ബജറ്റിന് പിന്നാലെ സ്വർണ്ണ വില താഴോട്ട്; മൂന്ന് ദിവസത്തിനിടെ പവന് കുറഞ്ഞത് മൂവായിരത്തോളം രൂപ

ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു
ബജറ്റിന് പിന്നാലെ സ്വർണ്ണ വില താഴോട്ട്; മൂന്ന് ദിവസത്തിനിടെ പവന് കുറഞ്ഞത് മൂവായിരത്തോളം രൂപ
Updated on

കൊച്ചി: കേന്ദ്ര സർക്കാരിന്റെ പൊതു ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുത്തനെ കുറഞ്ഞു. പവൻ വിലയില്‍ 760 രൂപയാണ് താഴ്ന്നത്. 51,200 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 95 രൂപ കുറഞ്ഞ് 6,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കേന്ദ്ര ബജറ്റ് അവതരണം നടന്ന 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2,960 രൂപയുടെ കുറവ് വിപണിയിൽ രേഖപ്പെടുത്തി. ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവൻ വില. ഇത് ഉച്ചക്ക് ശേഷം 2,200 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടർന്ന് 24ന് വില മാറ്റമില്ലാതെ 51,960ൽ തുടർന്നു. ഇന്ന് 760 രൂപ താഴ്ന്ന് 51,200ൽ എത്തി.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

ബജറ്റിന് പിന്നാലെ സ്വർണ്ണ വില താഴോട്ട്; മൂന്ന് ദിവസത്തിനിടെ പവന് കുറഞ്ഞത് മൂവായിരത്തോളം രൂപ
റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ആട്ട ​ഗുണനിലവാരമില്ലെന്ന് വ്യാജ പ്രചാരണം;നിയമ നടപടിക്കൊരുങ്ങി സപ്ലൈകോ

Related Stories

No stories found.
logo
Reporter Live
www.reporterlive.com