മൂന്നാം ദിവസവും ഫലങ്ങള്‍ നെഗറ്റീവ്; വ്യാജ പ്രചരണം നടത്തിയ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

മൂന്നാം ദിവസവും ഫലങ്ങള്‍ നെഗറ്റീവ്; വ്യാജ പ്രചരണം നടത്തിയ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഇത് വരെ വന്ന 12 ഫലങ്ങളും നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.
Published on

തിരുവനന്തപുരം: നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇത് വരെ വന്ന 12 ഫലങ്ങളും നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.

ക്വറന്റിനില്‍ ഉള്ളവര്‍ 21 ദിവസം തുടരണം. 460 പേര് ഇത് വരെ സമ്പര്‍ക്ക പട്ടികയിലുണ്ട്. 54 പേരെ കൂടി ഉള്‍പ്പെടുത്തി. ആശുപത്രി സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ആണ് ഇവരെ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

പാണ്ടിക്കാട് 6239 വീടുകളിലും ആനക്കയത്ത് 4869 വീടുകളിലും പനി സര്‍വേ നടത്തി. ഇത് വരെ ആകെ 15055 വീടുകളില്‍ സര്‍വേ നടത്തി. സമ്പര്‍ക്ക പട്ടികയില്‍ ഉള്ള കുട്ടികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ഏര്‍പ്പെടുത്തും. സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടത്തിയ സംഭവത്തില്‍ രണ്ട് പൊലീസ് കേസ് എടുത്തുവെന്നും മന്ത്രി പറഞ്ഞു.

logo
Reporter Live
www.reporterlive.com