ഇടതുപക്ഷം പല പാര്‍ട്ടികളിലുമുള്ള നൈതികതയാണ്, അതൊരു പാര്‍ട്ടി പ്രതീകമല്ല; യോഗേന്ദ്ര യാദവ്

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തന്നെ മികച്ച ഇടത് രേഖലയാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
ഇടതുപക്ഷം പല പാര്‍ട്ടികളിലുമുള്ള നൈതികതയാണ്, അതൊരു പാര്‍ട്ടി പ്രതീകമല്ല; യോഗേന്ദ്ര യാദവ്
Updated on

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ മാത്രമായി ഇടതുപക്ഷം ഒതുങ്ങുന്നില്ലെന്ന് പ്രമുഖ തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും രാഷ്ട്രീയ നേതാവുമായ യോഗേന്ദ്ര യാദവ്. വലതുപക്ഷത്തെ എതിര്‍ക്കുന്ന വലിയൊരു സംഘം ഇടതുപാര്‍ട്ടികളില്‍ എന്ന പോലെ സോഷ്യലിസ്റ്റ് ദര്‍ശനമുള്ള മറ്റു പാര്‍ട്ടികളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിന്ത രവീന്ദ്രന്‍ ട്രസ്റ്റിന്റെ അഞ്ചാമത് പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണിയില്‍ നിന്ന് സ്വീകരിച്ചശേഷം 'ഇന്നത്തെ ഇന്ത്യയില്‍ ഇടതുപക്ഷം എന്നാല്‍ എന്താണ്?' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു യോഗേന്ദ്ര യാദവ്.

2024ലെ തിരഞ്ഞെടുപ്പ് ഫലം മാറുന്ന ഇന്ത്യയെന്ന പേടി സ്വപ്‌നത്തില്‍ നിന്ന് ആശ്വാസം തരുന്നു. ഈ നിര്‍ണായകഘട്ടത്തില്‍ ഇടതുപക്ഷത്തിന് സുപ്രധാന പങ്കാണ് വഹിക്കാനുള്ളതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

ഇടത് അപ്രസക്തമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഇടതിന്റെ ഇന്നത്തെ ഇന്ത്യയിലെ സാന്നിദ്ധ്യം പുറമെ കാണുന്ന വ്യവസ്ഥാപിത ഇടത് രാഷ്ട്രീയ കക്ഷികളുടെ സാന്നിദ്ധ്യത്തേക്കാള്‍ ആഴമേറിയതാണ്.പഞ്ചാബിലും തെലങ്കാനയിലുമെല്ലാം ഇത് കാണാം. ഇടതുപക്ഷ ലേബലില്ലാത്ത ഈ ഇടത് മനസുകള്‍ക്ക് രാജ്യത്ത് നിര്‍ണായക പങ്കാണുള്ളത്. ഇന്ത്യന്‍ ജനാധിപത്യത്തെ ജനാധിപത്യവത്കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചവരാണ് ഇടതുപക്ഷം. മാധ്യമരംഗം-അധ്യാപനം-സംസ്‌കാരം-സാഹിത്യം തുടങ്ങി സിനിമകളില്‍ വരെ ആഴത്തിലുള്ള ഇടത് സ്വാധീനമുണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തന്നെ മികച്ച ഇടത് രേഖലയാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

കോണ്‍ഗ്രസിനുള്ളില്‍ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന കാലത്തും ഇടതുപക്ഷ നിലപാട് ഉണ്ടായിരുന്നു. ഇടതുപക്ഷം എന്നത് ഒരു പാര്‍ട്ടി സംജ്ഞയല്ല. അത് പല പാര്‍ട്ടികളിലുമുളള നൈതികപക്ഷമാണ്. കേരളത്തിലെ മാധ്യമങ്ങള്‍ ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് വ്യവസ്ഥിതിയെ എതിര്‍ക്കുകയെന്ന കടമനിര്‍വഹണം മാത്രമെന്നാണ് കരുതുന്നത്. യുഡിഎഫ്-എല്‍ഡിഎഫ് വ്യവസ്ഥക്കെതിരെയുള്ള എതിര്‍പ്പിനിടയില്‍ ഇടം കണ്ടെത്തുന്നത് ഇരുമുന്നണികളും കാര്യമായെടുക്കണമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com