലാം ചെയ്യുന്നു. സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുത്തു.10 പേർ അപകടത്തിൽപ്പെട്ടു. മൂന്ന് പേരെ കണ്ടെത്താനുണ്ടെന്നും കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

അപകട സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം

അപകട സ്ഥലത്തെ തെരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതിയുമായി പ്രദേശവാസികൾ. ഉദ്യോഗസ്ഥൻമാരും നേതാക്കളും ഷോ കാണിച്ച് മടങ്ങുന്നു എന്നും ആരോപണം

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അൽപസമയത്തിനുള്ളിൽ മാധ്യമങ്ങളെ കാണും

അപകടത്തിൽ കൂടുതൽ പേരെ കാണാനില്ലെന്ന് പരാതി

അപകടത്തിൽ കൂടുതൽ പേരെ കാണാനില്ലെന്ന പരാതിയുമായി പ്രദേശവാസികൾ. അപകട സ്ഥലത്ത് പ്രദേശവാസികൾ പ്രതിഷേധവുമായി എത്തി. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. മൂന്ന് പേരെ കൂടി കാണാനില്ലെന്നും പരാതി.

രക്ഷാദൗത്യത്തിന് ആശങ്കയായി കനത്ത മഴ

അർജുനെ രക്ഷാദൗത്യത്തിന് ആശങ്കയായി അങ്കോലയിൽ കനത്ത മഴ തുടരുന്നു. വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും വിവരം.

ആറു ദിവസമായിട്ടും അർജുനെ കണ്ടെത്താത്തതിൽ ആശ്ചര്യപ്പെട്ട് ഗവർണർ 

ഷിരൂർ അപകടത്തിൽ സംഭവത്തെക്കുറിച്ച് കൃത്യമായ വിവരമില്ലെന്ന് ഗവർണർ. ആറു ദിവസമായിട്ടും അർജുനെ കണ്ടെത്താനായിട്ടില്ല എന്നത് ദൗർഭാഗ്യകരമെന്നും ഗവർണർ അഭിപ്രായപ്പെട്ടു. ആറു ദിവസമായിട്ടും അർജുനെ കണ്ടെത്താത്തതിൽ ഗവർണർ ആശ്ചര്യം രേഖപ്പെടുത്തി.

കർണാടക മുഖ്യമന്ത്രി അപകടസ്ഥലത്ത്

അപകടം നടന്ന് ആറാം നാൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടം നടന്ന സ്ഥലത്തെത്തി. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് മുഖ്യമന്ത്രിയും സംഘവും സ്ഥിതിഗതികൾ വിലയിരുത്തുന്നു.

രക്ഷാദൗത്യത്തിന് സൈന്യമെത്തി

രക്ഷാദൗത്യത്തിന് സൈന്യമെത്തി. മേജർ അഭിഷേകിന്‍റെ നേതൃത്വത്തിലുള്ള 40 അംഗ സെെന്യമാണ് ഷിരൂരിലെത്തിയത്. ബല്‍ഗാമില്‍ നിന്നും പുറപ്പെട്ട ആര്‍മി സംഘമാണ് സ്ഥലത്തെത്തിയത്. രാവിലെ 11 മണിയോടെ എത്തുമെന്ന് അറിയിച്ചെങ്കിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് സൈന്യം എത്തിയത്.

'മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നു, കുടുംബം തകര്‍ന്നിരിക്കുകയാണ്'; എം പി ഷിരൂരില്‍

കോഴിക്കോട് എം പി എം കെ രാഘവന്‍ ഷിരൂരിലെത്തി. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും സൈന്യം വന്നാല്‍ വേഗത കൂടുമെന്നും എം കെ രാഘവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

'പുഴ കേന്ദ്രീകരിച്ചും തെരച്ചില്‍ നടക്കുന്നുണ്ട്. അര്‍ജ്ജുന്റെ കുടുംബം ആകെ തകര്‍ന്നിരിക്കുകയാണ്. ജനങ്ങള്‍ക്ക് പ്രയാസവും ആശങ്കയുണ്ട്. അതിനാല്‍ നേരിട്ട് കാര്യങ്ങള്‍ വിലയിരുത്താനാണ് വന്നത്. സ്ഥലം എംഎല്‍എയെ രാവിലെ വിളിച്ചിരുന്നു. നേരിട്ട് കാണാമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം രണ്ട് മൂന്ന് ദിവസമായി ഇവിടെയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും വിളിച്ചിരുന്നു. ഇന്നലെ രാത്രി ഡി കെ വിളിച്ച് ഇന്ന് ആര്‍മി വരുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി ഇന്നെത്തും. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ ടീമിനെ മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്. കഴിയുന്ന വേഗം അര്‍ജുനെ കണ്ടെത്തുകയെന്നതാണ് നമ്മുടെ ലക്ഷ്യം.' എം കെ രാഘവന്‍ പ്രതികരിച്ചു.

കര്‍ണ്ണാടക സര്‍ക്കാരിനെ ബന്ധപ്പെട്ടു; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടെന്ന് വി ഡി സതീശന്‍

കര്‍ണ്ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് അര്‍ജുനായുള്ള രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാലാവസ്ഥ പ്രതികൂലമാണ്. അത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കര്‍ണ്ണാടക സര്‍ക്കാരുമായി കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെടുന്നുണ്ട്. സാധിക്കുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ പരിഗണിച്ചേക്കും

അര്‍ജുനായുള്ള രക്ഷാദൗത്യത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി നാളെ അടിയന്തരമായി പരിഗണിക്കാമെന്ന് സുപ്രിംകോടതി രജിസ്റ്ററിയില്‍ നിന്നും അറിയിപ്പ് ലഭിച്ചതായി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍. നിലവില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രഛൂഡ് ദില്ലിയില്‍ ഇല്ല. വൈകിട്ടോടെ എത്തുമെന്നാണ് അറിയിച്ചത്. അടിയന്തര സ്വഭാവം കണക്കിലെടുത്ത് ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കണം എന്നാവശ്യപ്പെടുമെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

സിദ്ധരാമയ്യ ഇന്ന് ഷിരൂരിലെത്തും, കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്: എം കെ രാഘവന്‍ 

ഷിരൂരിലേക്കുള്ള യാത്രയിലാണെന്നും ഒരു മണിക്കൂറില്‍ അവടേക്കെത്തുമെന്നും കോഴിക്കോട് എം പി എം കെ രാഘവന്‍.

