താന്‍ പിണറായി വിജയനെ കുറിച്ച് പറഞ്ഞത് വ്യക്തിപരമായ കാര്യമെന്ന് ചാണ്ടി ഉമ്മന്‍

തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
താന്‍ പിണറായി വിജയനെ കുറിച്ച് പറഞ്ഞത് വ്യക്തിപരമായ കാര്യമെന്ന് ചാണ്ടി ഉമ്മന്‍
Updated on

തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് പറഞ്ഞത് വ്യക്തിപരമായ കാര്യമാണെന്ന് ഉമ്മന്‍ചാണ്ടിയുടെ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍. അതൊരു രാഷ്ട്രീയ വേദിയായിരുന്നില്ല. കല്ലെറിഞ്ഞവരോട് ക്ഷമിച്ച പിതാവിന്റെ പാതയിലാണ് താന്‍. തന്റെ അനുസ്മരണത്തെയെങ്കിലും വെറുതെ വിടൂ എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

തന്റെ പിതാവിനെ താന്‍ കൊല്ലാന്‍ ശ്രമിച്ചെന്ന പ്രചാരണത്തോടു പോലും താന്‍ ക്ഷമിച്ചു. പിണറായിയോടുള്ള രാഷ്ട്രീയ വിയോജിപ്പ് തുടരും. തന്റെ പിതാവിനോടുള്ള സ്‌നേഹം കാരണമാണ് സൈബര്‍ ആക്രമണം. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

മോദിയെ ആലിംഗനം ചെയ്ത രാഹുല്‍ ഗാന്ധിയാണ് തന്റെ നേതാവ്. വാജ്‌പേയിയെ വിദേശത്ത് ചികിത്സക്ക് അയച്ചതില്‍ രാജീവ് ഗാന്ധിയുടെ പങ്ക് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ഔട്ട്‌റീച്ച് സെല്ലില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തന്നെ പുറത്താക്കിയതിന് ശേഷമാണ് താന്‍ അറിഞ്ഞത്. പാര്‍ട്ടിക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ മാറ്റാനുള്ള അധികാരമുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മാറ്റാനുള്ള കാരണം സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണോ എന്ന ചോദ്യത്തോട് മറുപടി പറയാനില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com