അർജുനായുളള തിരച്ചിൽ: കൂടുതൽ ഡൈവർമാരെ നിയോഗിക്കണം, കേന്ദ്രമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും പിണറായി വിജയൻ കത്തയച്ചു.
അർജുനായുളള തിരച്ചിൽ: കൂടുതൽ ഡൈവർമാരെ  നിയോഗിക്കണം, കേന്ദ്രമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
Updated on

തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള രക്ഷാ പ്രവര്‍ത്തനത്തില്‍ കൂടുതൽ ഡൈവർമാരെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങിനയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചത്. സതേൺ, ഈസ്റ്റേൺ നാവിക കമാൻഡുകളിൽ നിന്ന് കൂടുതൽ ഡൈവര്‍മാരെ നിയോഗിക്കണം, തിരച്ചിലിന് റിമോട്ട്ലി ഓപ്പറേറ്റ‍‍ഡ് വെഹിക്കിൾ ഉൾപ്പെടെയുളള ആധുനിക ഉപകരണങ്ങൾ വിന്യസിക്കണം എന്നിങ്ങനെയുളള ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിരോധ മന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും പിണറായി വിജയൻ കത്തയച്ചു.

അർജുനായുളള തിരച്ചിൽ: കൂടുതൽ ഡൈവർമാരെ  നിയോഗിക്കണം, കേന്ദ്രമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
LIVE BLOG: അർജുനായി 14-ാം ദിനം; കാലാവസ്ഥ അനുകൂലമെങ്കില്‍ മാത്രം പുഴയില്‍ തിരച്ചില്‍

അങ്കോലയിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്തിരുന്നു. സാധ്യമാവുന്ന പുതിയ രീതികള്‍ സ്വീകരിച്ച് തിരച്ചില്‍ തുടരാനാണ് യോഗത്തിലെ തീരുമാനമെന്ന് റിയാസ് അറിയിച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമാവുന്നതാണ് തിരച്ചിലിന് പ്രതിസന്ധി. ലക്ഷ്യത്തിലേക്ക് എത്താന്‍ യോഗത്തില്‍ കൂട്ടായ തീരുമാനം എടുത്തു. ശ്രമം തുടരണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കാണാതായ മൂന്ന് പേരെയും കണ്ടെത്തും വരെ ദൗത്യം തുടരണം. കാലാവസ്ഥ അനുകൂലമായാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവും. ഈ കാലാവസ്ഥയിലും ചെയ്യാന്‍ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. എല്ലാ നിലയില്‍ ഉള്ള ശ്രമവും തുടരുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.

തിരച്ചിലിനായി സിദ്ധാരമയ്യയുടെയും, കെസി വേണുഗോപാലിന്റെയും നിര്‍ദേശമുണ്ടെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലും പറഞ്ഞു. കര്‍ണാടക ഇക്കാര്യത്തില്‍ ഇടപെടുന്നില്ല എന്ന ഒരു സംസാരമുണ്ട്. എന്നാല്‍ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. നേവി മുങ്ങാന്‍ തയ്യാറാണെന്ന് പറഞ്ഞതാണ്. പക്ഷേ പുഴയില്‍ വലിയ കുത്തൊഴുക്കുണ്ട്. വെള്ളത്തില്‍ മുങ്ങുന്നതിന് വേണ്ടി പുതിയ സംവിധാനം കൊണ്ടുവരും.

ഗോവയില്‍ നിന്ന് ഫ്‌ളോട്ടിങ് പോണ്ടൂണ്‍ എത്തിക്കും. ഇതുവഴിയാകും മണ്‍കൂനയ്ക്ക് അടുത്തേക്ക് എത്തുക. കുത്തൊഴുക്കുണ്ടെങ്കിലും വെള്ളത്തില്‍ പരിശോധന നടത്താന്‍ കഴിയുന്ന സംവിധാനമാണിത്. ഇന്നത്തെ തിരച്ചിലില്‍ തെര്‍മല്‍ സിഗ്‌നല്‍സ് ഒന്നും ലഭിച്ചിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com