"കരസേന പ്രദേശത്തേക്ക് എത്തുന്നുണ്ട്. മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹവും ഇന്ന് ഷിരൂരിലെത്തും. അര്‍ജുന്റെ ജീവന്‍ രക്ഷിക്കുകയെന്നതാണ് നമ്മുടെ മുന്നിലുള്ള ദൗത്യം. സൈന്യം എത്തിയാല്‍ കാര്യങ്ങള്‍ വേഗതയിലാവും. ചെയ്യാന്‍ കഴിയുന്നതെല്ലാം പരമാവധി ചെയ്യും. എംഎല്‍എയുമായും സംസാരിച്ചിട്ടുണ്ട്," എം കെ രാഘവന്‍ റിപ്പോർട്ടർ ടി വിയോട് പറഞ്ഞു.

ദൗത്യത്തിന്റെ ഭാഗമായി ഐഎസ്ആര്‍ഒ

ഐഎസ്ആര്‍ഒയും രക്ഷാദൗത്യത്തിന്റെ ഭാഗമായി. ഹൈറസല്യൂഷന്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുന്നു

കേന്ദ്ര ഇടപെടലിന് നിർദേശം നല്‍കണം; സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

അര്‍ജുനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. സുപ്രിംകോടതി അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ മുന്നില്‍ ഹര്‍ജി ഉന്നയിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ മുൻപാകെ ഉന്നയിക്കാൻ സുപ്രീം കോടതി രജിസ്ട്രി അനുമതി നല്‍കി.

കോഴിക്കോട് എംപി കാര്‍വാറില്‍

കോഴിക്കോട് എംപി എം കെ രാഘവന്‍ കാര്‍വാറിലെത്തി. റോഡ് മാര്‍ഗം 12 മണിയോടെ രക്ഷാപ്രവര്‍ത്തനം നടക്കുന്ന ഷിരൂരിലെത്തും. കെഎസ്‌യു മുന്‍ അധ്യക്ഷന്‍ കെ എം അഭിജിത്തും എംപിക്കൊപ്പമുണ്ട്.

സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നു; മുഹമ്മദ് റിയാസ്

അങ്കോള രക്ഷാ പ്രവര്‍ത്തനത്തിനായി സാധ്യമാകുന്നത് എല്ലാം ചെയ്യുന്നുണ്ടെന്ന് പൊതുമരാമത്ത്‌, ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്. മലയാളികള്‍ ആകാംക്ഷയോടെ ഒരേ മനസോടെ കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ എല്ലാ നിലയിലുമുള്ള ഏകോപനം നടത്തുന്നുണ്ട്. സാധ്യമാകുന്നത് എല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.

LIVE BLOG: അർജുനായി 14-ാം ദിനം; കാലാവസ്ഥ അനുകൂലമെങ്കില്‍ മാത്രം പുഴയില്‍ തിരച്ചില്‍
സര്‍ക്കാര്‍ എല്ലാ നിലയിലും ഏകോപനം നടത്തുന്നു, സാധ്യമാകുന്നതെല്ലാം ചെയ്യുന്നു; മുഹമ്മദ് റിയാസ്

'അധികാരികളെ കണ്ണു തുറക്കൂ'; കോഴിക്കോട് പ്രതിഷേധം

കാണാതായി ആറ് ദിവസമായിട്ടും അര്‍ജുനെ കണ്ടെത്താന്‍ കഴിയാത്തതില്‍ പ്രതിഷേധം. കോഴിക്കോട് ബാലുശ്ശേരി റോഡില്‍ മുദ്രാവാക്യം വിളിച്ച് നാട്ടുകാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. എത്രയും വേഗം അര്‍ജുനെ കണ്ടെത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സൈന്യം ഷിരൂരിലേക്ക്; പ്രധാനമന്ത്രി നിര്‍ദേശം നല്‍കി

അര്‍ജുനായുള്ള രക്ഷാദൗത്യത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥലത്തേക്ക് തിരിക്കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

'പ്രധാനമന്ത്രിയെ വിളിച്ചിരുന്നു. അര്‍ജുന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം ഇന്ന് രാവിലെയാണ് പ്രധാനമന്ത്രിയെ ബന്ധപ്പെട്ടത്. എന്തുകൊണ്ടാണ് രക്ഷാദൗത്യം വൈകുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു. ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സൈന്യത്തിനൊപ്പം ഐഎസ്ആര്‍ഒയുടെ പ്രത്യേക ടീമും എത്തും. മുന്‍പോട്ട് ഇനി അലംഭാവം ഇല്ല,' സുരേഷ് ഗോപി റിപ്പോര്‍ട്ട് ടി വിയോട് പ്രതികരിച്ചു.

ഐഎസ്ആര്‍ഒ സംഘം എത്തുന്നത് ഗുണകരമാവും. കേരള-കര്‍ണ്ണാടക സര്‍ക്കാരുകള്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. എല്ലാവരും തീവ്രമായി ജോലി ചെയ്യുകയാണ്. അവരെ കുറ്റംപറയുന്നത് ശരിയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

പ്രദേശത്ത് മഴ; രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുമോയെന്ന് ആശങ്ക

പ്രദേശത്ത് മഴ പെയ്തതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ആശങ്ക. മഴയെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

'അര്‍ജുനെ ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷ'; ഷിരൂരിലെത്തി മഞ്ചേശ്വരം എംഎല്‍എ

രക്ഷാപ്രവര്‍ത്തനം നടക്കുന്ന ഷിരൂരിലെത്തി മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്. രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും അര്‍ജുനെ ജീവനോടെ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎല്‍എ പ്രതികരിച്ചു. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവും കാസര്‍ഗോഡ് എംപിയും സ്ഥലത്തെത്തിയേക്കും. തുടക്കത്തില്‍ രക്ഷാദൗത്യത്തില്‍ വീഴച്ചയുണ്ടായെന്നും എംഎല്‍എ പ്രതികരിച്ചു.

