നിഖില വിമല് ആര്എസ്എസ് ക്യാമ്പിലെത്തിയെന്ന് പ്രചരിപ്പിച്ചു, നീതിബോധമില്ലാത്തവര്; എം വി ഗോവിന്ദന്

നടി നിഖില വിമല് ഡിവൈഎഫ്ഐ കളക്ഷന് സെന്ററിലെത്തിയിരുന്നു. അത് യുപിയിലൊക്കെ ആര്എസ്എസ് ക്യാമ്പാണെന്നാണ് പ്രചരിപ്പിച്ചത്.

dot image

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് ആര്എസ്എസും ബിജെപിയും ശുദ്ധ കളവ് പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. മനുഷ്യത്വമില്ലാതെ കേവലം സങ്കുചിത രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നടി നിഖിലാ വിമല് ഡിവൈഎഫ്ഐ കളക്ഷന് സെന്ററിലെത്തി പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടതിന്റെ ഫോട്ടോ ആര്എസ്എസ് ക്യാമ്പിലെത്തി എന്ന തരത്തില് പ്രചരിപ്പിച്ചെന്നും എം വി ഗോവിന്ദന് ആരോപിച്ചു.

തളിപ്പറമ്പ് നിന്നുള്ള സിനിമാ നടി നിഖില വിമല് ഡിവൈഎഫ്ഐ കളക്ഷന് സെന്ററിലെത്തിയിരുന്നു. അത് യുപിയിലൊക്കെ ആര്എസ്എസ് ക്യാമ്പാണെന്നാണ് പ്രചരിപ്പിച്ചത്. യാതൊരു നീതി ബോധവുമില്ലാത്തവര്. അതാണ് ആര്എസ്എസ് രീതി, എം വി ഗോവിന്ദന് പറഞ്ഞു. തളിപ്പറമ്പ് കളക്ഷന് സെന്ററിലാണ് നിഖില അവശ്യ സാധനങ്ങള് ശേഖരിക്കുന്നതിനായി സജീവമായി പ്രവര്ത്തിച്ചത്. താരത്തിനൊപ്പം നിരവധി യുവതി-യുവാക്കള് പ്രവര്ത്തിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

വയനാട്ടിലെ ജനതയെ ആര്എസ്എസ് രാവും പകലും സഹായിക്കുകയാണെന്നും ഭക്ഷണം ശേഖരിച്ച് ആവശ്യക്കാര്ക്ക് വിതരണം ചെയ്യുകയാണെന്നുമാണ് എക്സില് അടക്കം നിഖില വിമലിന്റെ ഫോട്ടോ സഹിതം ആര്എസ്എസ് അനുകൂലികള് പ്രചരിപ്പിച്ചത്. ഫോട്ടോയ്ക്കൊപ്പം ആര്എസ്എസ് പ്രവര്ത്തകരുടെ പഴയ വീഡിയോയും എഡിറ്റ് ചെയ്തു ചേര്ത്തായിരുന്നു പ്രചാരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us