'കാരുണ്യത്തിന്റെ ഉറവ'; ശിഹാബ് തങ്ങളുടെ വിയോഗത്തിന് 15 വർഷം

2009 ഓഗസ്റ്റ് ഒന്നിനാണ് ശിഹാബ് തങ്ങൾ വിട പറഞ്ഞത്

dot image

മുസ്ലിം സമുദായത്തിന് മാത്രമല്ല, മലബാറിനാകെ സ്നേഹ സാന്നിദ്ധ്യമായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. ആ സ്നേഹത്തണലിന്റെ ഓർമ്മകൾക്ക് ഇന്ന് 15 വർഷം. 2009 ഓഗസ്റ്റ് ഒന്നിനാണ് ശിഹാബ് തങ്ങൾ വിട പറഞ്ഞത്. മരണാനന്തരവും കാരുണ്യ പ്രവർത്തനങ്ങളിലൂടെ ഇന്നും ശിഹാബ് തങ്ങളുടെ പേര് ഓർമ്മിക്കപ്പെടുന്നു. ശിഹാബ് തങ്ങളുടെ പേരിലുള്ള ഡയാലിസിസ് കേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ, ആംബുലൻസുകൾ അങ്ങനെ ആ കാരുണ്യം ഇന്നും ഒഴുകുന്നത് പല വഴികളിലാണ്. ഭവന രഹിതർക്ക് വീടൊരുക്കുന്ന ബൈത്തുറഹ്മ ഭവന പദ്ധതിയും ഇതിലുൾപ്പെടും.

പാണക്കാട് പുതിയ മാളിയേക്കല് സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞി ബീവിയുടെയും മകനായി 1936 മെയ് നാലിനാണ് ശിഹാബ് തങ്ങളുടെ ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനും ദർസ് പഠനത്തിനും ശേഷം 1958-ൽ ഉപരിപഠനത്തിനായി ഈജിപ്തിലേക്ക് പോയി. ഈജിപ്തിലെ പ്രസിദ്ധമായ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലും പിന്നീട് കെയ്റോ യൂണിവേഴ്സിറ്റിയിലുമായി ഉപരിപഠനം.

1975 സെപ്റ്റംബർ ഒന്നിനാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാകുന്നത്. പിതാവ് പിഎംഎസ്എ പൂക്കോയ തങ്ങളുടെ മരണശേഷമായിരുന്നു 39-ാം വയസ്സിൽ സ്ഥാനമേറ്റെടുക്കൽ. പിന്നീട് മൂന്ന് പതിറ്റാണ്ടിലേറെ അദ്ദേഹം മുസ്ലിം ലീഗിനെ നയിച്ചു. മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ബഹുമാന്യനും ജനകീയനുമായ നേതാവായിരുന്നു ശിഹാബ് തങ്ങൾ. സൗമ്യത നിറഞ്ഞ ചിരിയായിരുന്നു എല്ലാഴ്പ്പോഴും കൊടപ്പനക്കൽ തറവാട്ടിലെ ശിഹാബ് തങ്ങളുടെ പൂമുഖം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us