മുഴുവന്‍ രക്ഷാപ്രവര്‍ത്തനവും നടക്കുന്നത് രഞ്ജിത്ത് ഇസ്രായേലിയുടെ നിര്‍ദേശപ്രകാരം

മുഴുവന്‍ രക്ഷാപ്രവര്‍ത്തനവും നടക്കുന്നത് ഷിരൂർ ദൗത്യസംഘത്തിലെ രഞ്ജിത്ത് ഇസ്രായേലിയുടെ നിര്‍ദേശപ്രകാരമെന്ന് എംഎല്‍എ സതീഷ് സെയില്‍. നിലവില്‍ തിരച്ചില്‍ നടത്തുന്ന ഭാഗത്ത് തന്നെ അര്‍ജുന്റെ വാഹനം പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള രഞ്ജിത്ത് ഇസ്രായേലിയുടെ നിര്‍ദേശപ്രകാരമാണ് തിരച്ചില്‍ നടക്കുന്നതെന്ന് എംഎല്‍എ പ്രതികരിച്ചു. പ്രദേശത്ത് നിന്നും ലോറിയിലുണ്ടായിരുന്ന ഒരു മരത്തടി കിട്ടിയാല്‍ പോലും പ്രതീക്ഷയാണെന്നും എംഎല്‍എ.

ട്രക്ക് കണ്ടുപിടിച്ചാല്‍ മാത്രമെ അര്‍ജുനെ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് രഞ്ജിത്ത് പ്രതികരിച്ചു. ട്രക്ക് സ്‌പോട്ട് ചെയ്യുകയെന്നതാണ് ആദ്യത്തെ കടമ്പയെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'അർജുൻ ഇന്നുതന്നെ തിരികെ വരും'; സഹോദരിക്ക് ഉറപ്പുനൽകി എംഎൽഎ

അര്‍ജുന്‍ ഇന്ന് തന്നെ തിരികെയെത്തുമെന്ന് എംഎല്‍എ സതീഷ് സെയില്‍. പരിഭ്രമപ്പെടേണ്ടതില്ല. സഹോദരനായുള്ള തിരച്ചില്‍ തുടരുകയാണ്. ഒന്നും സംഭവിക്കില്ല. പ്രാര്‍ത്ഥിക്കൂ എന്നും സതീഷ് സെയില്‍ പ്രതികരിച്ചു.

രക്ഷാപ്രവർത്തനം ഒന്നര മണിക്കൂർ വൈകി

നല്ല വാർത്ത കേൾക്കാമെന്ന പ്രതീക്ഷയിൽ അർജുന്റെ നാടും വീടും

അര്‍ജുന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഒരു നാടും വീടും. ലോറി ഉടമകളുടെയും ഡ്രൈവര്‍മാരുടെയും നേതൃത്വത്തില്‍ 'സേവ് അര്‍ജുന്‍' എന്ന പേരില്‍ കണ്ണാടിക്കലില്‍ പ്രതിഷേധം സംഘടിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് സെെന്യത്തെ എത്തിക്കാന്‍ തീരുമാനിച്ചതിന്‍റെ ആശ്വാസത്തില്‍ കഴിയുകയാണിവർ, നല്ല വാർത്തയെത്തുമെന്ന പ്രതീക്ഷയില്‍...

സൈന്യം ഇന്നിറങ്ങും

അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ഇന്നിറങ്ങും. കര്‍ണ്ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. രാവിലെ 6.30 ന് രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയിച്ചത്. ബെലാഗാവ് ക്യാമ്പില്‍ നിന്നുള്ള കരസേനയാണ് എത്തുക.

അർജുൻ്റെ തിരച്ചിലിന് കർണാടക സ‍ർക്കാർ ഐഎസ്ആ‍ർഒയുടെ സഹായം തേടി

അർജുനെ കണ്ടെത്തുന്നതിനായി ഐഎസ്ആർഒയുടെ സഹായം തേടി കർണാടക സർക്കാർ. ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കാനാണ് സഹായം തേടിയത് കെ സി വേണുഗോപാൽ എം പി അറിയിച്ചു. ഐഎസ്ആർഒ ചെയർമാനുമായി സംസാരിച്ചു. തിരച്ചിലിന് ഐഎസ്ആർഒ സഹായിക്കുമെന്ന് ചെയർമാൻ ഉറപ്പ് നൽകിയതായും കെ സി വേണുഗോപാൽ അറിയിച്ചു.

അ‍ർജുൻ്റെ തിരച്ചിലിനായി ബൽഗാമിൽ നിന്ന് 40 അംഗ കരസേനാ യൂണിറ്റ് എത്തും

അർജനെ കണ്ടെത്താനുള്ള തിരച്ചിലിനായി ബൽഗാമിൽ നിന്ന് 40 അംഗ കരസേനാ യൂണിറ്റ് എത്തും. രാവിലെ 11 മണിയോടെ തിരച്ചിൽ ആരംഭിക്കും.

കർണാടക സര്ക്കാര് ഗൗരവമായി ഇടപെടണം; വി വസീഫ്

ഷിരൂരിൽ സൈന്യം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. സൈന്യം വേണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. അഞ്ച് ദിവസമായിട്ടും പ്രതീക്ഷ നൽകുന്ന വിവരങ്ങൾ വരുന്നില്ല. കർണാടക സര്ക്കാര് ഗൗരവമായി ഇടപെടണമെന്നും വി വസീഫ് ആവശ്യപ്പെട്ടു.

ബൽഗാമിൽ നിന്നും കരസേന സംഘം ഉടൻ പുറപ്പെടും

അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി ബൽഗാമിൽ നിന്നും കരസേന സംഘം ഉടൻ പുറപ്പെടും. രാവിലെയോടെ കരസേന തിരച്ചിൽ ഏറ്റെടുക്കും.

സൈന്യം നാളെ എത്തുമെന്ന് ഡി കെ ശിവകുമാർ അറിയിച്ചു; എം കെ രാഘവൻ എം പി

സൈന്യം നാളെ എത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഫോണിൽ വിളിച്ച് അറിയിച്ചതായി എം കെ രാഘവൻ എംപി.സൈന്യം രാവിലെ എത്തും.

അർജുനായി കര-നാവിക സേനകൾ നാളെ സംയുക്തമായി തിരച്ചിൽ നടത്തും

ബൽഗാം ഡിവിഷനിൽ നിന്നുള്ള കരസേന യൂണിറ്റും കർവാറിൽ നിന്നുള്ള നാവിക സേനാ വിഭാഗവും സംയുക്തമായി നാളെ തിരച്ചിൽ നടത്തും.

'സേവ് അർജുൻ', നാട്ടുകാര്‍ പ്രതിഷേധിക്കുന്നു

അർജുൻ്റെ നാട്ടിൽ നാട്ടുകാരുടെ പ്രതിഷേധം. രക്ഷാ പ്രവർത്തനം വേഗത്തിൽ അവസാനിപ്പിച്ചതിനെ തുടർന്നാണ് പ്രതിഷേധം. കോഴിക്കോട് കണ്ണാടിക്കലിൽ നാട്ടുകാർ റോഡിൽ ഇരുന്നു പ്രതിഷേധിക്കുന്നു. രക്ഷാ പ്രവർത്തനത്തിൽ കർണാടക തുടരുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് ആവശ്യം

കരസേനയും നാളെ എത്തും

അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുമെത്തും. നാളെ രാവിലെ ആറരക്ക് ആരംഭിക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ എന്‍ഡിആര്‍എഫ്, എസ്ആര്‍ഡിഎഫ് സംഘങ്ങള്‍ക്കൊപ്പം കരസേനയും തിരച്ചിലിനിറങ്ങും.

ഉദ്യോഗസ്ഥർ വിളിക്കാതെ സൈന്യത്തിന് വരാൻ കഴിയില്ല: അർജുൻ്റെ സഹോദരി

ഉദ്യോഗസ്ഥർ വിളിക്കാതെ സൈന്യത്തിന് വരാനാവില്ലെന്ന് അർജുൻ്റെ സഹോദരി. ആറു മണിക്കൂർ കൊണ്ട് എത്താവുന്ന ദൂരത്തിൽ സൈന്യം ഉണ്ട്. ആർമി എത്തിയാൽ എല്ലാം ശരിയാകുമെന്നും സഹോദരി. അഞ്ച് ദിവസം കഴിഞ്ഞൂ. ഇനി പ്രതീക്ഷയൊന്നുമില്ല. ഞങ്ങളുടെ മാനസികാവസ്ഥ ആരും പരിഗണിക്കുന്നില്ല. ഫോഴ്സ് റെഡി ആയിട്ടും ആരാണ് വിളിക്കാത്തത്. ഷോ ആയിട്ട് വന്നതല്ല. ഞങ്ങളുടെ ആവശ്യം ആണിതെന്നും അർജുൻ്റെ സഹോദരി വ്യക്തമാക്കി.

ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

മഴ ശക്തമായതോടെ അർജുനായുള്ള ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനം. ചീഫ് സെക്രട്ടറിയുമായി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി. നാളെ രാവിലെ 6 30 ഓടുകൂടി രക്ഷാദൗത്യം വീണ്ടും ആരംഭിക്കും. പ്രദേശത്ത് വീണ്ടും മഴ പെയ്തതാണ് തിരച്ചിലിന് തിരിച്ചടിയായത്.

തിരച്ചിൽ നിർത്തി

പ്രതികൂല കാലാവസ്ഥയെ തുടർന്ന് അർജുനായുള്ള തിരച്ചിൽ നിർത്തി.

രക്ഷാപ്രവർത്തനം നടന്നത് തെറ്റായ ദിശയിൽ; രക്ഷാപ്രവർത്തകൻ  രഞ്ജിത്ത് ഇസ്രായേൽ

രക്ഷാപ്രവർത്തനം രാത്രി 10 മണി വരെ തുടരുമെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത്. സംയുക്ത പരിശോധനയാണ് നടക്കുന്നത്. നേരത്തെ രക്ഷാപ്രവർത്തനം നടന്നത് തെറ്റായ ദിശയിലെന്നും മൂന്നുമണിയോടെയാണ് പ്രവർത്തനം നേർദിശയിലായതെന്നും രഞ്ജിത്ത് ചൂണ്ടിക്കാണിച്ചു. ആദ്യഘട്ടത്തിൽ തന്നെ ഉൾക്കൊള്ളാൻ ദൗത്യസംഘം തയ്യാറായില്ലെന്നും രഞ്ജിത്ത് റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

വേഗം കൂട്ടി രക്ഷാദൗത്യം, രാത്രിയും ദൗത്യം തുടരും

വേഗം കൂട്ടി രക്ഷാദൗത്യം. രാത്രിയും ദൗത്യം തുടരും. ഇന്നു രാത്രി തന്നെ കണ്ടെത്താൻ തീവ്രശ്രമം. കണ്ടെത്തിയാൽ ഉടൻ മണിപ്പാൽ മെഡിക്കൽ കോളേജിലെത്തിക്കാൻ ആംബുലൻസുകളും തയ്യാർ. മുഖ്യമന്ത്രി നേരിട്ട് വിവരങ്ങൾ ശേഖരിക്കുന്നു.

ട്രക്ക് ഉണ്ടെന്നു കരുതുന്ന പ്രദേശം കണ്ടെത്തി

രണ്ടാംഘട്ട റഡാർ പരിശോധനയിൽ ട്രക്ക് ഉണ്ടെന്നു കരുതുന്ന പ്രദേശം കണ്ടെത്തി. മണ്ണിനടിയിൽ ഉണ്ടാവാൻ 60 ശതമാനം സാധ്യതയെന്ന് അധികൃതർ. ഇവിടെ മണ്ണു നീക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തി വീണ്ടും ഇടവിട്ട് ശക്താമായ മഴ പെയ്യുന്നു.

അർജുനായുള്ള തിരച്ചിൽ തുടരുന്നു;  പ്രദേശത്ത് ഇടവിട്ട് മഴ, മണ്ണ് നീക്കം മന്ദഗതിയിൽ

അർജുനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. അപകടം നടന്ന പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നതിനാൽ മണ്ണ് നീക്കം മന്ദഗതിയിലാണ്. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടസ്ഥലം സന്ദർശിച്ചു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ എല്ലാ സഹായവും കേന്ദ്രം നൽകുമെന്ന് വ്യക്തമാക്കിയ കുമാരസ്വാമി രാഷ്ട്രീയ ആരോപണം ഉന്നയിക്കാൻ ഇല്ലെന്നും പറഞ്ഞു. രക്ഷാദൗത്യം വിലയിരുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ആന്ധ്രയിൽ നിന്ന് കൂടുതൽ എൻഡിആർഎഫ്  സംഘം എത്തും; ശേഖർ കുര്യാക്കോസ്

ആന്ധ്രയിൽ നിന്ന് കൂടുതൽ എൻഡിആർഎഫ്  സംഘം എത്തുമെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അംഗം ശേഖർ കുര്യാക്കോസ്. മനുഷ്യവിഭവശേഷി എത്തിക്കണമെന്നും ജെസിബി കൂടുതൽ എത്തിക്കാൻ പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കർണാടകയിലേക്ക് മന്ത്രിമാർ പോകാത്തത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥ: കെ സുരേന്ദ്രൻ

കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുന്റെ രക്ഷാപ്രവർത്തനത്തിലേക്ക് സംസ്ഥാന മന്ത്രിമാർ എത്താതിരുന്നത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എല്ലാം ശരിയായ കുവൈറ്റിലേക്ക് പോകാൻ ബാഗുമായി വിമാനത്താവളത്തിലെത്തിയ മന്ത്രിമാർ എന്താണ് തൊട്ടപ്പുറത്ത് അർജുനെ രക്ഷിക്കാൻ പോകാത്തതെന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു. അർജുന്റെ കാര്യത്തിൽ കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലുമുണ്ടായില്ലെന്നത് ഞെട്ടിക്കുന്നതാണ്. ഒരു മലയാളിക്ക് ഇത്രയും വലിയ ദുരവസ്ഥ വന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. കർണാടക സർക്കാർ വൈര്യനിര്യാതന ബുദ്ധിയോടെയാണ് ഇടപെട്ടത്. കർണാടക സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

രക്ഷാ പ്രവർത്തനം നിർത്തി വെക്കാൻ പാടില്ല; അർജുൻ്റെ സഹോദരി

രക്ഷാ പ്രവർത്തനം നിർത്തിവെയ്ക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് അർജുൻ്റെ സഹോദരി. വിദഗ്ധരെ കൊണ്ട് പോയപ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുന്നു. കർണാടക രക്ഷാ പ്രവർത്തനത്തിൽ എപ്പോഴേ വിശ്വാസം നഷ്ടപ്പെട്ടു. പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങി എല്ലാവർക്കും മെയിൽ അയച്ചിട്ടുണ്ട്. പ്രതീക്ഷകൾ നഷ്ടപ്പെട്ടത് കൊണ്ടാണ് ഇത്തരം ആവശ്യവുമായി വരുന്നതെന്നും സഹോദരി വ്യക്തമാക്കി. സഹായ സഹകരണങ്ങൾ ഉണ്ടാകുന്നില്ല. അവർക്ക് പറ്റുന്നില്ലെങ്കിൽ മറ്റ് വഴികൾ നോക്കണം. കേന്ദ്രമന്ത്രി പറയുന്നത് രണ്ട് ദിവസം കാത്തിരിക്കൂ എന്നാണ്. ഇനി ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാകാൻ പാടില്ല. സംവിധാനങ്ങളിൽ വിശ്വാസം നഷ്ടപ്പെടുന്നു. മിലിട്ടറിയുടെ ആവശ്യം ഇല്ലെങ്കിൽ അഞ്ച് ദിവസം കൊണ്ട് എന്ത് കൊണ്ട് കണ്ടെത്താൻ ആയില്ലെന്നും സഹോദരി ചോദിച്ചു.

പൊലീസ് സ്റ്റേഷനിൽ അപകടം നടന്ന ദിവസം തന്നെ പരാതി നൽകിയതാണ്.ഇപ്പോൾ അറിഞ്ഞില്ലെന്നു പറയുകയാണ്. പരാതി നൽകിയതിൻ്റെ തെളിവുകൾ പക്കലുണ്ട്. പൊലീസ് സ്റ്റേഷനിൽ കുറെ കയറി ഇറങ്ങി. ആദ്യ ദിനങ്ങളിൽ തന്നെ ബന്ധുക്കൾ സ്ഥലത്ത് ഉണ്ട്. പക്ഷെ അവർ അല്ലാതെ രക്ഷാ പ്രവർത്തനം നടക്കുന്നിടത്ത് ആരും ഉണ്ടായിരുന്നില്ല. ഷിരൂരിൽ അധികൃതർ ബന്ധുക്കളെ കബളിപ്പിക്കുക ആയിരുന്നു. ഒരാളെ കണ്ടെത്താൻ നടത്തിയ തിരച്ചിലിൽ കുറെ ട്രക്കുകൾ കണ്ടെത്തിയെന്നും കുടുംബം ചൂണ്ടിക്കാണിച്ചു.

മണ്ണിനടിയിലെൻ്റെ ചോര; അർജുൻ്റെ അമ്മ

നാല് ദിവസം കഴിഞ്ഞിട്ടും അർജുനെ കണ്ടെത്താത്തതിനാൽ പ്രതികരണവുമായി കുടുംബം. മണ്ണിനടിയിൽ എൻ്റെ ചോരയാണെന്ന് പറഞ്ഞ അർജുൻ്റെ അമ്മ ഷീല എത്രയും വേഗം മോനെ തിരികെ വേണമെന്നും ആവശ്യപ്പെട്ടു. രണ്ട് ദിവസം ഉദ്യോഗസ്ഥർ അശ്രദ്ധ കാണിച്ചു. ആദ്യത്തെ രണ്ട് ദിവസം ഉദ്യോഗസ്ഥര്‍ സഹായിക്കുമെന്നാണ് കരുതിയത്. ഇത്ര ദിവസമായിട്ടും അനക്കം കാണാതെയാണ് പ്രതികരിക്കുന്നതെന്നും ഷീല വ്യക്തമാക്കി. ദൃക്സാക്ഷികൾ പറയുന്നത് പോലും കേൾക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. കർണാടക സംവിധാനത്തിൽ വിശ്വാസം കുറഞ്ഞു. കർണാടക എസ്പി ലോറി ഓണറെ മർദ്ദിക്കുന്നു. ഇപ്പോൾ ഭയം ഉണ്ട്. കാര്യങ്ങള്‍ പുറം ലോകം അറിയണം. മകന് ജീവനുണ്ടോ എന്ന് പോലും അറിയാൻ പറ്റുന്നില്ല. രക്ഷാ പ്രവർത്തനത്തിന് കേരളത്തിൽ നിന്നുള്ള വിദഗ്ധരെ അയക്കണം. എല്ലാവർക്കും നീതി കിട്ടണം. മൃതദേഹങ്ങളും വഹാനങളും കണ്ടെടുത്തത് എല്ലാം പുറം ലോകം അറിയണമെന്നും ഷീല ആവശ്യപ്പെട്ടു.

ഉത്തര കന്നഡയിൽ ഇന്ന് റെഡ് അലേര്‍ട്ട്

ലോറി ഉടമ മനാഫിനെ പൊലീസ് തള്ളിനീക്കി

ലോറി ഉടമ മനാഫിനെ പോലിസ് തള്ളി നീക്കി. ദൃശ്യങ്ങൾ ചിത്രീകരിച്ച അർജുൻ്റെ അനിയൻ്റെ ഫോൺ പൊലീസ് പിടിച്ചു വാങ്ങി.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ ഷിരൂരിലേക്ക്

കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ നാളെ ഷിരൂര്‍ സന്ദര്‍ശിക്കും. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രദേശം സന്ദര്‍ശിച്ചിരുന്നു.

സൈന്യത്തെ ഇറക്കണമെന്ന് അർജുൻ്റെ കുടുംബം ആവശ്യപ്പെട്ടു; കോഴിക്കോട് മേയർ

സൈന്യത്തെ ഇറക്കണമെന്ന് അർജുൻ്റെ കുടുംബം ആവശ്യപ്പെട്ടുവെന്ന് കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്. സൈന്യത്തെ ഇറക്കിയാൽ കുടുംബത്തിന് ആശ്വാസമാകുമെന്ന് മേയർ. തിരച്ചിൽ അവസാനിക്കാൻ പാടില്ലെന്നും മേയർ റിപ്പോർട്ടറിനോട് പറഞ്ഞു.

അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം കേന്ദ്രസേനയുടെ സഹായം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്; മന്ത്രി പി രാജീവ്‌

അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം കേന്ദ്രസേനയുടെ സഹായം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് റിപ്പോർട്ടറിനോട് പറഞ്ഞു.  കർണാടക സർക്കാർ വഴിയാണ് അത് ചെയ്യേണ്ടത്. കർണാടക സർക്കാരിനെ ഈ ഘട്ടത്തിൽ വിമർശിക്കുന്നത് ഉചിതമാകില്ല. അർജ്ജുനെ ജീവനോടെ കണ്ടെത്താൻ വേണ്ട ഇടപെടൽ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കുറവുകളും പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ സർക്കാർ നേരിട്ട് അറിയിക്കും. അതിനപ്പുറത്തേക്ക് പരസ്യമായി കുറ്റപ്പെടുത്തുന്നത് ഈ ഘട്ടത്തിൽ ശരിയല്ലെന്നും പി രാജീവ് വ്യക്തമാക്കി.

അർജുനെവിടെ? അധികൃതർക്കെതിരെ ആഞ്ഞടിച്ച് ബന്ധുക്കൾ

തെരച്ചിൽ കാര്യക്ഷമമല്ലെന്ന് അർജ്ജുൻ്റെ ബന്ധു ജിതിൻ. വാച്ചിൽ നോക്കിയാണ് രക്ഷാപ്രവർത്തനമെന്നും ജിതിൻ ആരോപിച്ചു. ലോറി ഉടമ മനാഫിനെ പൊലീസ് മർദ്ദിച്ചുവെന്നും ജിതിൻ ആരോപിച്ചു. രണ്ട് ദിവസം വേണമെന്ന് എച്ച്ഡി കുമാരസ്വാമി പറഞ്ഞു. അർജുനായി രണ്ട് ദിവസം കാക്കണോയെന്നും ജിതിൻ ചോദിച്ചു. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാനാകുന്നില്ലെന്നും രക്ഷാപ്രവർത്തനത്തിൽ അലംഭാവം ഉണ്ടെന്നും ജിതിൻ കുറ്റപ്പെടുത്തി.

കേരള സർക്കാർ മന്ത്രിതല സംഘത്തെ വിടാത്തതെന്ത്?

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം വേണം

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങണമെന്ന് ആവർത്തിച്ച് കാണാതായ അര്‍ജുന്റെ ബന്ധുക്കള്‍. പരിശോധനയില്‍ അര്‍ജുനെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് ആവശ്യവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. തെരച്ചിലിന് സൈന്യത്തിന്റെ സഹായം വേണമെന്ന് വെള്ളിയാഴ്ച മുതല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

അര്‍ജുനെ കണ്ടെത്തുന്നതിനാണ് മുന്‍ഗണന: മുഹമ്മദ് റിയാസ്

മണ്ണിനടിയില്‍ അകപ്പെട്ട അര്‍ജുനെ കണ്ടെത്തുന്നതിനാണ് മുന്‍ഗണനയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ സഹകരണം സംബന്ധിച്ച് പറയേണ്ട സമയമല്ല ഇതെന്നും റിയാസ് പ്രതികരിച്ചു.

കുമാരസ്വാമി അപകടസ്ഥലത്ത്

കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടസ്ഥലത്തെത്തി. അപകടം നടന്ന് അഞ്ചാം ദിവസമാണ് കുമാരസ്വാമി ഷിരൂരില്‍ എത്തിയത്.

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള എംവിഡി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള എംവിഡി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. രണ്ട് എംവിഐമാരും ഒരു എഎംവിഐയുമാണ് ഷിരൂരിലേക്ക് തിരിച്ചത്.

അര്‍ജുനെ കാണാതായി 120 മണിക്കൂര്‍

മണ്ണിടിച്ചിലിനെ തുടര്‍ന്ന് അര്‍ജുനെ കാണാതായിട്ട് 100 മണിക്കൂറുകള്‍ പിന്നിടുന്നു. ഇപ്പോഴും കാര്യക്ഷമമല്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നതെന്നാണ് ബന്ധുക്കള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിക്കുന്നത്.

ലോറിയുടെ ലൊക്കേഷന്‍ റഡാര്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പിന്നാട് ഐഐടി സംഘം നിഷേധിച്ചു. സിഗ്നല്‍ ലോറിയുടേതായിരുന്നില്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍ഐടി സംഘം വ്യക്തമാക്കി. വന്‍മരങ്ങളും പാറക്കല്ലുകളും മണ്ണിനൊപ്പമുള്ളതിനാല്‍ റഡാറില്‍ സിഗ്നല്‍ ലഭിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്.

പരിശോധനയ്ക്ക് കേരളത്തില്‍ നിന്നുള്ള പ്രത്യേക സംഘം

മണ്ണ് മാറ്റിയുള്ള പരിശോധനയ്ക്ക് കേരളത്തില്‍ നിന്നുള്ള പ്രത്യേക സംഘം ഷിരൂരിലേക്ക്. തിരുവനന്തപുരത്ത് നിന്നുള്ള സംഘമാണ് എത്തുന്നത്. ഇത്തരം ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി മുന്‍പരിചയമുള്ള സംഘമാണ് സ്ഥലത്തെത്തുന്നത്. മന്ത്രി ഗണേഷ് കുമാറിന്റെ ഇടപെടലിലാണ് പ്രത്യേക സംഘം എത്തുന്നതെന്ന് ലോറി ഉടമ മനാഫ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് കേരളത്തില്‍ നിന്നുള്ള സംഘമെത്തുന്നത്.

'അര്‍ജുനെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷ'

അര്‍ജുനെ ജീവനോടെ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി രാജീവ്. ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു.

ലോറി എവിടെയാണെന്ന് വ്യക്തമായിട്ടില്ലെന്ന് എന്‍ഐടി സംഘം

ലോറി എവിടെയാണെന്ന് വ്യക്തമായിട്ടില്ലെന്ന് എന്‍ഐടി സംഘം. പരിശോധന തുടരുകയാണ്. ജിപിഎസ് സിഗ്നല്‍ ലഭിച്ച സ്ഥലത്ത് പരിശോധിച്ചെങ്കിലും പോസിറ്റീവായ ഒന്നും കണ്ടെത്താനായില്ല. കൂടുതല്‍ പരിശോധന തുടരുകയാണ്. ഗ്രൗന്‍ഡ് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ചാണ് എന്‍ഐടി സംഘത്തിന്റെ പരിശോധന തുടരുന്നതെന്നും എന്‍ഐടി വിദഗ്ധന്‍ നീല്‍ വ്യക്തമാക്കി.

ഒരു വാഹനത്തിന്റെ ആകൃതിയില്‍ സിഗ്നല്‍ ലഭിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. എന്നാല്‍ ആ രൂപത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. കൂടുതല്‍ പരിശോധനയില്‍ വ്യക്തമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോറി ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലായിടത്തും പരിശോധന നടത്തുകയാണ്.

പരിശോധന ആരംഭിച്ചു

റഡാറില്‍ ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തിയിടത്ത് പരിശോധന ആരംഭിച്ചു. എന്‍ഐടിയുടെ വിദഗ്ധ പരിശോധനയിലാണ് ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തിയത്.

ലോറി റഡാറില്‍, ലൊക്കേഷന്‍ കണ്ടെത്തി

റഡാർ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തി. റഡാറില്‍ ലോറിയുടെ സ്ഥാനം വ്യക്തമാകുകയായിരുന്നു. മണ്‍കൂനകള്‍ക്കിടയിലാണ് ലോറിയുള്ളത്. ലോറി ലൊക്കേറ്റ് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കും. കാലാവസ്ഥ അനുകൂലമായതിനാല്‍ ഉടന്‍ തന്നെ അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍

റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചിലിന് നേതൃത്വം നല്‍കാന്‍ എന്‍ഐടിയില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തും

'രക്ഷാപ്രവർത്തനത്തിനുള്ള എല്ലാ സംവിധാനങ്ങളും അവിടെയുണ്ട്'

കണ്ടെത്താനുള്ളത് അർജുനടക്കം മൂന്ന് പേരെ

രക്ഷാപ്രവര്‍ത്തനത്തില്‍ അലംഭാവമെന്ന് ലോറി ഉടമ

രക്ഷാപ്രവര്‍ത്തനത്തില്‍ അംഭാവമെന്ന് ലോറി ഉടമ മനാഫ്. എസ്പിയും കളക്ടറും മാത്രമാണ് സംഭവ സ്ഥലത്തുള്ളത്. മറ്റ് ഉദ്യോഗസ്ഥര്‍ ഒന്നും സ്ഥലത്തില്ല. അനുഭവ സമ്പത്തുള്ള ഉദ്യോഗസ്ഥരില്ല. രക്ഷാപ്രവര്‍ത്തനത്തിന് കഴിഞ്ഞ ദിവസത്തെ വേഗത പോലും ഇന്നില്ല. അനുകൂല കാലാവസ്ഥയായിട്ട് പോലും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും മനാഫ് പ്രതികരിച്ചു.

എച്ച് ഡി കുമാരസ്വാമി അപകടസ്ഥലത്തേക്ക്

കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടം നടന്ന ഷിരൂരിലേക്ക് തിരിച്ചു.

കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി

കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി. സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ട്. റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന നടക്കും. അര്‍ജുന്‍ തിരിച്ചുവരുമെന്നാണ് പ്രീക്ഷയെന്നും കാലാവസ്ഥ അനുകൂലമായാല്‍ രക്ഷാപ്രവര്‍ത്തനം വിജയകരമാകുമെന്നും ചീഫ് സെക്രട്ടറി വി വേണു പറഞ്ഞു.

അർജുന്റെ കുടുംബത്തിന്റെ ആശ്വാസമാണ് പ്രധാനം: എ കെ ശശീന്ദ്രൻ

അർജുന്റെ കുടുംബത്തിന്റെ ആശ്വാസമാണ് പ്രധാനമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. അർ‌ജുന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ചീഫ് സെക്രട്ടറിയുമായി ഫോണിൽ സംസാരിച്ചു. ഓരോ മണിക്കൂറിലും പൊലീസിനു വിവരം ലഭിക്കുന്നുണ്ട്. സർക്കാരും മറ്റ് രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു.

വേണ്ടിവന്നാൽ സൈന്യത്തിന്റെ സഹായം തേടും:കെ സി വേണുഗോപാൽ

അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം സംബന്ധിച്ച് രാവിലെ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് കെ സി വേണുഗോപാല്‍ എംപി. രക്ഷാപ്രവർത്തനത്തിനായി സാധ്യമാകുന്ന എല്ലാ ഉപകരണങ്ങളുമെത്തിക്കും എന്ന് മന്ത്രി അറിയിച്ചിരുന്നു. ഏത് വിധേനയും ഇന്ന് തിരച്ചിൽ പൂർത്തിയാക്കണമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

റഡാർ സംഘം എത്തി

ഷിരൂരിലേക്ക് റഡാര്‍ സംവിധാനം എത്തിച്ചതായി ഉത്തര കന്നഡ എസ് പി. സംയുക്ത തിരച്ചിൽ തുടരുന്നു.

രക്ഷാദൗത്യത്തിലെ ഏകോപനത്തിൽ പാളിച്ച

രക്ഷാദൗത്യത്തിലെ ഏകോപനത്തിൽ പാളിച്ച. ആറുമണിക്ക് തുടങ്ങാം എന്ന് പറഞ്ഞിരുന്ന ദൗത്യം ആരംഭിച്ചത് ഏഴുമണിക്ക് ശേഷമാണ്. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരെ തടഞ്ഞു. മോട്ടോർ വാഹന വകുപ്പ് ജീവനക്കാരും പൊലീസുമാണ് കേരളത്തിൽ നിന്നും എത്തിയത്. രക്ഷാദൗത്യം കൃത്യമായി നടക്കുന്നില്ലെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. റഡാർ ഇതുവരെ എത്തിച്ചിട്ടില്ല. മഴ മാറി നിൽക്കുമ്പോഴും പ്രവർത്തനം ഊർജിതമല്ലെന്നും വിമർശനമുണ്ട്.

'100 മീറ്ററോളം മണ്ണ് മാറ്റിയാലേ അർജുന്റെ അടുത്ത് എത്താനാകൂ..'

കര്‍ണാടക മന്ത്രിയുമായി സംസാരിക്കുമെന്ന് കെ സി വേണുഗോപാല്‍

രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് രാവിലെ വീണ്ടും കര്‍ണാടക മന്ത്രിയുമായി സംസാരിക്കുമെന്ന് കെ സി വേണുഗോപാല്‍ എംപി. അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും എത്തിക്കും. ഇന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

'രാത്രി തെരച്ചില്‍ നിര്‍ത്താന്‍ പാടില്ലായിരുന്നു, ജീവനോടെ കിട്ടാനുളള സാധ്യതയാണ് കുറയുന്നത്'

കേരളത്തില്‍ നിന്നുള്ള മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കടത്തിവിട്ടില്ല

അങ്കോളയിലെത്തിയ കേരളത്തില്‍ നിന്നുള്ള മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനം നടക്കുന്നയിടത്തേക്ക് കടത്തിവിട്ടില്ല. കളക്ടര്‍ എത്തിയശേഷം മാത്രമേ അനുവദിക്കൂ എന്നാണ് വിശദീകരണം. അതേസമയം രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്തേക്ക് അർജുന്റെ ബന്ധുക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ല.

അഞ്ച് ദിവസമായി, എന്തുകൊണ്ട് രക്ഷാപ്രവര്‍ത്തനത്തിന് ഇത്രയും താമസം വന്നു?: അര്‍ജുന്റെ സഹോദരി

മണ്ണിടിച്ചിലുണ്ടായി അഞ്ച് ദിവസമായിട്ട് ഇന്നലെ ഉച്ചയ്ക്ക് ശേഷം മാത്രമാണ് കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനമുണ്ടായതെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു. എന്തുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇത്രയും താമസം വന്നതെന്നും അവര്‍ ചോദിച്ചു. അര്‍ജുന്‍ മനസിന് ഒരുപാട് ധൈര്യമുള്ളയാളാണ്, അതിജീവിക്കുക തന്നെ ചെയ്യുമെന്നും അഞ്ജു പറഞ്ഞു.

ലോറിക്ക് അടുത്തെത്തുക കഠിനം; അർജുനെ കാത്ത് പ്രാർത്ഥനയോടെ കുടുംബം

രക്ഷാപ്രവര്‍ത്തനത്തില്‍ തുടക്കത്തിലേ വീഴിച്ച

രക്ഷാപ്രവര്‍ത്തനത്തില്‍ തുടക്കത്തിലേ വീഴിചയുണ്ടായെന്ന് അർജുന്റെ കുടുംബം. തെരച്ചിലിനായി സൈന്യം എത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ദൗത്യസംഘം എത്തി

രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫിന്റെ രണ്ട് ടീം എത്തി. പ്രതികൂല കാലാവസ്ഥ വെല്ലുവിളിയാണ്. കൂടുതൽ യന്ത്ര സംവിധാനം എത്തിച്ചുള്ള പരിശോധനാണ് ആലോചിക്കുന്നത്. തെരച്ചിലിന് റഡാർ സംവിധാനവും എത്തിക്കും. നേവിയും ഫയർഫോഴ്സും തിരച്ചിലിൽ സഹായിക്കും.

അർജുനായി പ്രാർഥനയോടെ നാടും വീടും

ഇക്കഴിഞ്ഞ 16ന് രാവിലെ ബെലെഗാവിയില്‍ നിന്ന് മരം കയറ്റി വരികെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്. തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ് അര്‍ജുന്‍. ഈ മാസം എട്ടിനാണ് അര്‍ജുന്‍ കര്‍ണാടകയിലേക്ക് പോയത്.

അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാന്‍ ഇറങ്ങിയവര്‍ അപകടത്തില്‍പ്പെട്ടിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞിരുന്നു. വാഹനത്തിന്റെ ജിപിഎസ് സിഗ്‌നല്‍ അവസാനമായി ലഭിച്ചത് മണ്ണിടിച്ചില്‍ നടന്നയിടത്താണ്. അങ്ങനെയെങ്കില്‍ മണ്ണിനടിയില്‍ ലോറിയും അര്‍ജുനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മണ്ണ് കല്ലും കടക്കാന്‍ ഇടയില്ലാത്ത തരത്തില്‍ സുരക്ഷാ സംവിധാനങ്ങളേറെയുള്ള കാബിനാണ് വാഹനത്തിനുള്ളത്.

അര്‍ജുന്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയം ഉള്ളപ്പോഴും മൂന്ന് ദിവസമായി തിരച്ചില്‍ മന്ദഗതിയിലായിരുന്നു. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കളക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ലോറി ഗംഗാവലിപ്പുഴയില്‍ലേക്ക് വീണിരിക്കാമെന്ന സംശയത്തില്‍ നേവി നടത്തിയ തിരച്ചിലില്‍ വാഹനം കണ്ടെത്താനായില്ല. വാഹനം പുഴയിലേക്ക് മറിഞ്ഞിട്ടില്ലെന്നാണ് അനുമാനം.

logo
Reporter Live
www.reporterlive.com